9.11.2012

യോഗവിമര്‍ശനങ്ങള്‍ക്ക് മറുപടി



യോഗയേ തകര്‍ക്കാന്‍ നീക്കം നടക്കുന്നു. യുക്തിവാദത്തിന്‍റെ പേരില്‍ ഭാരതീയ ശാസ്ത്രങ്ങളെ സത്യം മനസിലാക്കാതെ ആക്രമിക്കുകയാണ്. 
യൂട്യൂബില്‍ വന്ന ശ്രീ വിശ്വനാധന്‍ ചാത്തോത്ത് എന്ന മോഡേണ്‍ ഓര്‍ത്തോപീഡീഷ്യന്‍ ചെയ്ത യോഗ വിമര്‍ശനന്നിനുള്ള മറുപടിയാണിത്. 

ശീ വിശ്വനാധന്‍ ചാത്തോത്ത് പറയുന്നത് അര്‍ധ സത്യങ്ങളാണ്. യോഗയേക്കുറിച്ച് പകുതിമാത്രം പറഞ്ഞ് അദ്ദേഹം തെറ്റിധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നു. 


ആരോപണം -യോഗ ഒരു ഡെല്യുഷന്‍ 

അദ്ദേഹത്തിന്‍റെ വാക്കുകളില്‍’മായാവിഭ്രമം’ ആണെന്നാണ് വിമര്‍ശകന്‍പറഞ്ഞ് തുടങ്ങുന്നത്. യോഗ ഒരു മതേതര അന്ധവിശ്വാസമാണത്രേ. യോഗ എന്തുകൊണ്ടാണ് ഒരു മായാവിഭ്രമം ആകുന്നത് എന്ന് അദ്ദേഹം സ്ഥാപിക്കുന്നില്ല. യോഗ ധാരാളം ആസന പ്രാണാമാദി ക്രിയകള്‍ചെയ്യേണ്ടുന്നതാണ്. ഇതെല്ലാം ചെയ്യുന്നത് യോഗചെയ്യുന്ന ആള്‍തന്നെയാണ് താനും ആപ്പോള്‍അതെങ്ങനെ വിഭ്രമം ആകും? അതല്ല യോഗയുടെ രോഗശമന ശേഷിയേക്കുറിച്ചാണ് മായവിഭ്രമം അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞതെങ്കില്‍അതു തികച്ചും തെറ്റാണ്. താഴെ പറയുന്നത് വായിക്കുക. ഹഠയോഗയുടെ ഡിപ്രഷന്‍എന്ന രോഗാവസ്ഥയില്‍നടന്ന റിസര്‍ച്ചിന്‍റെ ഫലമാണിത്. അമേരിക്കയിലെ US National Library of Medicine National Institutes of Health ആണ് ഇത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 1)(http://www.ncbi.nlm.nih.gov/pubmed/20098228) 

Hatha yoga for depression: critical review of the evidence for efficacy, plausible mechanisms of action, and directions for future research.
Uebelacker LA, Epstein-Lubow G, Gaudiano BA, Tremont G, Battle CL, Miller IW.
Source
Brown University School of Medicine and Butler Hospital 345 Blackstone Boulevard, Providence, RI 02906, USA. Luebelacker@butler.org
Abstract
BACKGROUND:
The purpose of this article is to review the evidence for the efficacy of hatha yoga for depression and possible mechanisms by which yoga may have an impact on depression, and to outline directions for future research.
METHODS:
Literature review and synthesis.
RESULTS AND CONCLUSIONS:
A literature search for clinical trials examining yoga for depression uncovered eight trials: 5 including individuals with clinical depression, and 3 for individuals with elevated depression symptoms. Although results from these trials are encouraging, they should be viewed as very preliminary because the trials, as a group, suffered from substantial methodological limitations. We would argue, however, that there are several reasons to consider constructing careful research on yoga for depression. First, current strategies for treating depression are not sufficient for many individuals, and patients have several concerns about existing treatments. Yoga may be an attractive alternative to or a good way to augment current depression treatment strategies. Second, aspects of yoga-including mindfulness promotion and exercise-are thought to be "active ingredients" of other successful treatments for depression. Third, there are plausible biological, psychological, and behavioral mechanisms by which yoga may have an impact on depression. We provide suggestions for the next steps in the study of yoga as a treatment for depression

