8.19.2009

സോറിയാസിസ്

സോറിയാസിസ് പേര് കേള്‍ക്കുമ്പോള്‍ തന്നെ ആള്‍ക്കാര്‍ പേടിക്കുന്നത് കണ്ടിട്ടുണ്ട്. കുറച്ചു നാള്‍ മുന്‍പ്‌ ഒരു പത്ത് മാസം പ്രായമായ ഒരു കുട്ടിയെ ക്ലിനികില്‍ കൊണ്ട് വന്നു. കുട്ടിയുടെ ദേഹം മുഴുവന്‍ ചുവന്ന പാടുകള്‍ ആയിരുന്നു. കുട്ടിക്ക് ചൊറിച്ചിലും ഉണ്ടായിരുന്നു. സോറിയാസിസ് ആണോ ഡോക്ടര്‍? എന്ന് പിതാവ് ചോദിക്കുന്നുണ്ടായിരുന്നു.

എന്താണ് സോറിയാസിസ്?


സോറിയാസിസ് നമ്മുടെ ത്വക്കിന്റെ അതിശീഖ്രമായ വളര്‍ച്ച മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്. നമ്മുടെ ഓരോരുത്തരുടെയും ത്വക്ക്‌ അനുദിനം പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് എല്ലാര്‍ക്കും അറിവുള്ളതാണല്ലോ.. ത്വക്കിനെ ഏറ്റവും അടിയിലുള്ള പാളിയില്‍ പുതിയ കോശങ്ങള്‍ ഉണ്ടാവുകയും അവ മുകളിലേക്ക് വരികയും ചെയു‌ന്നു അതോടൊപ്പം ഉപരിഭാഗത്ത് ഉള്ള കോശങ്ങള്‍ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ഇത്‌ സാധാരണ രീതിയില്‍ നമ്മള്‍ അറിയുന്നില്ല ത്വക്ക്‌ അതിന്റെ പണി ചെയ്യു‌ന്നു. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ട്‌മാസമെങ്കിലും വേണ്ടിവരുന്നു.

എന്നാല്‍ സോറിയാസിസ് രോഗിയില്‍ ഈ പ്രക്രിയ ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകുന്നു. ഫലമോ ? പുതിയ കോശങ്ങള്‍ ധാരാളമായി ഉണ്ടാകുകയും പയായ കോശങ്ങള്‍ വേഗം വേഗം കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ഈ കൊഴിഞ്ഞു പോകല്‍ പ്രത്യക്ഷത്തില്‍ നമുക്ക്‌ കാണാം.
ലക്ഷണങ്ങള്‍

അല്പം ഉയര്‍ന്ന ചുവന്നു തടിച്ച പാടുകള്‍. വെള്ളി നിറത്തിലുള്ള ശകലങ്ങള്‍ (പൊടി പോലെയും വരാറുണ്ട്) ചൊറിഞ്ഞാല്‍ പൊടി പറക്കും.

ഏറ്റവും വലിയ പ്രത്യേകത തലയില്‍ വരെ ഇത്‌ ഉണ്ടാകുന്നു എന്നതാണ്. ശകലങ്ങള്‍ ഇളകി പോയ ഭാഗങ്ങളില്‍ ചോരപോടിയുന്നത് കാണാം.

ചൊറിച്ചില്‍ ഇവയാണ് പ്രധാന ലക്ഷണങ്ങള്‍

തലയില്‍ താരന്‍െറ രൂപത്തിലാണ് പലരിലും ഈ രോഗം ആരംഭിക്കുക. കൂടാതെ,
* തൊലി കട്ടികൂടി രൂക്ഷമായിരിക്കുക
* ചൊറിച്ചില്‍
* നിറം മാറ്റം
* ചെതുമ്പലോടു കൂടിയ ചുവന്ന പാടുകള്‍
* വെള്ളത്തുള്ളികള്‍ പറ്റിയതു പോലെയുള്ള കട്ടികൂടിയ പാടുകള്‍
* തൊലിയില്‍നിന്ന് ചാരനിറത്തിലുള്ള ചെതുമ്പലുകള്‍ പൊടിരൂപത്തിലോ പാളികളായോ ഇളകിവരുക.
* ശക്തമായ മുടികൊഴിച്ചില്‍
* ചൊറിഞ്ഞ് രക്തം പൊടിയുക
* വിട്ടുമാറാതെയുള്ള ഉപ്പൂറ്റിയിലെയും കൈവെള്ളയിലെയും വിള്ളലുകള്‍. ഇവ സോറിയാസിസിന്‍െറ സൂചനകളാണ്.

