അര്ശസ് ചികിത്സ Ayurveda treatment for Piles (hemorrhoids)
(അര്‍ശസിന്‍റെ കാരണങ്ങളും ലക്ഷണവുമെഴുതിയ ആദ്യ ഭാഗം വായിക്കുക)ആധുനിക വൈദ്യത്തില്‍ തന്നെ അര്‍ശസിന് ചികിത്സകള്‍ ധാരാളം നിലവിലുണ്ട്. എങ്കിലും ശസ്ത്രക്രിയയാണ് ഇന്ന് വ്യാപകമായി ചെയ്യപ്പെടുന്നത്. മറ്റ് ചികിത്സാ രീതികള്‍ ബാന്‍ഡ് ആപ്ലിക്കേഷന്‍ Band application) , സ്ക്ളീറോതെറാപ്പി (sclerotherapy) എന്നിവയാണ്. ആയുര്‍വേദത്തിലും മരുന്ന്,ക്ഷാരകര്‍മം (kshara karma) , അഗ്നികര്‍മം (agnikarma), ശസ്ത്രകര്‍മങ്ങള്‍ (surgery) എന്നിവയില്‍ അധിഷ്ടിതമാണ് ആയുര്‍വേദ ചികിത്സ.
ആധുനിക വൈദ്യ ചികിത്സാ മാര്‍ഗങ്ങള്‍
ശസ്ത്രക്രിയ (surgery)പൈല്‍സിന് ചെയ്യുന്ന ശസ്ത്രക്രിയ ഹെമറോയിഡെക്ടമി എന്ന പേരില്‍ അറിയപ്പെടുന്നു. അനസ്തേഷ്യ (anesthesia) ആവശമുള്ള ഒരു ശസ്ത്രക്രിയയാണ് ഇത്. അപൂര്‍വമായി ലോക്കല്‍ അനസ്തേഷ്യ ചെയ്ത് ചെയ്യുമെങ്കിലും മിക്കപ്പോഴും സ്പൈനല്‍ (spinal anesthesia) അല്ലെങ്കില്‍ ജനറല്‍ അനസ്തേഷ്യ ഇനിന് ആവശ്യമാണ്. വലുതും കോമ്പ്ലിക്കേഷനുകള്‍ ഉള്ളതുമായ പൈല്‍സുകള്‍ക്ക് ഹെമറോയിടെക്ടമി ഒഴിച്ചുകൂടാനാകാത്തതാണ്.
റബ്ബര്‍ബാന്‍ഡ് ലിഗേഷന്‍ (rubber band ligation)
ഡിഗ്രി ഒന്നും രണ്ടും
പൈല്‍സുകള്‍ക്ക് പ്രയോജനപ്രമായ ഒരു മെത്തേഡാണ് ഇത്. ഈ മെത്തേഡിന് അനെസ്തേഷയോ അഡ്മിഷനോ
ആവശ്യ്മില്ല. പൈല്‍ മാസുകളുടെ ’കഴുത്തില്‍’ ഒരു
ഇലാസ്റ്റിക് റബ്ബര്‍ബാന്‍ഡ് ഇടുകയാണ് ഇതില്‍ ചെയ്യുന്നത്. ഇറുകിയ ബാന്‍ഡ് വീഴുന്നതോടെ പൈല്‍സിലേക്കുള്ള രക്തപ്രവാഹം നിലക്കുകയും ആ ഭാഗം
കരിഞ്ഞ് (നെക്രോസിസ്) പൊഴിഞ്ഞുപോകുകയും ചെയ്യുന്നു.
ആയുര്‍വേദ ചികിത്സ
ആയുര്‍വേദത്തില്‍ അര്‍ശസിന്‍റെ ചികിത്സ പ്രധാനമായും നാല് തരത്തിലാണ് സുശ്രുത സംഹിത പറയുന്നത്.
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരുന്നുകൊടുത്ത് അസുഖത്തെ മാറ്റുക എന്നുള്ളതാണ്. പ്രധാനമായും ഒരു വര്‍ഷത്തില്‍ അധികം ആകാത്തതോ വളരെ ചെറിയതോ ആയ അര്‍ശസുകള്‍ നമുക്ക് മരുന്നുകൊണ്ട് മാറ്റാന്‍ സാധിക്കും. ഇന്നത്തെ അറിവുവച്ച് നോക്കുമ്പോള്‍ ഡിഗ്രി ഒന്നില്‍ ഉള്‍പ്പെടുന്ന പൈല്‍സുകള്‍ മരുന്നുകൊണ്ട് മാറുന്നവയാണ്. എന്നാല്‍ ഔഷധ ചികിത്സ പ്രാധാനമായും ലക്ഷ്യം വയ്ക്കുന്നത് ഔഷധം, ആഹാര നിയന്ത്രണം, എന്നിവയാണ്. രോഗാവസ്ഥക്ക് അനുസരിച്ചും ദോഷകോപത്തിന് അനുസരിച്ചും മരുന്നുകള്‍ സേവിക്കാവുന്നതാണ്.
- ഔഷധം
- ക്ഷാര കര്‍മം
- അഗ്നി കര്‍മം
- ശസ്ത്രകര്‍മം
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരുന്നുകൊടുത്ത് അസുഖത്തെ മാറ്റുക എന്നുള്ളതാണ്. പ്രധാനമായും ഒരു വര്‍ഷത്തില്‍ അധികം ആകാത്തതോ വളരെ ചെറിയതോ ആയ അര്‍ശസുകള്‍ നമുക്ക് മരുന്നുകൊണ്ട് മാറ്റാന്‍ സാധിക്കും. ഇന്നത്തെ അറിവുവച്ച് നോക്കുമ്പോള്‍ ഡിഗ്രി ഒന്നില്‍ ഉള്‍പ്പെടുന്ന പൈല്‍സുകള്‍ മരുന്നുകൊണ്ട് മാറുന്നവയാണ്. എന്നാല്‍ ഔഷധ ചികിത്സ പ്രാധാനമായും ലക്ഷ്യം വയ്ക്കുന്നത് ഔഷധം, ആഹാര നിയന്ത്രണം, എന്നിവയാണ്. രോഗാവസ്ഥക്ക് അനുസരിച്ചും ദോഷകോപത്തിന് അനുസരിച്ചും മരുന്നുകള്‍ സേവിക്കാവുന്നതാണ്.
