ഈ പോസ്റ്റ് ശ്രീ രിയാസ് അഹമദ് / riyaz ahamed എന്റെ രോഗകാരണങ്ങള്‍ എന്ന പോസ്റ്റില്‍ ഇട്ട കമണ്റ്റ് നു മറുപടിയായാണ് ഇടുന്നത്.
ആദ്യമേ പറയട്ടെ രോഗാണുക്കള്‍ രോഗം പരത്തുന്നു എന്ന വസ്തുതക്ക് ഞാനും ഞാന്‍ വിശ്വസിക്കുന്ന ആയുര്‍വേദ ശാസ്ത്രവും എതിരല്ല. മലേറിയ , പന്നിപനി, പോലുള്ള സന്ക്രമിക രോഗങ്ങള്‍ എല്ലാം തന്നെ രോഗാനുക്ക്ളാല്‍ പകരുന്നു എന്ന സത്യം ഞാനും അംഗീകരിക്കുന്നു. എന്നാല്‍ രോഗം വരാനുള്ള കാരണങ്ങളെ ശരിക്കും അപ്ഗ്രധിച്ചു നോക്കിയാല്‍. അത്തരം രോഗങ്ങളുടെ ഇടവും പ്രാഥമികമായ കാരണം രോഗാണു ഉള്ളില്‍ കയറിയതല്ല എന്ന് മനസിലാകും.
അതിനു മുന്‍പ് തന്നെ ഒരു രോഗാവസ്ഥ ശരീരത്തില്‍ സംജാതമായിരുന്നില്ലേ?
ഒരു ഉദാഹരണം പറയാം-
നമ്മുടെ വീട്ടിലേക്കു ഒരുത്തന്‍ അതിക്രമിച്ചു കയറി താമസം തുടങ്ങി എന്ന് വയ്ക്കുക. അതിന്റെ കാരണം എന്താകും? അവന്‍ തെമ്മാടിയാണ് എന്നുള്ളത് ഒരു കാര്യം. എന്നാല്‍ നമള്‍ ഭീരുക്കളായിരുന്നു എന്നതല്ലേ അതിന്റെ basic reason ? അതുകൊണ്ടല്ലേ ഒരാള്‍ അതിക്രമിച്ച് കയറിയത്? അതുപോലെ ശരീരം weak ആകുമ്പോഴാണ് രോഗാണു infect ചെയ്യുന്നത്. (അഥവാ പെറ്റുപെരുകുന്നത്) പോലീസ് ദുര്‍ബലമായാല്‍ കള്ളന്മാര്‍ പെരുകുന്നു എന്ന് പറയുമ്പോലെ. അതായത് ബലം കുറയുമ്പോഴാണ് രോഗമുണ്ടാകുന്നത്.
എന്താണ് ബലം?
ബലം എന്നാല്‍ muscle power എന്നല്ല അര്‍ത്ഥമാക്കുന്നത്. ബലം രോഗത്തെ നേരിടാനും രോഗം വരാതെ നോക്കാനുമുള്ള ശരീരെതിന്റെ കഴിവാണ്. 'വ്യാധിക്ഷമത്വം' എന്നും പറയും.
മൂന്നു തരത്തിലുള്ള ബലമാണ് ഉള്ളത്.
സഹജ ബലം എന്നാല്‍ ഒരാള്‍ ജനിക്കുമ്പോഴേ അയാള്‍ക്ക് ഉള്ള ബലമാണ്
അതായത് പാരമ്പര്യം, ഗര്‍ഭാവസ്ഥയില്‍ കിട്ടിയ പോഷണം, ഗര്‍ഭപാത്രത്തിലെ ചുറ്റുപാടുകള്‍, പ്രസവകാലം, എന്നിവ സഹജ ബലത്തെ നിശ്ചയിക്കുന്ന ഘടകങ്ങള്‍ ആണ്. ഇവക്കനുസരിച്ച് ഒരാളുടെ ബലം കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കാം.
