ആമുഖം.

ഈ ബ്ലോഗ്‌ ഞാന്‍ തുടങ്ങുന്നത്  രണ്ടായിരത്തി എട്ടില്‍ ആണ്. വളരെ കുറച്ചു ലേഖനങ്ങളെ എഴുതിയിട്ടുള്ളൂ.. ആയുര്‍വേദം ലേഖനങ്ങള്‍ എഴുതാന്‍ അല്പം ബുദ്ധിമുട്ടുള്ള വിഷയം ആണെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്.  ആയുര്‍വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെ കുറിച്ച് വായനക്കാര്‍ക്കുള്ള പിടിയില്ലായ്മ, സംസ്കൃത ശ്ലോകങ്ങളെ മലയാളത്തില്‍ മോഴിമാറുംപോള്‍ ധാരാളം വിശദീകരിക്കേണ്ടി വരുന്നു എന്നുള്ളത് മറ്റൊരു  കാരണം. ആയുര്‍വേദത്തെ അറിയുവാനും പറയുവാനും ഒരു ശ്രമം.ഈ ബ്ലോഗില്‍ ഞാന്‍ പരമാവധി സംസ്കൃതം ശ്ലോകങ്ങളും രഫറന്സുകളും ഒഴിവാക്കാന്‍ ശ്രമിക്കും.ആചാര്യന്‍ പറഞ്ഞതിനെഅതേപടി പറയാനല്ല , അതില്‍ എനിക്ക് മനസിലായത് പറയാനാണ് ഈ ബ്ലോഗ്‌.
                                  ഈ ബ്ലോഗിലുടെ ആയുര്‍വേദത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യുക അതിലൂടെ ആയുര്‍വേദത്തെ കൂടുതല്‍ അറിയുവാനും മനസിലാക്കുവാനും സാധിക്കുക എന്നതാണ് എന്റെ ഉദ്യമം. ആയുര്‍വേദത്തെ കേവലം പച്ചമരുന്നുകള്‍ കൊണ്ടുള്ള ഒരു പാരമ്പര്യ  ചികിത്സയായി കാണുന്ന ബഹുജന പ്രവണത  മാറുവാന്‍ എന്നാല്‍ കഴിയുന്നത്‌ ചെയ്യുക  എന്നതാണ് എന്റെ ഉദ്യമം. അതുകൊണ്ടാണ് ഇന്‍റര്‍നെറ്റില്‍ സേര്‍ച്ചിയാല്‍ കാണുന്ന മറ്റു ബ്ലോഗുകളെ പോലെ ആയുര്‍വേദ മഞ്ജരിയും ' തടികുറക്കാന്‍ ആയുര്‍വ്വേദം', 'തുമ്മല്‍ മാറാന്‍ ഒറ്റമൂലി' ,  ലൈങ്കിക ബലഹീനതക്ക് ആയുര്‍വേദ ഔഷധം തുടങ്ങി മസാല ടോപ്പിക്കുകള്‍ പ്രസിദ്ധ പ്പെടുതാത്തത്. മുകളില്‍ പറഞ്ഞതിനൊന്നും മരുന്നില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് അതൊന്നുമല്ല യഥാര്‍ഥ ആയുര്‍വ്വേദം എന്ന  ബോധം വായനക്കാരില്‍ ഉണ്ടാകണം.
                    മറ്റു പലരും പറയാത്ത വിഷയങ്ങള്‍ തിരഞ്ഞെടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. 'സന്ധിവേദനക്ക്   ആയുര്‍വേദം' ഇത് പഴകി പതിഞ്ഞ ഒരു പറച്ചിലാണ്. മുട്ടുവേദന വരുമ്പോള്‍ വൈദ്യന്റെ അടുത്തുപോയി തൈലം വാങ്ങി തേയ്ക്കുക, കഷായം കുടിക്കുക പണ്ടുമുതലേ ഒരു പതിവാണ്. ധാരാളം ആളുകള്‍ ഈ മുട്ടുവേന വരുമ്പോള്‍ മാത്രം ആയുര്‍വേദത്തെ ഓര്‍ക്കുന്നവരാണ്. അതുമല്ലെങ്കില്‍ ഏതെങ്കിലും ആധുനിക ചികിത്സകര്‍ നിങ്ങളുടെ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ ബുദ്ധിമുട്ടാണ്   എന്ന് പറയുക, ഒരു അസുഖത്തിന് സര്‍ജറി വിധിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍  പലരും ആലോചിക്കുന്നു. ഇനി ആയുര്‍വേദമൊന്നു  പയറ്റിയാലോ ..???? പലനാള്‍ പലരും ചികിത്സിച്ചു പഴകിയ രോഗങ്ങള്‍ പലതും ആയുര്വേടതിലൂടെ ഭേദമാക്കപെടുന്നു. അങ്ങനെ കുറെ ചിന്തകള്‍ പങ്കുവയ്ക്ക ലാണ്    ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഞാന്‍   ഒരു ആയുര്‍വേദ വിദ്യാര്‍ഥി യാണ്. എന്റെ ബ്ലോഗിന്റെ പോസ്റ്റുകളില്‍ എന്റെ വളര്‍ച്ചയുടെ തോത്  നിങ്ങള്ക്ക് കാണാം.
എന്ന് ആയുര്‍വേദ മഞ്ജരിയുടെ വായനക്കാര്‍ക്ക്‌ നന്ദിയോടെ
 സ്വന്തം  
ജിഷ്ണു  

ഈ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എഴുതൂ ഈ ബ്ലോഗ് ഫേസ്ബുക്കില്‍ പരിചയപ്പെടുത്തൂ..

2