പഥ്യാഹാരം (food and regimen)
അര്‍ശസിനെ (piles) സമ്പന്ധിച്ചിടത്തോളം ആഹാരം പ്രാധാനപ്പെട്ടതാണ്.
മലബന്ധം ഉണ്ടാകാത്ത ആഹാര സാധനങ്ങള്‍
തിരഞ്ഞെടുത്ത് കഴിക്കണം.
ഗ്യാസ്ട്രബിള്‍ (gas trouble) പുളിച്ചുതികട്ടല്‍ (sour belching)
മുതലായ അസുഖങ്ങള്‍
ഉള്ളവര്‍ അതിന് അനുസരിച്ച് ആഹാര രീതി തിരഞ്ഞെടുക്കേണ്ടതാണ്.
സ്വന്തം വയറിന്റെ അവസ്ഥ
മനസിലാക്കി ആഹാര ശീലങ്ങള്‍ സ്വയം ക്രമീകരിക്കുകയാണ് നല്ലത്. പ്രധാനമായും ആയുര്വേദം അനുശാസിക്കുന്ന പഥ്യാപഥ്യങ്ങള്‍
താഴെപറയുന്നു.
പഥ്യം-
അര്‍ശോരോഗി കഴിക്കേണ്ടത്.
വാതത്തെകുറക്കുന്നതും
(മലബന്ധം കുറക്കുന്നതും ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതും)
അഗ്നിയെ വര്ദ്ധിപ്പിക്കുന്നതുമായ (ദഹനം
ശരിയായി നടക്കാനുതകുന്നവ) ആഹാര
സാധനങ്ങള്‍ എല്ലാം തന്നെ അര്ശസിന് ഹിതമാണ്.
മോര്-
എല്ലാ വിധ അര്ശസുകളിലും മോര് ശ്രേഷ്ടമാണ്.
തക്രപയോഗമെന്ന പേരില്‍
മോര്‍
അര്‍ശസിന്‍റെ ചികിത്സയില്‍
ആചാര്യന്‍മാര്‍
പ്രത്യേകം പറയുന്നു. എല്ലാ
തരം അര്ശസുകളിലും അരി,
നവര നെല്ല്,
ബാര്ളി,
ഗോതമ്പ് ഇവയേതെങ്കിലും പാകം ചെയ്ത് നെയ്യ് ചേര്ത്ത് കഴിക്കുന്നത് നല്ലതാണ്. വാസ്തുച്ചീര,
വശളച്ചീര, വയല്ചുള്ളിയില, തഴുതാമയില,
ചെമ്പരത്തിയുടെ പൂവും മൊട്ടും, വലിയ ഉള്ളി, വെളുത്തുള്ളി,
ചുവന്നുള്ളി, ചേന,
നെല്ലിക്ക, പടവലം എന്നിവ കഴിക്കുന്നത് ഹിതമാണ്.
മുയല്ച്ചെവിയനും മുക്കുറ്റിയും ഉപയോഗിക്കുന്നത് അനുഭവസിദ്ധമാണ്.മാംസങ്ങളില്‍
ആമ, ആട്,
താറാവ്, മുട്ടകളില്‍
താറാവിന്‍റെ മുട്ട എന്നിവ അര്ശസ്
ഉള്ളവര്ക്ക് കഴിക്കാവുന്നതാണ്. എണ്ണകളില്‍
കടുകെണ്ണ അര്‍ശോരോഗികള്‍ക്ക്
നന്ന്.
ക്ഷാരകര്‍മം (ksharakarma)
ക്ഷാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആല്‍ക്കലികളാണ്. ചില തീക്ഷ്ണങ്ങളായ ആല്‍ക്കലികള്‍ അര്‍ശസില്‍ പുരട്ടുകയും അതുവഴി അര്‍ശസ് കൊഴിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ചികിത്സാരീതിയാണിത്. തീക്ഷണമായ ആല്‍ക്കലികള്‍ ഏതാനും ചില ചെടികള്‍ കത്തിച്ച് അവയുടെ ചാരത്തില്‍ നിന്ന് എടുക്കുന്നവയാണ്. ഏകദേശം പതിനൊന്ന് മുതല്‍ പതിനാല് വരെ പി.എച് വാല്യു ഉണ്ടാകാറുള്ള ആല്‍ക്കലികളാണിവ. ഒരു കാലത്ത് പ്രചാരത്തില്‍ ഇരിക്കുകയും പിന്നീട് പ്രയോഗത്തില്‍ നിന്ന് ഇല്ലാതാകുകയും ചെയ്ത ഈ ചികിത്സ അടുത്തകാലത്താണ് വീണ്ടും ചെയ്തു തുടങ്ങിയത്. സുശ്രുതന്‍ അര്‍ശസുകളുടെ ചികിത്സയില്‍ പറയുന്ന പ്രധാന ചികിത്സയാണിത്.
ഗോമൂത്രം
അര്ശസിന്
നല്ലൊരു ഔഷധമാണ്.
