8.31.2009

രോഗാണു വാദവും അഗ്നിയും

ഈ പോസ്റ്റ്‌ ശ്രീ രിയാസ് അഹമദ് / riyaz ahamed എന്റെ രോഗകാരണങ്ങള്‍ എന്ന പോസ്റ്റില്‍ ഇട്ട കമണ്റ്റ്‌ നു മറുപടിയായാണ് ഇടുന്നത്.

ആദ്യമേ പറയട്ടെ രോഗാണുക്കള്‍ രോഗം പരത്തുന്നു എന്ന വസ്തുതക്ക് ഞാനും ഞാന്‍ വിശ്വസിക്കുന്ന ആയുര്‍വേദ ശാസ്ത്രവും എതിരല്ല. മലേറിയ , പന്നിപനി, പോലുള്ള സന്ക്രമിക രോഗങ്ങള്‍ എല്ലാം തന്നെ രോഗാനുക്ക്ളാല്‍ പകരുന്നു എന്ന സത്യം ഞാനും അംഗീകരിക്കുന്നു. എന്നാല്‍ രോഗം വരാനുള്ള കാരണങ്ങളെ ശരിക്കും അപ്ഗ്രധിച്ചു നോക്കിയാല്‍. അത്തരം രോഗങ്ങളുടെ ഇടവും പ്രാഥമികമായ കാരണം രോഗാണു ഉള്ളില്‍ കയറിയതല്ല എന്ന് മനസിലാകും.
അതിനു മുന്‍പ്‌ തന്നെ ഒരു രോഗാവസ്ഥ ശരീരത്തില്‍ സംജാതമായിരുന്നില്ലേ?

ഒരു ഉദാഹരണം പറയാം-
നമ്മുടെ വീട്ടിലേക്കു ഒരുത്തന്‍ അതിക്രമിച്ചു കയറി താമസം തുടങ്ങി എന്ന് വയ്ക്കുക. അതിന്റെ കാരണം എന്താകും? അവന്‍ തെമ്മാടിയാണ് എന്നുള്ളത് ഒരു കാര്യം. എന്നാല്‍ നമള്‍ ഭീരുക്കളായിരുന്നു എന്നതല്ലേ അതിന്റെ basic reason ? അതുകൊണ്ടല്ലേ ഒരാള്‍ അതിക്രമിച്ച് കയറിയത്‌? അതുപോലെ ശരീരം weak ആകുമ്പോഴാണ് രോഗാണു infect ചെയ്യുന്നത്. (അഥവാ പെറ്റുപെരുകുന്നത്) പോലീസ്‌ ദുര്‍ബലമായാല്‍ കള്ളന്മാര്‍ പെരുകുന്നു എന്ന് പറയുമ്പോലെ. അതായത്‌ ബലം കുറയുമ്പോഴാണ് രോഗമുണ്ടാകുന്നത്.

എന്താണ് ബലം?
ബലം എന്നാല്‍ muscle power എന്നല്ല അര്‍ത്ഥമാക്കുന്നത്. ബലം രോഗത്തെ നേരിടാനും രോഗം വരാതെ നോക്കാനുമുള്ള ശരീരെതിന്റെ കഴിവാണ്. 'വ്യാധിക്ഷമത്വം' എന്നും പറയും.
മൂന്നു തരത്തിലുള്ള ബലമാണ്‌ ഉള്ളത്‌.
 1. സഹജ ബലം
 2. കാലജ ബലം
 3. യുക്തികൃത ബലം
1) സഹജ ബലം
സഹജ ബലം എന്നാല്‍ ഒരാള്‍ ജനിക്കുമ്പോഴേ അയാള്‍ക്ക്‌ ഉള്ള ബലമാണ്‌
അതായത്‌ പാരമ്പര്യം, ഗര്‍ഭാവസ്ഥയില്‍ കിട്ടിയ പോഷണം, ഗര്‍ഭപാത്രത്തിലെ ചുറ്റുപാടുകള്‍, പ്രസവകാലം, എന്നിവ സഹജ ബലത്തെ നിശ്ചയിക്കുന്ന ഘടകങ്ങള്‍ ആണ്. ഇവക്കനുസരിച്ച് ഒരാളുടെ ബലം കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കാം.
ഉദാഹരണത്തിന് -
 • മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് എളുപ്പം രോഗം വരാം
 • ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മയ്ക്ക് വേണ്ടത്ര പോഷണം ലഭിക്കാത്തത് മൂലം കുട്ടി infection കള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള ആളാകാം.
 • ചിലര്‍ക്ക് പാരമ്പര്യമായി ചില infections ഉണ്ടാകാം. പതിവായി respiratory infections വരുന്ന അച്ഛനും മക്കളും ഉണ്ട്.
കാലജ ബലം
കാലജ ബലം എന്നത് കാലത്തിനു അനുസരിച്ച് മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന ബലം ആണ്.
അത് രണ്ട് തരം ഉണ്ട്.
a) വയസിനു അനുസരിച്ച്
വൃദ്ധരിലും, കുട്ടികളിലും ബലം കുറവായിരിക്കും. യുവാക്കളും , മദ്ധ്യവയസ്കരും പ്രായേണ ബലവാന്‍ മാര്‍ ആയിരിക്കുകയും ചെയ്യും.
b) ഋതുവിന് അനുസരിച്ച്
കാലാവസ്ഥക്ക് അനുസരിച്ച് മനുഷ്യന്റെ ബലം വ്യത്യാസപെടുന്നു.
ഉദാഹരണത്തിന്-
ഏറ്റവും ബലം കുറയുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോയത്‌. കര്‍ക്കിടക മാസം അഥവാ മഴക്കാലം. മഴക്കാലവും വേനല്‍ക്കാലവും ആണ് മനുഷ്യന്റെ ബലത്തെ ഏറ്റവും കുറയ്ക്കുന്ന രണ്ട്‌ കാലാവസ്ഥകള്‍. കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്നതും ഈ രണ്ടു കാലങ്ങളിലാണ്. ശരീരബലം കുറയുന്നതാണ് ഇത്തരം രോഗങ്ങള്‍ ഭീതിജനകമായി പടരാനുള്ള കാരണം.

