ഞാന്‍

എന്റെ പേര് ജിഷ്ണു ചന്ദ്രന്‍. . കൊട്ടാരക്കരയില്‍ മൈലം എന്ന ഗ്രാമത്തിലാണ് വീട്.

നാട്

കൊട്ടാരക്കര എന്ന പേരില്‍ തന്നെ അറിയാമല്ലോ. കൊട്ടാരമുള്ള കരയാണ്‌ കൊട്ടാരക്കര. ഇളയിടത് സ്വരുപം എന്ന രാജവംശത്തിന്റെ ആസ്ഥാനമാണ്‌ കൊട്ടാരക്കര. കൊട്ടാരക്കര തമ്പുരാന്‍ രൂപം നല്‍കിയ രാമനാട്ടമാണ്‌ കേരളത്തിന്റെ അഭിമാനമായ കഥകളി ആയി മാറിയത്. കൊട്ടാരക്കര എന്ന പേരിനെ തലയിലേറ്റിയ ശ്രീധരന്‍ നായര്‍ മലയാള സിനിമ കണ്ട ഏറ്റവും നല്ല നടന്മാരില്‍ ഒരാളാണ്. കൊട്ടാരക്കരയുടെ മറ്റൊരു അഭിമാനം കൊട്ടാരക്കര ഗണപതി ക്ഷേത്രമാണ്.

കൊട്ടാരക്കരയില്‍ നിന്നും നാലു കിലോമീറ്റര്‍ മാറി മൈലം എന്ന ഗ്രാമമാണ് എന്റെ ജന്മദേശം. ഹരിതാഭം മനോഹരം മനോജ്ഞം എന്റെ മലനാട്. മൈലത്ത് തൃക്കൊന്നമര്‍ന്ന കാവ് ദേവി യാണ് ഗ്രാമ ദേവത. അതുകൊണ്ടുതന്നെ ആ ക്ഷേത്രവും അതിനു ചുറ്റുമുള്ള ജീവിതവും ആണ് മൈലത്ത് കാര്‍ക്ക് എന്നും പ്രിയം. ദേവിയുടെ ഇഷ്ടവഴിപാടായ 'തെരളി' ഉണ്ടാക്കാന്‍ ‍ ഉപയോഗിക്കുന്ന വയണ എന്ന ഇല ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. വയണയാണ്ഞങ്ങളുടെ ദേശീയ വൃക്ഷം
 
വിദ്യയും വിനോദവും


സ്കൂള്‍ വിദ്യാഭ്യാസം  മൈലം കെ വി എല്‍ പി എസില്‍ പിന്നീട് ദേവിവിലാസം സ്കൂളില്‍ അവിടുന്ന്  പൂവറ്റൂര്‍ ഹൈസ്കൂളില്‍.ഒരുവില്‍ പ്ലസ്‌ ടൂ ഈശ്വര വിലാസം സ്കൂളില്‍. പ്ലസ്‌ ടൂ കഴിഞ്ഞ് ഏതൊരു വിദ്യാര്‍ത്ഥിയേയും പോലെ ലക്ഷ്യബോധം ഇല്ലാതിരുന്ന ഒരു നേരത്താണ് ആയുര്‍വേദം എന്ന മോഹം തലയില്‍ ഉദിക്കുന്നതും. നേരെ കര്‍ണാടകത്തിലെ പ്രസിദ്ധമായ ആയുര്‍വേദ കോളേജില്‍ അഡ്മിഷന്‍ വാങ്ങുന്നത്. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ബോട്ടണി ഇഷ്ട വിഷയമായിരുന്നതും ഔഷധ സസ്യങ്ങള്‍ എന്ന വിഷയത്തില്‍ ഒരു പ്രോജക്റ്റ് ചെയ്തതും ആയിരുന്നു ആയുര്‍വേദത്തില്‍ മനസുടക്കാനുള്ള കാരണം. ആയുര്‍വേദ കോളേജിലെ പഠനം ആയുര്‍വേദത്തെ കുറിച്ചുള്ള എന്റെ ഐഡിയകളെ മാറ്റിമറിക്കുന്നതായിരുന്നു. പഠനശേഷം കോളേജില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സീനിയര്‍ ആയുര്‍വേദ ചികിത്സകരുടെ കൂടെ ഞാന്‍ നടത്തിയ പരിശീലന യ്ത്രകളില്‍ നിന്നാണ് ഞാന്‍ ആയുര്‍വേദത്തിലെ സാധ്യതകളെ മനസിലാക്കുന്നത്‌. അതിപ്പോഴും തുടരുന്നു.
മെയില്‍ ഐ.ഡി- jishnuchandran87@yahoo.co.in
നമ്പര്‍-9035598059 (karnataka), 9645381200 (keralam)



ഈ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എഴുതൂ ഈ ബ്ലോഗ് ഫേസ്ബുക്കില്‍ പരിചയപ്പെടുത്തൂ..

2