ഗോമൂത്രം കഴിക്കുന്നതും ഗോമൂത്രത്തില്‍ സംസ്കരിച്ച ഗോമൂത്ര ഹരീതകി പോലെയുള്ള മരുന്നുകള്‍
കഴിക്കുന്നതും വളരെ ശ്രേഷ്ടമാണ്.
ധാന്യങ്ങളില്‍
പഴകിയ ചെന്നെല്ലരി,
നവരയരി, മുതിര എന്നിവ ശ്രേഷ്ടമാണ്.
അപഥ്യങ്ങള്- അര്ശോരോഗി
ഉപേക്ഷിക്കേണ്ടവ.
പ്രധാനമായും വാതത്തെ വര്ദ്ധിപ്പിക്കുന്നതും അഗ്നിയെ കുറക്കുന്നതുമായ ആഹാര
സാധനങ്ങള്‍ അര്‍ശോരോഗി ഉപേക്ഷിക്കണം. വിരുദ്ധാഹാരങ്ങളും ഉപേക്ഷിക്കേണ്ടതാണ്.
ഉഴുന്ന്, കടല, അമര, ചേമ്പ്, ചുരക്ക, വെള്ളരിക്ക, കോവക്ക, മുതലായവ വായുവിനെ
വര്‍ദ്ധിപ്പിക്കുന്നതിനാല്‍
ഇവയൊക്കെ അപഥ്യങ്ങളാണ്.
വെളുത്തുള്ളി രക്താര്‍ശസില്‍ അപത്ഥ്യമാണ്. തൈര്- മലം
പിടിപ്പിക്കുന്നതിനാല്‍ അര്‍ശസുള്ളവര്‍ തൈര് വര്‍ജിക്കണം.
രക്തത്തേയും പിത്തത്തേയും കോപിപ്പിക്കുമെന്നുള്ളതുകൊണ്ട് രക്താര്ശസിലും വര്ജിക്കണം. മാംസം പൊതുവേ അര്‍ശസില്‍ ഹിതമല്ല.
ജലജീവികളുടെ മാംസം, തവള മുതലായയും,
കോഴിമാംസം, കോഴിമുട്ട എന്നിവ അപത്ഥ്യമാണ്.
എള്ള് കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍,
മാങ്ങ, മാമ്പഴം എന്നിവയും അര്ശോരോഗി
വര്ജ്ജിക്കണം.
ക്ഷാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആല്‍ക്കലികളാണ്. ചില തീക്ഷ്ണങ്ങളായ ആല്‍ക്കലികള്‍ അര്‍ശസില്‍ പുരട്ടുകയും അതുവഴി അര്‍ശസ് കൊഴിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ചികിത്സാരീതിയാണിത്. തീക്ഷണമായ ആല്‍ക്കലികള്‍ ഏതാനും ചില ചെടികള്‍ കത്തിച്ച് അവയുടെ ചാരത്തില്‍ നിന്ന് എടുക്കുന്നവയാണ്. ഏകദേശം പതിനൊന്ന് മുതല്‍ പതിനാല് വരെ പി.എച് വാല്യു ഉണ്ടാകാറുള്ള ആല്‍ക്കലികളാണിവ. ഒരു കാലത്ത് പ്രചാരത്തില്‍ ഇരിക്കുകയും പിന്നീട് പ്രയോഗത്തില്‍ നിന്ന് ഇല്ലാതാകുകയും ചെയ്ത ഈ ചികിത്സ അടുത്തകാലത്താണ് വീണ്ടും ചെയ്തു തുടങ്ങിയത്. സുശ്രുതന്‍ അര്‍ശസുകളുടെ ചികിത്സയില്‍ പറയുന്ന പ്രധാന ചികിത്സയാണിത്.
ഇന്ന് ഗവേഷണത്തിന്‍റെ ഫലമായി ക്ഷാരകര്‍മം സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത്
വ്യക്തമായ ഒരു പ്രോട്ടോക്കോളോടുകൂടിയ ഒരു സര്‍ജിക്കല്‍ പ്രോസീജിയര്‍
ആയിക്കഴിഞ്ഞു. ഒരു അനുശസ്ത്രകര്‍മം (പാരാ സര്‍ജിക്കല്‍) ആയ ഇത് ഒരു
ശസ്ത്രക്രിയക്ക് വേണ്ട മുന്നൊരുക്കങ്ങളോട് കൂടിയാണ് ചെയ്യുന്നത്. മോഡേണ്‍
ലോക്കല്‍ അനെസ്തേഷ്യയുടെ സഹായത്തോടെയാണ് ഇന്ന് ഇത് ചെയ്യപ്പെടുന്നത്.
ക്ഷാര നിര്‍മ്മാണം
ക്ഷാരം പ്രധാനമായും ഉണ്ടാക്കുന്നത് കടലാടി എന്ന ചെടിയില്‍ നിന്നാണ്. പ്ലാശ്, യവം, എന്നിങ്ങനെ പല ചെടികളുടേതും എടുക്കാറുണ്ട്. കടലാടി കരിച്ച് അതിന്‍റെ ചാരം എടുക്കുന്നു. അതിനുശേഷം അത് ഗോമൂത്രത്തിലോ വെള്ളത്തിലോ കലക്കി വയ്ക്കുന്നു. പിന്നീട് ഈ ലയനി എടുച്ച് ഇരുപത്തൊന്ന് പ്രാവശ്യം അരിച്ചുകഴിയുമ്പോള്‍ തെളീഞ്ഞ ജലം ലഭിക്കുന്നു. (ഈ ജലത്തേ പൂര്‍ണമായി വറ്റിച്ചാല്‍ ഒരു വെളുത്ത പൊടി കിട്ടും. ഇതാണ് മൃദുക്ഷാരം. ഇത് മരുന്നായി കഴിക്കാന്‍ കൊടുക്കാവുന്നതാണ്)
ജലം അടുപ്പില്‍ വച്ച് തിളപ്പിക്കുന്നു. ഒടുവില്‍ ഇത് മൂന്നിലൊന്നാകുമ്പോള്‍ കക്ക ചട്ടിയിലിട്ട് ചൂടാക്കി ചുട്ടുപഴുപ്പിച്ച് ഇതിലേക്കിടുന്നു. അങ്ങനെയിട്ട കക്ക അതില്‍ കുഴഞ്ഞുചേരുന്നു. വേണ്ടും ഈ മിശ്രിതത്തേ തിളപ്പിച്ച് ഒരു കുഴമ്പ് പരുവത്തിലാകുമ്പോള്‍ ഇതില്‍ കൊടുവേലി, മുതലായ തീക്ഷ്ണങ്ങളായ മരുന്നുകള്‍ പൊടിച്ചിട്ട് ഇളക്കുന്നു. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന ക്ഷാരത്തെയാണ് തീക്ഷ്ണ ക്ഷാരമെന്ന് പറയുന്നത്.