യുക്തികൃത ബലം
യുക്തികൃത ബലം എന്നത് മനുഷ്യന്‍ അവന്റെ നല്ല ശീലങ്ങള്‍, നല്ല ഭക്ഷണം, വെള്ളം, ജീവിത ചര്യകള്‍, വ്യായാമം, മിതമായ ഉറക്കം, നല്ല മനോ വിചാരങ്ങള്‍ എന്നിങ്ങനെ ഉള്ള കര്‍മ്മങ്ങള്‍ കൊണ്ട ആര്ജിച്ചെടുക്കുന്ന ബലമാണ്‌. vaccination മൂലം ഒരു പ്രത്യേക രോഗാണുവിനെതിരെ നേടുന്ന ബലം യുക്തികൃത ബലമായി കരുതാം.

ബലത്തെ ശക്തമായി സ്വാധീനിക്കുന്ന ഒരു ഘടകം ശരീരത്തില്‍ ഉണ്ട്. - അഗ്നി. ബലം അഗ്നിയെ ആശ്രയിച്ചിരിക്കുന്നു.

അഗ്നി എന്നാല്‍ എന്താണ്?
'തീയ്' എന്നാണു വാക്യാര്‍ത്ധമെങ്കിലും പ്രയോഗത്തിലുള്ള അര്‍ത്ഥം ഇതല്ല.
അഗ്നി രണ്ട് തരം ഉണ്ട്
 • ജഠരാഗ്നി
 • ധാത്വഗ്നി
ഈ രണ്ട് അഗ്നികളും കൂടിയാണ് ശരീരത്തിലെ മുഴുവന്‍ ഉപാപചയ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് അഥവാ നടത്തുന്നത്. ആഹാരം കഴിച്ച്, അത് എനെര്‍ജി ആയി മാറുന്നത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും അഗ്നി നടത്തുന്നു. ബലം എപ്പോഴും അഗ്നിയെ ആശ്രയിച്ചിരിക്കുന്നു. അഥവാ അഗ്നി ദീപ്തമാകുമ്പോള്‍ ബലം വര്‍ധിക്കുന്നു.അഗ്നി കുറയുമ്പോള്‍ (മന്ദീഭവിക്കുമ്പോള്‍) ബലം കുറയുന്നു. അതുവഴി രോഗവും വരുന്നു. (രോഗാണു പെരുകുന്നു എന്ന് ഈ അവസരത്തില്‍ മനസിലാക്കാം.)

"രോഗാസ്സര്‍വേ//പി മന്ദേ//ഗ്നൗ"
രോഗങ്ങള്‍ ഇപ്പോഴും മന്ദാഗ്നി കൊണ്ട് ഉണ്ടാകുന്നു എന്ന് ആയുര്‍വേദം പറയുന്നതും ഇതുകൊണ്ടാണ്.
എന്തുകൊണ്ട് അഗ്നി മന്ദീഭവിക്കുന്നു .
അഗ്നി മന്ദീഭവിക്കാനുള്ള കാരണം നാം കഴിക്കുന്ന ആഹാരം, ചെയ്യുന്ന പ്രവൃത്തി ഇവ നമ്മുടെ അഗ്നിക്ക് tolerate ചെയ്യാന്‍ പറ്റാതെ വരുമ്പോഴാണ്. (രോഗകാരണങ്ങള്‍ എന്ന പോസ്റ്റ്‌ വായിക്കുക. അഗ്നി മന്ദീഭവിക്കാനുള്ള കാരണങ്ങള്‍ പറയുന്നുണ്ട്).

നമ്മുടെ ദഹന വ്യവസ്ഥ ആഹാരത്തെ പൂര്‍ണ്ണമായ തോതില്‍ ദഹിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് അഗ്നി മന്ദീഭവിക്കുക എന്ന് പറയുന്നത്. അത് ആധുനിക രീത്യാ നമ്മള്‍ പറയുന്ന indigestion അല്ല. താങ്കള്‍ കഴിക്കുന്ന എല്ലാ ആഹാരവും പൂര്‍ണ്ണമായ തോതില്‍ ദഹിച്ചുതന്നെയാണ് മലമായി പുറന്തള്ളുന്നത് എന്ന് താങ്കള്‍ക്കു ഉറപ്പുണ്ടോ? പലപ്പോഴും നാം കഴിക്കുന്ന ആഹാരം പൂര്‍ണമായ തോതില്‍ ദഹിക്കാറില്ല. എന്നിരുന്നാലം അവയൊക്കെ ആഗിരണം ചെയ്യപ്പെടുന്നു. ബാക്കിയുള്ളവ മലമായി പുറന്തള്ളുന്നു.

അങ്ങനെ ആഗിരണം ചെയ്യപ്പെടുന്നവയില്‍ ധാരാളം വിഷ പദാര്‍ഥങ്ങള്‍ ഉണ്ട്. സാധാരണ ഗതിയില്‍ അഗ്നിയാല്‍ ദഹിക്കപ്പെടേണ്ടതാണ് ഈ വസ്തുക്കള്‍ എന്നാല്‍ മന്ദാഗ്നി കാരണം പൂര്‍ണമായി ദഹിക്കാതെ ആഗിരണം ചെയ്യപ്പെടുന്നത് കാരണം ശരീരത്തില്‍ വിഷാംശം ഉണ്ടാക്കാനും കാരണമാകുന്നു.


രോഗാണുക്കളുടെ കാര്യം പറയാം .സാധാരണ ഗതിയില്‍ ഭക്ഷണത്തിലൂടെ അകത്തു കടക്കുന്ന രോഗാണുക്കള്‍ അഗ്നിയാല്‍ നശിച്ച് പോകേണ്ടതാണ്. അഗ്നി മന്ദീഭവിച്ചിരിക്കുന്ന അവസരങ്ങളില്‍ രോഗാണുവിനെ നശിപ്പിക്കാന്‍ കഴിയാതെ വരികയും രോഗാണു പെരുകുകയും ചെയ്യുന്നു. ഇത് വയറ്റിലെ കാര്യമാണ്. വയറ്റില്‍ (ആമാശയത്തില്‍) ഈ ധര്‍മം ചെയ്യുന്നത് കോഷ്ഠാഗ്നിയാണ്.

