8.24.2008

പ്രമേഹം ചില ബ്ലൊഗത്തരങ്ങള്‍


കൊട്ടാരക്കര ഗണപതി ഭഗവാനെ മനസില്‍ ധ്യാനിച്ച്‌ ഞാന്‍ എണ്റെ ആദ്യത്തെ പോസ്റ്റ്‌ ഇടാന്‍ പോകുകയാണ്


=========================================================


'പ്രമേഹം'- എത്ര മനോഹരമയ പദം അല്ലേ? എന്നാല്‍ ആ അസുഖം വന്നാല്‍ ജീവിതം അത്ര അസ്വാദ്യകരമായി തോന്നില്ല.പ്രമേഹത്തിനുള്ള പ്രധാന കാരണങ്ങല്‍ ആ പേരില്‍ തന്നെ ഉണ്ട്‌. സൂക്ഷിച്ച്‌ ഒന്നു നോക്കിയേ.... 
'പ്രേമം -'- അതാണു ഒരു മനുഷന്റെ 'മധുര' സ്വപ്നങ്ങളെ തുരന്നു കൊല്ലുന്ന ഒരു 'ഗുട്ടന്‍സ്‌' ( പ്രേമം എന്നൊക്കെ കേട്ട്‌ ചാടി പൂറപ്പെടാന്‍ വരട്ടെ,ഞാന്‍ ഉദ്ദേശിച്ചതു 'മറ്റേ' പ്രേമമല്ല.... താഴേക്ക്നോക്കു....)
കാരണം നമ്പര്‍ 1) പഞ്ചാര പ്രേമം- പഞ്ചാരയടി അല്ല, പഞ്ചാര തിന്നല്.എല്ലാവര്‍ക്കും അറിയുന്ന കാര്യം തന്നെ. ശര്‍ക്കര ഇട്ട്‌ ഉണ്ടാക്കുന്ന സാധനങ്ങളും പെടും. പായസം, പ്രധമന്‍, സേമിയ...........
2)കറുമുര്രെ പ്രേമം-മനസിലായില്ലേ? നമ്മുടെ യു കെ ജി കാരന്‍ തക്കിഡു ന്‍റെ ഭാഷയാനിത്‌.(അവനെ പിന്നെ പരിചയ പെടുത്താം) കറുമുറെ എന്നു വച്ചാല്‍ ചവക്കുമ്പോള്‍ കറുമുറെ എന്നു ശബ്ദം കേല്‍ക്കുന്ന സാധനങ്ങള്‍. വറുത്തത്‌,പൊരിച്ചതു........
3) മില്‍ക്‌ പ്രേമം- പാലിനോടും പാല്‍ ഉല്‍പന്നങ്ങളോടും ഉള്ള പ്രേമം.(എന്നു വച്ചാല്‍ പാല്, തൈരു,വെണ്ണ,നെയ്യ്‌, എന്നിവ....മൊരു ഉള്‍പെടില്ല കേട്ടോ.. പ്രമേഹ രോഗിക്കു കഴിക്കാവുന്ന ഒരേ ഒരു പാല്‍ ഉല്‍പന്നം മോരാണു.
4) പിഷ്ടാഹാര പ്രേമം-പിഷ്ടാഹാരം എന്നു പറഞ്ഞാല്‍ ആയുര്‍വ്വേദത്തില്‍ അരിമാവു കുഴച്ച്‌ ഉണ്ടാക്കുന്ന സാധനങ്ങളെ വിളിക്കുന്ന പേരാണു.
5)കിടക്ക പ്രേമം-കട്ടിലിനോടും കസേരയൊടും തോന്നുന്ന പ്രേമംഅതേയ്‌........ പ്രേമം എന്ന വാക്ക്‌ കൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചതു അമിത്മായ ഉപയോഗം അല്ലെങ്കില്‍ ആര്‍ത്തി എന്നൊക്കെയാണു
6) മദ്യപ്രേമം- മദ്യത്തിന്‍റെ അമിതമായ ഉപയോഗം
7) മറ്റൊരു പ്രധാന കാരണം പരമ്പര്യം തന്നെ ആണു.
ഒരു അനുഭവസ്തന്റെ വേളിപാടുകള്‍
 അയാള്‍ കുറേ നാളായിട്ട്‌ അങ്കലാപിലാണു്‌.ഏയ്‌...... കാര്യമൊന്നുമില്ല, യദ്റ്ശ്ചികമായി ഒന്നു ബ്ളഡ്‌ ടെസ്റ്റ്‌ ചെയ്തപ്പൊ മുതല്‍ തുടങ്ങിയ ആശങ്കകള്.... ഇനിയിപ്പൊ ഇന്‍സുലിന്‍ തന്നെ ശരണം എന്ന നിലയിലാനു കക്ഷിയുടെ പോക്ക്‌. 6 നേരം ചായകുടി (സര്‍ക്കരാപ്പീസര്‍മാര്ക്ക്‌ ആറു ചായ ജന്മാവകാശ്മണെന്ന ആശയത്തിന്റെ ഉപജ്ഞാതാവാണു പുള്ളി)വൈകിട്ട്‌ വീട്ടില്‍ വന്നാല്‍ മധുരമിട്ട ചായയുടെ കൂടെ 'കടികള്‍'മിക്സ്ചര്‍,ചിപ്സ്‌,അച്ചപ്പം,കുഴലപ്പം........... കൂടെ ഒരു പുഴുങ്ങിയ ഏത്തപ്പഴവും. രാത്രി പത്ത്‌ മണി വരെ ടി വി ക്കു മുന്നിലെ ഇരിപ്പും (റ്രിയാലിറ്റി ഷോകള്‍ കഴിഞ്ഞിട്ട്‌ വേണ്ടേ ഒന്ന്‌ റിലാക്സ്‌ ചെയ്യാന്‍-) ഭീമന്‍റെ അനിയനെ പോലെ രണ്ട്‌ പ്ളേറ്റ്‌ ചോര്‍ രാത്രിയില്‍.... പിന്നെ എല്ലാ അഴ്ചയിലും കല്യാണങ്ങള്‍.............. പ്രധമന്‍, പായസം കുശാല്‍....... അതും പോരാഞ്ഞു പാരമ്പര്യമായ സ്വന്തം പിതാശ്രിയില്‍ നിന്നു കല്‍പിച്ച്‌ അനുഗ്രഹിച്ച്‌ കിട്ടിയ, ആധാരത്തലില്ലാത്ത സ്വത്ത്‌- ആ മഹത്തായ പ്രമേഹ വാഹിയായ 'ജീനും' കൂടിയായപ്പോള്‍ സംഗതി ഓക്കെ...