2) http://www.ncbi.nlm.nih.gov/pubmed/20307823  
Randomized controlled clinical trial of yoga in the treatment of eating disorders.
Carei TR, Fyfe-Johnson AL, Breuner CC, Brown MA.
Source
Department of Adolescent Medicine, Seattle Children's Hospital, Seattle, Washington, USA. trcarei@doc1.wa.sov
Abstract
PURPOSE:
This was a pilot project designed to assess the effect of individualized yoga treatment on eating disorder outcomes among adolescents receiving outpatient care for diagnosed eating disorders (anorexia nervosa, bulimia nervosa, eating disorder not otherwise specified).
METHODS:
A total of 50 girls and 4 boys aged 11-21 years were randomized to an 8-week trial of standard care vs. individualized yoga plus standard care. Of these, 27 were randomized to standard care and 26 to yoga plus standard care (attrition: n = 4). Standard care (every other week physician and/or dietician appointments) was required to meet ethical guidelines. The No Yoga group was offered yoga after study completion as an incentive to maintain participation. Outcomes evaluated at baseline, end of trial, and 1-month follow-up included Eating Disorder Examination (EDE), Body Mass Index (BMI), Beck Depression Inventory, State-Trait Anxiety Inventory, and Food Preoccupation questionnaire.
RESULTS:
The Yoga group demonstrated greater decreases in eating disorder symptoms. Specifically, the EDE scores decreased over time in the Yoga group, whereas the No Yoga group showed some initial decline but then returned to baseline EDE levels at week 12. Food preoccupation was measured before and after each yoga session, and decreased significantly after all sessions. Both groups maintained current BMI levels and decreased in anxiety and depression over time.
CONCLUSIONS:
Individualized yoga treatment decreased EDE scores at 12 weeks, and significantly reduced food preoccupation immediately after yoga sessions. Yoga treatment did not have a negative effect on BMI. Results suggest that individualized yoga therapy holds promise as adjunctive therapy to standard care.

3) Yoga of Awareness program for menopausal symptoms in breast cancer survivors: results from a randomized trial.
Carson JW, Carson KM, Porter LS, Keefe FJ, Seewaldt VL.
Source
Department of Anesthesiology and Peri-operative Medicine, Oregon Health & Science University, 3181 SW Sam Jackson Park Rd., Portland, OR 97239, USA. carsonja@ohsu.edu
Abstract
GOAL OF WORK:
Breast cancer survivors have limited options for the treatment of hot flashes and related symptoms. Further, therapies widely used to prevent recurrence in survivors, such as tamoxifen, tend to induce or exacerbate menopausal symptoms. The aim of this preliminary, randomized controlled trial was to evaluate the effects of a yoga intervention on menopausal symptoms in a sample of survivors of early-stage breast cancer (stages IA-IIB).
MATERIALS AND METHODS:
Thirty-seven disease-free women experiencing hot flashes were randomized to the 8-week Yoga of Awareness program (gentle yoga poses, meditation, and breathing exercises) or to wait-list control. The primary outcome was daily reports of hot flashes collected at baseline, posttreatment, and 3 months after treatment via an interactive telephone system. Data were analyzed by intention to treat.
MAIN RESULTS:
At posttreatment, women who received the yoga program showed significantly greater improvements relative to the control condition in hot-flash frequency, severity, and total scores and in levels of joint pain, fatigue, sleep disturbance, symptom-related bother, and vigor. At 3 months follow-up, patients maintained their treatment gains in hot flashes, joint pain, fatigue, symptom-related bother, and vigor and showed additional significant gains in negative mood, relaxation, and acceptance.
CONCLUSIONS:
This pilot study provides promising support for the beneficial effects of a comprehensive yoga program for hot flashes and other menopausal symptoms in early-stage breast cancer survivors
http://www.ncbi.nlm.nih.gov/pubmed/19214594