തീക്ഷ്ണക്ഷാരം കൊണ്ട് പൊള്ളിക്കുന്ന ചികിത്സയെ ക്ഷാര പ്രതിസാരണം അല്ലെങ്കില്‍ ക്ഷാര പാതനം എന്ന് പറയുന്നു.
ക്ഷാര കര്‍മം ചെയ്യുന്ന വിധം
ക്ഷാര നിര്‍മ്മാണം
ക്ഷാരം പ്രധാനമായും ഉണ്ടാക്കുന്നത് കടലാടി എന്ന ചെടിയില്‍ നിന്നാണ്. പ്ലാശ്, യവം, എന്നിങ്ങനെ പല ചെടികളുടേതും എടുക്കാറുണ്ട്. കടലാടി കരിച്ച് അതിന്‍റെ ചാരം എടുക്കുന്നു. അതിനുശേഷം അത് ഗോമൂത്രത്തിലോ വെള്ളത്തിലോ കലക്കി വയ്ക്കുന്നു. പിന്നീട് ഈ ലയനി എടുച്ച് ഇരുപത്തൊന്ന് പ്രാവശ്യം അരിച്ചുകഴിയുമ്പോള്‍ തെളീഞ്ഞ ജലം ലഭിക്കുന്നു. (ഈ ജലത്തേ പൂര്‍ണമായി വറ്റിച്ചാല്‍ ഒരു വെളുത്ത പൊടി കിട്ടും. ഇതാണ് മൃദുക്ഷാരം. ഇത് മരുന്നായി കഴിക്കാന്‍ കൊടുക്കാവുന്നതാണ്)
ജലം അടുപ്പില്‍ വച്ച് തിളപ്പിക്കുന്നു. ഒടുവില്‍ ഇത് മൂന്നിലൊന്നാകുമ്പോള്‍ കക്ക ചട്ടിയിലിട്ട് ചൂടാക്കി ചുട്ടുപഴുപ്പിച്ച് ഇതിലേക്കിടുന്നു. അങ്ങനെയിട്ട കക്ക അതില്‍ കുഴഞ്ഞുചേരുന്നു. വേണ്ടും ഈ മിശ്രിതത്തേ തിളപ്പിച്ച് ഒരു കുഴമ്പ് പരുവത്തിലാകുമ്പോള്‍ ഇതില്‍ കൊടുവേലി, മുതലായ തീക്ഷ്ണങ്ങളായ മരുന്നുകള്‍ പൊടിച്ചിട്ട് ഇളക്കുന്നു. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന ക്ഷാരത്തെയാണ് തീക്ഷ്ണ ക്ഷാരമെന്ന് പറയുന്നത്.
തീക്ഷ്ണക്ഷാരം കൊണ്ട് പൊള്ളിക്കുന്ന ചികിത്സയെ ക്ഷാര പ്രതിസാരണം അല്ലെങ്കില്‍ ക്ഷാര പാതനം എന്ന് പറയുന്നു.
ക്ഷാര കര്‍മം ചെയ്യുന്ന വിധം
- ശസ്ത്രക്രിയാ പൂര്‍വക തയ്യാറെടുപ്പുകള്‍ക്ക് ശേഷം രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ കിടത്തുന്നു.
- പ്രൊട്ടോകോപ്പ് എന്ന ഉപകരണം കടത്തി അര്‍ശസ് വീക്ഷികുന്നു.
- അപമാര്‍ഗ തീക്ഷ്ണ ക്ഷാരം ഒരു സ്പൂണില്‍ എടുത്ത് അര്‍ശസില്‍ പുരട്ടുന്നു.
- ഒരു മിനിറ്റ് കാത്തിരുന്നതിന് ശേഷം അമ്ല ദ്രവ്യങ്ങളേതെങ്കിലും കൊണ്ട് (മോര്/ നാരങ്ങാനീര്‍) കഴുകുന്നു.
- കഴുകിയ ശേഷം പൈല്‍മാസ് കറുത്ത്/ കരിം നീല നിറമായി മാറിയത് കാണാം.
- ശതധൗതഘൃതമോ മറ്റ് യുക്തമായ നെയ്യുകളോ പുരട്ടുന്നു.
- ശസ്ത്രക്രിയാനന്തരം ലഘു ആഹാരങ്ങള്‍ കഴിക്കാം
- അവഗാഹ സ്വേദം (സിറ്റ്സ് ബാത്) ചെയ്യുന്നത് വേദന കുറയാനും മലം പോകാനും സഹായിക്കുന്നു.
- അന്നുതന്നെയോ പിറ്റേ ദിവസമോ രോഗിക് വീട്ടില്‍ പോകാവുന്നതാണ്.