പക്ഷേ...... മിസ്റ്റര്‍ സൂരേഷ്‌ കുമാര്‍........ ഇന്‍സുലിന്‍ വാങ്ങാന്‍ വരട്ടെ,താങ്കള്‍ ആ സ്റ്റേജ്‌ എത്തിയിട്ടില്ല.....സൂരേഷണ്ണാ..... പ്രമേഹത്തിനു മരുന്നിനേക്കാള്‍ മനസാനു പ്രധാനം,എന്നു വച്ചാല്‍ കണ്ട്രോള്‍ ചെയ്യാനുള്ള മനക്കരുത്ത്‌..അലസത വെടിഞ്ഞ്‌ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജസ്വലമായ മനസ്സ്‌.......


ഇനി അല്‍പംകാര്യം പറയാം,ആയുര്‍വ്വേദ പ്രകാരം, പ്രമേഹം മധുമേഹമാണു.ഒരു മൂത്രാശയ വ്യാധിയായാണു ആയുര്‍വ്വേദം ഇതിനെ കണക്കക്കുന്നത്‌.മധുമേഹം പ്രധാനമായും വാതജ പ്രമേഹമാണു്‌ .മധ്യ വയസു പിന്നിടുമ്പോള്‍ ശരീരത്ത് സ്വഭാവികമായും ഉണ്ടാകുന്ന വാതദോഷത്തിന്‍റെ വറ്ര്ധനവാണു്‌ രോഗ കാരണം.ഈ രോഗം പ്രധാനമായും അധിക പോഷണം നിമിത്തം ഉണ്ടാകുന്നു.
സംശയിക്കെണ്ടത് എപ്പോള്‍?സ്വന്തം ശരീരത്തെ കുറിച്ച് ശ്രദ്ധാലു ആയിരുന്ന സൂരേഷ് കുമാര്‍ പെട്ടന്ന് ചില മാറ്റങള്‍ തന്‍റെ ശരീരത്തില്‍ ശ്രദ്ധിചു.
വിയര്‍പ്- അതിയായ വിയര്‍പ്, അധികം ജോലി എടുക്കാതെ വിയറ്പ് ഒരു പ്രശ്നമായി മാറിയപ്പോള്ശരീര ഗന്ധം- പ്രെത്യേക ഗന്ധം ശരീരത്തിനുണ്ട് എന്നു തോന്നി തുടങ്ങിയപ്പൊള്‍ത thaണുപ്പിനോട് ഇഷ്ടം- തണുത്ത ആഹാര സാധനങല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയ്പ്പോള്‍വായക്ക് മധുര രസംമൂത്രമൊഴിപ്പ് മൂത്രം- തേന്‍ പോലെ കൊഴുത്ത മൂത്രം കണ്ടപ്പോള്‍സൂരേഷ് കൂമാര്‍ എന്തോ കുഴപ്പം മണത്തു..........
അല്പ്പം മാത്തമാറ്റിക്സ്...
പ്രമേഹ രോഗി ഒരു ദിവസം 140 മി ലി അധികം മൂത്രമൊഴിക്കുംമൂത്രം കൊഴുത്തതായിരിക്കും. സാന്ദ്രത 1020 ഡിഗ്രിയില്‍ അധികം ഉണ്ടയിരിക്കും

