7.12.2009

രോഗ പ്രതിരോധവും ശോധന ചികിത്സയും

രോഗ പ്രതിരോധത്തെ കുറിച്ച പറയുന്നതിന് മുന്‍പ്‌ രോഗം എന്താണെന്നും ചികത്സ എന്താണെന്നും പറയാം.
രോഗം എന്നാല്‍ എന്താണ്?
രോഗത്തിനു ആയുര്‍വ്വേദം മറ്റൊരു പേരുകൂടി പറയുന്നു.'ആമയം' ."ആമാത്താല്‍ ഉണ്ടാകുന്നത്" എന്നാണ് ഈ വാക്കിന്റെ അര്‍ഥം. രോഗം ഉണ്ടാകുന്നത് ആമം കരനംമാനെന്നു ആയുര്‍വേദം പറയുന്നു.
എന്താണ് ആമം?
"ആമം അന്നരസം കേചിത്, കേചിത് തു മല സഞ്ചയം"
ആമം എന്ന് പറയുന്നതിനെ metabolic waste product എന്നോ excessively stored metabolic product(fat etc ),എന്നോ accumulation of toxins, microbes എന്നൊക്കെ നമുക്ക് വിശദീകരിക്കാം . ഈ ആമമാണ് രോഗത്തിന് കാരണം എന്ന് ആയുര്‍വ്വേദം പറയുന്നു.
ആമത്തിനു കാരണം എന്ത്?
"രോഗാ: സര്വേപി മന്ദാഗ്നൌ"
രോഗം ഇപ്പോഴും മന്ദാഗ്നി കൊണ്ട് സംഭവിക്കുന്നു. ആമാത്ത്തിനും കാരണം മന്ദാഗ്നി തന്നെ ആണ്. .മന്ദാഗ്നി എന്ന് പറയുന്നത് lack of digestive capacity എന്ന് പറയാം. 'digestion' എന്ന് പറയുന്നത് കോഷ്ടത്തിലും കോശങ്ങളുടെ ലെവലിലും നടക്കുന്ന ദഹനത്തെ ഉദ്ദേശിച്ചാണ്. ആയുര്‍വ്വേദം കൊഷ്ടാഗ്നി എന്നും ധാത്വഗ്നി എന്നും ഇതിനെ പറയുന്നു. 'അഗ്നി' എന്ന് കേള്‍ക്കുമ്പോള്‍ അത് തീ ആണെന്ന് കരുതരുത്‌. ശരീരത്തിലെ എല്ലാ തരത്തിലുമുള്ള ദഹനത്തെ സൂചിപ്പിക്കുന്ന ടേം ആണ് അഗ്നി. അത് ശരീരത്തിലെ രോഗ പ്രധിരോധ ത്തിനെ സഹായിക്കുന്നു. മന്ദാഗ്നി ഉണ്ടാകുമ്പോള്‍ ശരീരം ഇന്‍ഫെക്ഷന്‍ കള്‍ക്ക് കൂടുതല്‍ വഴങ്ങുന്നു. ഒരു ഉദാഹരണം കൊണ്ട് അഗ്നി എന്നാ കന്‍സെപ്റ്റ് വിശദീകരിക്കാം.