ഉദാഹരണത്തിന് -
കാലജ ബലം എന്നത് കാലത്തിനു അനുസരിച്ച് മനുഷ്യര്‍ക്ക് ഉണ്ടാകുന്ന ബലം ആണ്.
അത് രണ്ട് തരം ഉണ്ട്.
a) വയസിനു അനുസരിച്ച്
വൃദ്ധരിലും, കുട്ടികളിലും ബലം കുറവായിരിക്കും. യുവാക്കളും , മദ്ധ്യവയസ്കരും പ്രായേണ ബലവാന്‍ മാര്‍ ആയിരിക്കുകയും ചെയ്യും.
b) ഋതുവിന് അനുസരിച്ച്
കാലാവസ്ഥക്ക് അനുസരിച്ച് മനുഷ്യന്റെ ബലം വ്യത്യാസപെടുന്നു.
ഉദാഹരണത്തിന്-
ഏറ്റവും ബലം കുറയുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോയത്. കര്‍ക്കിടക മാസം അഥവാ മഴക്കാലം. മഴക്കാലവും വേനല്‍ക്കാലവും ആണ് മനുഷ്യന്റെ ബലത്തെ ഏറ്റവും കുറയ്ക്കുന്ന രണ്ട് കാലാവസ്ഥകള്‍. കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്നതും ഈ രണ്ടു കാലങ്ങളിലാണ്. ശരീരബലം കുറയുന്നതാണ് ഇത്തരം രോഗങ്ങള്‍ ഭീതിജനകമായി പടരാനുള്ള കാരണം.
യുക്തികൃത ബലം
യുക്തികൃത ബലം എന്നത് മനുഷ്യന്‍ അവന്റെ നല്ല ശീലങ്ങള്‍, നല്ല ഭക്ഷണം, വെള്ളം, ജീവിത ചര്യകള്‍, വ്യായാമം, മിതമായ ഉറക്കം, നല്ല മനോ വിചാരങ്ങള്‍ എന്നിങ്ങനെ ഉള്ള കര്‍മ്മങ്ങള്‍ കൊണ്ട ആര്ജിച്ചെടുക്കുന്ന ബലമാണ്. vaccination മൂലം ഒരു പ്രത്യേക രോഗാണുവിനെതിരെ നേടുന്ന ബലം യുക്തികൃത ബലമായി കരുതാം.
ബലത്തെ ശക്തമായി സ്വാധീനിക്കുന്ന ഒരു ഘടകം ശരീരത്തില്‍ ഉണ്ട്. - അഗ്നി. ബലം അഗ്നിയെ ആശ്രയിച്ചിരിക്കുന്നു.
അഗ്നി എന്നാല്‍ എന്താണ്?
'തീയ്' എന്നാണു വാക്യാര്‍ത്ധമെങ്കിലും പ്രയോഗത്തിലുള്ള അര്‍ത്ഥം ഇതല്ല.
അഗ്നി രണ്ട് തരം ഉണ്ട്
"രോഗാസ്സര്‍വേ//പി മന്ദേ//ഗ്നൗ"
രോഗങ്ങള്‍ ഇപ്പോഴും മന്ദാഗ്നി കൊണ്ട് ഉണ്ടാകുന്നു എന്ന് ആയുര്‍വേദം പറയുന്നതും ഇതുകൊണ്ടാണ്.
എന്തുകൊണ്ട് അഗ്നി മന്ദീഭവിക്കുന്നു .
അഗ്നി മന്ദീഭവിക്കാനുള്ള കാരണം നാം കഴിക്കുന്ന ആഹാരം, ചെയ്യുന്ന പ്രവൃത്തി ഇവ നമ്മുടെ അഗ്നിക്ക് tolerate ചെയ്യാന്‍ പറ്റാതെ വരുമ്പോഴാണ്. (രോഗകാരണങ്ങള്‍ എന്ന പോസ്റ്റ് വായിക്കുക. അഗ്നി മന്ദീഭവിക്കാനുള്ള കാരണങ്ങള്‍ പറയുന്നുണ്ട്).