ഒരു രസകരമായ പരീക്ഷനം ഇത് മൂത്രം കൊണ്ടുള്ള ലളിതത്തില്‍ ലളിതമായ ഒരു പരീക്ഷനമാണു്‌.ഇതിനു പ്രത്യേകിച്ച് സാധന സാമഗ്രികളോ സുസജ്ജമായ ലാബൊ അവശ്യമില്ല. വേണ്ടത് ഒരു ഒഴിഞ്ഞ സ്തലം.(സ്വന്തം വീടിന്‍റെ പറമ്പ് തന്നെ ആകുന്നതാണു നല്ലത്) പ്രക്ര്തിയിലേക്ക് ഇണങ്ങി ജീവിക്കുക എന്ന ഉല്ഘടമായ സന്ദേശം ഇത് ഉല്ക്കൊള്ളുന്നു.
ഇനി പരീക്ഷനം പറയാംനിങ്ങല്‍ ചെയ്യേന്ദത് ഇത്രമാത്രം. മൂത്രമൊഴിക്കല്‍ ബാത്രൂമില്‍ നിന്നു മാറ്റി പറമ്പിലെ ഒരു ഒഴിഞ്ഞ മൂലയിലേക്ക് ഷിഫ്റ്റ് ചെയ്യുക. ഏകദേശം രണ്ടാഴ്ച കാലത്തോളം എന്നും അവിടെ മാത്രം മൂത്രമൊഴിക്കുക. രണ്ടാഴ്ച കഴിയുമ്പൊല്‍ മൂത്രമൊഴിക്കലിന്‍റെ ഇടവേളയില്‍ ആ സ്തലം നന്നായി നിരീക്ഷിക്കുക.നിങ്ങല്‍ പ്രമേഹ രോഗിയാണെങ്കില്‍ അവിടെ മധുരം ഇഷ്റ്റപ്പെടുന്ന ക്ഷുദ്ര ജീവികളെ അതായത് ഉറുമ്പ് മുതലായവ ആകര്‍ഷിക്കപ്പെടുന്നത് കാണാം.
ഉറുമ്പ് പരീക്ഷണം ശരിയെന്നുതെളിഞ്ഞാല്‍ ഒട്ടും സമ്ശയിക്കേണ്ടാ താങ്കള്ക്ക് ലാബിലേക്ക് പോകാന്‍ നേരമായി.
പരീക്ഷണ ശാലയില്‍-...........മൂത്രം ടെസ്റ്റ് ചെയ്യുമ്പൊള്‍ റിസള്‍ട് 0%- പ്രമേഹമില്ല 0.5%- കുറച്ചുന്ട് 1%-കൂടുതല്‍- 1.5%-കൂടുതല്‍ 2%- വളരെ കൂടുതല്‍രക്തം പരിശോഷിക്കുമ്പോള്‍120 മി ഗ്രാമില്‍ കൂടുതല്‍ ഗ്ലൂക്കൊസ് രക്തത്തില്‍ ഉന്ടെങ്കില്‍ നിങ്ങല്‍ പ്രമേഹ രോഗിയാണു.
അതേ........... ഇതാണു സൂരേഷ് കുമാറിനെ ഞെട്ടിചത്, താന്‍ ഒരു പ്രമേഹ രൊഗിയാണെന്ന സത്യം!