ഉദാ: നാം കഴിച്ച ആഹാരത്തിന്റെ കൂട്ടത്തില്‍ കുറച്ച് രോഗാണുക്കള്‍ ഉള്ളില്‍ കടന്നു എന്ന് കരുതുക. നമ്മുടെ വയറിലെ ഹൈദ്രോക്ലോരിക്‌ ആസിഡ്‌ അതിനെ നശിപ്പിച്ചുകൊല്ലും ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യം. എന്നാല്‍ കഴിച്ച ആഹ്ഹാരം അമിതമാനെന്കിലോ മുന്‍പേ തന്നെ ദഹനക്കേട് ഉണ്ടെങ്കിലോ സ്രവിക്കപെടുന്ന ആസിഡ്‌ പോരാതെ വരികയും രോഗാണു നശിപ്പിക്കപെടാതെ രക്ഷപെടുകയും ചെയ്യുന്നു. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത വിധേനയും ശരീരത്തില്‍ രക്തത്തിലോ ശരീരത്തിന്റെ ഉള്ളിലോ കടക്കുന്ന രോഗാണുക്കളെ ശരീരം നശിപ്പിക്കുന്ന പ്രക്രിയക്ക് അഗ്നി എന്ന് വിളിക്കാം. ( അഗ്നി അത് മാത്രമല്ല, ഒരുപാട്‌ ശരീര പ്രവര്‍ത്തനങ്ങളെ കുറിക്കുന്ന ഒരു വാക്കാണ്‌. ഇത് അതില്‍ ഒന്ന് മാത്രം)
ആമത്താല്‍ രോഗം ഉണ്ടാകുന്നത് എങ്ങനെ?
" കുപിതാനാം ഹി ദോഷാനാം ശരീരേ പരിധാവതാം യത്ര സംഗ ഘവൈഗുന്യാത്‌ വ്യാധി തത്ര ഉപജായാതെ"
മേല്‍ പറഞ്ഞരീതിയില്‍ ഉണ്ടാകുന്ന ആമം സമാവസ്ഥ യില്‍ ഇരിക്കുന്ന വാത പിത്ത കഫങ്ങളെ ദുഷിപ്പിക്കുന്നു. ആമാത്ത്തിന്റെ സ്വഭാവം അനുസരിച്ചും രോഗിയുടെ അഹാരവിഹാരങ്ങള്‍ അനുസരിച്ചും ത്രിദോഷങ്ങള്‍ ഒറ്റക്കോ കൂട്ടായോ പ്രകുപിതമാകുന്നു. എന്നുവച്ചാല്‍ വാതപ്രകൊപകരമായ കാരണങ്ങള്‍ കൊണ്ട് വാതവും, പിതപ്രകൊപകരമായ ആഹാരം, പ്രവൃത്തി, മാനസിക വിചാരങ്ങള്‍ ഇവകൊണ്ട് പിത്തവും പ്രകൊപിക്കപ്പെടുന്നു. (കഫവും അങ്ങനെ തന്നെ)
ഈ പ്രകുപിത ദോഷങ്ങള്‍ ശരീരം മുഴുവന്‍ സഞ്ചരിക്കുന്നു. എവിടെയാണോ accumulate ചെയ്യപ്പെടാന്‍ ചാന്‍സ്‌ ഉള്ളത്‌ അവിടെ അടിഞ്ഞു കൂടുകയും രോഗമായി മാറുകയും ചെയ്യുന്നു. അതായത്‌ രോഗത്തിനു കാരണം ശരീരത്തില്‍ ഉണ്ടാകുന്ന ചില അടിവുകള്‍ ആണ്.
ചികിത്സ
അടിവുകള്‍ എങ്ങനെ തടയാം?
'' ചികിത്സ രോഗ നിദാന പ്രതികാര:''
''നിദാന പരിവര്‍ജനമേവ ചികിത്സ''
രോഗ കാരണങ്ങളെ ഒഴിവാക്കലാണ് ചികിത്സ. അതായത്‌ മേല്‍ പറഞ്ഞ അടിവുകള്‍ ഒഴിവാക്കിയാല്‍ രോഗവും കുറയും.
ശോധന ചികിത്സയുടെ പ്രസക്തി.
