"കിഴിയില്‍ പിഴച്ചാല്‍ കുഴിയില്‍" എന്നു കേട്ടിട്ടുണ്ടൊ? അതൊരു ചൊല്ലാണ്. ഈ ചൊല്ലിലൂടെ ആയുര്‍വേദ ചികിത്സയുടെ പാര്‍ശ്വഫലങ്ങളെ പറ്റി ഒരറിവു കിട്ടും. എന്നാല്‍ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത് അങ്ങനെയല്ല. കച്ചവട ലക്ഷ്യത്തോടെ കിഴി തന്നെ പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത് ഉദാഹരണം. കിഴി എന്നാല്‍ സമ്പൂര്‍ണ ആയുര്‍വേദ ചികിത്സയല്ല. അതൊരു അപകടം നിറഞ്ഞ ചികിത്സാ രീതിയുമല്ല. എന്നാല്‍ എത് നിരാബാധകരമായ ചികിത്സയും അതിന്‍റേതായ പ്രധാന്യത്തോടെ ചെയ്യണം എന്നിത് അര്‍ത്ഥമാക്കുന്നു. ചികിത്സയുടെ ഉള്ളറകളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ ആയുര്‍വേദം ശരീരത്തിന്‍റെ സമ്പൂര്‍ണ്ണമായ ചികിത്സയാണ് ലക്ഷ്യമിടുന്നത് എന്നുമനസിലാകും. ഒരസുഖത്തിനായി നല്‍കപ്പെടുന്ന മരുന്ന് മറ്റൊരു രോഗം ഉണ്ടാകുന്നതായാല്‍ അതൊരു നല്ല ചികിത്സയായി ആയുര്‍വേദം അംഗീകരിക്കുന്നില്ല. വൈദ്യകൃതങ്ങളായ രോഗങ്ങളെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. പഞ്ചകര്‍മ്മം ചെയ്യുമ്പോഴുണ്ടാകുന്ന പിഴകള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ (ആധുനിക ഭാഷയില്‍ കോമ്പ്ലിക്കേഷനുകള്‍) വ്യാപത്തുകള്‍ എന്ന പേരില്‍ വിവരിക്കപ്പെടുന്നു. പിഴകള്‍ മാത്രമല്ല എതു ചികിത്സയും അത് ശരിയായ ദിശയില്‍ ആയിരുന്നാല്‍ പൊലും മരുന്നുകളുടെ ദീര്‍ഘകാല ഉപയൊഗം അനുവദിക്കുന്നില്ല (രസായനങ്ങളൊഴിച്ച്). രോഗി ദുര്‍ബലനും ശാരീരികമായി അയോഗ്യനും ആയിരുന്നാല്‍ പഞ്ചകര്‍മ്മം ചെയ്യാന്‍ വിധിയില്ല. എന്നിങ്ങനെ നിരവധി വശങ്ങള്‍ ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടുണ്ട്.
’’യാ ഹി ഉദീര്‍ണം ശമയതി നാന്യം വ്യാധിം കരോതി ച.
സാ ക്രിയാ ന തു യാ വ്യാധിം ഹരത്യന്യമുദീരയേത”
എത് കര്‍മ്മം വര്‍ദ്ധിച്ച അസുഖത്തെ ശമിപ്പിക്കുകയും മറ്റൊന്നിനെ ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്നോ എത് കര്‍മ്മം ഒന്നിനെ ശമിപ്പിക്ക്മ്പോള്‍ മ്റ്റൊരസുഖത്തെ വര്‍ദ്ധിപ്പിക്കാതിരിക്കുന്നുവോ അതാണ് ശരിയായ ചികിത്സ. ഇത്തരം ഒരു അഭിപ്രായം വര്‍ഷങ്ങള്‍ക്കുമുന്‍പെഴുതിയ സംഹിതകളില്‍ കാണുന്നുണ്ടെങ്കില്‍ അന്നും ഒരു അസുഖത്തിനു ചെയ്യുന്ന ചികിത്സ മറ്റൊരു അസുഖം ഉണ്ടാക്കുന്ന അവസ്ഥയുണ്ടായിരുന്നു എന്നുവേണം കരുതാന്‍.അതിനെ ആയുര്‍വേദത്തിന്‍റെ മാത്രം സ്വന്തമായ സിദ്ധാന്തങ്ങളും അതിലുറച്ചു നില്ക്കുന്ന ചികിത്സാരീതിയിലൂടെയുമാണ് ആയുര്‍വേദം മറുപടി പറയുന്നത്. ദോഷം, ദൂഷ്യം, ബലം, കാലം, പ്രകൃതി, വയസ്, അഗ്നി, എന്നിവ പരിഗണിച്ച് നല്‍കപ്പെടുന്ന ഔഷധം യതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നത് സത്യം തന്നെയാണ്.എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെടാതെ നല്കപ്പെടുന്ന മരുന്നോ ചികിത്സയോ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ദോഷത്തെ പറ്റി ചിന്തിച്ചുകൊണ്ടാണ് ആയുര്‍വേദ ചികിത്സയുടെ തുടക്കം. രോഗത്തിന് കാരണക്കാരനായ ദോഷത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക. ദോഷപ്രകോപത്തിന് എതിരായുള്ള ചികിത്സയാണ് ചെയ്യേണ്ടത്. കൃത്യമായി ദോഷത്തെ നിര്‍ണയിക്കാതെ ചെയ്യുന്ന ചികിത്സ അസുഖം വര്‍ദ്ധിപ്പിക്കുകയോ ഗുണമില്ലാതെ പോകുകയോ ചെയ്യും. ഉദാഹരണത്തിന് വാതജമായ ശിരശൂലത്തിന്‍ (തലവേദന) കൊടുക്കുന്ന ക്ഷീരബല ആവര്‍ത്തി കഫജമായ ശിരശൂലത്തെ വര്‍ദ്ധിപ്പിക്കും. പിത്തജമായ ജ്വരത്തില്‍ ആമപാചനാര്‍ത്ഥം നല്‍കുന്ന ചുക്ക് പിത്തത്തെ വര്‍ദ്ധിപ്പിച്ച് പനി വഷളാക്കും. ദുര്‍ബലന് ബലവാന് നല്കുന്നപോലെയുള്ള തീക്ഷ്ണമായ ഔഷധങ്ങളും ക്ഷാര, അഗ്നി, ശോധന പ്രയോഗങ്ങളും അയാളെ ക്ഷീണിപ്പിച്ച് അവശനാക്കുകയാണ് ചെയ്യുക. പിത്ത പ്രകൃതിക്കാരന് കഫരോഗമുണ്ടായാല്‍ കഫത്തിന്‍ മരുന്നായി നല്‍കുന്ന ഉഷ്ണവീര്യമുള്ള ഔഷധങ്ങള്‍ പിത്ത കോപമുണ്ടാക്കി മറ്റൊരു രോഗത്തിന് അടിമയാക്കിയേക്കാം.
ഇത്രയെല്ലാം വ്യക്തമായി കാര്യങ്ങളെ സമീപിക്കുന്ന ആയുര്‍വേദത്തിനെ കുറിച്ച് ഇന്നു നടക്കുന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ് എന്ന് പറയാതെ വയ്യ. പേറ്റന്‍റഡ് മരുന്നുകാരും പരസ്യക്കാരും ചേര്‍ന്ന് ആയുര്‍വേദത്തില്‍ വെള്ളം ചേര്‍ത്ത് കള്ളപ്രചാരണം നടത്തി ദിവ്യ മരുന്നുകള്‍ വിറ്റഴിക്കുന്നു. എത് രോഗത്തിനും ആയുര്‍വേദത്തില്‍ മരുന്നുണ്ട്. ആയാള്‍ കഴിച്ച മരുന്ന് ഇയ്യാള്‍ കഴിച്ചാല്‍ അസുഖം പൊകണമെന്നില്ല. ആയുര്‍വേദം സ്പെസിഫിക് ആയതുകൊണ്ടാണത്. ആയുര്‍വേദത്തില്‍ മരുന്നുകൊടുക്കുന്നതിന് മുന്പ് ഒരുപാട് കാര്യങ്ങളെ കുറിച്ച് ചിന്തിക്കുവാനുണ്ട്. അതല്ലാതെ ചെയ്യുന്ന ചികിത്സ ഗുണത്തിനു പകരം ദോഷമുണ്ടാക്കുന്നു.
Article by
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Kollam
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom
KottarakkaraKollam
ദോഷം, ദൂഷ്യം, ബലം, കാലം, പ്രകൃതി, വയസ്, അഗ്നി, എന്നിവ പരിഗണിച്ച് നല്‍കപ്പെടുന്ന ഔഷധം യതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നത് സത്യം തന്നെയാണ്.എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെടാതെ നല്കപ്പെടുന്ന മരുന്നോ ചികിത്സയോ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു
ReplyDeletehttp://www.netrafoundation.com/testimonials.html
ReplyDeleteനന്നായി ഈ ശ്രമം, ആശംസകള്‍ .
ReplyDelete