നമ്മുടെ ദഹന വ്യവസ്ഥ ആഹാരത്തെ പൂര്‍ണ്ണമായ തോതില്‍ ദഹിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് അഗ്നി മന്ദീഭവിക്കുക എന്ന് പറയുന്നത്. അത് ആധുനിക രീത്യാ നമ്മള്‍ പറയുന്ന indigestion അല്ല. താങ്കള്‍ കഴിക്കുന്ന എല്ലാ ആഹാരവും പൂര്‍ണ്ണമായ തോതില്‍ ദഹിച്ചുതന്നെയാണ് മലമായി പുറന്തള്ളുന്നത് എന്ന് താങ്കള്‍ക്കു ഉറപ്പുണ്ടോ? പലപ്പോഴും നാം കഴിക്കുന്ന ആഹാരം പൂര്‍ണമായ തോതില്‍ ദഹിക്കാറില്ല. എന്നിരുന്നാലം അവയൊക്കെ ആഗിരണം ചെയ്യപ്പെടുന്നു. ബാക്കിയുള്ളവ മലമായി പുറന്തള്ളുന്നു.
അങ്ങനെ ആഗിരണം ചെയ്യപ്പെടുന്നവയില്‍ ധാരാളം വിഷ പദാര്‍ഥങ്ങള്‍ ഉണ്ട്. സാധാരണ ഗതിയില്‍ അഗ്നിയാല്‍ ദഹിക്കപ്പെടേണ്ടതാണ് ഈ വസ്തുക്കള്‍ എന്നാല്‍ മന്ദാഗ്നി കാരണം പൂര്‍ണമായി ദഹിക്കാതെ ആഗിരണം ചെയ്യപ്പെടുന്നത് കാരണം ശരീരത്തില്‍ വിഷാംശം ഉണ്ടാക്കാനും കാരണമാകുന്നു.
രോഗാണുക്കളുടെ കാര്യം പറയാം .സാധാരണ ഗതിയില്‍ ഭക്ഷണത്തിലൂടെ അകത്തു കടക്കുന്ന രോഗാണുക്കള്‍ അഗ്നിയാല്‍ നശിച്ച് പോകേണ്ടതാണ്. അഗ്നി മന്ദീഭവിച്ചിരിക്കുന്ന അവസരങ്ങളില്‍ രോഗാണുവിനെ നശിപ്പിക്കാന്‍ കഴിയാതെ വരികയും രോഗാണു പെരുകുകയും ചെയ്യുന്നു. ഇത് വയറ്റിലെ കാര്യമാണ്. വയറ്റില്‍ (ആമാശയത്തില്‍) ഈ ധര്‍മം ചെയ്യുന്നത് കോഷ്ഠാഗ്നിയാണ്.
ധാത്വഗ്നി
ധാത്വഗ്നി എന്ന് പറയുന്നത് cellular or tissue level ഇല്‍ ഉള്ള അഗ്നിയാണ്. cellular level digestion നടത്തുന്നത് ധാത്വഗ്നിയുടെ ജോലിയാണ്. ആയുര്‍വേദ പ്രകാരം absorb ചെയ്യപ്പെട്ട ആഹാരം രസധാതു എന്ന് പറയുന്നു. അതായത് nutrition part of the blood. ഈ രസധാതു ശരീരത്തെ മുഴുവന്‍ പുഷ്ടിപെടുത്തുന്നു, പരിപാലിക്കുന്നു. രസധാതുവില്‍ ഒരുതരം digestion നടക്കുന്നുണ്ട്. അവിടെ രസധാത്വഗ്നി പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ digestion കഴിഞ്ഞ്ഞ്ഞുണ്ടാകുന്ന'സാരം' (essence) രക്തത്തെ nourish ചെയ്യുന്നു . രക്തത്തിലും ഇത്തരം ദഹനം നടക്കുന്നു അവിടെ രക്ത ധാത്വഗ്നി പ്രവര്‍ത്തിക്കുന്നു. രക്തത്തിലെ ദഹനം കഴിഞ്ഞ് ഉണ്ടാകുന്ന സാരം മറ്റു ധാതുക്കളെ പോഷിപ്പിക്കുന്നു.