ശോധന ചികിത്സ അത്തരം അടിവുകളെ ഒഴിവാക്കാന്‍ സഹായിക്കുന്നു. ശോധനം എന്ന് പറയുന്നത് ഒരു കഴുകല്‍ ആണ്.. ശരീരം ആകമാനം കഴുകി അഴുക്കുകളെ പുറത്ത് കളയുന്ന രീതി. ഇത് നമ്മുടെ പ്രകൃതി ദത്തമായ ദ്വാരങ്ങള്‍ വഴി ചെയ്യേണ്ടതാണ്.
വയറിളക്കുക , ചര്ദ്ദിപ്പിക്കുക, നസ്യം, വസ്തി, രക്തം കളയല്‍ ഇവയൊക്കെയാണ് പ്രധാന ശോധനങ്ങള്‍. ഇവ ചെയ്ത' ശുദ്ധനായി' ഇരിക്കുന്ന ഒരാളിന്റെ ശരീരത്തില്‍ ഒരു രോഗത്തിനും വരാന്‍ കഴിയില്ല എന്നതാണ് സത്യം.
ശോധനയുടെ പ്രായോഗിക വശം
പ്രായോഗികമായി ഒരു സാധാരണക്കാരന് വീട്ടില്‍ ഇരുന്ന്‍ എളുപ്പം ചെയ്യാവുന്ന ശോധനയാണ്‌ വയറിളക്കല്‍.
വയറിളക്കേണ്ടത് എങ്ങനെ?
വയരിലക്കുന്നതിനു ഒരാഴ്ച മുന്‍പേ അതിന്റെ തയാറെടുപ്പുകള്‍ തുടങ്ങണം 'തയാറെടുപ്പ്' എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കണ്ട. എന്നും ജോലികഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ എണ്ണ തേച്ച്, വിശദമായി ഒരു കുളി ചൂടുവെള്ളത്തില്‍ അങ്ങ് പാസാക്കുക. ഇത്രമായ്ത്രം ചെയ്‌താല്‍ മതി. അങ്ങനെ ഒരാഴ്ച എണ്ണ തേച്ച് കുളിച്ചതിന് ശേഷം ഞായറാഴ്ച (അവധിദിവസം) രാവിലെ എഴുനേറ്റ്‌ വെറും വയറ്റില്‍ വയരിളകാനുള്ള മരുന്ന് കഴിക്കുക. മരുന്ന് കഴിച്ച ശേഷം ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുക. മൂന്നോ നാലോ പ്രാവശ്യം നന്നായി ശോധന കിട്ടിയ ശേഷം കഞ്ഞി കുടിക്കാം. അന്ന്‍ മുഴുവന്‍ കഞ്ഞി മാത്രമേ ആഹാരം പാടുള്ളു.
വയരിളക്കാനുള്ള മരുന്നുകള്‍ ഏതൊക്കെ?
അവിപത്തി ചൂര്‍ണം, ഗന്ധര്വേരണ്ടം, കല്യാനഗുളം ലുതലായവ ഉപയോഗിക്കാം.
ഇത് മാസത്തില്‍ ഒരു പ്രാവശ്യം ചെയ്‌താല്‍ ഒരുവിധം എല്ലാ രോഗങ്ങളും തടയാം
ശ്രദ്ധിക്കുക
മരുന്നുകള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക. രക്താതിമര്‍ദ്ദം, ഹൃദ്ദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ ഇത് ഒഴിവാക്കുക.