ഇതു മാത്രമല്ല, യോഗയുടെ ഗുണഫലങ്ങളെ പറ്റി ധാരളം ഗവേഷണങ്ങളുടെ തെളിവുകള്‍ഇന്‍റര്‍നെറ്റില്‍ഉണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഇനി അന്ധവിശ്വാസം മയാവിഭ്രമം എന്നിങ്ങനെ അദ്ദേഹം വിളിച്ച് പറയില്ലെന്ന് കരുതട്ടെ. അത് മാത്രമല്ല യുക്തിവാദിയും സര്‍വോപരി ഓര്‍ത്തോപീഡീഷ്യനുമായ അദ്ദേഹത്തിന് എന്തുകാര്യവും ആധികാരികമായി പറയുന്നതിന് മുന്‍പ് പരീക്ഷിച്ച് നോക്കാനുള്ള ചുമതലയുണ്ട്. ഓര്‍ത്തോപീടിക്സ് രോഗികളീല്‍യോഗയുടെ എഫക്ട് ഒരു പൈലറ്റ് സ്റ്റടിയായിട്ടെങ്കിലും ചെയ്തിട്ടാണ് ഈ വിമര്‍ശനവുമായി അദ്ദേഹം ഇറങ്ങേണ്ടിയിരുന്നത്. അതാണ് ശരീയായ യുക്തിവാദി ചെയ്യുക.  

ആരോപണം- പ്രാചീനയോഗയില്‍ രോഗശമനശേഷി പറയുന്നില്ല... അത് തികച്ചും ആത്മീയപരമാണ്.  


ഹഠയോഗ പ്രദീപിക പറയുന്നത് നോക്കൂ..”उदयं जठरानलस्य कुर्याद उदरे कार्श्यमरोगतां च पुंसाम”(ഹഠയോഗ പ്രദീപിക) പശ്ചിമതാനസനത്തിന്റെ ഗുണങ്ങളാണ് ഈ പറയുന്നത്. ഉദയം ജഢരനലസ്യ- ദഹനം ശരിയായി നടക്കും, ഉദരേകര്ശ്യം- വയറ് മെലിയും, അരോഗതാം ച കുര്യാത്- ആരോഗ്യവും ഉണ്ടാകും. 
हरति सकल-रोगानाशु गुल्मोदरादीन
अभिभवति च दोषनाशनं श्री-मयूरम |
बहु कदशन-भुक्तं भस्म कुर्यादशेष्हं
जनयति जठराग्निं जारयेत्काल-कूटम’ (ഹ. പ്ര./1/33) ഹരതി സര്വരോഗാനാശുഗുല്മോദരാദീന്- ഗുല്മം ഉദരം മുതലായ സര്വരോഗങ്ങളേയും ഹനിക്കും. ദോഷനാശനം ഭവതി- ത്രിദോഷങ്ങളേയും ഹനിക്കും, ബഹു കദശന് ഭുക്തം ഭസ്മം കുര്യാത് അശേഷം- അമിതമായി കഴിച്ച ചീത്തയുമായ അഹാരത്തേ അശേഷം ദഹിപ്പിക്കും. ജനയതി ജഠരാഗ്നിം- ദഹനം ശരിയാക്കും, ജാരയേത് കാളകൂടം- വിഷത്തെ നശിപ്പിക്കും.മയൂരാസനത്തിന്റെ ഗുണങ്ങളാണ് ഈ പറഞ്ഞത്.
ഈ പറഞ്ഞതെല്ലാം കഠയോഗപ്രദീപികയില് ഉള്ളതാണ്. അദ്ദേഹം ഇതുമാത്രം കണ്ടില്ല എന്ന് നമുക്ക് വിശ്വസിക്കാം. യോഗക്ക് ആധ്യാത്മികമായ ഗുണങ്ങള് പോലെതന്നെ ശാരീരികമായ ഗുണങ്ങളുമുണ്ട്. അത് ചാത്തോത്ത്സാര് പറയുന്നപോലെ ആധുനിക യോഗാചാര്യന്മാരുടെ സംഭാവനയല്ല.