കാരണങ്ങള്

പാരമ്പര്യം ഒരു പ്രധാന ഘടകമായി പരക്കെ വിശ്വസിക്കപെടുന്നു

    തണുപ്പ്‌തണുത്ത ആഹാര സാധനങ്ങള്‍,
    തണുത്ത അന്തരീക്ഷം,
    രൂക്ഷമായ (നനവില്ലാത്ത )ത്വക്ക്,
    മാനസിക സങ്ഘര്‍ഷം,
    മുറിവുകള്‍,
    ചില മരുന്നുകളുടെ ഉപയോഗം ഇവ.

ആയുര്‍വേദത്തില്‍ ഈ രോഗം സിധ്മ എന്ന പേരില്‍ അറിയപ്പെടുന്നു. വാത, കഫ ദോഷ ദുഷ്ടിയാണ് ഈ രോഗത്തിന് കാരണം. എന്ന് വച്ചാല്‍, മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ശരീരത്തിലെ വാത ദോഷത്തിന് ദുഷ്ടി ഉണ്ടാകുന്നു. (ആധുനിക ശാസ്ത്ര വിശാരദന്മാര്‍ നെറ്റി ചുളിക്കണ്ട. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ തന്നെ വാത ദോഷത്തിന്റെ ദുഷ്ടിക്ക് കാരണമാകും എന്ന് ആയുര്‍വേദം പറയുന്നതാണ്. അതെ കാരണങ്ങള്‍ തന്നെയാണ് ആധുനിക വൈദ്യ ശാസ്ത്രവും ഈ രോഗത്തിന് പറയുന്നത്. ) ആ വാതം കഫ ദോഷവുമായി കൂടിച്ചേര്‍ന്നു ത്വക്കിനെ ദുഷിപ്പിച്ച് സിധ്മം എന്ന രോഗം ഉണ്ടാക്കുന്നു.

പകർച്ചവ്യാധിയല്ല
ഇതൊരു പകർച്ചവ്യാധിയല്ല. അടുത്തിടപഴകിയാൽ പോലും ഇത് പകരില്ല. എന്നാൽ പിതാവിനോ മാതാവിനോ രോഗമുണ്ടെങ്കിൽ മക്കൾക്ക് വരാം രോഗം. അത് പാരന്പര്യവുമായി ബന്ധപ്പെട്ടതാണ്.

സോറിയാസിസ് പലതരം

സോറിയാസിസ് പ്രധാനമായും ഏഴുതരത്തിലാണ് കാണുന്നത്.
തലയിലും മറ്റും കാണപ്പെടുന്ന Plaque type, Guttae type, ദേഹമാസകലം പടരുന്ന Elephantoid type, പഴകുന്ന ഇനമായ Pustular type, ദേഹം മുഴുവൻ പൊരിച്ചിൽ പോലെ കാണപ്പെടുന്ന Erythrodermic psoriyasis, സന്ധികളിൽ കാണപ്പെടുന്ന Psoriatic Arthrytes, നഖങ്ങളിൽ കാണപ്പെടുന്ന Nail Psoriyasis എന്നിവയാണിത്‌.

സോറിയാസിസും സന്ധിവാതവും
5-10 ശതമാനം രോഗികളിലും സോറിയാസിസിന് അനുബന്ധമായി സന്ധിവാതം ഉണ്ടാകാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും രോഗസാധ്യത ഒരുപോലെയാണ്. 60 ശതമാനം രോഗികളിലും സന്ധിവേദന ഉണ്ടാകുന്നതിനു മുമ്പുതന്നെ ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചില ഘട്ടങ്ങളില്‍ പാടുകള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ സന്ധികളില്‍ വേദനയും നീര്‍ക്കെട്ടുമുണ്ടാകാം. പാടുകളും വേദനയും ഒരുമിച്ച് തുടങ്ങുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്.

വിവിധതരം സന്ധിവാതരോഗങ്ങളാണ് സോറിയാസിസ് രോഗികളില്‍ കണ്ടുവരുന്നത്. സന്ധിവാതം ശരീരത്തിലെ മൂന്നോ നാലോ സന്ധികളെ മാത്രമായി ബാധിക്കുകയോ ശരീരത്തിന്‍െറ ഇരുവശത്തുമുള്ള അഞ്ചോ അതിലധികമോ സന്ധികളെ ബാധിക്കുകയോ ചെയ്യാറുണ്ട്. ചിലപ്പോള്‍ വിരലുകളെ മാത്രമായും നട്ടെല്ലിനെ മാത്രമായും സന്ധിവാതം ബാധിക്കും. സന്ധികളില്‍ ചൊറിച്ചില്‍, വീര്‍പ്പ്, വ്രണങ്ങള്‍, കണ്ണില്‍ ചുവപ്പ്, മൂത്രനാളിയില്‍ അണുബാധ, നടുവേദന, ഒരു വിരലില്‍ മുഴുവനും നീര്‍വീക്കവും തടിപ്പും, നഖങ്ങള്‍ കുഴിഞ്ഞ് കട്ടികൂടിയിരിക്കുക തുടങ്ങിയവ സന്ധിവാതവുമായി ബന്ധപ്പെട്ട് സോറിയാസിസ് രോഗികളില്‍ കാണാറുണ്ട്.

