4.07.2011

ചികിത്സ, പാരമ്പര്യം പിന്നെ സര്‍ക്കാരുത്തരവും

കേരളത്തിലെ പരമ്പരാഗതചികിത്സകന്മാര്‍ക്ക് തങ്ങളുടെ ചികിത്സ നിയമവിധേയമായി നിര്‍വ്വഹിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. കേള്‍ക്കുമ്പോള്‍, നല്ലകാര്യം എന്നു് തോന്നും.................... 
നല്ല ലേഖനം ദാ ഇവിടെ.... വായിക്കുമല്ലോ..........
ഇവിടെയും കാണാം സമരത്തിന്റെ അലയൊലികള്‍... 

4.02.2011

വേനല്‍ക്കാല രോഗപ്രതിരോധം: ആയുര്‍വേദ പ്രതിവിധികള്‍ ഏറെ

ഇത് കൊല്ലത്ത് ഇന്ത്യന്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി ഡോക്ടര്‍ വി മോഹന്‍ ചെയ്ത പ്രസംഗം മനോരമയുടെ കൊല്ലം എഡിഷനില്‍ വാര്‍ത്തയായി വന്നതാണ്. മോഹന്‍ ഡോക്ടറുടെ പ്രസംഗത്തിന്റെ പ്രസക്തി മനസിലാക്കി ആയുര്‍വേദ മഞ്ജരി യില്‍ അതൊരു പോസ്റ്റ്‌ ആകുന്നു വായിക്കുക.

കൊല്ലം : വേനല്‍ച്ചൂടില്‍ ഉണ്ടാകാറുള്ള ചിക്കന്‍പോക്സ് , വൈറല്‍ പനി ,ശരീരതളര്‍ച്ച, ചുമ, ജലദോഷം,തുമ്മല്‍, പീനസം, തുടങ്ങിയ രോഗങ്ങള്‍ക്ക്,ആയുര്‍വേദ പ്രധിവിധികള്‍ ഏറെ.
രോഗമുണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കലാണ് ഉത്തമം. ചിട്ടയോടെയുള്ള ദിനചര്യയും ആഹാര ക്രമീകരണവും വഴി വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാനാകും എന്ന് ഡോക്ടര്‍ വി മോഹന്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ യുടെയും ഇന്ത്യന്‍ സിസ്ടംസ് ഓഫ് മെഡിസിന്‍ ജില്ലാ ഓഫീസിന്റെയും സഹകരണത്തോടെ നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ നടന്ന സൗജന്യ ആയുര്‍വേദ ചികിത്സ ക്യാമ്പില്‍ വേനല്‍ക്കാല രോഗങ്ങളും ആയുര്‍വേദ ചികിത്സയും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത്തരം കാലങ്ങളെ അതിജീവിക്കാന്‍ പ്രകൃതി തന്നെ ഒരു പരിധിവരെ ഔഷധവും തരുന്നു. ഇക്കാലത് ധാരാളമായി ഉണ്ടാകുന്ന മാമ്പഴം ,ചക്ക, തുടങ്ങിയ പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുന്നത് വേനല്‍ക്കാല രോഗബാധ തടയാന്‍ ഫലപ്രദം. മല്ലി, ജീരകം എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ധാരാളമായിട്ടു കുടിച്ച് ശരീരത്തിലെ ജലനഷ്ടം നികത്തണം.
ദ്രാക്ഷാദി കഷായ ചൂര്‍ണം., ഗുളൂച്യാദി കഷായ ചൂര്‍ണം ഇവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഉത്തമം. ഇത് ശരീരത്തിന്റെ ചൂടുകുറയ്ക്കാന്‍ സഹായിക്കുന്നു. ഉണര്‍വും ഊര്‍ജവും പകരാനും ഉത്തമം. ഒപ്പം ആഹാര രീതിയിലും ക്രമീകരണം വേണം. നല്ല വിശപ്പുണ്ടാകുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ ഭക്ഷണ സമയത്തെ ഇടവേളയും ക്രമീകരിക്കണം. ഖരാഹാരം നല്ലപോലെ ചവച്ചരച്ചു കഴിക്കണം .ദിവസവുംആറു മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തണം.
പകല്‍ പതിനൊന്നു മണി മുതല്‍ വൈകിട്ട് നാലുവരെ വെയില്‍ കൊള്ളാതിരിക്കുന്നതാണ് നന്ന്. തീക്ഷ്ണോഷ്ണ സ്വഭാവമുള്ള മദ്യ ഉപയോഗം അരുത്. കഠിന വ്യായാമം, പുകയില ഉപയോഗം , ഉപ്പു, എരിവു, പുളി, തുടങ്ങിയവയുടെ അമിത ഉപയോഗം, ഉച്ചവെയില്‍ കൊള്ളല്‍ ‍, ഉണക്ക മാംസം, ഉണങ്ങിയ ഇലക്കറികള്‍, ഉപവാസം, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ആഹാര സാധനങ്ങള്‍ പാനീയങ്ങള്‍ ഇവ ഒഴിവാക്കണം. ദ്രവരൂപത്തിലുള്ളതും , ശീതവീര്യമുള്ളതും മധുരമുള്ളതുമായ ആഹാരങ്ങള്‍ , പാല്‍, നെയ്യ്, ചെന്നെല്ലരി ചോറ്, മുന്തിരിങ്ങ ഉള്‍പ്പടെയുള്ള പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാനം . മലര്പ്പോടിയിട്ടവെള്ളവും കുടിക്കാം.

Copy right protected. Copy pasting disabled