ധാത്വഗ്നി

ധാത്വഗ്നി എന്ന് പറയുന്നത് cellular or tissue level ഇല്‍ ഉള്ള അഗ്നിയാണ്. cellular level digestion നടത്തുന്നത് ധാത്വഗ്നിയുടെ ജോലിയാണ്. ആയുര്‍വേദ പ്രകാരം absorb ചെയ്യപ്പെട്ട ആഹാരം രസധാതു എന്ന് പറയുന്നു. അതായത്‌ nutrition part of the blood. ഈ രസധാതു ശരീരത്തെ മുഴുവന്‍ പുഷ്ടിപെടുത്തുന്നു, പരിപാലിക്കുന്നു. രസധാതുവില്‍ ഒരുതരം digestion നടക്കുന്നുണ്ട്. അവിടെ രസധാത്വഗ്നി പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ digestion കഴിഞ്ഞ്ഞ്ഞുണ്ടാകുന്ന'സാരം' (essence) രക്തത്തെ nourish ചെയ്യുന്നു . രക്തത്തിലും ഇത്തരം ദഹനം നടക്കുന്നു അവിടെ രക്ത ധാത്വഗ്നി പ്രവര്‍ത്തിക്കുന്നു. രക്തത്തിലെ ദഹനം കഴിഞ്ഞ്‌ ഉണ്ടാകുന്ന സാരം മറ്റു ധാതുക്കളെ പോഷിപ്പിക്കുന്നു.
{ഇപ്രകാരം 7 തരം ധാത്വഗ്നികള്‍ ഉണ്ട്.
അവ രസധാത്വഗ്നി
രക്ത ധാത്വഗ്നി
മാംസ ധാത്വഗ്നി
മേദോ ധാത്വഗ്നി.
അസ്ഥി ധാത്വഗ്നി.
മജ്ജാ ധാത്വഗ്നി
ശുക്ര ധാത്വഗ്നി}

മന്ദ ധാത്വഗ്നി

അഗ്നി മാന്ദ്യം ധാതുക്കളിലും ഉണ്ടാകാം .അതായത്‌ രസധാത്വഗ്നിക്ക് ദഹിപ്പിക്കാന്‍ പ്രയാസമുള്ള ഒരു വസ്തു കോഷ്ടത്തില്‍ നിന്നും absorb ചെയ്തു വന്നാല്‍ അത് രസധാത്വഗ്നിയെ മന്ദീഭവിപ്പിക്കുന്നു. അത്പോലെ തന്നെ രക്ത ധാത്വഗ്നിക്കും ഈ മന്ദത വരാം. ഇത് ശരീരം മഴുവനും ഉള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

രക്തത്തില്‍ കടന്ന രോഗാണു.

രക്തത്തില്‍ കടന്ന രോഗാണുവിനെ നശിപ്പിക്കേണ്ട ജോലിയും രക്ത ധാത്വഗ്നിക്ക് തന്നെയാണ്. ഇപ്രകാരം എന്തെങ്കിലും കാരണങ്ങള്‍ രസ, രക്ത, ധാത്വഗ്നികള്‍ക്ക് മാന്ദ്യത ഉണ്ടാക്കിയാല്‍ രോഗാണു നശിക്കാതിരിക്കുകയും പെരുകുകയും ചെയ്യും.

respiratory infections

ശ്വസന വ്യവസ്ഥയില്‍ രോഗാണു കയറി പറ്റി എന്ന് വയ്ക്കുക. അവിടുത്തെ അവയവങ്ങള്‍ (ശ്വാസ കോശം മുതലായവ) ഉണ്ടാക്കപ്പെട്ടിരിക്കുന്നത് മുകളില്‍ പറഞ്ഞ സപ്ത ധാതുക്കള്‍ കൊണ്ട്‌ തന്നെയാണ്. { സപ്ത ധാതുക്കള്‍ കൊണ്ടാണ് ശരീരത്തിന്റെ എല്ലാ അവയവങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അവ
രസ ധാതു
രക്ത ധാതു
മാംസ ധാതു
മേദധാതു
അസ്ഥി ധാതു
മജ്ജാ ധാതു
ശുക്ര ധാതു ഇവയാണ്.}
ഈ ധാതുക്കളിലെ അഗ്നി മാന്ദ്യം കാരണം അവിടെ കടന്ന രോഗാണുവിനെ നശിപ്പിക്കാന്‍ കഴിയാതെ അവ പെരുകി മറ്റു ദോഷങ്ങളെ കൂടി ദുഷിപ്പിക്കുന്നു (വാത പിത്ത കഫങ്ങള്‍ ). അങ്ങനെ രോഗം ഉണ്ടാകുന്നു.

ഇതേ മാതിരി ശരീരത്തിലെ എല്ലാ അവയവങ്ങളെയും മനസിലാക്കി കൊള്ളുക.

ശരീരത്തിലെ രോഗമുണ്ടാക്കാത്ത അണുക്കള്‍

സൂക്ഷ്മാണുക്കളെ മുഴുവന്‍ വിഷകാരികളായി കാണുന്നുണ്ടോ? ഇല്ല എന്നാണു ഉത്തരം. രിയാസ് അഹമദ് / riyaz ahamed പറഞ്ഞപോലെ ശരീരത്തില്‍ രോഗമുണ്ടാകാത്ത ധാരാളം അണുക്കള്‍ അധിവസിക്കുന്നു. അവ ഒരുതരത്തില്‍ ശരീരത്തിന് ഉപകാരികള്‍ തന്നെയാണ്. അവയെ ഈ അഗ്നി ദഹിപ്പിക്കാത്തത് എന്ത്? അത്തരം അണുക്കള്‍ ശരീരത്തിന്റെ normal state നെ നിലനിര്‍ത്തുന്നു. അവയ്ക്ക് അഗ്നിയുടെ പചന ശക്തി ബാധിക്കില്ല. കാരണം ഉദാഹരണ സഹിതം വ്യക്തമാക്കാം.
പാമ്പ്‌ എലിയെ തിന്നുന്നു. പാമ്പുകള്‍ ഉള്ളതിനാല്‍ എലികള്‍ പെറ്റു പെരുകുന്നില്ല. എന്നാല്‍ എലികളുടെ വംശം മുഴുവന്‍ തിന്നു നശിപ്പിക്കാനും പാമ്പിനു കഴിയില്ല. പാമ്പുകളുടെ എണ്ണം കുറഞ്ഞാല്‍ എലികള്‍ കൂടുന്നു. പാമ്പുകള്‍ കൂടിയാലോ എലികള്‍ ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷരാവുകയും ചെയ്യും. പ്രകൃതിയുടെ സന്തുലിതാവസ്തയാണ് ഇത്. പാമ്പുകളും എലികളും സസുഖം ജീവിച്ചുപോകും കൂടുകയും ഇല്ല കുറയുകയും ഇല്ല. അതുതന്നെയാണ് ഇവിടെയും സൂക്ഷ്മ ജീവികളും അഗ്നിയും തമ്മിലുള്ള സന്തുലിതാവസ്ഥ. അഗ്നി വര്‍ധിച്ച് അതി തീക്ഷ്നാഗ്നിയായാലും രോഗം തന്നെയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവ നശിച്ചു എന്നും വരാം.