ചികിത്സ/ പ്രതിരോധം

ഈ രോഗത്തിന്റെ പ്രതിരോധത്തിന് മുകളില്‍ പറഞ്ഞ കാരണങ്ങളെ ഒഴിവാക്കുക എന്നതാണ് ആദ്യ നടപടി.

അതായത്‌ തൊലി വരണ്ടു പോകാതെ നോക്കുക അതിനായി പൂര്‍വികരായ കേരളീയന്മാര്‍ ചെയ്തിരുന്ന എണ്ണ തേച്ചുകുളി ആണ് ഏറ്റവും നല്ല പ്രതിവിധി. എന്നും എണ്ണ തേയ്ക്കാന്‍ പറ്റിയില്ലെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്‌ ശീലമാക്കുന്ന്ത്‌ ഈ രോഗത്തെ ഒരു പരിധിവരെ ചെറുക്കും.തണുത്ത ആഹാരം,തണുത്ത കാലാവസ്ഥ, ഇവ ഒഴിവാക്കുക. പിരിമുറുക്കം ഒഴിവാക്കാന്‍ ശ്രമിക്കുക

സോറിയാസിസിന്‍െറ പ്രതിരോധത്തിന് ആഹാരവും നല്ല പങ്കുവഹിക്കുന്നുണ്ട്. പാല്‍കോഴിയിറച്ചി, തൈര്-മീന്‍, പുളിയുള്ള പഴങ്ങള്‍പാല്‍ തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കേണ്ടത് രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. തഴുതാമയില, നെല്ലിക്ക, പടവലങ്ങ, ചെറുപയര്‍, കാരറ്റ്, വഴുതിനങ്ങ,ചുണ്ടക്ക ഇവ മാറി മാറി ഭക്ഷണത്തില്‍പെടുത്തുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍, ഇലക്കറികള്‍ എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ഉപ്പും കൊഴുപ്പും കൂടിയ വിഭവങ്ങള്‍, ചെമ്മീന്‍, ഞണ്ട്, ഉഴുന്ന്, തൈര് ഇവ ഒഴിവാക്കുകയും വേണം. കരിങ്ങാലിക്കാതല്‍ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് നല്ല ഫലം തരും.


ആയുര്‍വേദത്തില്‍ ഈ രോഗത്തിന് സ്നേഹപാനം, അതിനെ തുടര്‍ന്ന് വമനം ഇവയാണ് ചികിത്സ

സ്നേഹപാനം


ഒരു വലിയ അളവ് സ്നേഹം (നെയ്യ് ,എണ്ണ മുതലായവ ) രോഗിയെ കൊണ്ട് കുടിപ്പിക്കുന്നു. ആരോഹണ ക്രമത്തില്‍ ആണ് കുടികേണ്ടത്. ആദ്യ ദിവസം അന്‍പത്‌ മില്ലി നെയ്യ് കുടിച്ചാല്‍, അടുത്ത ദിവസം നൂറ്‌, അതിനടുത്ത ദിവസം നൂറ്റമ്പത് അങ്ങനെ പരമാവധി ഏഴു ദിവസമാണ്‌ വിധിപ്രകാരമുള്ള സ്നേഹപാനം. നെയ്യ്‌, എണ്ണ, വെട്ടുനെയ്യ്‌, മജ്‌ജ എന്നിവ ഔഷധങ്ങള്‍ ചേര്‍ത്ത്‌ പാകപ്പെടുത്തി എടുക്കുന്നവയാണിത്‌. ഇവ പ്രധാനമായും 4 വിധത്തിലുണ്ട്‌. ഇതില്‍ ഏതെങ്കിലും ഒരു സ്‌നേഹദ്രവ്യം പ്രത്യേക അളവില്‍ നിശ്‌ചിത കാലത്തേയ്‌ക്ക് രോഗിയെ സേവിപ്പിക്കുന്നതാണ്‌ സ്‌നേഹപാനം. മേല്‍ പറഞ്ഞിരിക്കുന്നവയില്‍ നെയ്യും എണ്ണയുമാണ്‌ കൂടുതല്‍ പ്രാധാന്യം ഉള്ളവ. മറ്റ്‌ രണ്ട്‌ സ്‌നേഹദ്രവ്യങ്ങളും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാറുണ്ട്‌. 24 മണിക്കൂര്‍, 12 മണിക്കൂര്‍, 3 മണിക്കൂര്‍ എന്നീ സമയങ്ങള്‍കൊണ്ട്‌ ദഹിക്കുന്ന തരത്തില്‍ 3 മാത്രകളാണ്‌ സ്‌നേഹപാനത്തിന്‌ പറഞ്ഞിട്ടുള്ളത്‌.
വിയര്‍പ്പിക്കേണ്ടുന്നവര്‍, ഛര്‍ദിപ്പിക്കേണ്ടവര്‍, വയറിളക്കേണ്ടവര്‍, വാതരോഗികള്‍, ഉന്മാദം, അപസ്‌മാരം, കുഷ്‌ഠരോഗം (ത്വക്ക്‌രോഗങ്ങള്‍) എന്നിവയുള്ളവരെയാണ്‌ സ്‌നേഹപാനം ചെയേ്േണ്ടത്‌. അധികം വിശപ്പുള്ളവരിലും തീരെ വിശപ്പു കുറഞ്ഞവരിലും അധികം തടിയുള്ളവരിലും തീരെ മെലിഞ്ഞിരിക്കുന്നവരിലും സ്‌നേഹപാനം ചെയ്യാന്‍ പാടില്ല.