{ഇപ്രകാരം 7 തരം ധാത്വഗ്നികള്‍ ഉണ്ട്.
അവ രസധാത്വഗ്നി
രക്ത ധാത്വഗ്നി
മാംസ ധാത്വഗ്നി
മേദോ ധാത്വഗ്നി.
അസ്ഥി ധാത്വഗ്നി.
മജ്ജാ ധാത്വഗ്നി
ശുക്ര ധാത്വഗ്നി}
മന്ദ ധാത്വഗ്നി
അഗ്നി മാന്ദ്യം ധാതുക്കളിലും ഉണ്ടാകാം .അതായത് രസധാത്വഗ്നിക്ക് ദഹിപ്പിക്കാന്‍ പ്രയാസമുള്ള ഒരു വസ്തു കോഷ്ടത്തില്‍ നിന്നും absorb ചെയ്തു വന്നാല്‍ അത് രസധാത്വഗ്നിയെ മന്ദീഭവിപ്പിക്കുന്നു. അത്പോലെ തന്നെ രക്ത ധാത്വഗ്നിക്കും ഈ മന്ദത വരാം. ഇത് ശരീരം മഴുവനും ഉള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.
രക്തത്തില്‍ കടന്ന രോഗാണു.
രക്തത്തില്‍ കടന്ന രോഗാണുവിനെ നശിപ്പിക്കേണ്ട ജോലിയും രക്ത ധാത്വഗ്നിക്ക് തന്നെയാണ്. ഇപ്രകാരം എന്തെങ്കിലും കാരണങ്ങള്‍ രസ, രക്ത, ധാത്വഗ്നികള്‍ക്ക് മാന്ദ്യത ഉണ്ടാക്കിയാല്‍ രോഗാണു നശിക്കാതിരിക്കുകയും പെരുകുകയും ചെയ്യും.
respiratory infections
ശ്വസന വ്യവസ്ഥയില്‍ രോഗാണു കയറി പറ്റി എന്ന് വയ്ക്കുക. അവിടുത്തെ അവയവങ്ങള്‍ (ശ്വാസ കോശം മുതലായവ) ഉണ്ടാക്കപ്പെട്ടിരിക്കുന്നത് മുകളില്‍ പറഞ്ഞ സപ്ത ധാതുക്കള്‍ കൊണ്ട് തന്നെയാണ്. { സപ്ത ധാതുക്കള്‍ കൊണ്ടാണ് ശരീരത്തിന്റെ എല്ലാ അവയവങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അവ
രസ ധാതു
രക്ത ധാതു
മാംസ ധാതു
മേദധാതു
അസ്ഥി ധാതു
മജ്ജാ ധാതു
ശുക്ര ധാതു ഇവയാണ്.}
ഈ ധാതുക്കളിലെ അഗ്നി മാന്ദ്യം കാരണം അവിടെ കടന്ന രോഗാണുവിനെ നശിപ്പിക്കാന്‍ കഴിയാതെ അവ പെരുകി മറ്റു ദോഷങ്ങളെ കൂടി ദുഷിപ്പിക്കുന്നു (വാത പിത്ത കഫങ്ങള്‍ ). അങ്ങനെ രോഗം ഉണ്ടാകുന്നു.
ഇതേ മാതിരി ശരീരത്തിലെ എല്ലാ അവയവങ്ങളെയും മനസിലാക്കി കൊള്ളുക.