എന്തുകൊണ്ട് എല്ലാവര്ക്കും infection ഉണ്ടാകുന്നു?
ദഹനക്കേട് ഇല്ലാത്തവരിലും അസുഖം വരുന്നില്ലേ?


ഇത്രയു വായിച്ചു കഴിയുമ്പോഴേക്കും ന്യായമായും ഉണ്ടാകുന്ന ചോദ്യമാകും ഇത്. എല്ലാവരും അപ്പോള്‍ രോഗികളാണോ? രോഗകാരണങ്ങള്‍ വായിക്കുക. എത്ര പേര്‍ ആ പറഞ്ഞ രീതിയില്‍ ജീവിക്കുന്നു? നമ്മള്‍ എല്ലാവരും സുഖലോലുപര്‍ തന്നെയാണ്. പൂര്‍ണ്ണമായും വിശപ്പ്‌ വന്ന ശേഷം മാത്രം ആഹാരം കഴിക്കുന്ന എത്ര പേര്‍ ഉണ്ട്? എത്ര വിഷ പദാര്‍ഥങ്ങള്‍ ദിവസവും കഴിക്കുന്നു?

ഒന്ന് മനസിലാക്കുക മനുഷ്യന് രണ്ട് നേരത്തെ അരവയര്‍ ഭക്ഷണം മതി ജീവിക്കുവാന്‍.നാലോ അതില്‍ കൂടുതലോ പ്രാവശ്യം വയര്‍ നിറച്ചു കഴിക്കുന്നവരാണ്‌ നമ്മള്‍ . സ്ഥിരമായി വ്യായാമം ചെയ്യുക, കൃത്യമായി ഉറങ്ങുക , ഇതൊക്കെ ആരും ചെയ്യുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന നമ്മുടെ അഗ്നി മന്ദാഗ്നി ആയില്ലെന്കിലല്ലേ അദ്ഭുതമുള്ളൂ....? അതുകൊണ്ടാണ് ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രോഗങ്ങള്‍ നമ്മെ വിട്ടൊഴിയാതെ പിന്തുടരുന്നത്. ഏത് രോഗാണു അടുത്തുകൂടി പോയാലും നമ്മെ പിടികൂടുന്നത്. പന്നിപ്പനി പക്ഷിപ്പനി എന്നിങ്ങനെ രോഗാണു പുതിയ കുപ്പായം ഇട്ടു വന്നു നമ്മെ പിടികൂടുന്നത്.


പുളിച്ച തൈരിലെ അണുക്കള്‍ (രിയാസ് അഹമദ് / riyaz ahamed ) നോടുള്ള ഉള്ള ഉത്തരം


ഇതുവരെ വായിച്ചതില്‍ നിന്നും അത് മനസിലായിക്കാനും എന്ന് വിചാരിക്കുന്നു. തൈരില്‍ സൂക്ഷ്മ ജീവികള്‍ ഉണ്ട് ..തൈര് ചെറിയ അളവില്‍ മിതമായി കഴിച്ചാല്‍ രോഗം വരാത്തത്‌ അഗ്നി അവയെ നശിപ്പിക്കുനതിനാലാണ്. ഒരാഴ്ച ഇരുന്നു പുളിച്ച തൈര് രണ്ട് ഗ്ലാസ്സ്‌ കുടിച്ചുനോക്ക്.. അപ്പോള്‍ അറിയാം വ്യത്യാസം.


ചിലരെ infection സാധാരണ ബാധിക്കാറില്ല. എന്തുകൊണ്ട്?

അവരുടെ അഗ്നി കൃത്യമായി function ചെയ്യുന്നു എന്നതാണ് കാരണം. എത്ര അപഥ്യ ആഹാരങ്ങള്‍ കഴിച്ചാലും അവയെ എല്ലാം പൂര്‍ണമായി ദഹിപ്പിക്കാന്‍ കഴിയുന്നതാണ് നിങ്ങളുടെ അഗ്നി എങ്കില്‍ നിങ്ങള്ക്ക് അസുഖം വരില്ല.

ആയുര്‍വേദം പറയുന്നു.......

"വ്യായാമസ്നിഗ്ദ്ധദീപ്താഗ്നി വയസ്ഥ ബലശാലിനാം-----
വിരോദ്ധ്യപി ന പീഡായൈ സാത്മ്യമല്‌പം ച ഭോജനം"


വ്യായാമം ചെയ്യുന്നവര്‍, യുവാക്കള്‍, സ്നിഗ്ധ ദേഹന്മാര്, ദീപ്താഗ്നികള്‍, ബലവാന്മാര്‍ ഇവര്‍ക്ക് വിരുദ്ധമായ ആഹാരം അല്പം ഭക്ഷിച്ചാലും രോഗങ്ങള്‍ ഉണ്ടാകുന്നില്ല..........

തല്‍കാലം ഇവിടെ നിര്ത്തുന്നു.. ഒരു കാര്യം കൂടി 'പ്രകൃതി ചികിത്സ' നിര്‍ദ്ദേശിക്കുന്ന ആഹാര വിഹാരങ്ങള്‍ പിന്തുടരുന്നവരില്‍ കാര്യമായ രോഗങ്ങള്‍ കാണുന്നില്ല എന്ന് പറയപെടുന്നു. അവരുടെ പല തത്വങ്ങളും അഗ്നി എന്ന സിദ്ധാന്തം കൊണ്ട്‌ വിശദീകരിക്കാവുന്നവയാണ് എന്ന് തോന്നുന്നു.

24 comments:

 1. മൊത്തമായി ഒന്ന് ഓടിച്ച് വായിച്ചു.
  സൌകര്യം പോലെ ഒന്നൂടെ വായിക്കാം.
  ഇന്‍ഫെക്ഷന്‍ ഇമ്മ്യൂണിറ്റി തുടങ്ങിയ വിഷയങ്ങള്‍ ശാസ്ത്രീയമായി വിവരിക്കാന്‍ പരമാവധി ശ്രമിച്ചിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 2. pathu thalayulla ravanan sarikkum undalle?

  ReplyDelete
 3. അനിൽ@ബ്ലൊഗ്, ഇനിയും വായിക്കും എന്ന് പ്രതീക്ഷിക്കുന്നു. അനില്‍....... നന്ദി

  ReplyDelete
 4. ലളിതമായി വിശദീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്‌

  അഗ്നി മൂന്നു തരമാണ്‌

  ഭൂതാഗ്നിയും കൂടി കൂട്ടിച്ചേര്‍ക്കുക.

