8.22.2009

പന്നിപ്പനി ചിലത് ഇവിടെയും

എല്ലാരും പന്നിപനി എന്ന് പറഞ്ഞു പരക്കം പായുന്നു. ഇതിനു അത്രയ്ക്ക് ചാടേണ്ട കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല.
എങ്കിലും ഇവിടെ ഒരു ലിങ്ക് ഇടുന്നു

പന്നിപനി മാറ്റാന്‍ വീട്ടുമുറ്റത്ത് തന്നെ മരുന്ന്. മുറ്റത്തെ തുളസിക്ക് മണം ഉണ്ടേ.........

3 comments:

  1. തൂളസിയുടെ ആന്റി പൈററ്റിക്ക് ഇഫക്റ്റിനെപ്പറ്റി ഒരുപാട് വര്‍ക്ക്കള്‍ വന്നിട്ടുണ്ട്. പന്നിപ്പനിയിന്മേല്‍ എന്തങ്കിലും കൂടുതല്‍ പ്രയോജനം ഉണ്ടോന്ന് അറിയില്ല.

    ReplyDelete
  2. മുറ്റത്തു നില്‍ക്കുന്ന ആ തുളസിയില്‍ നിന്നും രോഗഹാരിയായ മരുന്ന് വേര്‍ത്തിരിച്ചെടുത്ത്
    അതിനു പാറ്റെന്റെടുത്ത് വ്യാവസായികമായി ഉത്പ്പാദിപ്പിക്കാന്‍ നമ്മുടെ ആയുര്‍വേദ അലോപ്പതി ഡോക്റ്റര്‍മാര്‍ക്കൊന്നും തോന്നാത്തതെന്തേ എന്നാണു ചിത്രകാരന്‍ ചിന്തിച്ചു തലപുകക്കുന്നത് !
    അതെല്ലാം സായിപ്പിന്റെ പണിയല്ലേ അല്ലേ :)

    ReplyDelete
  3. നല്ലതാണ് ആ ആശയം. പക്ഷെ അതിന്റെ ആവശ്യമുണ്ടോ? തുളസി നമ്മുടെ വീട്ടു വളപ്പില്‍ തന്നെ നിന്നോട്ടെ....... അതിനെ ഒരു വംശ നാശം വന്ന ഔഷധം ആക്കുന്നതെന്തിനു? ദശമൂലങ്ങള്‍ പത്തെണ്ണം തികച്ചെടുക്കാന്‍ കിട്ടാനില്ലാനില്ലാത്ത സ്ഥിതി ആണ് ഇപ്പൊ. നമ്മുടെ തുളസിക്കും ആ ഗതി വരുത്തണോ? വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണ്‌. എന്തിനേയും കച്ചവട കണ്ണോടെ മാത്രം കാണുന്ന രീതി മാറണം. തുളസി നല്ലതാണ്. പക്ഷെ തുളസിമാത്രമല്ല ഇതിനൊരു പ്രതിവിധി. ചിറ്റമൃത്, ആടലോടകം, പനിക്കൂര്‍ക്ക, മുത്തങ്ങ, പര്പടക പുല്ല് തുടങ്ങി ധാരാളം മരുന്നുകള്‍ ഉണ്ട്. ഒന്ന് കൂടി പറയാം ആയുവേദത്തില്‍ പനിക്കുള്ള ചികിത്സ ആലോപതിയിലെ പോലെ 'ആന്റി പൈരെടിക് 'മരുന്നുകള്‍ കൊടുക്കലല്ല. അത് ശരീരത്തിലുള്ള പ്രധിരോധ ശേഷി വര്‍ധിപ്പിച്ച് കൊണ്ടുവരുക , മാലിന്യങ്ങളെ നീക്കം ചെയ്യുക, എന്നിട്ട് മരുന്ന് കൊടുത്ത് രോഗം മാറ്റുക, അതിനു ശേഷം പനിയുടെ റീ ഒക്കരന്‍സ്‌ ( തിരികെ വരല്‍ ) തടയുക എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ്..

    ReplyDelete

Copy right protected. Copy pasting disabled