•ആരോപണം- ഭസ്ത്രിക കുണ്ടലിനി ഉണരാനുള്ള ക്രിയ മാത്രമാണ് അതില്‍ രോഗ ശമനം ഇല്ല.നാടി ശുദ്ധിക്കും രോഗചികിത്സ ശേഷി ഇല്ല. വാതപിത്ത കഫങ്ങളെയും മൈഗ്രൈനും മറ്റാമെന്ന് ഹഠയോഗ പ്രദീപിക പറയുന്നില്ല


മുകളില് പറഞ്ഞ അതേ കാര്യം പോലെതന്നെയാണിതും. അധ്യാത്മിക ഉന്നതിക്ക് പുറമേ രോഗശമനത്തിനും ഭസ്ത്രിക നാടീശുദ്ധി എന്നിവ പറയുന്നുണ്ട്. ഭസ്ത്രികക്ക് विधिवत्कुम्भकं कॄत्वा रेचयेदिडयानिलम | वात-पित्त-शलेष्ह्म-हरं शरीराग्नि-विवर्धनम വാതപിത്ത ശേഷ്മഹരം ശരീരഗ്നി വിവര്ദ്ധനം എന്നൊക്കെ ഗുണങ്ങള് പറയുന്നത് രോഗശമനത്തിനായിട്ടല്ല എന്നാണോ ഡോ.ചാത്തോത്ത് കരുതിയത്? 
यथेष्टम् धारणं वायोरनलस्य परदीपनम | नादाभिव्यक्तिरारोग्यं जायते नाडि-शोधनात् | ആരോഗ്യം ജായതേ, അനലസ്യ പരദീപനം തുടങ്ങിയവ നാടീശുദ്ധിക്ക് പറയുന്ന ഗുണങ്ങളാണ്
ആരോപണം -കുംഭകത്തിനും രോഗശമനശക്തിയില്ല
വിവിധ കുംഭകം കൃത്വ വിധിപ്രകാരം കുംഭകം ചെയ്യുമ്പോള്‍ രേചയേദിഡയാനിലാം- ഇഡയിലൂടെ വായുവിനെ രേചിപ്പിച്ച്
വാതപിത്തശ്ലേഷ്മഹരം- വാതവും പിത്തവും ശ്ലേഷ്മവും ശമിക്കും,  ശരീരാഗ്നിവിവര്‍ദ്ധനം-ശരീര അഗ്നി വര്‍ദ്ധിക്കും.
ഭസ്ത്രികയുടെ പ്രയോജനം വിവരിക്കുന്ന ഈ വരിയെക്കുറിച്ച് ഡോക്ടര്‍ വിശ്വനാധന്‍ ചാത്തോത്ത് എന്തു പറയുന്നു???

ആസനങ്ങള്‍  പറഞ്ഞ് തുടങ്ങുമ്പോള്‍ ഹഠയോഗപ്രദീപിക പറയുന്നൊരു വരിയുണ്ട്. ഹഠസ്യ പരമാംഗത്വാത് ആസനം പൂര്‍വ്വമുച്യതേ (ഹഠയോഗയുടെ എറ്റവും പ്രഥമാംഗമായതിനാല്‍ ആസനങ്ങള്‍ ആദ്യമേ പറയുന്നു) കുര്യാത് തദാസനംസ്ഥൈര്യം ആരോഗ്യം ചാങ്ഗലാഘവം (ഈ ആസനങ്ങള്‍ ചെയ്യുമ്പോള്‍ സ്ഥൈര്യം(ഉറപ്പുള്ള ശരീരം) ആരോഗ്യം, അംഗങ്ങള്‍ക്ക് ലഘുത്വം എന്നിവ ഉണ്ടാകുന്നു.) 

ആരോപണം- ആസനയോഗ പ്രാചീന യോഗയില്‍ ഇല്ല. അത് പുതിയതായി ചേര്‍ക്കാപ്പെട്ടതാണ്.