ശരീരത്തിലെ രോഗമുണ്ടാക്കാത്ത അണുക്കള്‍
സൂക്ഷ്മാണുക്കളെ മുഴുവന്‍ വിഷകാരികളായി കാണുന്നുണ്ടോ? ഇല്ല എന്നാണു ഉത്തരം. രിയാസ് അഹമദ് / riyaz ahamed പറഞ്ഞപോലെ ശരീരത്തില്‍ രോഗമുണ്ടാകാത്ത ധാരാളം അണുക്കള്‍ അധിവസിക്കുന്നു. അവ ഒരുതരത്തില്‍ ശരീരത്തിന് ഉപകാരികള്‍ തന്നെയാണ്. അവയെ ഈ അഗ്നി ദഹിപ്പിക്കാത്തത് എന്ത്? അത്തരം അണുക്കള്‍ ശരീരത്തിന്റെ normal state നെ നിലനിര്‍ത്തുന്നു. അവയ്ക്ക് അഗ്നിയുടെ പചന ശക്തി ബാധിക്കില്ല. കാരണം ഉദാഹരണ സഹിതം വ്യക്തമാക്കാം.
പാമ്പ് എലിയെ തിന്നുന്നു. പാമ്പുകള്‍ ഉള്ളതിനാല്‍ എലികള്‍ പെറ്റു പെരുകുന്നില്ല. എന്നാല്‍ എലികളുടെ വംശം മുഴുവന്‍ തിന്നു നശിപ്പിക്കാനും പാമ്പിനു കഴിയില്ല. പാമ്പുകളുടെ എണ്ണം കുറഞ്ഞാല്‍ എലികള്‍ കൂടുന്നു. പാമ്പുകള്‍ കൂടിയാലോ എലികള്‍ ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷരാവുകയും ചെയ്യും. പ്രകൃതിയുടെ സന്തുലിതാവസ്തയാണ് ഇത്. പാമ്പുകളും എലികളും സസുഖം ജീവിച്ചുപോകും കൂടുകയും ഇല്ല കുറയുകയും ഇല്ല. അതുതന്നെയാണ് ഇവിടെയും സൂക്ഷ്മ ജീവികളും അഗ്നിയും തമ്മിലുള്ള സന്തുലിതാവസ്ഥ. അഗ്നി വര്‍ധിച്ച് അതി തീക്ഷ്നാഗ്നിയായാലും രോഗം തന്നെയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവ നശിച്ചു എന്നും വരാം.
എന്തുകൊണ്ട് എല്ലാവര്ക്കും infection ഉണ്ടാകുന്നു?
ദഹനക്കേട് ഇല്ലാത്തവരിലും അസുഖം വരുന്നില്ലേ?
ഇത്രയു വായിച്ചു കഴിയുമ്പോഴേക്കും ന്യായമായും ഉണ്ടാകുന്ന ചോദ്യമാകും ഇത്. എല്ലാവരും അപ്പോള്‍ രോഗികളാണോ? രോഗകാരണങ്ങള്‍ വായിക്കുക. എത്ര പേര്‍ ആ പറഞ്ഞ രീതിയില്‍ ജീവിക്കുന്നു? നമ്മള്‍ എല്ലാവരും സുഖലോലുപര്‍ തന്നെയാണ്. പൂര്‍ണ്ണമായും വിശപ്പ് വന്ന ശേഷം മാത്രം ആഹാരം കഴിക്കുന്ന എത്ര പേര്‍ ഉണ്ട്? എത്ര വിഷ പദാര്‍ഥങ്ങള്‍ ദിവസവും കഴിക്കുന്നു?
ഒന്ന് മനസിലാക്കുക മനുഷ്യന് രണ്ട് നേരത്തെ അരവയര്‍ ഭക്ഷണം മതി ജീവിക്കുവാന്‍.നാലോ അതില്‍ കൂടുതലോ പ്രാവശ്യം വയര്‍ നിറച്ചു കഴിക്കുന്നവരാണ് നമ്മള്‍ . സ്ഥിരമായി വ്യായാമം ചെയ്യുക, കൃത്യമായി ഉറങ്ങുക , ഇതൊക്കെ ആരും ചെയ്യുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന നമ്മുടെ അഗ്നി മന്ദാഗ്നി ആയില്ലെന്കിലല്ലേ അദ്ഭുതമുള്ളൂ....? അതുകൊണ്ടാണ് ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രോഗങ്ങള്‍ നമ്മെ വിട്ടൊഴിയാതെ പിന്തുടരുന്നത്. ഏത് രോഗാണു അടുത്തുകൂടി പോയാലും നമ്മെ പിടികൂടുന്നത്. പന്നിപ്പനി പക്ഷിപ്പനി എന്നിങ്ങനെ രോഗാണു പുതിയ കുപ്പായം ഇട്ടു വന്നു നമ്മെ പിടികൂടുന്നത്.
