8.17.2009

ഹൃദ്രോഗ ചികിത്സ ആയുര്‍വേദത്തില്‍!!!!

തിരുവനന്തപുരത്തെ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കയറിയിരങ്ങുകയായിരുന്നു ഞാനും എന്റെ ഫ്രണ്ടും. ഏതെങ്കിലും നോവലോ മറ്റോ കിട്ടുമോ അന്നായിരുന്നു നോട്ടം. പക്ഷെ കിട്ടിയത്‌ മറ്റൊന്നാണ്. പഴകിയ പുസ്തക കെട്ടുകള്‍ക്കിടയില്‍  നിന്ന് 'ഹൃദ്രോഗ ചികിത്സ ' എന്നൊരു പുസ്തകം.
കണ്ടപ്പോഴേ എനിക്കൊരു  ഒരു താല്പര്യം തോന്നിയില്ല കാരണം ഞാന്‍ വിചാരിച്ചു അത് അലോപതി ബുക്ക്‌ ആയിരിക്കും എന്ന്. അലോപതി ബുക്കുകള്‍ പുതിയ എഡിഷനുകള്‍ക്കാണ് ഡിമാന്റ്. കാരണം ഓരോ എഡിഷനിലും പഴയ കാര്യങ്ങളെ തഴയുകയും പുതിയത് ചേര്‍ക്കുകയും ചെയ്യുമല്ലോ.. എന്റെ സുഹൃത്താണ് അത്  പറഞ്ഞത് ''അത് ആയുര്‍വേദ ബുക്ക്‌ ആണെന്ന് തോന്നുന്നല്ലോ അന്ന്''.  ഞാന്‍ എടുത്ത് നോക്കി. സത്യമാണ് അത് ഒരു ആയുര്‍വേദ ബുക്ക്‌ ആയിരുന്നു.
പ്രാണാചാര്യഡോക്ടര്‍ പി. വെങ്കടെശ്വര  ശാസ്ത്രികള്‍ എഴുതിയ പുസ്തകം. ഗ്രന്ഥ കാരന്റെ പേര് മുന്‍പ്‌ കേട്ടിട്ടില്ല. ഞാന്‍ ആ ബുക്ക്‌ നല്ലത് നോക്കി ഒരെണ്ണം വാങ്ങി.ബാക്കി  ഉള്ള നാല് കോപ്പികളില്‍ രണ്ടെണ്ണമേ നല്ലതുള്ളൂ.
വൈദ്യ കലാനിധി എസ്. സുബ്രഹ്മണ്യ ശര്‍മ്മ ( ലേഖകന്റെ മരുമകനാണ് അത് എന്ന് പിന്നീടറിഞ്ഞു) എഡിറ്റ്‌ ചെയ്തു പ്രസിദ്ധീകരിച്ചതാണ് ആ പുസ്തകം. എഡിടരുടെ ആമുഖതോട് കൂടി പുസ്തകം തുടങ്ങുന്നു. ഞാന്‍ താളുകള്‍ ഓരോന്നായി മറിച്ചു. ഞാന്‍ കരുതിയ പോലെ ഒരു ആയുര്‍വേദ ബുക്ക്‌ ആയിരുന്നില്ല അത്. ആധുനിക ശാസ്ത്ര പ്രകാരമുള്ള അറിവുകളെ ആയുര്‍വേദത്തിന്റെ സിധാന്തങ്ങളുമായി കൂടിയിനക്കാനുള്ള ഒരു ശ്രമമാണ് ഈ ഗ്രന്ഥം എന്ന് മനസ്സിലായി.
1971 ഇല്‍ ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌. അതിനും നാല്പതോളം കൊല്ലം മുന്‍പാണ് ഈ ഗ്രന്ഥത്തിന്റെ കൈയ്യെഴുത്ത്‌ പ്രതി ഉണ്ടായത്‌ എന്ന് നമുക്ക്‌ മനസിലാക്കാം. ഹൃദയത്തിന്റെ അനാട്ടമി , ഫിസിയോളജി, ഹൃദ്രോഗം , മറ്റ് വിവിധ വ്യാധികള്‍ അവയുടെ ആയുര്‍വേദ ചികിത്സകളും അക്കാലത്ത്‌ നിലവിലിരുന്ന അലോപ്പതി മരുന്നുകളും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