  ഇനിയും ഇതുപോലെ ഉള്ള ലേഖനങ്ങള്‍ എഴുതുമല്ലൊ

  ReplyDelete
 5. അഗ്നി മൂന്നു തരമുണ്ട് എന്ന് ഒര്മിപിചത്തിനു നന്ദി.. ഭൂതാഗ്നി എന്നത് വളരെ സൂക്ഷ്മമായ തലത്തിലുള്ളതാണ്. ധാത്വഗ്നിയെ പറ്റി പറഞ്ഞ സ്ഥിതിക്ക് ഭൂതഗ്നിക്ക് വല്യ പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. "സാര്വം ദ്രവ്യം പാഞ്ചഭുതികം " എനാനല്ലോ... എല്ലാ വസ്തുക്കളും പന്ച്ചമഹാഭൂതങ്ങള്‍ കൊണ്ടാണ് നിര്മിക്കപെട്ടിരിക്കുന്നത്. സപ്ത ധാതുക്കളും അതെ മഹാഭൂതങ്ങള്‍ കൊണ്ട തന്നെയാണ് നിര്മിക്കപെട്ടിരിക്കുന്നതും. അപ്പോ ധാത്വഗ്നിക്ക് കാരണക്കാര്‍ ഭൂതാഗ്നി തന്നെയാണ്.
  ഭൂതഗ്നിയാണ് ശരീരത്തിലെ പന്ച്ചമാചഭൂതങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും കാരണമാകുന്നത്.

  ReplyDelete
 6. അഗ്നി രണ്ടു തരം എന്നെടുത്തെഴുതിയതു കൊണ്ടു പറഞ്ഞു എന്നെ ഉള്ളു

  ഇവിടെയും അല്‍പം സൂചിപ്പിച്ചിരുന്നു

  ReplyDelete
 7. പണിക്കര്‍ സാര്‍ നു പ്രത്യേകം നന്ദി............. ഇനിയും ഇവിടെ വരുമല്ലോ....

  സമയക്കുറവു കാരണം ഭൂതാഗ്നിയെ പറ്റി കുറച്ചേ പറയാന്‍ പറ്റിയുള്ളൂ... ഭൂതഗ്നി എന്നത് ധാത്വഗ്നിയെക്കാള്‍ സൂക്ഷ്മമായ തലത്തില്‍ ഉള്ളതാണ് എന്ന് പറഞ്ഞുവല്ലോ... അത് പഞ്ച ഭൂതങ്ങളുമായി ബന്ധപെട്ടിരിക്കുന്നു. അവയുടെ ദഹനം സാധ്യമാക്കുകയും ചെയ്യുന്നു. നാം കഴിക്കുന്ന ആഹാരവും നമ്മുടെ ശരീരെവും ഈ ഭൂതങ്ങള്‍ കൊണ്ട നിര്‍മ്മിക്കപെട്ടിരിക്കുന്നു. ആഹാരത്തിലെ ഓരോ മഹാ ഭൂതങ്ങള്‍ ശരീരെതിലെ അതാതു ഭൂതങ്ങളെ പോഷിപ്പിക്കുന്നു. അതായത്‌ ആഹാരത്തിലെ പ്രൃഥ്വിഭൂതം ശരീരത്തിലെ പ്രൃഥ്വി ഭൂതത്തെ പോഷിപ്പിക്കുന്നു. ആഹാരത്തിലെ ജല മഹാ ഭൂതം ശരീരത്തിലെ ജല മഹാ ഭൂതത്തെ പോഷിപ്പിക്കുന്നു. ഇതുപോലെയാണ് 5 മഹാഭൂതങ്ങളും ശരീരെതിലെ ഭൂതങ്ങളെ പോഷിപ്പിക്കുന്നത്. ഓരോ മഹാഭൂതവും പോഷിപ്പിക്കപെടുമ്പോള്‍ അതിന്റെ ആകെ തുകയായി ശരീരം മുഴുവന്‍ പോഷിപിക്കപെടുന്നു. ഇങ്ങനെ മഹാഭൂത്ന്ങളെ ദഹിപ്പിച്ച് ആഗീരണം ചെയ്ത്, ശരീരത്തെ പോഷിപ്പിക്കുന്നത് ശരീരത്തിലുള്ള 5 ഭൂതാഗ്നികളും കൂടിയാണ്. പ്രൃഥ്വി ഭൂതത്തിന്റെ ദഹനത്തിന് കാരണത്തിന് കാരണമാകുന്നത് പ്രൃഥ്വി ഭൂതാഗ്നിയാണ്. ജല ഭൂതത്തെ ദഹിപ്പിക്കുന്നത് ജല ഭൂതാഗ്നിയും.
  ഇത് ധാത്വഗ്നിയുമായി എങ്ങനെ പോരുത്തപെടുന്നു എന്ന് നോക്കാം. ഓരോ ശരീര ധാതുവും മഹാ ഭൂതങ്ങളുടെ സംയോഗ ഫലമായി ഉണ്ടായതാണ്. ഉദാഹരണത്തിന് അസ്ഥി ധാതു പ്രൃഥ്വി, ആകാശ ഭൂതങ്ങള്‍ കൊണ്ട്‌ നിര്‍മ്മിക്കപെട്ടിരിക്കുന്നു. മേദോ ധാതു പ്രൃഥ്വി, ജല മഹാഭൂതങ്ങള്‍ കൊണ്ട്‌ ഉണ്ടായതാണ്. അങ്ങനെ വരുമ്പോള്‍ ഓരോ ധാതുക്കളിലും ഉള്ള ധാത്വഗ്നികള്‍ അതാതു ധാതുക്കളെ നിര്‍മ്മിച്ചിരിക്കുന്ന മഹാ ഭൂതങ്ങളുടെ ഭൂതാഗ്നികള്‍ കൊണ്ട്‌ ഉണ്ടായതാണ്..... മഹാഭൂതങ്ങള്‍ ഒറ്റയ്ക്ക് ശരീരത്തില്‍ കാനപെടാറില്ല അവ മറ്റു ഭൂതങ്ങളുമായി ചേര്‍ന്നാണ് ഓരോ വസ്തുക്കളായി മാറുന്നത് അതുകൊണ്ട് മഹാഭൂതങ്ങളെ കൂടുതല്‍ എളുപ്പത്തിനു വേണ്ടിയാണ് അവയെ ധാതുക്കളായുമ്, മറ്റും തിരിച്ചിരിക്കുന്നത്.