ആസനയോഗ പ്രാചീന ഹഠയോഗയില്‍ ഇല്ല എന്ന് വിശ്വസിച്ച് പോയവര്‍ക്കായി ഇതുകൂടി പറയാം
ഹഠയോഗപ്രദീപിക പന്ത്രണ്ട് ആസനങ്ങള്‍ പറയുന്നു. 
൧) സ്വസ്ഥികാസന
൨) ഗോമുഖാസന
൩)വീരാസന
൪)കൂര്‍മാസന
൫)കുക്കുടാസന
൭)ഉത്താന കൂര്‍മാസന
൮)ധനുരാസന
൯)മത്സ്യാസന
൧൦)പശ്ചിമതാനാസന
൧൧)മയൂരാസന
൧൨)ശവാസന
ഇത്രയും പറഞ്ഞിട്ട് പറയുന്നു... എണ്‍പത്തിനാലാസനങ്ങള്‍ ശിവനാല്‍ പറയപ്പെട്ടു (ചതുരശീത്യാസനാനി ശിവേന കഥിതാനി ച) എന്ന് വച്ചാല്‍ മുകളില്‍ പറഞ്ഞ പന്ത്രണ്ടെണ്ണം മാത്രമല്ല ഉണ്ടായിരുന്നത് എന്ന് വ്യക്തം. അപ്പോ ബാക്കിയുള്ളവ ഗ്രന്ഥ വിസ്താരഭയത്താല്‍ വിവരിക്കാത്തതാകാം. മാത്രമല്ല ഗുരുശിഷ്യ പരമ്പരയിലൂടെ അത് കൈമാറി വരുന്നുമുണ്ടാകാം. അങ്ങനെയാണങ്കില്‍ ബാക്കി യോഗാസനങ്ങള്‍ താങ്കള്‍ പറഞ്ഞ ’ആധുനികയോഗയുടെ പിതാക്കള്‍’ അന്നത്തേ യോഗികളില്‍ നിന്ന് കണ്ടടുത്തതായിക്കൂടേ????? സൂര്യനമസ്കാരത്തിന്‍റെ ”ഉപജ്ഞാതാവ്’ പോലും അത് സ്വന്തമെന്ന് അവകാശപ്പെടാത്ത സ്ഥിതിക്ക്...... Thus, the true origin of the series remains unclear, though it has to be noted that Raja of Aundh, himself never claimed to have invented Surya Namaskar. Further he actually stressed on the ancient origins of this procedure.[19] He helped in popularizing surya namaskar as a simple physical exercise for all round development of an individual in India. എന്ന് വിക്കീപിടിയയും പറയുന്നത് ചേര്‍ത്ത് വായിക്കുമ്പോള്‍, സൂര്യനമസ്കാരമടക്കം ബാക്കിയുള്ള യോഗാസനങ്ങളെ രാജ അന്ധ് പോലുള്ളവര്‍ പരമ്പരാഗത യോഗികളീല്‍ നിന്നും കണ്ടെടുത്തതയിക്കൂടാ എന്നുണ്ടോ??? 

എണ്‍പത്തിനാലാസനങ്ങളില്‍ നിന്ന് നാല് ഏറവും പ്രധാനപ്പെട്ടവ ആസനങ്ങള്‍ എടുത്തു പറയുന്നു. സിദ്ധാസനം, പദ്മാസനം, സിംഹാസനം, ഭദ്രാസനം എന്നിവയാണവ. 

ആരോപണം-യോഗാചാര്യന്‍മാരുടെ സ്വത്ത് വിവരങ്ങള്‍


ബാബാരാംദേവിന്‍റെയും രവിശങ്കറിന്‍റേയും സ്വത്ത് വിവരങ്ങള്‍പറഞ്ഞുകൊണ്ടാണ് തുടക്കം. അവരെല്ലാം മള്‍ട്ടിമില്യണറുകള്‍ആണത്രേ.. അതുകോണ്ട് എന്താണ് താങ്കള്‍ഉദ്ദേശിച്ചത്? ബാബ രാംദേവ് പണക്കാരനായത് കൊണ്ട് ഇനി ആരും യോഗ പഠിക്കരുതെന്നോ? മോഡേണ്‍ഡോക്ടര്‍മാരില്‍ധാരാളം പേര്‍പണക്കാരായുണ്ട്, ചൂഷകരുമുണ്ട് അതുകൊണ്ട് ആരും മോഡേണ്‍സയന്‍സ് പഠിക്കരുതെന്ന് അദ്ദേഹം പറയില്ലെന്ന് കരുതാം. എല്ലാരംഗത്തും ചൂഷകരുണ്ട് അതുകൊണ്ട് ആരംഗം തന്നെമോശമാണെന്ന് പറയുന്നത് യുക്തിയുള്ളവര്‍ക്ക് ചേര്‍ന്നതാണോ?

