7.20.2009

രോഗ കാരണങ്ങള്‍

എന്റെ കഴിഞ്ഞ പോസ്റ്റില്‍ (രോഗ പ്രതിരോധവും ശോധന ചികിത്സയും ) നടന്ന ചില ചര്‍ച്ചകളും അതില്‍ അനില്‍ @ബ്ലോഗ്‌ പറഞ്ഞ ഒരു നിര്‍ദ്ദേശവും ആണ് ഈ പോസ്ടിനാധാരം
ഒരു രോഗം ഉണ്ടാകാന്‍ എന്തെല്ലാം കാരണങ്ങള്‍ വേണം? ആയുര്‍വേദം രോഗകാരനങ്ങളെ വിശദമായി തന്നെ പറഞ്ഞിരിക്കുന്നു.
> ആഹാര ജനിത കാരണങ്ങള്‍
>വിഹാര ജനിത കാരണങ്ങള്‍
>മാനസിക കാരണങ്ങള്‍
അഹാരജനിത കാരണങ്ങള്‍
>അപത്യ ആഹാരം-
മലിനമായതും, കേടായതും, വിഷകരമായതും, വിരുധമായതുമായ ആഹാരം കഴിക്കുക.
>അമാത്രആഹാരം-
അമിതമായി കഴിക്കുക, ഒട്ടും കഴിക്കാതെ ഇരിക്കുക.
>വിഷമാഹാരം-
കൃത്യ സമയത്ത് കഴിക്കാതെ ഇരിക്കുക., ഇന്ന് കൂടുതല്‍ കഴിച്ചാല്‍ നാളെ കുറച്ചു കഴിക്കുക.
>അസാത്മ്യ ആഹാരം-
നമ്മുടെ ശരീരത്തിന് ചേരാത്തത് കഴിക്കുക, വിദേശീയമായ ആഹാരങ്ങള്‍ കഴിക്കുക,
വിഹാര കാരണങ്ങള്‍
> അത്യധ്വാനം ചെയ്യുക.
> ഒട്ടും ജോലി എടുക്കാതെ ഇരിക്കുക
പകല്‍ ഉറങ്ങുക, രാത്രി ഉറങ്ങാതെ ഇരിക്കുക,
> പ്രകൃത്യാ ഉള്ള വേഗങ്ങളെ (natural urges ) തടയുക. അധോവായു. മലം, മൂത്രം, തുമ്മല്‍, ദാഹം, വിശപ്പ്‌, ഉറക്കം, ദീര്‍ഘ ശ്വാസം, കണ്ണുനീര്‍ (സങ്കടം) ,ചര്‍ദ്ദി, രേതസ് ഇവയെ അടക്കി വയ്ക്കുക.

മാനസിക കാരണങ്ങള്‍
അമിതമായ ചിന്ത, വിഷാദം, ഭയം, ക്രോധം, മത്സര ബുദ്ധി, അസുയ,
ഇന്ദ്രിയങ്ങളുടെ അതിയോഗം (excessive use) ഹീന യോഗം ( non use) മിഥ്യാ യോഗം (miss use) ഇവ കൊണ്ട്
മേല്‍ പറഞ്ഞ പ്രവര്‍ത്തികള്‍ നമ്മള്‍ ചെയ്യുന്നത് കൊണ്ടാണ് നമുക്ക് രോഗങ്ങള്‍ വരുന്നത്. idiopathic ആയ രോഗങ്ങളെ ഞാന്‍ മറക്കുന്നില്ല. അവ എങ്ങനെ ഉണ്ടാകുന്നു എന്നത് നമുക്ക്‌ അറിവില്ല

2 comments:

  1. ചര്‍ച്ച വീക്ഷിക്കാം.
    :)

    ReplyDelete
  2. രോഗാണു സിദ്ധാന്തത്തെക്കുറിച്ച് താങ്കളുടെ നിലപാടറിയാന്‍ താല്‍പര്യമുണ്ട്. വിഷമയമായ അന്തരീക്ഷവും ഭക്ഷണവുമില്ലാതെ അസുഖങ്ങള്‍ വരുന്നുണ്ടല്ലോ. സൂക്ഷ്മാണുക്കളെ മുഴുവന്‍ വിഷകാരികളായി കാണുന്നുണ്ടോ? സൂക്ഷ്മാണുക്കള്‍ പുളിപ്പിക്കുന്ന തൈരും വൈനും നമ്മള്‍ കഴിക്കുന്നുണ്ടല്ലോ. അപ്പോള്‍ രോഗാണുക്കള്‍ താങ്കളുടെ കാഴ്ചപ്പാടില്‍ എന്താണ്?

    ReplyDelete

Copy right protected. Copy pasting disabled