13 comments:

  1. ഒരു വലിയ ചികിത്സയെ പറ്റുന്നത്ര ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആയുര്‍വേദവുമായി ബന്ധമില്ലാത്തവര്‍ക്ക് ഇത് 'ദഹിക്കാന്‍' കുറച്ചു പ്രയാസമാണെന്ന് അറിയാം. സംശയങ്ങള്‍ ദു‌രീകരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാം

    ReplyDelete
  2. എന്നാല്‍ കഴിച്ച ആഹ്ഹാരം അമിതമാനെന്കിലോ മുന്‍പേ തന്നെ ദഹനക്കേട് ഉണ്ടെങ്കിലോ സ്രവിക്കപെടുന്ന ആസിഡ്‌ പോരാതെ വരികയും രോഗാണു നശിപ്പിക്കപെടാതെ രക്ഷപെടുകയും ചെയ്യുന്നു

    യോജിക്കാനാവുന്നില്ല.
    ഈ പറഞ്ഞ അബ്നോര്‍മല്‍ അവസ്ഥകളില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണത്തില്‍ കൂടീ അണുബാധ ഉണ്ടാവില്ല എന്നാണോ ധ്വനി?

    ReplyDelete
  3. ചുരുക്കിപ്പറഞ്ഞാല്‍ ഒരു രോഗവുമില്ലാത്ത എന്നെപ്പോലെയുള്ള ആളുകള്‍ ജീവിതകാലം മുഴുവന്‍ വയറിളക്കി കഴിയണം അല്ലെ? അതും ചെറിയ ചില രോഗങ്ങളെ പേടിച്ച്... നന്നായി വ്യായാമം ചെയ്‌താല്‍ പോരേ? മറ്റൊരു സംശയം : സ്ഥിരമായി വയറിളക്കുന്ന ഒരാള്‍ക്ക് യാതൊരു രോഗവും വരില്ലെ?
    ഒരു ചെറിയ പനിയെ പേടിച്ച് ഇങ്ങനെ വയറിളക്കണോ???
    താങ്കള്‍ സ്ഥിരമായി വയറിളക്കുന്ന ആള്‍ ആണോ?

    ReplyDelete
  4. പ്രിന്‍സ്, താങ്കള്‍ 'ഒരു രോഗവും ഇല്ലാത്ത' ആളായത്‌ ചിലപ്പോള്‍ താങ്കളുടെ പൂര്‍വ ജന്മ പുണ്യം കൊണ്ടാകാം.
    ചെറിയ ചില രോഗങ്ങളെ പേടിച്ച് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ചെറുതായാലും അത് രോഗമല്ലാതാകുന്നില്ലല്ലോ? ഒരു ജലദോഷം ആയാലും അത് നമ്മളെ ഒരുപാട്‌ ബുദ്ധിമുട്ടിക്കുന്നില്ലേ? പിന്നെ, ചെറിയ രോഗങ്ങള്‍ മാത്രമല്ല, ഒരുപാട്‌ വലിയ രോഗങ്ങാല്‍ വരെ നമുക്ക്‌ ഇതുകൊണ്ട് തടയാനാകും. എന്റെ ഒരു നിരീക്ഷണം പറയട്ടെ, പലവിധത്തിലുള്ള അസുഖങ്ങളുമായി ഡോക്ടറെ കാണുന്ന മിക്കവാറും ആളുകള്‍ക്കും മലബന്ധം ഒരു പ്രശ്നമാണ്. മിക്കവാറും ചികിത്സകന്മാരും അതിനു വലിയ പ്രാധാന്യം കൊടുക്കാറില്ല.
    നന്നായി വ്യായാമം ചെയ്ത്ത്ല്‍ പോരെ? എന്ന് ചോദിച്ചാല്‍, വ്യായാമം നല്ലതാണ്. അത് താങ്കള്‍ക്കു തുടരാം പക്ഷെ അത് മാത്രം മതിയാകില്ല.

    ReplyDelete
  5. അനില്‍ മാഷെ,
    ഈ പറഞ്ഞ അബ്നോര്‍മല്‍ അവസ്ഥകളില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണത്തില്‍ കൂടീ അണുബാധ ഉണ്ടാവില്ലേ? എന്ന് ചോദിച്ചാല്‍, ഇല്ല എന്ന് മറുപടി പറയേണ്ടി വരും. ദഹനക്കേട് എന്ന് ഞാന്‍ പറഞ്ഞതിനെ വാക്യാര്ഥത്തില്‍ എടുക്കരുത്. എന്തെങ്കിലും അബ്നോര്‍മല്‍ അവസ്ഥ ശരീരത്തില്‍ തന്നെ ഇല്ലാതെ ഒരു ഇന്ഫെക്ഷനും ശരീരരത്തില്‍ കടക്കില്ല.