ക്ഷാരം പുരട്ടിയ ശേഷം പൈല്‍ മാസിനെ പൊള്ളിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ അര്‍ശസുകള്‍ക്കുള്ളിലുള്ള രക്തം കട്ടപിടിക്കുകയും പിന്നീട് പൈല്‍മാസ് കരിഞ്ഞ് പൊഴിഞ്ഞുവീഴുകയും ചെയ്യുന്നു. ഇതിന് നാല് ദിചസം മുതല്‍ ഒരാഴ്ചവരെ സമയം എടുക്കുന്നു. പൈല്‍ മാസ് കരിയുന്നതോടൊപ്പണ്. അവിടുത്തെ രക്തക്കുഴലുകള്‍ അടയുകയും, ഫിബ്രോസിസ് (കലകളുടെ ദൃഢീകരണം) നടക്കുകയും ചെയ്യുന്നതോടുകൂടി മലദ്വാരഭിത്തിയുടെ മ്യൂക്കോസല്‍, സബ്മ്യൂക്കോസല്‍ പടലങ്ങള്‍ തമ്മില്‍ ഒട്ടുകയും വീണ്ടും വെയിനുകള്‍ വികസിക്കുന്നത് തടയുകയും ചെയ്യുന്നു. അങ്ങനെ പൈല്‍സ് രണ്ടാമത് വരുന്നതിനെ തടയുന്നു.
അതിനാല്‍ ഒരിക്കല്‍ ക്ഷാരകര്‍മം ചെയ്താല്‍ പിന്നീട് ആ ഭാഗത്ത് രണ്ടാമത് പൈല്‍സ് വരികയേ ഇല്ല.
ക്ഷാരകര്‍മത്തിന്‍റെ എഫിക്കസി നമുക്ക് ഇപ്രകാരം പറയാം . ചികിത്സ പൂര്‍ണ്ണമായും കഴിയുന്നത് വരെ ചികിത്സകനും രോഗിയും നിരീക്ഷിക്കുന്ന രോഗ ശാന്തിയുടെ വിവിധ ഘട്ടങ്ങള്‍ ഇവയാണ്
ദിവസം | ഡോക്ടര്‍ പരിശോധനയില്‍ കാണുന്നത് | രോഗി അനുഭവിച്ചറിയുന്നത് |
ഒന്നാം ദിവസം. ക്ഷാരകര്‍മം കഴിഞ്ഞ ഉടനെ | അര്‍ശസിലെ രക്തക്കുഴലുകള്‍ അടയുന്നു. അര്‍ശസ് കറുപ്പ് നിറമാകുന്നു | ചെറിയ വേദനയും പുകച്ചിലും |
രണ്ടാം ദിവസം | നീര്‍ക്കെട്ട് മൃദുത്വം, പൈല്‍സ് കുറേശെയായി കൊഴിയാല്‍ തുടങ്ങുന്നു. | വേദന, നീര്‍ക്കെട്ട് |
3 - 6 ദിവസങ്ങള്‍ | പൈല്‍ മാസ് കൊഴിയുന്നു. | മലത്തോടൊപ്പം കറുത്ത നിറത്തില്‍ അല്‍പം ചോരയോടുകൂടി പോകുന്നത് കാണാം. ചെറിയ വേദന, പുകച്ചില്‍ |
7 - 12 ദിവസങ്ങള്‍ | ചെറിയ ഒരു വ്രണം അവശേഷിക്കുന്നു. പൈല്‍ മാസ് കാണുന്നില്ല. | മലം പോയിക്കഴിഞ്ഞ് ചെറിയ പുകച്ചില്‍ അനുഭവപ്പെടുന്നു. തുള്ളിയായി മലത്തോടൊപ്പം രക്തം കണ്ടേക്കാം |
13 - 21 ദിവസങ്ങള്‍ | വ്രണം ഉണങ്ങുന്നു | ചെറിയ അസ്വസ്ഥത ഒഴിച്ച് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. |
21 ദിവസത്തിന് ശേഷം | ഒരു മറുക് അവശേഷിക്കുന്നു. | ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. |
ക്ഷാരകര്‍മം ഗുണങ്ങള്‍
- ജനറല്‍/സ്പൈനല്‍ അനെസ്തേഷ്യ വേണ്ട
- ഡിഗ്രി ഒന്ന്, രണ്ട് പൈല്‍സുകളില്‍ ഏറ്റവും നല്ലത്
- ചെലവ് കുറവ്
- സമയ ലാഭം
- പാര്‍ശ്വഭലങ്ങളില്ല
- മലം അറിയാതെ പോകുന്ന പ്രശ്നം ഉണ്ടാകുന്നില്ല.
- മലദ്വാരം ചുരുങ്ങുന്നില്ല
- വേദന കുറവ്
ഡിഗ്രി മൂന്ന്, നാല് എന്നീ പൈല്‍സുകളില്‍ ചെയ്യാന്‍ അല്പം ബുദ്ദിമുട്ടാണ്. അതില്‍ ക്ഷാര സൂത്രമാണ് മികച്ചത്.
അഗ്നികര്‍മം
അഗ്നികര്‍മ്മം
മലദ്വാരത്തിന് പുറത്തുള്ള അര്‍ശസുകളെ (ബാഹ്യ അര്‍ശസ്) കരിച്ച് കളയുന്നതിന്
വേണ്ടിയാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ ഇത് അധികം ചെയ്യപ്പെടുന്നില്ല.
