11.06.2011

സുശ്രുതന്‍റെ നാസാസന്ധാനം Nose Repair By Sushruta

ഞാന്‍ മുന്പ് ഒരു പോസ്റ്റില്‍ എഴുതിയപോലെ സുശ്രുതനാണ് ആധുനിക ലോകത്ത് ഏറ്റവും പരിഗണന കിട്ടിയ ആയുര്‍വേദാചാര്യന്‍. അതിന്‍റെ തെളിവുകള്‍ ഇന്നും നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ പ്രയോഗികതയാണ് സമകാലീന വൈദ്യ ശാസ്ത്ര ശാഖകളില്‍ നിന്നും ധന്വന്തരി സമ്പ്രദായത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. സുശ്രുതന്‍ ധന്വന്തരി സംപ്രദായത്തില്‍ പെട്ട ആയുര്‍വേദാചാര്യാനായിരുന്നു. അദ്ദേഹം ശല്യ ചികിത്സയെ അതിന്റെ ഉച്ച സ്ഥായിയില്‍ എത്തിച്ചു. ഇന്നും ഒരു അത്ഭുതമായി കരുതപ്പെടുന്നു അദ്ദേഹം വിവരിച്ചിരിക്കുന്ന നാസാ സന്ധാനം അധവാ മുറിഞ്ഞുപോയ മൂക്ക് തുന്നി ചേര്‍ക്കുന്ന രീതി. അതായത് ഇന്നത്തെ പ്ലാസ്റ്റിക് സര്‍ജെറി


11.05.2011

എല്ലാ രോഗങ്ങളും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കുമോ ?