  ReplyDelete
 8. ശ്ലോകങ്ങള്‍ എഴുതുന്നതില്‍ വരുന്ന അക്ഷരപ്പിശകുകള്‍ കൂടി ഒഴിവാക്കിയാല്‍ നന്നായിരിക്കും

  "രോഗാസ്സര്‍വേ//പി മന്ദേ//ഗ്നൗ"

  "വ്യായാമസ്നിഗ്ദ്ധദീപ്താഗ്നി വയസ്ഥ ബലശാലിനാം-----
  വിരോദ്ധ്യപി ന പീഡായൈ സാത്മ്യമല്‌പം ച ഭോജനം"

  എന്റെ ബ്ലോഗ്‌ മുഴുവന്‍ അക്ഷരപ്പിശകുകള്‍ ഉണ്ട്‌ അതു തിരിച്ചു പറഞ്ഞേക്കല്ലേ ഹ ഹ ഹ :) :)

  ReplyDelete
 9. സതീശ് എസ് വാര്യര്‍9/2/09, 2:50 AM

  ബലം എന്നതു immunity power ആയും
  അഗ്നി എന്നതു ശരീരത്തിലെ enzymes,{enzymatic reactions} ആയും നിരീക്ഷിച്ചാല്‍ നന്നായിരിക്കും എന്നാണു എന്റെ മതം

  ReplyDelete
 10. "ബലം എന്നതു immunity power ആയും
  അഗ്നി എന്നതു ശരീരത്തിലെ enzymes,{enzymatic reactions} ആയും നിരീക്ഷിച്ചാല്‍ നന്നായിരിക്കും എന്നാണു എന്റെ മതം
  "

  ആയുര്‍വേദവൈദ്യന്മാര്‍ രോഗികളെ പരിശോധിച്ചു രോഗനിര്‍ണ്ണയം നടത്തുമ്പോഴും ചികില്‍സ നിശ്ചയിക്കുമ്പോഴും അതു തീര്‍ത്തും ആയുര്‍വേദരീതിയില്‍ തന്നെ ആയിരിക്കുന്നതാണ്‌ അഭികാമ്യം എന്ന് എന്റെ അഭിപ്രായം.

  ആരീതിയില്‍ നോക്കുമ്പോള്‍ ആധുനികശാസ്ത്രത്തില്‍ പറയുന്ന enzymes/ enymatic reaction എന്ന തരം താരതമ്യം അനാവശ്യമായിവരും.

  +2 കഴിഞ്ഞു വരുന്നവര്‍ക്കു വിശദീകരിച്ചു കൊടുക്കുവാന്‍ ചില ഉദാഹരണങ്ങളില്‍ ഉള്‍പ്പെടൂത്താമെന്നല്ലാതെ രോഗപരീക്ഷയിലോ, ചികിസയിലോ അവയ്ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല എന്നതു തന്നെ കാരണം.

  ബലം എന്നതിനെ immunity എന്നു വ്യവഹരിച്ചതു കൊണ്ട്‌ എന്തു പ്രയോജനം പ്രത്യേകിച്ചു കിട്ടും ? അതും മനസിലാകുന്നില്ല.

  അല്‍പം കൂടി ഈ വിഷയം വിശദമാക്കാമോ?

  ReplyDelete
 11. Dr.jishnu chandran9/2/09, 7:47 AM

  ബലത്തെ immunity എന്ന് മാത്രം മനസിലാക്കിയാല്‍ ശരിയാകുമോ എന്ന സംശയം എനിക്കും ഉണ്ട്. ഒരു ഉദാഹരണം പറയാം. ഹൃദ്രോഗം ബാധിച്ച ഒരാള്‍. അയാള്‍ക്ക്‌ ബക്ഷയം ഉണ്ടാകാം. ആ ബലക്ഷയം immune deficiency ആകണമെന്നില്ല. പക്ഷാഘാത രോഗി, അതിസാര രോഗി, അതി സ്ഥൌല്യമ് ഉള്ള രോഗി, ഗര്‍ഭിണി, ഇവരെയെല്ലാം അബല എന്ന ഗണത്തില്‍ പറയാവുന്നതാണ്. പക്ഷെ immunity ഇല്ല എന്ന് പറയാനൊക്കുമോ?
  അഗ്നി enzymes,{enzymatic reactions} ആണെന്ന് പറയുന്നതും അതുപോലെതന്നെയാണ്.. ആയുര്‍വേദ സിദ്ധാന്തങ്ങളെ വിവരിക്കുമ്പോള്‍ മോഡേണ്‍ സിദ്ധാന്തങ്ങള്‍ ഉപയോഗിക്കാം.. എന്നാല്‍ 'അത്' തന്നെയാണ് 'ഇത്' എന്ന് പറയാതിരിക്കുന്നതാണ് നല്ലത്... ഒരു കാര്യം കൂടി പറയട്ടെ...മോഡേണ്‍ സിദ്ധാന്തങ്ങള്‍ ആയുര്‍വേദ സിദ്ധാന്തങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ മാത്രമേ ഉപയോഗിക്കാവു..

  ReplyDelete
 12. Dr.jishnu chandran9/2/09, 7:50 AM

  അക്ഷര തെറ്റുകള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിക്കാം.... പ്രതികാരം ചെയ്യില്ലാ.......... :)

  ReplyDelete
 13. അപ്പോള്‍ ആ തലക്കെട്ടിലെ ശ്ലോക ശകലം തിരുത്തൂ. അതെപ്പോഴും കണുന്നതല്ലെ. ഒരു അഭംഗി

  ReplyDelete
 14. ഇപ്പോള്‍ ശരിയായോ എന്ന് നോക്കു.......

  ReplyDelete
 15. ശരീരേന്ദ്രിയസത്വാത്മസംയോഗോ ധാരി ജീവിതം
  നിത്യഗശ്ചാനുബന്ധശ്ച പര്യായൈരായുരുച്യതേ

  ഇതല്ലേ ശരിയായ ശ്ലോകം

  ReplyDelete
 16. Dr.jishnu chandran9/2/09, 7:46 PM

  ഞാന്‍ റെഫര്‍ ചെയ്ത പുസ്തകത്തില്‍ അങ്ങനെ ആയിരുന്നു.... ഞാന്‍ മാറ്റിയേക്കാം...

  ReplyDelete
 17. രിയാസ് അഹമദ് / riyaz ahamed said...