പുളിച്ച തൈരിലെ അണുക്കള്‍ (രിയാസ് അഹമദ് / riyaz ahamed ) നോടുള്ള ഉള്ള ഉത്തരം
ഇതുവരെ വായിച്ചതില്‍ നിന്നും അത് മനസിലായിക്കാനും എന്ന് വിചാരിക്കുന്നു. തൈരില്‍ സൂക്ഷ്മ ജീവികള്‍ ഉണ്ട് ..തൈര് ചെറിയ അളവില്‍ മിതമായി കഴിച്ചാല്‍ രോഗം വരാത്തത് അഗ്നി അവയെ നശിപ്പിക്കുനതിനാലാണ്. ഒരാഴ്ച ഇരുന്നു പുളിച്ച തൈര് രണ്ട് ഗ്ലാസ്സ് കുടിച്ചുനോക്ക്.. അപ്പോള്‍ അറിയാം വ്യത്യാസം.
ചിലരെ infection സാധാരണ ബാധിക്കാറില്ല. എന്തുകൊണ്ട്?
അവരുടെ അഗ്നി കൃത്യമായി function ചെയ്യുന്നു എന്നതാണ് കാരണം. എത്ര അപഥ്യ ആഹാരങ്ങള്‍ കഴിച്ചാലും അവയെ എല്ലാം പൂര്‍ണമായി ദഹിപ്പിക്കാന്‍ കഴിയുന്നതാണ് നിങ്ങളുടെ അഗ്നി എങ്കില്‍ നിങ്ങള്ക്ക് അസുഖം വരില്ല.
ആയുര്‍വേദം പറയുന്നു.......
"വ്യായാമസ്നിഗ്ദ്ധദീപ്താഗ്നി വയസ്ഥ ബലശാലിനാം-----
വിരോദ്ധ്യപി ന പീഡായൈ സാത്മ്യമല്‌പം ച ഭോജനം"
വ്യായാമം ചെയ്യുന്നവര്‍, യുവാക്കള്‍, സ്നിഗ്ധ ദേഹന്മാര്, ദീപ്താഗ്നികള്‍, ബലവാന്മാര്‍ ഇവര്‍ക്ക് വിരുദ്ധമായ ആഹാരം അല്പം ഭക്ഷിച്ചാലും രോഗങ്ങള്‍ ഉണ്ടാകുന്നില്ല..........
തല്‍കാലം ഇവിടെ നിര്ത്തുന്നു.. ഒരു കാര്യം കൂടി 'പ്രകൃതി ചികിത്സ' നിര്‍ദ്ദേശിക്കുന്ന ആഹാര വിഹാരങ്ങള്‍ പിന്തുടരുന്നവരില്‍ കാര്യമായ രോഗങ്ങള്‍ കാണുന്നില്ല എന്ന് പറയപെടുന്നു. അവരുടെ പല തത്വങ്ങളും അഗ്നി എന്ന സിദ്ധാന്തം കൊണ്ട് വിശദീകരിക്കാവുന്നവയാണ് എന്ന് തോന്നുന്നു.

