പരിചയം
ഒരു കുറ്റിച്ചെടി ആണ്. സാധാരണയായി ആറടി മുതല്‍ എട്ടടിവരെ ഉയരം കാണുന്നു. ഇലകള്‍ ഏകദേശം ആറിഞ്ചു നീളവും മൂന്നിഞ്ച് വീതിയും കാണുന്നു. പുഷ്പങ്ങള്‍ ഉണ്ടാകുന്നത് ഇലയുടെ കോണില്‍ നിന്നും ആണ്. പൂകളുടെ ഉള്‍ഭാഗം ചുവപ്പും പുറത്ത് വെളുപ്പും നിറം കാണുന്നു. കറയുള്ള ചെടിയാണ്. ബീജം കറുപ്പ് നിറം ഉള്ളതും കാറ്റത്ത് പറന്നു നടക്കുനതും ആണ്. കുട്ടികളുടെ പ്രിയ തോഴന്‍ ആയ അപ്പൂപന്‍ താടി ആണ് ഇതിന്റെ ബീജവും കൂടെയുള്ള പഞ്ഞിപോലെ ഉള്ള ഭാഗവും . വസന്തത്തില്‍ പൂക്കുന്നു ഗ്രീഷ്മത്തില്‍ കായ്കള്‍ ഉണ്ടാകുന്നു. പൂവിന്റെ നിറ ഭേദം അനുസരിച് രണ്ടു തരം എരിക്കുകള്‍ കാണുന്നു. ചുവന്നതും വെളുപ്പും
പേരുകള്‍
സംസ്കൃതത്തില്‍ അര്‍ക്ക എന്ന് പൊതുവെ അറിയപ്പെടുന്നു.
ആര്‍ക്കാഹ്വ , വാസുക:, ആസ്ഫോത, ഗണരൂപ, വികിരണ, മന്ദാര, അര്‍ക്ക പര്‍ണ്ണ, വിക്ഷീര, ജമ്ഭല,ക്ഷീര പര്ണ്ണി, ശിവപുഷ്പാ, ഇവയെല്ലാം ഇതിന്റെ പര്യായങ്ങള്‍ ആണ് .
പര്യായങ്ങള്‍
രസപഞ്ചകങ്ങള്‍
രസം -തിക്തം ,മധുരം, കടു (എരിവ്)
ഗുണം- തീക്ഷ്ണം, ലഘു, രൂക്ഷം,
വീര്യം - ഉഷ്ണം
വിപാകം -കടു
ദോഷകര്‍മ്മം- കഫ പിത്ത ശമനം (ചുവന്ന എരുക്ക്) കഫ വാത ശമനം (വെള്ള എരുക്ക്)
മധുര രസം പൂവിനു മാത്രം. കുറച്ച് ഗുരു അയിരിക്കും.
ഭേദനീയ ഗണം, വമനോപഗം, സ്വേദോപഗം(ചരകന്‍) , ആര്‍ക്കാദി (സുശ്രുതന്‍),
മറ്റു ഭാഷയിലെ പേരുകള്‍
എരുക്കു (ത), എക്കെ (ക), ആകഡോ (ഗു), Gigantic Swallow Wort .
ഗണങ്ങള്‍
അപ്പൂപ്പന്‍ താടികള്‍ വിളഞ്ഞ് പൊട്ടിയ കായില്‍ നിന്നും പുറത്തേക്ക്...... |
കുലം
Asclepiadaceae (Fam )
Scientific classification | |
---|---|
Kingdom: | Plantae |
(unranked): | Angiosperms |
(unranked): | Eudicots |
(unranked): | Asterids |
Order: | Gentianales |
Family: | Apocynaceae |
Subfamily: | Asclepiadoideae |
Tribe: | Asclepiadeae |
Subtribe: | Asclepiadinae |
Genus: | Calotropis |
Calotropisgigantea, Calotropis procera |
ഉല്പത്തി
ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതേകിച്ചു ഉഷ്ണ പ്രദേശങ്ങളില്‍ ധാരാളമായി കാണുന്നു.