  ഓണാശംസകള്‍.
  "കഴിഞ്ഞ പോസ്റ്റില്‍ സംശയ നിവാരണത്തിനായി ചോദിച്ചത് വ്യക്തമായില്ലെന്ന് കരുതുന്നു. അല്ലെങ്കില്‍ പാലിനെ പുളിപ്പിക്കുന്ന സൂക്ഷ്മാണുവിനെയും അതിനെ നശിപ്പിക്കുന്ന സൂക്ഷ്മാണുവിനെയും താങ്കള്‍ ഒന്നു തന്നെയായി കാണില്ലായിരുന്നു :)

  1) ബാസിലസ് അസിഡി ലാക്റ്റിസി എന്ന ബാക്റ്റീരിയയാണ്. പാലിനെ പുളിപ്പിക്കുന്നത്. എന്നാല്‍ പാലിനെ നശിപ്പിക്കുന്നത് സാല്‍മെനെല, ലിസ്റ്റിരിയ തുടങ്ങിയ സൂക്ഷ്മാണുക്കളാണ്. താങ്കള്‍ ഇതെല്ലാം ഒന്നാണെന്ന് തെറ്റിദ്ധരിച്ചത് കൊണ്ടാവാം "ഒരാഴ്ച ഇരുന്നു പുളിച്ച തൈര് രണ്ട് ഗ്ലാസ്സ്‌ കുടിച്ചുനോക്ക്.. അപ്പോള്‍ അറിയാം വ്യത്യാസം" എന്നു പറഞ്ഞത് :)

  ആദ്യം പറഞ്ഞ അണു, ബാസിലസ് അസിഡി ലാക്റ്റിസി എന്ന ബാക്റ്റീരിയ വിഷകാരിയാണോ എന്നായിരുന്നു ചോദ്യം.

  2) "എന്നാല്‍ രോഗം വരാനുള്ള കാരണങ്ങളെ ശരിക്കും അപ്ഗ്രധിച്ചു നോക്കിയാല്‍. അത്തരം രോഗങ്ങളുടെ ഇടവും പ്രാഥമികമായ കാരണം രോഗാണു ഉള്ളില്‍ കയറിയതല്ല എന്ന് മനസിലാകും.
  അതിനു മുന്‍പ്‌ തന്നെ ഒരു രോഗാവസ്ഥ ശരീരത്തില്‍ സംജാതമായിരുന്നില്ലേ?"

  -ഇപ്രകാരമാണെങ്കില്‍, ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തില്‍ (ആരോഗ്യവാനെന്ന് ആയുര്‍വേദത്തിന്റെ രീതികളാല്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍), ഒന്നു കൂടി കൃത്യമായി പറഞ്ഞാല്‍ "രോഗാണു ഉള്ളില്‍ കയറുന്നതിനു മുന്‍പ്‌ തന്നെ ഒരു രോഗാവസ്ഥ ശരീരത്തില്‍ സംജാതമായിരുന്നില്ലാ"ത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ റാബീസ് വൈറസ് പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയേ ഇല്ലെന്ന് താങ്ങള്‍ക്ക് തെളിയിക്കാമോ?"

  രിയാസ് അഹമദ് എന്റെ ഈ പോസ്റ്റ്‌ നു ഇട്ട മറുപടിയാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. പക്ഷെ അത ചെറിയ ഒരു മിസ്ടെക് കാരണം മാറി മറ്റൊരു പോസ്റ്റില്‍ ആയി എന്ന് മാത്രം. അത് ഞാന്‍ ഇങ്ങോട്ട് കോപ്പി ചെയ്തു..
  രിയാസ് അഹമദ് എന്നോട്‌ ചോദിച്ച ചോദ്യം ഇതായിരുന്നു.. "രോഗാണു സിദ്ധാന്തത്തെക്കുറിച്ച് താങ്കളുടെ നിലപാടറിയാന്‍ താല്‍പര്യമുണ്ട്. വിഷമയമായ അന്തരീക്ഷവും ഭക്ഷണവുമില്ലാതെ അസുഖങ്ങള്‍ വരുന്നുണ്ടല്ലോ. സൂക്ഷ്മാണുക്കളെ മുഴുവന്‍ വിഷകാരികളായി കാണുന്നുണ്ടോ? സൂക്ഷ്മാണുക്കള്‍ പുളിപ്പിക്കുന്ന തൈരും വൈനും നമ്മള്‍ കഴിക്കുന്നുണ്ടല്ലോ. അപ്പോള്‍ രോഗാണുക്കള്‍ താങ്കളുടെ കാഴ്ചപ്പാടില്‍ എന്താണ്?"
  ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഞാന്‍ എഴുതിയത്‌..
  പിന്നെ രണ്ടാമത്തെ ചോദ്യങ്ങള്‍ (മുകളില്‍ കൊടുത്തിടുള്ളവ).. അതിന്റെ ഉത്തരം പറയാം.
  1)ആയുര്‍വേദത്തില്‍ താങ്കള്‍ പറഞ്ഞ ബാക്ടീരിയകള്‍ വിഷകാരിയാണോ അല്ലയോ എന്നത് വിഷയമല്ല.. ആയുര്‍വേദ ചികിത്സ ബാക്ടീരിയകളെ നോക്കിയുള്ളതല്ല.... രോഗത്തിന്റെ ദോഷ സ്വഭാവം നോക്കിയാണ് ആയുര്‍വേദ ചികിത്സ നിശ്ചയിക്കുന്നത്.
  2) "രോഗാണു ഉള്ളില്‍ കയറുന്നതിനു മുന്‍പ്‌ തന്നെ ഒരു രോഗാവസ്ഥ ശരീരത്തില്‍ സംജാതമായിരുന്നില്ലാ"ത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ റാബീസ് വൈറസ് പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയേ ഇല്ലെന്ന് താങ്ങള്‍ക്ക് തെളിയിക്കാമോ? എന്ന് ചോദിച്ചാല്‍ അത്തരം ഒരു മനുഷ്യനെ കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൊണ്ട്‌ സാധിക്കില്ല... എന്നാല്‍ ആയുര്‍വേദ സിദ്ധാന്തങ്ങള്‍ കൊണ്ട്‌ രാബിസ്‌ വൈറസ്‌ ബാധിച്ച രോഗിയെ ചികിത്സിക്കാം.

  ReplyDelete
 18. ശാസ്ത്രത്തിലുള്ള സംവാദങ്ങള്‍ കഴിയുന്നത്ര പ്രായോഗികമായ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാകുന്നതാണ്‌ നല്ലത്‌ എന്നാണെന്റെ അഭിപ്രായം.