    ReplyDelete
  6. ഡോക്ടറെ,
    അതൊരു തെറ്റായ കണ്‍സപ്റ്റല്ലെ?
    എല്ലാറ്റിനും ശരീരമാണ് ഉത്തരവാദി എന്ന വാദം, രോഗം പിടിപെടാനും രോഗം മാറാനും എല്ലാം.

    ശരീരത്തിന്റെ ജൈവിക ഘടന വ്യത്യാസം വരുത്താന്‍ ശേഷിയുള്ള എന്തും ഇപ്പറഞ്ഞമാതിരിയുള്ള അബ്നോര്‍മാലിറ്റി ശരീരത്തിലുണ്ടാക്കുകയല്ലെ ചെയ്യുന്നത്?

    ReplyDelete
  7. എല്ലാത്തിനും ശരീരമാണ് ഉത്തരവാദി എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ...? ഉത്തരവാദികള്‍ നമ്മുടെ പ്രവര്‍ത്തികള്‍ ആണ്. ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ചെയാറുള്ള അപത്യ കരമായ പ്രവര്‍ത്തികള്‍. അത് ഏതൊക്കെയാണെന്ന് വിശദീകരിക്കാം.
    അഹാരജനിത കാരണങ്ങള്‍
    >അപത്യ ആഹാരം- മലിനമായതും, കേടായതും, വിഷകരമായതും, വിരുധമായതുമായ ആഹാരം കഴിക്കുക.
    >അമാത്രആഹാരം- അമിതമായി കഴിക്കുക, ഒട്ടും കഴിക്കാതെ ഇരിക്കുക.
    >വിഷമാഹാരം- കൃത്യ സമയത്ത് കഴിക്കാതെ ഇരിക്കുക., ഇന്ന് കൂടുതല്‍ കഴിച്ചാല്‍ നാളെ കുറച്ചു കഴിക്കുക.
    >അസാത്മ്യ ആഹാരം- നമ്മുടെ ശരീരത്തിന് ചേരാത്തത് കഴിക്കുക, വിദേശീയമായ ആഹാരങ്ങള്‍ കഴിക്കുക,
    വിഹാര കാരണങ്ങള്‍
    > അത്യധ്വാനം ചെയ്യുക.
    > ഒട്ടും ജോലി എടുക്കാതെ ഇരിക്കുക
    പകല്‍ ഉറങ്ങുക, രാത്രി ഉറങ്ങാതെ ഇരിക്കുക,
    > പ്രകൃത്യാ ഉള്ള വേഗങ്ങളെ (natural urges ) തടയുക. അധോവായു. മലം, മൂത്രം, തുമ്മല്‍, ദാഹം, വിശപ്പ്‌, ഉറക്കം, ദീര്‍ഘ ശ്വാസം, കണ്ണുനീര്‍ (സങ്കടം) ,ചര്‍ദ്ദി, രേതസ് ഇവയെ അടക്കി വയ്ക്കുക.

    മാനസിക കാരണങ്ങള്‍
    അമിതമായ ചിന്ത, വിഷാദം, ഭയം, ക്രോധം, മത്സര ബുദ്ധി, അസുയ,
    ഇന്ദ്രിയങ്ങളുടെ അതിയോഗം (excessive use) ഹീന യോഗം ( non use) മിഥ്യാ യോഗം (miss use) ഇവ കൊണ്ട്
    മേല്‍ പറഞ്ഞ പ്രവര്‍ത്തികള്‍ നമ്മള്‍ ചെയ്യുന്നത് കൊണ്ടാണ് നമുക്ക് രോഗങ്ങള്‍ വരുന്നത്. idiopathic ആയ രോഗങ്ങളെ ഞാന്‍ മറക്കുന്നില്ല. അവ എങ്ങനെ ഉണ്ടാകുന്നു എന്നത് നമുക്ക്‌ അറിവില്ല

    ReplyDelete
  8. ഗുഡ്.
    :)
    ഇത് കമന്റില്‍ ഇടാതെ അടുത്ത പോസ്റ്റാക്കി ഇട്, എല്ലാവര്‍ക്കും വായിക്കാമല്ലോ.

