6.09.2012

ഗവേഷണ പഠനം; ആയുര്‍വേദ രസായനങ്ങള്‍ ജീവിത ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു.

ആയുര്‍വേദ രസായനങ്ങളുടെ ശരീരത്തില്‍ ഉളവാകുന്ന ഫലങ്ങളെകുറിച്ച് ഈച്ചകളെ ഉപയോഗിച്ച് പരീക്ഷണം നടത്തി രസായനങ്ങളുടെ ഫലസിദ്ധിയെപറ്റിയുള്ള ആചാര്യവചനം ആധുനിക ശാസ്ത്രത്തിന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം തെളിയിക്കാന്‍ സാധിച്ചു. പ്രഗല്‍ഭരായ ആയുര്‍വേദ, മോഡേണ്‍ ഭിഷഗ്വരന്‍ മാരുടേയും ശാസ്ത്രജ്ഞന്‍മാരുടേയും മേല്‍നോട്ടത്തിലാണ് പഠനം നടന്നത്. മണിപ്പാല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ.വല്യത്താന്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ജന്തുശാസ്ത്ര ജനിതകശാസ്ത്ര വിഭാഗ‍ങ്ങള്‍, കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവരാണ് ഈ ഗവേഷണത്തിന്‍റെ അമരക്കാര്‍.
ആയുര്‍വേദത്തില്‍ ഉപയോഗിക്കപ്പെടുന്ന രണ്ട് രസായനങ്ങള്‍- ആമലകീ രസായനവും രസ സിന്ദൂരവും ആണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ആദ്യത്തെത് ഒരു നെല്ലിക്ക അടങ്ങിയ ഒരു ഹെര്‍ബല്‍ മരുന്നും രണ്ടാമത്തേത് മെര്‍ക്കുറി ഗന്ധകം എന്നിവ ചേര്‍ന്ന ഒരു ഹെര്‍ബോമിനറല്‍ മരുന്നും (രസൗഷധം) ആണ്.പരീക്ഷണത്തിനായി തിരഞ്ഞെടുത്ത Drosophila melanogaster എന്ന ഈച്ചകള്‍ക്ക് ഈ രസായനങ്ങള്‍ ആഹാരമായി നല്‍കിയാണ് പഠനം നടന്നത്. പഠനത്തില്‍ അവയുടെ ജീവിത ദൈര്‍ഘ്യം വര്‍ധിച്ചതായി കണ്ടു. രസൗഷധമായ രസസിന്ദൂരം ഉപയോഗിച്ചിട്ടും ഹെവിമെറ്റല്‍ ടൊക്സിസിറ്റി (ഘരലോഹങ്ങളില്‍ നിന്നുള്ള വിഷബാധ) ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. 
രസായനങ്ങള്‍
ആയുര്‍വേദത്തിലെ എട്ട് ശാഖകളില്‍ ഒന്നാണ് രസായന ചികിത്സ. ശരീരധാതുക്കളുടെ പുഷ്ടിക്കും വികാസത്തിനുമായി നല്‍കുന്ന മരുന്നുകളാണ് ഇവ. പലതരം രസായന ചികിത്സകള്‍ വിവരിക്കുന്നുണ്ട്. ശരീരപുഷ്ടി, ആരോഗ്യം, നിറം, ആയുസ് എന്നിവ വര്‍ദ്ധിപ്പിക്കാനായി നല്‍കപ്പെടുന്ന ഔഷധങ്ങളണിവ. കഠിന പഥ്യ നിഷ്കര്‍ഷയില്‍ നല്കപ്പെടുന്ന രസായന ചികിത്സകളുണ്ട്. അധികം പഥ്യമില്ലാതെ സധാരണ രീതിയിലും രസായനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ശോധനചികിത്സയിലൂടെ ശരീരശുദ്ധി വരുത്തിയ ശേഷം വിധിപ്രകാരം രസായനങ്ങള്‍ ശീലിക്കേണ്ടതാണ്.
ആമലകീ രസായനം



നെല്ലിക്ക ഉപയോഗിച്ചുള്ള ഒരു രസായനമാണിത്. ഉണക്കനെല്ലിക്ക നിശ്ചിത അളവ് പൊടിക്കുന്നു. അതിനോടൊപ്പം പച്ചനെല്ലിക്ക നീര് അതേ അളവ് ചേര്‍ത്ത് അരക്കുന്നു. ഭാവന ചെയ്യുന്നു എന്നാണ് ഈ പ്രക്രിയക്ക് പേര്. പൂര്‍ണമായും നെല്ലിക്ക നീര് ഉണങ്ങിച്ചെരും വരെ അരയ്ക്കേണ്ടതാണ്. നെല്ലിക്ക നീരുവറ്റുമ്പോള്‍ വീണ്ടും അതേ അളവ് നെല്ലിക്ക നീര് ചേര്‍ത്ത് ഭാവന ചെയ്യുന്നു. ഇങ്ങനെ 21 പ്രാവശ്യം ഭാവന ചെയ്തെടുത്ത പൊടിയില്‍ ഇരട്ടി തേനും പകുതി നെയ്യും ചേര്‍ത്ത് ഇളക്കുന്നു. 