ശസ്ത്രകര്‍മം
ആയുര്‍വേദ
ഗ്രന്ധങ്ങളിലും വളരെയധികം വലുതായ അര്‍ശസുകള്‍ക്ക് ശസ്ത്രക്രിയ (ചേദനം)
തന്നെയാണ് വിധിക്കുന്നത്. ഇന്ന് ആയുര്‍വേദത്തില്‍ സര്‍ജറി പി.ജി കഴിഞ്ഞ
ഡോക്ടര്‍മാര്‍ ഇത് ചെയ്യുന്നുണ്ട്. കേരളത്തില്‍ അത്ര വ്യാപകമല്ല എന്ന്
മാത്രം.
ശസ്ത്രക്രിയക്ക് പകരം മറ്റൊരു ചികിത്സാരീതി ഇന്ന് ചെയ്തുവരുന്നുണ്ട് ക്ഷാരസൂത്ര ചികിത്സയാണ്.
ക്ഷാരസൂത്ര ചികിത്സ (kshara sutra)
ക്ഷാരസൂത്ര ചികിത്സ (kshara sutra)
ഇത്
ആയുര്‍വേദത്തില്‍ നിലനിന്ന ഒരു ച്കിത്സാരീതിയാണ്. ചകദത്തം, ഭാവപ്രകാശം
എന്നീ ആയുര്‍വേദ ഗ്രന്ധങ്ങളിലാണ് ഇതിന്‍റെ നിര്‍മാണവും മറ്റും
വിവരിക്കുന്നത്. ഇന്ന് അതില്‍ നിന്ന് തെല്ല് വ്യത്യാസപ്പെടുത്തി
ഗവേഷണത്തിന്‍റെ ഭലമായി നിര്‍മ്മിച്ചെടുത്ത സ്റ്റാന്‍ഡേഡൈസ് ചെയ്ത
ക്ഷാരസൂത്രമാണ് ഉപയോഗിക്കുന്നത്. ഇന്നത്തെ ക്ഷാരസൂത്ര നിര്‍മാണ രീതി
ചെറുതായൊന്ന് വൈവരിക്കാം.
നല്ല
ബലമുള്ള നൂലില്‍ (ബാര്‍ബേര്‍സ് സര്‍ജിക്കല്‍ ത്രെഡ് അല്ലേങ്കില്‍
സര്‍ജിക്കല്‍ ലിനല്‍ ത്രെഡ് എന്ന ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലുകളാണ്
ഇന്ന് ഉപയോഗിക്കുന്നത്) കള്ളിപ്പാല എന്ന ചെടിയുടെ കറ പതിനൊന്ന് ആവര്‍ത്തി
പുരട്ടി ഉണക്കുന്നു. അതിനുശേഷം ഏഴ് ആവര്‍ത്തി മൃദുക്ഷാരം (കടലാടി മുതലായ
ചില ചെടികളുടെ ചാരത്തില്‍ നിന്നും ചില പ്രോസസുകള്‍ ചെയ്ത് എടുത്തത്) തേച്ച്
പിടിപ്പിക്കുന്നു. അതിന് ശേഷം മഞ്ഞള്‍ പൊടി മൂന്നാവര്‍ത്തി കൂടി തേച്ച്
ക്ഷാരസൂത്രത്തേ ഉണക്കിയെടുക്കുന്നു. അതിനു ശേഷം അണുവിമുക്തമാക്കി
അണുവിമുക്തമായി പാക്ക് ചെയ്യുന്നു.
ഇങ്ങനെ
ഉണ്ടാക്കിയ ക്ഷാരസൂത്രം അര്‍ശസില്‍ കെട്ടുകയാണ് ചെയ്യുന്നത്. അര്‍ശസില്‍
ക്ഷാരസൂത്രം കെട്ടുമ്പോള്‍ അതിലേക്കുള്ള രക്തപ്രവാഹം നിലക്കുന്നു. അങ്ങനെ
രക്തം കട്ടപിടിക്കുകയും പൈല്‍സ് നശിക്കാന്‍ തുടങ്ങുകയും ചെയ്യും.
നെക്രോസിസ് എന്ന അവസ്ഥയില്‍ എത്തുന്ന പൈല്‍മാസ് പൊഴിഞ്ഞുപോകുകയാണ് പിന്നീട്
ചെയ്യുന്നത്. ഇതിന് ഒരാഴ്ച സമയം എടുക്കുന്നു. സാവധാനത്തിലുള്ള ചേദനമാണ്
ഇവിടെ നടക്കുന്നത്. കള്ളിപ്പാലക്കറ, മഞ്ഞള്‍, ക്ഷാരം എന്നിവയുടെ ഔഷധ വീര്യം
കൂടി ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കള്ളിപ്പാലക്കറയുടെ തീക്ഷ്ണ ഗുണം
കൊണ്ടും, അവ ഒരു ബന്ധന ദ്ര്വ്യം എന്ന നിലയിലും പ്രവര്‍ത്തിച്ച് ഛേദനം
എളുപ്പമാക്കുന്നു. ക്ഷാരം അതിന്‍റെ ക്ഷരണ ഗുണം കൊണ്ട് ഛേദനം
വേഗത്തിലാക്കുകയും കൂടുതല്‍ ഫൈബ്രസ് കലകളെ ഉല്‍പാദിപ്പിച്ച് വ്രണം ഉണങ്ങിയ
ശേഷം കനമുള്ള മറുക് (സ്കാര്‍) അവശേഷിപ്പിക്കുന്നു. അങ്ങനെ പൈല്‍സിന്‍റെ
തിരിച്ചുവരവിനെ തടയുന്നു. മഞ്ഞള്‍ അതിന്‍റെ ആന്‍റീ മൈക്രോബിയല്‍ ഗുണം
കൊണ്ടും വ്രണ ശോധന ഗുണം കൊണ്ടും അണുനാശകമായി പ്രവര്‍ത്തിച്ച് വേഗം വ്രണത്തെ
ഉണക്കുന്നു.