  രോഗങ്ങള്‍ എല്ലാം ചികില്‍സിച്ചു ഭേദപ്പെടുത്താം എന്ന്‌ ഒരു ശാസ്ത്രവും അഭിപ്രായപ്പെടുന്നില്ല.

  ആയുര്‍വേദവും അപ്രകാരം തന്നെ ആണ്‌.
  http://indiaheritage.blogspot.com/2008/02/blog-post_15.html
  ഇവിടെ അതു വ്യക്തമായി ഞാന്‍ പറഞ്ഞിട്ടും ഉണ്ട്‌.

  അതുകൊണ്ട്‌ അപ്രായോഗികമായ വെല്ലുവിളികള്‍ നടത്തി ചര്‍ച്ച ഫലശൂന്യമാക്കുന്നതിനെക്കാള്‍, ഉപയോഗപ്രദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയല്ലേ നല്ലത്‌?

  പേപ്പട്ടിവിഷബാധ ചികില്‍സിച്ചു മാറ്റി എന്ന വാദങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയം തന്നെ ആണ്‌.

  ആധുനിക ചികില്‍സയില്‍ ഉള്ള vaccination എടുക്കാതെ അതിനു പിന്നാലെ പോകുന്നത്‌ ആത്മഹത്യാപരമായിരിക്കും എന്നും ഞാന്‍ അഭിപ്രായപ്പെടുന്നു.

  ReplyDelete
 19. dr.jishnu chandran9/6/09, 4:30 AM

  രാബിസ്‌ ബാധ പൂര്‍ണമായും ചികിത്സിക്കാം എന്ന് ഞാനും പറഞ്ഞില്ല... ഞാന്‍ പറഞ്ഞത് ആയുര്‍വേദ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച ഒട്ടുമിക്ക അസുഘങ്ങളെയും ചികിത്സിക്കാം എന്നാണു.. .. രബിസ്‌ ബാധ ചികിത്സിക്കുന്നതില്‍ അലൊപ്പതിക്കുള്ള മേല്‍കൈ അന്ഗീകരിച്ചുതന്നെയാണ് ഇത് പറയുന്നത്. കമെന്റ് എഴുതിവന്നപോ അങ്ങനെ തോന്നുന്ന തരത്തില്‍ ആയിപോയി എന്ന് മാത്രം. ക്ഷമിക്കുക... ആയുര്‍വേദം കൊണ്ട് ലോകത്തുണ്ടാകുന്ന എല്ലാ അസുഘങ്ങളെയും ചികിത്സിക്കാന്‍ പറ്റുമോ എന്ന് എനിക്കറിയില്ലാ . പക്ഷെ ഒന്നുണ്ട് ആയുര്‍വേദത്തിനു അതിന്റേതായ ചില സിദ്ധാന്തങ്ങളും പ്രയോഗികതകളും ഉണ്ട.... അത് മനസിലാക്കാന്‍ ശ്രമിച്ചു എന്ന് മാത്രം.....
  ഞാന്‍ പറയാന്‍ ശ്രമിച്ച അഗ്നി എന്നാ കണ്സപ്ടില്‍ ചിലതുകൂടി പറയട്ടെ. ശരീരത്തില്‍ കടക്കുന്ന എല്ലാ രോഗാനുവിനെയും അഗ്നി നശിപ്പിച്ചുകൊള്ളനമെന്നില്ല.. കാരണം അഗ്നിയുടെ പചന ശക്യ്തിക്ക് നശിപ്പിക്കാന്‍ ക്ഷിയാത്ത രോഗാണു ഉണ്ടാകാമല്ലോ... അഗ്നി ഒരിക്കലും എല്ലാ വസ്തുക്കളേയും പചിപ്പിക്കുന്നില്ല. അതിനു ഒരു ലിമിറ്റ് ഉണ്ട്... ആ ലിമിറ്റിനു ഉള്ളില്‍ നിന്നുള്ള ഒരു പച്ച്നമാണ് നടത്തുന്നത്. അതിനു പചിപ്പിക്കാന്‍ കഴിയാത്ത ഒരു വസ്തുവിനെ പചിപ്പിക്കാന്‍ അഗ്നി ശ്രമിക്കുമ്പോഴും അത് മന്ദാഗ്നിയായി മാറുന്നു ..
  ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞതും കമന്റുകളായി പറഞ്ഞതും എന്റെ ഐഡിയ കളാണ്.
  ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ രോഗാണുക്കളെ പറ്റി രേഫെരന്സുകള്‍ ഇല്ലാ. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ അത് ഞാന്‍ മനസിലാക്കിയതില്‍ വന്ന തെറ്റുകളായി കരുതണം. ക്ഷമിക്കുക.......

  ReplyDelete
 20. dr.jishnu chandran9/6/09, 4:43 AM

  ആയുര്‍വേദത്തില്‍ എല്ലാ രോഗങ്ങളെയും ചികിത്സികാം എന്ന് പറയുന്നില്ല... തെറ്റിധാരനാജനകാമായ കമന്റ്റ് ഇട്ടതില്‍ ഞാന്‍ ഖേദിക്കുന്നു

  ReplyDelete
 21. എന്തിനാണ് ഈ താരതമ്യങ്ങള്‍ എന്നാണ് എനിക്കും മനസ്സിലാവാത്തത്. ഓരൊന്നിനും അതിന്റേതായ സ്പേസ് ഉണ്ട്, ചികിത്സയുടെ ലോകത്ത്.അതങ്ങിനെ തന്നെ പോയാല്‍ മതിയല്ലോ.

  ReplyDelete
 22. ഡോക്റ്റര്‍ ജിഷ്ണുവിന്റെ തുറന്ന മനസ്സോടുകൂടിയുള്ള പ്രതികരണം വളരെ അഭിനന്ദനം അര്‍ഹിക്കുന്നു.

  രിയാസ് അഹമദ് / riyaz ahamed um
  അതുപോലെ തന്നെ അര്‍ത്ഥ പൂര്‍ണ്ണമായ ഒരു ചര്‍ച്ചയ്ക്ക്‌ മുതിരും എന്നു കരുതുന്നു.
  എനിക്കറിയാവുന്നതു പോലെ ഞാനും പങ്കു ചേരാം


  അനില്‍ ജി പറഞ്ഞതുവളരെ ശരിയാണ്‌ താരതമ്യം എന്തിന്‌?

  നമുക്ക്‌ മാനവരാശിയുടെ നന്മയ്ക്കു വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നു നോക്കിയാല്‍ പോരെ?

  ReplyDelete

Copy right protected. Copy pasting disabled