രസസിന്ദൂരം
വിധിപ്രകാരം ശുദ്ധിചെയ്ത ഗന്ധകം, ശുദ്ധിചെയ്ത രസം (മെര്‍ക്കുറി), തഴുതാമ നീര് ഇവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് അരക്കുന്നു. പത്തുദിവസത്തോളം അരച്ചുകഴിയുമ്പൊള്‍ കറുത്ത തിളങ്ങുന്ന കുഴമ്പ് മിശ്രിതം രൂപാന്തരപ്പെടുന്നു. ഇതിനെ തണലില്‍ ഉണക്കി പൊടിച്ച് ആ പൊടി മണ്ചട്ടിയില്‍ എടുത്ത് മറ്റൊരു ചട്ടികോണ്ട് അടച്ച് ചെളികുഴച്ച് പുടം ചെയ്ത് ചൂളയില്‍ വയ്ക്കുന്നു. നാല്പ്പത്തെട്ട് മണിക്കൂര്‍ ഉന്നത താപനിലയില്‍ ഇരിക്കുന്ന ചട്ടി തണുത്തതിനു ശേഷം തുറക്കുമ്പോള്‍ ഇഷ്ടിക നിറത്തില്‍ ഒരു പൊടി മണ്‍ചട്ടിയുടെ മുഗള്‍ഭാഗത്ത് പറ്റിയിരിക്കുന്നത് കാണാം അത് ചുരണ്ടിയെടുക്കുന്നു. ഇതിന് രസ സിന്ദൂരം എന്ന് പറയുന്നു.
ഗവേഷണ ഫലങ്ങള്‍
  1. രസായനം കഴിച്ച ഈച്ചകള്‍ അല്ലാത്തവയേക്കാള്‍ അധികനാള്‍ ജീവിത ദൈര്‍ഘ്യം ഉള്ളവായായി കണ്ടെത്തി.
  2. അവയുടെ ജീവിത ചക്രം വേഗത്തിലായി. അതായത് ലാര്‍വകള് സധാരണ് ഈച്ചകളേക്കാള്‍ വേഗം വളര്‍ച്ച നേടി
  3. ധാരാളം മുട്ടകള്‍ ഇടാന്‍ തുടങ്ങി
  4. താപനില ഏല്‍ക്കാനുള്ള കഴിവ് വര്‍ദ്ധിച്ചു.
  5. ആഹാരമില്ലാതെ കൂടുതല്‍ നേരം കഴിയാനുള്ള കഴിവ് വര്‍ദ്ധിച്ചു.
  6. ആമലകീ രസായനം രസ സിന്ദൂരത്തേക്കാള്‍ ഫലം കാണിച്ചു.
ഹെവി മെറ്റല്‍ ടോക്സിസിറ്റി
ഘരലോഹമായ മെര്‍ക്കുറി അടങ്ങിയ മരുന്ന് കഴിച്ചിട്ടും ഈച്ചകള്‍ക്ക് വിഷബധാലക്ഷണ‌ങ്ങള്‍ ഉണ്ടാകാതിരുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ആയുര്‍വേദ മരുന്നുകളില്‍ ഘരലോഹത്തിന്‍റെ സാനിധ്യം ഉണ്ടെന്നും അത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നും പ്രചരണങ്ങള്‍ ഉണ്ട്. ആയുര്‍വേദ പ്രകാരം ശോധന പ്രക്രിയകള്‍ ചെയ്ത ഒരു മരുന്ന് ഒരു വിഷബാധയും ഊണ്ടാക്കുന്നില്ല മറിച്ച് രസായന ഗുണമാണ് നല്‍കുന്നത്.

 എന്തിനും തെളിവുകള്‍ ആവശ്യപ്പെടുന്ന ആധുനിക ശാസ്ത്രത്തിനും പുതിയ തലമുറക്കും ശ്രദ്ധിക്കാന്‍ ഉതകുന്ന ഒരു ഗവേഷണ ഫലമാണ് ഇത്. ഇനിയും ഇത്തരം ഗവേഷണങ്ങള്‍ ആയുര്‍വേദത്തില്‍ നടക്കട്ടെ എന്ന് പ്രത്യാശിക്കാം.

കടപ്പാട്/കൂടുതല്‍ വായനക്ക്


8 comments:

  1. എന്തിനും തെളിവുകള്‍ ആവശ്യപ്പെടുന്ന ആധുനിക ശാസ്ത്രത്തിനും പുതിയ തലമുറക്കും ശ്രദ്ധിക്കാന്‍ ഉതകുന്ന ഒരു ഗവേഷണ ഫലമാണ് ഇത്. ഇനിയും ഇത്തരം ഗവേഷണങ്ങള്‍ ആയുര്‍വേദത്തില്‍ നടക്കട്ടെ എന്ന് പ്രത്യാശിക്കാം.

    ReplyDelete
  2. Great news!

    Hope more true modern scientists will turn their eyes towards this age old wisdom without prejudices!

    Lokah samastah sukhino bhavantu!

    ReplyDelete
  3. Dear Jishnu, Great that you reproduced the report in your blog. I strongly believe that it is a time of change. Ayurveda will be explored more intensely. But interestingly, it will not be done by ayurvedists. Best wishes

    ReplyDelete
  4. Jayan sir, prasad sir, and pallikarayil, Thank you all...

    ReplyDelete
  5. ആയൂർവേദ മരുന്നുകളുടെ ഇത്തരം പരിശോധനാ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് കൂടുതൽ വിശ്വാസ്യത കൈവരാൻ ഇടയാക്കും. അതുപോലെ എതിർക്കുന്നവരുടെ വായടപ്പിക്കാനും സത്യസന്ധമായ പരീക്ഷണഫലങ്ങൾ ഉതകും. നന്ദി.

    ReplyDelete
  6. ഒരുപാട് സന്തോഷമുണ്ട്പണിക്കര്‍സാര്‍.. :)

    ReplyDelete

Copy right protected. Copy pasting disabled