വമനം


സ്നേഹപാനം ചെയ്തു കഴിഞ്ഞ രോഗിയെ മൂന്നു ദിവസത്തെ വിശ്രമ ശേഷം യുക്തമായ ഔഷധം നല്‍കി ചര്ദിപ്പിക്കുന്നു (വമന ചികിത്സ ) ശരീരത്തിന്‌ ആവശ്യമായ ആഹാരാദികള്‍ ആദ്യം ആമാശയത്തിലെത്തുകയും അതിനുശേഷം അതിന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന്‌ ശരീരപോഷകങ്ങള്‍ ആവുകയും ചെയ്യുന്നു. അതിനാല്‍ ആമാശയം ദുഷിച്ച്‌ മലിനമായാല്‍ ആ മാലിന്യം സര്‍വ അവയവങ്ങളിലും വ്യാപിച്ച്‌ പലവിധ രോഗങ്ങളെ ഉണ്ടാക്കും. കൂടാതെ ഹൃദയം മുതലായ പ്രധാന അവയവങ്ങള്‍ ആമാശയത്തിന്റെ സമീപത്തായതുകൊണ്ട്‌ അവ ദുഷിക്കാതിരിക്കുന്നതിനും ആമാശയശുദ്ധി ആവശ്യമാണ്‌.
വമനംകൊണ്ടല്ലാതെ ആമാശയശുദ്ധി സാധ്യമല്ല. അതുകൊണ്ട്‌ ശോധന ചികിത്സയില്‍ വമനത്തിന്‌ പ്രാധാന്യം ഏറുന്നു. കഫരോഗങ്ങളെ ചികിത്സിക്കുന്നതിന്‌ വമനം അത്യധികം സഹായകമാണ്‌. അതിനു ശേഷം ശമന ഔഷധങ്ങള്‍ കഴിക്കാം....

ദന്തപ്പാല തൈലം

വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്ന ഒരു തൈലമാണ് ഇത്.
കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വവുമായ ഔഷധസസ്യമാണ് 'ദന്തപ്പാല'. ഇവയുടെ സംസ്‌കൃതനാമം 'ശ്വേതകുടജ' എന്നാണ്. ഇടത്തരം വൃക്ഷമായി വളരുന്ന ദന്തപ്പാലയ്ക്ക് 'വെട്ടുപാല' എന്നും വിളിപ്പേരുണ്ട്.

ദന്തപ്പാല ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം ബാധിച്ച ഭാഗത്തു പുരട്ടുക.

ആയുര്‍വേദത്തില്‍ സോറിയാസിസ് അടക്കമുള്ള ത്വക് രോഗങ്ങള്‍ക്ക് സാധ്യത ഏറെയാണ്.. കൃത്യമായ ചികിത്സയും പഥ്യവുമാണ് പ്രധാനം.

6 comments:

  1. It could have been more detail..

    ReplyDelete
  2. അറിവ് പകരുന്ന പോസ്റ്റ്‌ ..ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  3. janithakamaaya karanangal koodi ullathukond poornamayum marilla.. ennaal marunnu kazhich asugham kurakkaan sadhikkum. kuttikalil vlarunnathinu anusarich ee rogam pathukke aprathyakshamakarund

    ReplyDelete

Copy right protected. Copy pasting disabled