എല്ലാ രോഗങ്ങളും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കുമോ ? അങ്ങനെ ചിലരൊക്കെ പറയുന്നത് കേള്‍ക്കാം. എന്നാല്‍  ആയുര്‍വേദം അങ്ങനെ പറയുന്നില്ല.ഇന്നത്തെ കാലത്ത് ആയുര്‍വേദ ചികിത്സകന് ഒരു രോഗിയെ ലഭിക്കുന്നത്. മോഡേന്‍ മെഡിസിന്‍ പ്രയോഗിച്ചു കഴിഞ്ഞു വര്‍ഷങ്ങള്‍ ചികിത്സിച്ച ശേഷമാണ്. രോഗത്തിന്റെ ആദി ഘട്ടത്തില്‍ ആയുര്‍വേദത്തിലേക്ക് വരുന്നവര്‍ വളരെ ചുരുക്കമാണ്.അത്തരം രോഗികളില്‍ മിക്കവാറും രോഗം അതിറെ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടാകും എത്തുക. മിക്കവാറും ആയുര്‍വേദക്കാര്‍ക്കും അത്തരം രോഗികളെ ചികിത്സിച്ചു പേര് ദോഷങ്ങള്‍ വന്നിട്ടുണ്ട്. അവസാന ശ്രമം എന്നാ രീതിയില്‍ എത്തുന്ന രോഗിയെ പലപ്പോഴും ചികിത്സിക്കാന്‍ ചിലര്‍ തയാറാകുന്നത് സ്വന്തം ചികിത്സ ശാഖയോടുള്ള വിശ്വാസം കൊണ്ടാണ്. പലപ്പോഴും രോഗിയുടെ ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം ചികിത്സ ചെയ്യാന്‍ നിര്‍ബന്ധിതന്‍  ആകുകയും. അവസാനം രോഗം വീണ്ടും വഷളാകുമ്പോള്‍ ''ആയുര്‍വേദക്കാരന്‍ ചികിത്സിച്ചു കുളമാക്കി'' എന്ന പെരുകേള്‍ക്കേണ്ടി വരികയും ചെയുന്ന ധാരാളം ഡോക്ടര്‍മാര്‍ ഉണ്ട്. 
ഏത് അസുഖത്തിനും ഒരു സുഖ സാധ്യ അവസ്ഥയും അസാധ്യ അവസ്ഥയും ഉണ്ട്. ആയുര്‍വേദം രോഗങ്ങളെ എളുപ്പം ചികിത്സിച്ചു ഭേദമാക്കാനാകുന്നവ, ബുദ്ധിമുട്ടി ഭേദമാകുന്നവ, ഭേദമാക്കാനാകില്ലെങ്കിലും നിയന്ത്രിച്ചു നിര്ത്താവുന്നവ, ഒരിക്കലും  ഭേദമാകാത്തവ   എന്നിങ്ങനെ  നാലായി തിരിക്കുന്നു.എളുപ്പം ചികിത്സിച്ചു മാറ്റാമായിരുന്ന അസുഖം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചികിത്സിച്ചാലും പ്രയോജനം ലഭിക്കാത്ത അവസ്ഥയിലെക്കെത്തുന്നു . ആ അവസ്ഥയില്‍ ആയുര്‍വേദ ക്കാരനും നിസ്സഹായനാണ് എന്നതാണ് സത്യം. പല രോഗങ്ങളും വര്‍ഷങ്ങള്‍ കഴിഞ്ഞും ആയുര്‍വേദ ചികിത്സകൊണ്ട് നല്ല വ്യത്യാസം കാണുന്നുണ്ട്. എന്നാല്‍ അത്തരം അസുഖങ്ങളുടെ ആദ്യഖട്ടങ്ങളില്‍ ചികിത്സ കിട്ടിയിരുന്നെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്ന അസുഖങ്ങള്‍ ആയിരുന്നേനെ.  
ഏത് രോഗത്തിനും വേഗത്തില്‍ ചികത്സ ലഭ്യമാകുകയാണ് വേണ്ടത്, അതിനു ആയുര്‍വേദ അലോപ്പതി വ്യത്യാസങ്ങളില്ല. എതുരോഗത്തിനും ആയുര്‍വേദത്തില്‍ ചികിത്സയുണ്ട് എന്നാല്‍ രോഗത്തിന്റെ അവസ്ഥാ വിശേഷങ്ങള്‍ അനുസരിച്ചു ചികിത്സയിലും രോഗത്തിന്‍റെ സാധ്യതയിലും വ്യത്യാസങ്ങള്‍ വരും. സാധ്യത എന്നുദ്ദേശിക്കുന്നത് ചികിത്സിച്ചു ഭേദമാക്കാനുള്ള സാധ്യതയാണ്. ആയുര്‍വേദത്തില്‍ രോഗത്തിന്‍റെ ചികിത്സ സാദ്ധ്യതകള്‍ മനസിലാക്കുന്നതിനു അതിന്റെതായ മാനദണ്‍ഡങ്ങള്‍ ഉണ്ട്. അത് പ്രകാരം രോഗിയെ പരിശോധിച്ചതിനു ശേഷം മാത്രമേ അത്തരം നിര്‍ണയം നടത്താന്‍ സാധിക്കൂ .  
അസാധ്യതക്ക് കാരണം 
രോഗം മിക്കപ്പോഴും അസാധ്യമാകുന്നത് കാലപ്പഴക്കം കൊണ്ടാണ്. രോഗം  ശരീരത്തിനുള്ളില്‍ ഇരുന്ന് വളര്‍ന്നു പന്തലിച്ചു ഒരിത്തില്‍കണ്ണിയെപോലെ ശരീരത്തെ ക്ഷീണിപ്പിക്കുന്നു. ലക്ഷണങ്ങളെ അടക്കുന്ന ലാക്ഷണിക ചികിത്സ (സിംപ്ടമാറ്റിക് ട്രീറ്റ്മെന്‍റ്) പലപ്പോഴും ചെയ്യുനത് ഇതാണ്. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ അടങ്ങുമ്പോള്‍ രോഗി രോഗം മാറിയതായി കരുതുന്നു. എന്നാല്‍ രോഗം ആഴത്തില്‍ വ്യാപിക്കുകയോ മറ്റൊന്നായി മാറ്റപ്പെടുകയോ ആണ് മിക്കപ്പോഴും സംഭവിക്കുന്നത്. 
ചില ശരീര പ്രകൃതിയില്‍ ചില രോഗങ്ങള്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടായി വരാറുണ്ട്. ഉദാഹരണത്തിന് വാത പ്രകൃതിക്കാരന് വാത രോഗം.
ശരീര ബലം, മാനസിക ബലം, രോഗിയുടെ  ഇച്ഛ  ശക്തി, ശരിയായ രോഗ നിര്‍ണ്ണയം എന്നിവയും ചികിത്സയെ സ്വാധീനിക്കുന്നു.

Copy right protected. Copy pasting disabled