    ReplyDelete
  9. :-D thank you... അനില്‍@ബ്ലോഗ് മാഷേ. നിര്‍ദ്ദേശം സ്വീകരിക്കുന്നു. ഒരു പോസ്റ്റിനുള്ള വക ഇതിലുണ്ട് എന്ന് പറഞ്ഞു തന്നതിന് നന്ദി. വിശദമായ കമന്ടുകള്‍ക്ക് പ്രത്യേകം നന്ദി. ഒരു തുടക്ക കാരന് ഇതൊരു വല്യ അംഗീകാരമാണ്. ഇനിയും സുസ്വാഗതം...

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്ന രോഗങ്ങളേറെയും മണ്ണിന്റെ ന്യൂട്രിയന്‍സ് ഇംബാലന്‍സസും, രാസ കള കുമിള്‍ കീടനാശിനികളുടെ സാന്നിധ്യവും, അന്തരീക്ഷ മലിനീകരണവും കാരണമാണെന്നാണ്. ചാരം, കുമ്മായം, ജൈവ വളങ്ങള്‍ ഇവ നല്‍കി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പച്ചിലയും ഒരു പരിധിവരെ രോഗമുക്തിക്ക് കാരണമാകാം. വിലപിടിപ്പുള്ളതായ ആഹാരത്തിലടങ്ങിയിരിക്കുന്ന ശരീരത്തിനാവശ്യമായ മൂലകങ്ങള്‍ പാഴാക്കാതെയും ദുരുപയോഗം ചെയ്യാതെവേണം ചികിത്സ കല്‍പ്പിക്കാന്‍. നല്ല ആഹാരമാണ് ആരോഗ്യം നിലനിറുത്തുവാനുള്ള ഏക മാര്‍ഗം. മലബന്ധവും വയറിളക്കവും ഉണ്ടാകാത്ത രീതിയില്‍ മിതമായ ഭക്ഷണം ഒരു നല്ല ചികിത്സയാണ്.
    ഞാനൊരു കര്‍ഷകന്‍ അതിനാല്‍ ഇത്രയൊക്കെയേ പറയാന്‍ കഴിയൂ.

    ReplyDelete
  12. മണ്ണിന്റെ ന്യൂട്രിയന്‍സ് ഇംബാലന്‍സസും, രാസ കള കുമിള്‍ കീടനാശിനികളുടെ സാന്നിധ്യവും, അന്തരീക്ഷ മലിനീകരണവും അപത്യ ആഹാരം.എന്ന വിഭാഗത്തില്‍ വരുന്നവ തന്നെ ആണ്.
    നല്ല ആഹാരമാണ് ആരോഗ്യം നിലനിറുത്തുവാനുള്ള ഏക മാര്‍ഗം
    അതിനോടും ആയുര്‍വേദം പുര്‍ണമായും യോജിക്കുന്നു.
    ഞാന്‍ മുന്‍പ്‌ പറഞ്ഞ രോഗ കാരണങ്ങള്‍ എലാം ഒഴിവാക്കിയാല്‍ രോഗങ്ങളും ഒഴിവാക്കാവുന്നത്തെ ഉള്ളു. അത് നടപ്പില്‍ വരുത്തുക പ്രയാസമാണ് ഇന്നത്തെ കാലത്ത്‌. അവിടെയാണ് ശോധന ചികിത്സയുടെ പ്രസക്തി.

    ReplyDelete
  13. നല്ല ഉദ്യമം. തുടരൂ

    ReplyDelete

Copy right protected. Copy pasting disabled