ചികിത്സകള്‍ തുടങ്ങുമ്പോള്‍.......ഒരു സത്യം പറയട്ടേ..... പ്രമേഹം പൂര്‍ണമായും ചികിത്സിച് ഭേദമാക്കാന്‍ സാധ്യമല്ല. അത്തരം രോഒഗങ്ങളേ ആയുര്‍വേദം 'യാപ്യ രോഗങള്‍ എന്നു പറയുന്നു.ആഹാര കാര്യങ്ങലിലും ജീവിതരീതിയിലും അല്പം വ്യത്യാസം വരുത്തിയാല്‍ പ്രമേഹത്തെ നിയന്ത്രിക്ചു നിര്‍ത്താം. പ്രമേഹരൊഗികല്‍ ചെയ്യേണ്ടത് എന്തൊക്കെ?> ജീവിതത്തിനു അടുക്കും ചിട്ടയും കൊണ്ട് വരുക> ക്റ്ത്യ സമയത്ത് ആഹാരം കഴിക്കുക>മുടങ്ങാത്ത വ്യായാമം- ഓട്ടം, നടത്തം എന്തുമാകാമ്-, ക്ര്ത്യ സമയത്ത്, പതിവായി വേണം>ചര്‍മ്മ രോഗങ്ങള്‍,മുറിവുകള്‍ ഇവ അവഗണിക്കരുത്. ശ്രദ്ധയോടെ ചികിത്ക്സിക്കുക.>എല്ലാ ആഴ്ചയും മൂത്രം, രക്തം ഇവ റ്റെസ്റ്റ് ചെയ്യുക ആഹാര നിയന്ത്രണം എങനെ? മധുരം വര്‍ജിക്കണോ.........?നിങ്ങളുടെ പ്രമേഹം ശൈശവാവസ്തയില്‍ ആനെങ്കില്,- അതായത്, നിങ്ങല്‍ പ്രമേഹ രൊഗികള്‍ക്ക് ഇടയില്‍ ഒരു പുതുമുഖം ആണെങ്കില്‍, വ്യായാമവും മറ്റ് അഹാര ക്രമങ്ങളും ക്റ്ത്യമെങ്കില്‍ ദിവസം രണ്ട് നേരം മധുരമുള്ള ചായ അനുവദനീയമാണു്‌എന്തെല്ലാം ഒഴിവാക്കണം?> അധിക മധുരം>പുളി,ഉപ്പ് ഇവ കുറയ്ക്കണം.>എണ്ണ, പാല്‍ ഉല്പന്നങള്‍ മീന്‍ , മാംസ്സം ഇവ കുറക്കണമ്-> ഇടക്കിടക്ക് എന്തെങ്കിലും തിന്നൊണ്ടിരിക്കുന്ന ശീലം ഒഴിവാക്കണം എന്തൊക്കെ കഴിക്കാം
>പച്ചക്കറികളല്‍ ഇലക്കറികള്‍ ഇവ അധികം ഉപയോഗിച്ച് അരിയാഹാരങല്‍ കുറയ്ക്കുക.> തവിട്‌ കളയാത്ത ചോറ്, ഗോതമ്പ്‌, ബാര്‍ലി എന്നിവ ഉള്‍പ്പെടുത്തുക
ചില പൊടിക്കൈകള്‍
നെല്ലിക്ക നീരില്‍ മഞ്ഞല്‍ പൊടിയും തേനും കലക്കി രാവിലെ കഴിക്കാം
പാവക്ക ഉണക്കി പൊടിച്ച്‌ തേനില്‍ ചാലിച്ച്‌ കഴിക്കാം
വീട്ടില്‍ ചിറ്റമ്റ്ത്‌ വളര്‍ത്താം- ചിറ്റമ്റ്തിന്‍റെ തണ്ട്‌ പിഴിഞ്ഞ നീര്‍ തേനുമായി ചേര്ത്ത്‌ കഴിക്കാം
കുമ്പളങ്ങ നീര്‍ രാവിലെ കുടിക്കാം
കരിങ്ങാലി വെള്ളം കുടിക്കുന്നതും പ്രമേഹത്തിനു നല്ലാതാണു്

