''........ആർസെനിക് എന്ന മരുന്നാണ് താൻ ചികിത്സക്കായി ഉപയോഗിക്കുന്നതെന്നും അലോപ്പതി ഒരു കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു. താൻ 25 വർഷമായി ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തുന്നുണ്ടെന്നും വളരെ വേഗം മരുന്ന് റെസ്പോണ്ട് ചെയ്യുന്നതായി കാണുന്നു എന്നും പറഞ്ഞു.സ്വാഭാവികമായി ഉണ്ടാകുന്ന സംശയങ്ങൾ ഞാൻ ചോദിച്ചു. 25 വർഷമായി കാൻസറിന് ഒരു മരുന്നുപയോഗിച്ച് സുഖപ്പെടുത്തുന്നു എങ്കിൽ എന്തുകൊണ്ട് അത് ഇതുവരെ പുറം ലോകം അറിഞ്ഞില്ല. പാലിയേറ്റീവ് കെയർ കൊടുത്ത് തിരിച്ചയക്കുന്ന രോഗികൾക്ക് ആർ.സി.സിയിലെ ഡോക്ടർമാർ എന്തുകൊണ്ട് ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ നൽകുന്നില്ല? അതിന്റെ പിന്നിലുള്ള കളികളൊന്നും തനിക്കറിയില്ലെന്ന് അദ്ദേഹം പറയുന്നു. താൻ ധാരാളം അലോപ്പതിക് ഡോക്ടർമാരൊട് സിദ്ധവൈദ്യത്തിൽ കാൻസറിന് മരുന്ന് ഉള്ളവിവരവും ഈ മരുന്നിന്റെ പ്രവർത്തനക്ഷമതയെപ്പറ്റിയും പറഞ്ഞിട്ടും എഴുതിയിട്ടും ഒന്നും ആരും ചെവിക്കൊള്ളുന്നില്ലെന്ന് അദ്ദേഹം പറയുന്നു........''
''...........കാൻസർ ചികിത്സയിൽ അലോപ്പതിയുടെ മനംമടുപ്പിക്കുന്ന പരാജയം കണ്ട് സഹികെട്ടാണ് മറ്റേതെങ്കിലും ചികിത്സാവിധിയിൽ കാൻസർ പൂർണമായും സുഖപ്പെടുത്തുന്നുണ്ടോ എന്ന് അന്വേഷിച്ചത്. ഒരു ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ഇരിക്കുമ്പോൾ ഒരു രോഗി വന്ന് കാൻസർ ചികിത്സിച്ച് സുഖപ്പെടുത്തുന്ന ഒരു വൈദ്യനെക്കുറിച്ച് പറഞ്ഞപ്പോൾ അയാളെയും കാറിൽ കയറ്റി വൈദ്യനെ അന്വേഷിച്ചു പോകുകയായിരുന്നത്രെ..............''
ഒരു നല്ല ലേഖനം... ഇവിടെ പൂര്‍ണമായി വായിക്കാം...
http://sanathanan.blogspot.in/2011/07/blog-post.html