- സഹജ ബലം
- കാലജ ബലം
- യുക്തികൃത ബലം
സഹജ ബലം എന്നാല്‍ ഒരാള്‍ ജനിക്കുമ്പോഴേ അയാള്‍ക്ക് ഉള്ള ബലമാണ്
അതായത് പാരമ്പര്യം, ഗര്‍ഭാവസ്ഥയില്‍ കിട്ടിയ പോഷണം, ഗര്‍ഭപാത്രത്തിലെ ചുറ്റുപാടുകള്‍, പ്രസവകാലം, എന്നിവ സഹജ ബലത്തെ നിശ്ചയിക്കുന്ന ഘടകങ്ങള്‍ ആണ്. ഇവക്കനുസരിച്ച് ഒരാളുടെ ബലം കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കാം.
ഉദാഹരണത്തിന് -
- മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് എളുപ്പം രോഗം വരാം
- ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മയ്ക്ക് വേണ്ടത്ര പോഷണം ലഭിക്കാത്തത് മൂലം കുട്ടി infection കള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള ആളാകാം.
- ചിലര്‍ക്ക് പാരമ്പര്യമായി ചില infections ഉണ്ടാകാം. പതിവായി respiratory infections വരുന്ന അച്ഛനും മക്കളും ഉണ്ട്.
കാലജ ബലം എന്നത് കാലത്തിനു അനുസരിച്ച് മനുഷ്യര്‍ക്ക് ഉണ്ടാകുന്ന ബലം ആണ്.
അത് രണ്ട് തരം ഉണ്ട്.
a) വയസിനു അനുസരിച്ച്
വൃദ്ധരിലും, കുട്ടികളിലും ബലം കുറവായിരിക്കും. യുവാക്കളും , മദ്ധ്യവയസ്കരും പ്രായേണ ബലവാന്‍ മാര്‍ ആയിരിക്കുകയും ചെയ്യും.
b) ഋതുവിന് അനുസരിച്ച്
കാലാവസ്ഥക്ക് അനുസരിച്ച് മനുഷ്യന്റെ ബലം വ്യത്യാസപെടുന്നു.
ഉദാഹരണത്തിന്-
ഏറ്റവും ബലം കുറയുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോയത്. കര്‍ക്കിടക മാസം അഥവാ മഴക്കാലം. മഴക്കാലവും വേനല്‍ക്കാലവും ആണ് മനുഷ്യന്റെ ബലത്തെ ഏറ്റവും കുറയ്ക്കുന്ന രണ്ട് കാലാവസ്ഥകള്‍. കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്നതും ഈ രണ്ടു കാലങ്ങളിലാണ്. ശരീരബലം കുറയുന്നതാണ് ഇത്തരം രോഗങ്ങള്‍ ഭീതിജനകമായി പടരാനുള്ള കാരണം.
യുക്തികൃത ബലം
യുക്തികൃത ബലം എന്നത് മനുഷ്യന്‍ അവന്റെ നല്ല ശീലങ്ങള്‍, നല്ല ഭക്ഷണം, വെള്ളം, ജീവിത ചര്യകള്‍, വ്യായാമം, മിതമായ ഉറക്കം, നല്ല മനോ വിചാരങ്ങള്‍ എന്നിങ്ങനെ ഉള്ള കര്‍മ്മങ്ങള്‍ കൊണ്ട ആര്ജിച്ചെടുക്കുന്ന ബലമാണ്. vaccination മൂലം ഒരു പ്രത്യേക രോഗാണുവിനെതിരെ നേടുന്ന ബലം യുക്തികൃത ബലമായി കരുതാം.
ബലത്തെ ശക്തമായി സ്വാധീനിക്കുന്ന ഒരു ഘടകം ശരീരത്തില്‍ ഉണ്ട്. - അഗ്നി. ബലം അഗ്നിയെ ആശ്രയിച്ചിരിക്കുന്നു.
അഗ്നി എന്നാല്‍ എന്താണ്?
'തീയ്' എന്നാണു വാക്യാര്‍ത്ധമെങ്കിലും പ്രയോഗത്തിലുള്ള അര്‍ത്ഥം ഇതല്ല.
അഗ്നി രണ്ട് തരം ഉണ്ട്
- ജഠരാഗ്നി
- ധാത്വഗ്നി