ആരോപണം-യോഗികള്‍ക്ക് ശ്വാസകോശത്തെപറ്റി ഐഡിയ ഇല്ല. അന്നത്തേ അനാട്ടമിയില്‍ശ്വാസകോശം ഇല്ല

തികച്ചും ബാലിശം എന്ന് പറയാതെ വയ്യ. മെഡിസിന്‍റെ ചരിത്രം പഠിച്ച കൂട്ടത്തില്‍ശ്രീ ചാത്തോത്ത് സുശ്രുതനേ പഠിച്ച് കാണുമെന്ന് വിചാരിക്കുന്നു. സൃശ്രുതന്‍വയറിന്‍റെ ഉള്ളിലുള്ള അവയവങ്ങള്‍ പറയുന്നതില്‍ ഫുപ്ഫുസം എന്ന അവയവത്തെ കുറിച്ച് പറയുന്നുണ്ട്. അത് ശ്വാസകോശമാണ്.കോഷ്ടാംഗങ്ങളില്‍ ഒന്നായാണ് വിവരിക്കുന്നത്. പ്രാചീനഭാരതീയര്‍ക്ക് അനാട്ടമിയില്‍ ഉള്ള അറിവിനെക്കുറിച്ചറിയാന്‍ സുശ്രുത സംഹിതയിലെ ശവച്ഛേദ കര്‍മ്മം, മര്‍മ്മശാരീരം, പല സ്ഥലങ്ങളിലായി വിവരിക്കപ്പെടുന്ന ശസ്ത്രകര്‍മ്മങ്ങള്‍ എന്നിവ വായിച്ചാല്‍ മതി.

4 comments:

  1. ''യോഗ എന്നത് ഇന്ത്യയൊട്ടാകെ വേരുപിടിച്ച ഒരു മതേതര അന്ധവിശ്വാസം ആണിന്ന്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള തും, മാരക രോഗങ്ങള്‍ക്ക് പോലും ഫലപ്രദവുമായ ഒരു രോഗചികിസാ രീതി ആയി ഇന്നു അത് പ്രചരിപ്പിക്കപ്പെടുന്നു. തീര്‍ത്തും അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ആണ് ഇവ''
    ************************

    എന്നൊക്കെയാണ് വാദങ്ങള്‍...

    ReplyDelete
  2. ജിഷ്ണൂ നന്നായി

    പക്ഷെ ഇതുപോലെ ഉള്ള പരിപാടികള്‍ക്കു മറൂപടി പറയാന്‍ നമ്മുടെ വിലയേറിയ സമയം പാഴാക്കണോ?

    കേള്‍ക്കുന്നവര്‍ മുഴുവന്‍ വിഡ്ഢികള്‍ അല്ലല്ലൊ

    പിന്നെ പണ്ടു ചാണക്യന്‍ പറഞ്ഞ ഈ വരി ഓര്‍ക്കാം

    "യസ്യ നാസ്തി സ്വയം പ്രജ്ഞാ
    ശാസ്ത്രസ്തസ്യ കരോതി കിം?

    പടച്ചോന്‍ മൂള കൊടുത്തിട്ടില്ലെങ്കില്‍ പിന്നെ -- :)

    ReplyDelete
  3. ചിലരെങ്കിലും ഇതൊക്കെകേട്ട് വിശ്വസിക്കും സര്‍. വിവേകാന്ദന്‍ യോഗയേ തള്ളിപ്പറഞ്ഞു. സൂര്യനമ്സ്കാരം രാജ അന്ധിന്‍റെ കണ്ടുപിടിത്തമാണ്. ആസനയോഗ പുതുതായി കൂട്ടിച്ചേര്‍ത്തതാണ്. എന്നൊക്കെ പറഞ്ഞാല്‍. അല്പം വിവരമുള്ളവര്‍പോലും അല്പം വിശ്വസിക്കും അതും ഓര്‍ത്തോപീടീഷ്യന്‍ പറയുമ്പോള്‍..

    ReplyDelete
  4. യോഗഎന്ത്താണെന്നറിയാത്തഒരാളുടെജല്‍ പനമായി മാത്രം ഇതിനെ കണ്ടാല്‍ മതി

    ReplyDelete

Copy right protected. Copy pasting disabled