രാസായനിക ഘടകം
Madar Alban , Madar Fluabil , ബ്ലാക്ക് ആസിഡ് , റെസിന്‍
സ്ഥാനിക കര്‍മങ്ങള്‍-
ബാഹ്യം- വേദന സ്ഥാപനം (വേദന കുറക്കുന്നു ) ശോഫഹരം (നീര് കുറക്കുന്നു) വ്രണം ശുദ്ധിവരുത്തുന്നു. കൃമികളെ നശിപ്പിക്കുന്നു.
ഔഷധ ഉപയൊഗങ്ങള്‍
ഇത് വാതഹരവും ദീപനവും ഉഷ്നവും ക്രിമികളെ നശിപ്പിക്കുന്നതുമാണ്‍. ശോഫം (നീര്‍) ചൊറി, കുഷ്ട വ്രണം, പ്ലീഹ രോഗം എന്നിവയ്ക്ക് നല്ലതാണ്‍. സിദ്ധ വൈദ്യത്തിലെ ‘നീറ്റുമുറകളില്‍’ എരിക്കിന്‍ പാല്‍ ഉപയൊഗിക്കുന്നുണ്ട്. പെരുംകാല്‍, ആമവാതം, എന്നിവയില്‍ എരുക്കില ചൂടാക്കി വച്ചുകെട്ടുകയും എരുക്കിന്‍ നീരില്‍ നിന്നും കച്ചിയെടുത്ത തൈലം തേയ്കുകയും ആകാം.
ചെവി വേദനക്ക് ചെവിയില്‍ ഒഴിക്കാനും ഉപയോഗിക്കുന്നു. വ്രണങ്ങള്‍ ഉണങ്ങുവാന്‍ ഇലയുടെ ചൂര്‍ണം തേയ്ക്കുന്നതും നല്ലതാണ്‍. ഗണ്ഡമാല, മുഴകള്‍ എന്നിവക്ക് എരുക്കിന്റ്റെ പാല്‍ ലേപനം ചെയ്യണം. പല്ല് വേദനക്ക് പഞ്ഞിയില്‍ മുക്കി വയ്ക്കുക. സര്‍പ്പവിഷത്തില്‍ എരുക്കിന്റെ വേരിന്റെ നീര് കുരുമുളക് ചൂര്‍ണം ചേര്‍ത്ത് സേവിപ്പിക്കാം.
എരുക്കിന്റെ പൂവ്- വാതം കഫം ക്രിമി, കുഷ്ടം, ചൊറി, വിഷം, വ്രണം, പ്ലീഹ രൊഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ഗുല്‍മം, രക്തപിത്തം, അര്‍ശസ്, മഹോദരം, വീക്കം, എലിവിഷം, പേപ്പട്ടി വിഷം,ഇവയെ ശമിപ്പിക്കും. സുശ്രുത മതം അനുസരിച്ച് കഫ പിത്തങ്ങളെ ശമിപ്പിക്കും.
പാല്- വിശേഷിച്ച് അര്‍ശസ്, ക്രിമി, കുഷ്ടം, ഗുല്‍മം, മഹോദരം, ഇവയെ ശമിപ്പിക്കും. വയറിളക്കാന്‍ നല്ലതാണ്‍. ഇല ചെവി വേദന ഇല്ലാതെയാക്കുന്നു.
വേര്‍ - കഫം , വായുമുട്ടല്‍, ചുമ, അതിസാരം, പീനസം, പ്രവാഹിക, രക്തപിത്തം, ശീതപിത്തം, ഗ്രഹണി, വേദനയോട് കൂടിയ യോനി രക്ത സ്രാവം, തേള്‍ മുതലായവയുടെ വിഷം, ഇവയെയും കഫജങ്ങളായ മറ്റെല്ലാ രോഗങ്ങളേയും ശമിപ്പിക്കുന്നു. സ്വേദനം ആയിരിക്കും, വമനതിന് ശ്രേഷ്ടമാണ്‍.
മറ്റു വിവരങ്ങള്‍ അറിയുന്നവര്‍ എനിക്കും പറഞ്ഞു തരിക.
പ്രകൃതിയുടെ മായാലോകത്തേ അറിവിലേക്കുള്ള ഈ കാല്‍വെയ്പ്പ് പ്രശംസനീയം.
ReplyDeleteNamasthe
ReplyDelete