ചികിത്സാ രീതി
ക്ഷാര സൂത്ര ചികിത്സ ഏങ്ങനെയാണ് ചെയ്യുന്നത് എന്നതിനേ പറ്റി ഒരു ലഖുവിവരണം നല്‍കുന്നു
- ശസ്ത്രക്രിയാ പൂര്‍വകമായി രോഗിയെ ചികിത്സക്ക് പ്രാപ്തനാകിയതിന് ശേഷം ആവശ്യമായ പൊസിഷനില്‍ കിടത്തുന്നു.
- അണുനാശകങ്ങള്‍ ഉപയോഗിച്ച് കഴുകിയ ശേഷം പൈല്‍ മാസിനെ ഫോഴ്സെപ്സ് എന്ന ഉപകരണം കൊണ്ട് പിടിക്കുന്നു.
- ക്ഷാരസൂത്രം ശസ്ത്രക്രിയാ സൂചിയില്‍ കോര്‍ത്ത് പൈല്‍മാസിനെ തുളച്ച് ചുറ്റിയെടുക്കുന്നു.
- ശരിയായ രീതിയില്‍ കെട്ടിട്ട് മുറുക്കുന്നു.
- അതിനു ശേഷം ബാന്‍ഡേജ് ചെയ്യുന്നു.
- ശസ്ത്രക്രിയക്ക് ശേഷം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുന്നു. ശേഷം സാധാരണ ആഹാരം കഴിക്കാവുന്നതാണ്.
- അവഗാഹ സ്വേദം ചെയ്യിക്കുന്നു (പാത്രത്തില്‍ ചൂടുവെള്ളം നിറച്ച് അതില്‍ ഇറങ്ങിയിരിക്കല്‍. സിറ്റ്സ് ബാത്ത് എന്നും പറയും. വീട്ടില്‍ ചെന്നിട്ട് സിറ്റ്സ് ബാത്ത് എന്നും മുറിവുണങ്ങുന്നത് വരെ ചെയ്യേണ്ടതുണ്ട്.
- പിന്നീട് തൈലം ചെറുചൂടില്‍ മലദ്വാരത്തിലേക്ക് സിറിഞ്ചില്‍ എടുത്ത് (സൂചിയില്ലാതെ) കയറ്റുന്നു. ഇത് വേദന കുറയാനും വേഗം കരിയാനും സഹായിക്കുന്നു.
ഇതിന്‍റെ
ഒരു പരിഷ്കൃത രൂപമാണ് അലോപ്പതിയില്‍ ഉപയോഗിക്കാറുള്ള മുകളില്‍ പറഞ്ഞ
റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍. ഇതിനെ അപേക്ഷിച്ച് ക്ഷാരസൂത്രത്തിന് ചില
ഗുണങ്ങളുണ്ട്. ക്ഷാരസൂത്രത്തേയും റബ്ബര്‍ബാന്‍ഡ് ലിഗേഷനേയും താരതമ്യം
നടത്തികൊണ്ട് നടന്ന ചില പഠനങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്.
ക്ഷാരസൂത്രം | റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍ |
ക്ഷാരം, കള്ളീപ്പാല്‍ എന്നിവയുടെ പ്രവര്‍ത്തനം കൊണ്ട് വേഗം ഛേദനം നടക്കുന്നു. | ക്ഷാരസൂത്രത്തേ അപേക്ഷിച്ച് വേഗം കുറവാണ്. |
ഏത് ഡിഗ്രി പൈല്‍സിലും ചെയ്യാം | ഡിഗ്രി മൂന്നില്‍ ഉള്‍പ്പെടുന്ന വലിയ പൈല്‍സുകള്‍ക്ക് ചെയ്യാന്‍ പറ്റില്ല. |
ബാഹ്യ അര്‍ശസിലും ആഭ്യന്തര അര്‍ശസിലും ചെയ്യാം | ബാഹ്യ അര്‍ശസില്‍ സാധിക്കില്ല |
മരുന്നുകളായ മഞ്ഞള്‍, കള്ളിപ്പാല്‍ മുതലായവയുടെ പ്രയോഗം കൊണ്ട് മറ്റ് ഉപദ്രവങ്ങള്‍ ഉണ്ടാകുന്നില്ല. | ഗുദത്തില്‍ ചൊറിച്ചില്‍, മ്യൂക്കസ് സ്രവിക്കുക, ഗുദത്തില്‍ നീര്‍ക്കെട്ട് എന്നിവ ഉണ്ടാകാം. |
പരീപൂര്‍ണ്ണ ചികിത്സാ വിജയം അവകാശപ്പെടാം | ചികിത്സ ചിലപ്പോള്‍ പരാജയമാണ്. |
ക്ഷാരസൂത്രത്തേ അപേക്ഷിച്ച് റബ്ബര്‍ബാന്‍ഡ് ലിഗേഷന് ചില ഗുണങ്ങളുമുണ്ട് അവ ഇവയാണ്
ക്ഷാരസൂത്രം | റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍ |
സാധാരണ ഒപിഡി ലെവല്‍ ചികിത്സായാണ് ഇത് എന്നാല്‍ ഒന്നോ രണ്ടൊ ദിവസം അവസ്ഥയനിസരിച്ച് അഡ്മിഷന്‍ വേണ്ടിവന്നേക്കാം. | ഒ.പി.ഡി. ലെവലില്‍ ചെയ്യാം. |
ബാഹ്യ അര്‍ശസുകള്‍ക്ക് അല്പം വേദനയുക്തമായ ചിക്ത്സയാണ്. എന്നാല്‍ ആഭ്യന്തര അര്‍ശസുകള്‍ക് വേദന രഹിതമാണ്. | വേദന രഹിതമാണ് |