24 comments:

  1. mm... kollam.. vayikan rasamundu..

    ReplyDelete
  2. കൊച്ചു കട്ടിയായിരിക്കുമ്പോള്‍ മുതല്‍ അല്പമെങ്കിലും പച്ചിലക്കറികള്‍ രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാത്തത് ദിവസവും പതിവാക്കുകയും നാളികേരം വൃക്ഷം, പച്ചക്കറികള്‍, മുരിങ്ങ മുതലായവയുടെ ചുവട്ടില്‍ വേനല്‍ മഴയില്‍ അല്പം കുമ്മായം വിതറി മണ്ണിന്റെ രാസ സ്വ്വഭാവം മാറ്റി ഡൊളാമൈറ്റ് (മഗ്നീഷ്യം സല്‍ഫേറ്റായാലും മതി) നല്‍കി അവയില്‍ നിന്ന് ളഭ്യമാവുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുക. ഡയബറ്റീസും, ഹൃദ്രോഗവും ഒരു പരിധിവരെ തടയാം.
    ലേഖനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. ജിഷ്ണൂ...
    ബൂലോകത്തേയ്ക്കു സ്വാഗതം.

    പാരഗ്രാഫ് തിരിച്ചെഴുതൂ...

    ReplyDelete
  4. ജിഷ്ണു, ലേഖനം നന്നായിട്ടുണ്ട്.
    ഇന്ന് വളരെയേറെ ആളുകളെ ചെറുപ്രായ്ത്തിലെ പിടികൂടുന്ന അസുഖമാണിത്. വ്യായാമമില്ലായ്മയും ഫാസ്റ്റു ഫുഡുകളോടുള്ള കടുത്ത (പ്രേമവും) പിരിമുറുക്കങ്ങളും ഒക്കെ കാരണമാണു്.പാരമ്പര്യം ഒന്നും നോക്കാതെ തന്നെ ഇവന്‍ ഓടി എത്തിക്കളയും.
    ചിട്ടയായ വ്യായാമവും ജീവിത രീതികളില്‍ മാറ്റം വരുത്തലും പ്രകൃതിയോടു ഇണങ്ങുന്ന ഭക്ഷണ ക്രമവും ഈ അസുഖത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് പറയപ്പെടുന്നു.
    മുരിങ്ങയില, വെളുത്തുള്ളി,ഉലുവാ മുളപ്പിച്ചത്, കോവയ്ക്കാ, നിത്യകല്യാണിയുടെ പൂവ്,ഇവയൊക്കെ കഴിക്കുന്നതു നല്ലതെന്നു വായിച്ചിട്ടുണ്ട്. വെളിച്ചെണ്ണയുടെ ഉപയോഗം നല്ലതാണെന്നും ബ്ലോഗില്‍ തന്നെ വായിച്ചിരുന്നു. ഇനിയും എഴുതുക.
    ഓ.ടോ
    കൊട്ടാരക്കര കൃഷ്ണങ്കുട്ടി ആന ഇപ്പോഴും ഉണ്ടോ.?

