3.27.2014

തണുപ്പ് എന്തുകൊണ്ട് വാതവുമായി ബന്ധപ്പെടുന്നു


വാതമെന്നത് കാറ്റല്ല, വാതമെന്നത് ചലനമാണ്. ശരീരത്തില്‍ നടക്കുന്ന ചലനാത്മകമായ പ്രവര്‍ത്തനങ്ങളെയാണ് വാതമെന്ന് പറയുന്നത്.. ഈ വാതം മഹാഭൂതങ്ങളായ വായുവിന്‍റേയും ആകാശത്തിന്‍റേയും പരസ്പര സഹവര്‍ത്തിത്വമ
ാണ്... വായു എന്ന് പറഞ്ഞാല്‍ ഒരു വസ്തുവിനെ ചലിപ്പിക്കുന്നത് എന്താണോ അതാണ് വായു. ഊര്‍ജ്ജത്തിന്‍റെ ചലനാത്മകമായ അവസ്ഥയാണ് വായു എന്ന് വേണമെങ്കില്‍ പറയാം.. അല്ലാതെ അത് കാറ്റല്ല. അതുപോലെ ആകാശം- അത് സ്ഥലം അഥവ സ്പേസ് ആണ്... അതായത് ഒരു വസ്തുവിന് ചലിക്കനാവശ്യമായ ബലം ഉള്ളതുകൊണ്ട് മാത്രം അത് ചലിക്കുന്നില്ല. അത് ചലിക്കാന്‍ സ്ഥലവും വേണം..

ഒരു വസ്തുവിലെ തന്മാത്രകള്‍/ കണികകള്‍ വല്ലാതെ അടുത്തിരുന്നാല്‍ അതിന് ചലനാത്മകത് കുറയും.. ഉദാഹരണം ഐസ്.. അത് ഒഴുകുന്നില്ല... എന്നാല്‍ തന്‍മാത്രകള്‍ അകലുന്നതോടുകൂടി അത് ചലനാത്മകമാകുന്നു. ഉദാഃ. വെള്ളം. അത് ഒഴുകുന്നു.. ഇനിയും തന്‍മാത്രകള്‍ അകലുന്നതോടുകൂടി അത് അത്യധികം ചലനാത്മകമാകുകയാണ് ഉദാഃ നീരാവി...

എന്നുവച്ചാല്‍ ഒരേപോലെ ഊര്‍ജ്ജവും സ്ഥലവുമുണ്ടെങ്കിലേ വസ്തു ചലിക്കൂ... അതുകൊണ്ട് അതിനേ രണ്ടിനേയും കൂടി ചേര്‍ത്തു വിളിക്കുന്നപേരാണ് വാതം...

ഇനി തണുപ്പ്,

തണുപ്പ് വാതത്തിന്‍റെ പ്രധാന ഗുണങ്ങളിലൊന്നാണ്

തത്ര രൂക്ഷോ ലഘു ശീത ഖരഃ സൂക്ഷ്മ ചലോ അനിലഃ

ശീതം എന്നാല്‍ തണുപ്പാണ്. തണുപ്പിന് സ്ഥംഭനം എന്നൊരു കര്‍മ്മമുണ്ട്.. അതായത് തണുപ്പ് ചലനത്തേ സ്ഥംഭിപ്പിക്കും. ഏങ്ങനെ? അത് സ്പേസിനെ കുറക്കുന്നതിലൂടെ. തണുപ്പ് വരുമ്പോള്‍ തന്‍മാത്രകള്‍ അടുക്കുകയും ചലനം കുറയുകയും ചെയ്യും.. ചലനാത്മകമായ വെള്ളത്തേ തണുപ്പിച്ചാല്‍ ചലനാത്മകമല്ലാത്ത് ഐസ് ആയി മാറുന്നത് പോലെ..

ഇതേ ചലനം നമ്മുടേ ശരീരത്തിലും നടക്കുന്നു. അതിനെ നമ്മള്‍ വാതമെന്ന് വിളിക്കുന്നു... ഈ ചലനത്തിന് കൂടുതലോ കുറവോ സംഭവുക്കുമ്പോള്‍ വാതരോഗമെന്നും വിളിക്കും. നമ്മുടേ ശരീരത്തിലും ചലനത്തിന്‍ സ്പേസ് ആവശ്യമാണ്.. മസിലുകള്‍ക്കിടയില്‍ ഒരു ചെറിയ സ്ഥലം ഉള്ളതുകൊണ്ടുകൂടിയാണ് അതിന് ചലിക്കാനാകുന്നത്..രക്തക്കുഴലുകളില്‍ സ്ഥലമുള്ളതുകൊണ്ടാണ് രക്തം ഒഴുകുന്നത്.. അന്നനാളത്തില്‍ സ്പേസ് ഉള്ളതുകൊണ്ടാണ് ആഹാരം ചലിക്കുന്നത് അങ്ങനെയങ്ങനെ...

അതുപോലെതന്നെയാണ് ശരീരത്തിലും നടക്കുന്നത്... തണുപ്പ് അടികുമ്പോള്‍ ശരീരത്തിലെ കലകള്‍കിടയിലും, കോശങ്ങള്‍ക്കിടയിലും, തന്‍മാത്രകള്‍ക്കിടയിലും, ഒക്കെയുള്ള സ്പേസ് കുറയുകയും.. ചലനം തടസപ്പെടുകയും ചെയ്യും.. അപ്പോള്‍ അതിന് ചികിസയെന്താണ്..? ചൂടുകൊടുക്കുക എന്നതാണ്.. അതുകൊണ്ടാണ് സ്വേദനം ആയുര്‍വേദത്തിലെ വാതത്തിന്‍റെ പ്രധാന ചികിത്സയാകുന്നത്...

source: ഫേസ് ബുക്കില്‍ ഒരാളുടെ ചോദ്യത്തിന് കൊടുത്ത ഒരു മറുപടി

Article by 
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom 
Kottarakkara
Kollam 

Copy right protected. Copy pasting disabled