റബ്ബര്‍ബാന്‍ഡിനെ അപേക്ഷിച്ച് സമയക്കൂടുതല്‍ ഉണ്ടെങ്കിലും അരമണിക്കൂറില്‍ ഒതുങ്ങുന്നതാണ്. | ക്ഷാര സൂത്രത്തേക്കള്‍ എളുപ്പം ചെയ്യാം |
ലോക്കല്‍ അനെസ്തേഷ്യ ആവശ്യമാണ് | അനെസ്തേഷ്യ ആവശ്യമില്ല. എന്നാല്‍ ചില കേസുകളില്‍ ലോക്കല്‍ അനെസ്തേഷ്യ ഉപയോഗിക്കേണ്ടിവരാറുണ്ട്. |
ക്ഷാര
സൂത്ര ചികിത്സയും ഹേമറോയിടെക്ടമിയും (പൈല്‍സ് ഓപ്പറേഷന്‍) തമ്മിലും
താരതമ്യ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഗുജറാത്ത് ആയുര്‍വേദ
യൂണിവേഴ്സിറ്റിയില്‍ നടന്ന പഠന ഫലങ്ങള്‍ ഇപ്രകാരമാണ്
ക്ഷാരസൂത്രം | ഹെമരോയിഡെക്ടമി |
ഒ.പി.ഡി. ലെവലില്‍ ചെയ്യാവുന്നതാണ് | അഡ്മിഷന് ആവശ്യമാണ്. |
ലോക്കല്‍ അനെസ്തേഷ്യയില്‍ ചെയ്യാം | സ്പൈനല്‍/ ജനറല്‍ അനെസ്തേഷ്യ ഉപയോഗിക്കുന്നു. |
കത്തികൊണ്ട് മുറിക്കേണ്ടതില്ലാത്തതിനാല്‍ മുറിവ് വളരെ ചെറുതാണ്. | സര്‍ജിക്കല്‍ കത്തികൊണ്ട് മുറിക്കേണ്ടുന്നതിനാല്‍ മുറിവ് വലുതാണ് |
മുറിവ് വളരെ ചെറുതായതിലാന്‍ വേഗം ഉണങ്ങുന്നു | താരതമ്യേന കൂടുതല്‍ സമയം എടുക്കുന്നു. |
വേദന കുറവ് | വേദന അധികം |
മസിലുകളൊന്നും മുറിക്കേണ്ടതില്ലാത്തതിനാല്‍ ശാസ്ത്രക്രിയക് ശേഷം മലം തടയാനുള്ള ശേഷി നഷ്ടപ്പെതുന്നില്ല. | മസിലുകള്‍ മുറിക്കേണ്ടിവരുന്നതിനാല്‍ അല്‍പം അശ്രദ്ധ പോലും ഗുദദ്വാര പേശികളെ മുറിച്ച് മലം തടയാനുള്ള ശേഷി നഷപ്പെടുത്തിയാല്‍ മലം അറിയാതെ പോകുന്നതിനുള്ള അവസ്ഥ സംജാതമാകാന്‍ സാധ്യതയുണ്ട്. |
ചെലവ് കുറവ് | ചെലവ് അധികം |
മലദ്വാരം ചുരുങ്ങാനുള്ള സധ്യതയില്ല. | മലദ്വാരം ചുരുങ്ങിപ്പോകാനുള്ള സധ്യത ഉണ്ട്. |
അര്‍ശസ് ഛേദനവും (ഹെമറോയിഡെക്ടമി) ക്ഷാര സൂത്രവും താരതമ്യപ്പെടുത്തുമ്പോള്‍ ക്ഷാര സൂത്രം എന്തുകൊണ്ടും മികച്ചതാണെന്ന് കാണാം
അര്‍ശസിന്‍റെ ആയുര്‍വേദ ചികിത്സ ഇത്തരത്തില്‍ പല തരം ചികിത്സാ രീതികള്‍ നിറഞ്ഞതാണ്.. ഏത് തരം അര്‍ശസിന് ഏത് ചികിത്സ സ്വീകരിക്കണം എന്നുള്ളത് രോഗാവസ്ഥയും വൈദ്യന്‍റെ യുക്തിയും ആയി ബന്ധപ്പെട്ടിരിക്കുന്നു.
Article by
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Article by
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom
Kottarakkara
Kollam
Kollam
അര്‍ശസ് ഇന്ന് ഏറ്റവുമധികം മലയാളികളെ കടന്നുപിടിച്ച ഒരു രോഗമാണ്. അതോടൊപ്പം ചികിത്സയും ധാരാളമായുണ്ട്.. അതിനാല്‍ തന്നെ വ്യജവൈദ്യമടക്കമുള്ള തട്ടിപ്പുകളും ഇതില്‍ ഉണ്ട്..
ReplyDeleteആയുര്‍വേദത്തില്‍ വലുപ്പം കുറഞ്ഞ അധികം കാലമായിട്ടില്ലാത്ത അര്‍ശസുകളെ മരുന്നുകൊണ്ടും പഥ്യം കൊണ്ടും സുഖപ്പെടുത്താം.. വലുപ്പം കൂടിയ അര്‍ശസുകള്‍ക്ക് ശസ്ത്രക്രിയയാണ് വേണ്ടത്.. ആയുര്‍വേദത്തില്‍ കോമ്പ്ലിക്കേഷനുകള്‍ കുറഞ്ഞ, എഫിക്കസി കൂടിയ അനു ശസ്ത്രകര്‍മങ്ങളാണ് ഉള്ളത്..
Please send ur contact no to rajeshnooranad@gmail.com
Delete8281873504 My contact number
Delete