    ReplyDelete
  5. nice post!!
    keep posting...

    ReplyDelete
  6. പോസ്റ്റ് നല്ലതു തന്നെ. എഴുത്ത് നീളാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ കൂടുതല്‍ ആളുകള്‍ വായിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

    ReplyDelete
  7. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി……. Keralafarmer, പറഞത് ശരിയാണെന്നു എനിക്കും തോന്നുന്നു. രാസവളങ്ങൾ ശരീരത്തിലെ ഹോർമോണൽ ലെവലിൽ വ്യത്യാസം ഉന്റാകുന്നുണ്ട്. അത് പ്രമേഹത്തിനു മാത്രമല്ല. മറ്റ് അനേകം രോഗങൾക്കു കാരണമാകാം. ശ്രീ ചേട്ടാ.. പാരഗ്രാഫ് തിരിച് എഴുതാൻ ശ്രമിക്കം കേട്ടോ…. വേണൂചേട്ടാ… ആ പറഞ്ഞ ചെടികളൊക്കെ കഴിക്കുന്നത് നല്ലതാണു മൂത്രത്തെ കൂറ്റുതലായി സ്രവിപ്പിച്ചു കളയുന്നതും മേദസ് അധികം വർധിപ്പിക്കത്തതും ആയ വസ്ത്തുക്കൾ ആണു ആയുർവേദം നിർദേശിക്കുന്നത്. ചെട്ടൻ പറഞ്ഞവയെല്ലാം ഈ ഗ്രൂപ്പിൽ പെട്ടതാണു… പ്രത്യേകിച്ചും വെളുത്തുള്ളീ, ഉലുവ, കോവക്ക എന്നിവ. വെളിച്ചെണ്ണയുടെ ഉപയോഗം നല്ലതാണു. പ്രതേകിച്ചും കേരളീയർക്കു വെലിച്ച്ണ്ണ തന്നെ ആണു നല്ലത്. അതാതു ദേശത്ത് ഉണ്ടാകുന്ന സാധനങ്ങൾ അവിടുത്തെ മനുഷ്യർക്ക് നല്ലത് എന്നു ആയുർവേദം പറയുന്നു. പക്ഷേ അധികമായൽ അമ്ര്തും വിഷം…. നിർഭാഗ്യവശാൽ നമ്മൾ വെളിച്ചെണ്ണയിൽ കുളിപ്പിച്ചാണു പാചകം ചെയ്യാരു. പിന്നേയ്… ക്രിഷ്ണൻ കുട്ടി അനയുദെ കാര്യത്തിൽ എനിക്കും വല്ല്യ പിടിയില്ല…. നാട്ടിലുള്ള സുഹ്രുത്തുക്കളോട് അൻവേഷിച്ചു പറയാം കേട്ടോ…. സുനിൽ രാജ് ചേട്ടന്റേയും oab യുടേയും നിർദ്ദേശങ്ങൾ ഞാൻ പ്രാവർത്തികമാക്കാൻ ശ്രമിക്കാം…

    ReplyDelete
  8. macha adippan sadanama nirtharuthu........... nannude theeram evidae kodukkam adutha posting enna

    ReplyDelete
  9. ടാ…. പ്രഘോഷേ.. നീ പറഞ്ഞത് എന്നെ ആവേശം കൊള്ളിക്കുന്നു… തീരം ഇടാം അത് എങ്ങനെ ആനെന്നു എനിക്കറിയില്ല. അടുത്ത പോസ്റ്റ് ഉടനേ ഉണ്ട്…

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. nce blog....keep postng...subject is gud nd d way u hve presntd also nice....quiet interestng....