ഏതായാലും രസകരമായ വസ്തുത ഇതായിരുന്നു . ഞാന്‍ ആ പുസ്തകം ആശുപത്രിയില്‍ ഇരുന്നു വായിക്കുകയായിരുന്നു . അപ്പോഴാണ് സീനിയര്‍ ഫിസിഷ്യന്‍ ലത മാഡം ഈ ബുക്കിനെ കുറുച്ച് അന്വേഷിച്ചത്‌. മാഡത്തിനു പുസ്തകം ഞാന്‍ നല്‍കി. മാഡം അത് വായിച്ചിട്ട് മേശമേല്‍ വച്ചിരുന്നു. അടുത്ത ദിവസം രാജു സര്‍ നു (പ്രൊഫസര്‍ ജി എസ് രാജു തിരുവനതപുരം ) ഓ .പി ഉള്ള ദിവസമായിരുന്നു. അദ്ദേഹം ആ ബുക്ക്‌ കാണുകയും ഞങ്ങളെ വിളിച്ച അതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അപ്പോഴാണ്‌ ഞങ്ങള്‍ ആ വലിയ സത്യം മനസിലാക്കുന്നത്‌. ഈ ബുക്കിന്റെ കര്‍ത്താവ്‌ പുള്ളിക്കാരന്റെ അമ്മയുടെ പിതാവാണത്രേ. സര്‍ ന്റെ അച്ഛനാണ് അത് എഡിറ്റ്‌ ചെയ്തത്‌. സര്‍ ന്റെ കയില്‍ നിന്ന് ഇതിന്റെ പ്രതി നഷ്ടപെട്ടുപോയിരുന്നു. സര്‍ അത് വീണ്ടെടുക്കാനുള്ള തിരച്ചിലില്‍ ആയിരുന്നു. എന്തായാലും ഞങ്ങള്‍ ഇപ്പൊ അതിന്റെ മറ്റേ കോപ്പി കൂടി കണ്ടെത്തി സര്‍ നു നല്‍കാനുള്ള ശ്രമത്തിലാണ്.

8 comments:

 1. ഞങ്ങള്‍ ഇപ്പൊ അതിന്റെ മറ്റേ കോപ്പി കൂടി കണ്ടെത്തി സര്‍ നു നല്‍കാനുള്ള ശ്രമത്തിലാണ്

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. വിജ്ഞാനപ്രദമായ ഈ പോസ്റ്റുകള്‍ ഇപ്പഴാ കണ്ടത് (ഞാനും ആയുര്‍‌വേദപ്രിയനാണ്. ഒരുപാട് അനുഭവങ്ങള്‍ പറയാനുമുണ്ട്). അക്ഷരത്തെറ്റുകള്‍ കുറച്ചാല്‍ നല്ല വായനാസുഖവമുണ്ടാകും.

  ReplyDelete
 4. ആ കടയില്‍ തന്നെ തപ്പിനോക്കിയോ?
  :)

  ആശംസകള്‍.

  ReplyDelete
 5. doctor pls scan the book and convert it in to pdf and circulate, Ayurvedam Keraliya kalasalakalil - by Subramaniasarma is also a very good book to know the great physicians of our land in the last 2 centuries
  Dr.Manoj Sankaranarayana
  9446915426

  ReplyDelete
 6. Dr. Jishnu....hope u will make copies of it. Some body who lost faith in the science might have thought of selling it cheep. but i'm happy it got into the right hands.

  ReplyDelete
 7. ആയുര്‍വേദത്തിലെ ഹൃദ്രോഗ ചികിത്സാ വിദഗ്ദരാണ് തൃശൂര്‍ ജില്ലയില്‍ ഉള്ള പോക്കാഞ്ചേരി കുടുംബക്കാര്‍.

  www.heartayurveda.com

  ReplyDelete

Copy right protected. Copy pasting disabled