    ReplyDelete
  12. സ്വാഗതം ജിഷ്ണു.
    തുടക്കം കൊള്ളാം. ശ്രീ പറഞ്ഞതുപോലെ പാരഗ്രാഫ് തിരിക്കുക, ഒരു പാരഗ്രാഫില്‍ പറയാനുദ്ദേശിക്കുന്ന പോയിന്റ് കൃത്യമായ ധാരണയോടെ പ്രകടിപ്പിക്കുക എന്നിങ്ങനെ ചെയ്താല്‍ നന്നായിരിക്കും.

    പല സാധാരണ ആ‍ാഹാരവസ്തുവിന്റേയും ഗുണം മോളിക്യുലാര്‍ ബയോളജി തെളിയിക്കുന്നുണ്ട്. എന്റെ “ഉലുവയും മഞ്ഞളും NFkB യും” വായിച്ചിരുന്നോ?

    അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു.

    ReplyDelete
  13. നല്ല വിഷയം..എഴുതിയിരിക്കുന്ന രീതിയും കൊള്ളാം..
    കുറച്ച് spelling mistakes ഉണ്ട് ട്ടോ..
    ഇനിയും എഴുതൂ..വായിക്കാന്‍ ഇവിടെ ആളുണ്ട്..

    ReplyDelete
  14. etta takarkunund njangalae inganae kollanoooooooooooooo

    ReplyDelete
  15. pinnae puthiya posting varumbol scarp cheyyanam enni muthal k

    ReplyDelete
  16. നല്ല പോസ്റ്റ്. ബൂലോഗത്തേക്ക് സ്വാഗതം കെട്ടോ....

    വീണ്ടും വരാം

    ReplyDelete
  17. അളിയാ, സംഭവം എല്ലാവര്ക്കും ഇഷ്ടപെട്ടല്ലേ.. സെക്കന്റ് പാര്‍ട്ട് വേഗം ഇടു....

    ReplyDelete
  18. അഭിനന്ദനങ്ങള്‍............................

    ReplyDelete
  19. പൈത്സിന്റെ പോസ്റ്റിൽ ഒരു കമന്റ് ഇടാൻ വകുപ്പൊന്നും കാണാനില്ല. മെയിലും കിട്ടുന്നില്ല. രോഗികൾ ശ്രദ്ധിക്കേണ്ട ചില മുൻ‌കരുതലുകൾ എഴുതാം എന്നു കരുതി. ആർക്കെങ്കിലു ഉപകാരമായെങ്കിലോ. കമന്റ് ഓപ്ഷൻ വേണ്ടെന്നു വെച്ചതാണോ.

    ReplyDelete
  20. നല്ലത്.. ശരിയായ രീതിയിലുള്ള ചിന്തക‌ൾ .അർഥമറിയാത്ത ആശയപ്രഘോഷണങ്ങളിൽ നിന്നും മാറി പ്രായോഗിക ചികിത്സയെ പറ്റി കുറച്ചു പേരെങ്കിലും പുതു തലമുറയിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.. മുൻ‌തലമുറയിലുള്ള ഞങ്ങൾ കുറെപ്പേരെങ്കിലും ആഗ്രഹിയ്ക്കുന്നതും ഈ മാറ്റത്തിനു വേണ്ടിയാണ്. കൂടുതൽ വായിയ്ക്കുക..

    ReplyDelete
  21. കൊച്ചു7/27/09, 9:57 PM

    http://groups.google.com/group/prameham

    പ്രമേഹ രോഗികൾക്കുള്ള ഒരു ഗ്രൂപ്പ്(സംഘം) കൂട്ടായ്മ എന്നൊക്കെ പറയാം

    ReplyDelete
  22. നല്ല കാര്യാട്ടോ ഇത്, ഒന്നുല്ലേലും ഒന്ന് ശ്രദ്ധിക്കാമല്ലോ, അക്ഷരതെറ്റുകള്‍ വരാതെ നിന്നാ നന്നായിരുന്നു.

    ReplyDelete

Copy right protected. Copy pasting disabled