നമ്മുടെ മുഖത്തിന്റെ ഷേപ്പ് മാറ്റിക്കളയുന്ന ഒരു അസുഖമാണ് ഇത്. ആയുര്‍വേദം ഇതിനെ 'അര്‍ദിതം' എന്ന് പേരിട്ടു വിളിക്കുന്നു. ആധുനിക ശാസ്ത്രം പറയുന്ന Bell's palsy or idiopathic facial paralysis അല്ലെങ്കില്‍ Facial nerve paralysis ഇതെല്ലാം അര്‍ദിതത്തില്‍ പെടുത്താവുന്ന അസുഖങ്ങള്‍ ആണ്. facial nerve ന്റെ പ്രവര്‍ത്തന വൈകല്യം മൂലം മുഖത്തെ മാംസപേശി കള്‍ക്ക് ബലക്ഷയം ഉണ്ടായി മുഖം ഒരു വശത്തേക്ക് കോടി പോകുന്നു.
ലക്ഷണങ്ങള്‍
മുഖം ഒരു വശത്തേക്ക് കൊടിപോകുന്നു.
മുഖത്തിന്റെ ഒരു വശത്തെ മാത്രം ബാധിക്കുന്നു.
കണ്പോളകള്‍ പുര്‍ണമായോ ഭാഗീകമായോ അടക്കുവാന്‍ കഴിയാതെ വരുന്നു.
കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നു.
ചിരിക്കാന്‍ പറ്റാതെ ആകുന്നു
വായില്‍ വെള്ളം കവിള്‍ കൊള്ളാന്‍ കഴിയാതെ വരുന്നു.
മുഖത്ത് തരിപ്പ് അനുഭവപ്പെടുന്നു. ചെറിയ വേദന അനുഭവപ്പെടാറുണ്ട് ചിലര്‍ക്ക്.
ഒരു വശത്തെ പുരികങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ വരുക
ഇതൊക്കെയാണ് സാധാരണ കാണാറുള്ള ലക്ഷണങ്ങള്‍.
രോഗ കാരണങ്ങള്‍
രോഗകാരണങ്ങള്‍ അജ്ഞാതം.
വൈറസ് കളായ സോസ്റെര്‍ , Epstein -Barr വൈറസ് എന്നിവയുടെ ഇന്‍ഫെക്ഷന്‍ ഈ രോഗത്തിന് കാരണമാകുന്നു.
ക്ഷതം, മുറിവുകള്‍, അന്തരീക്ഷ ഘടകങ്ങള്‍; തണുപ്പ്, വൈകാരികമായ പിരിമുറുക്കങ്ങള്‍,
ഫേഷ്യല്‍ നെര്‍വ് നു വരുന്ന നീര്കെട്ടു (inflamation ) ആണ് ഇതിനു കാരണം. അതുമൂലം ഇമ്പള്‍സ് കടന്നു പോകാതെ നെര്‍വ് തകരാറില്‍ ആകുന്നു.
മറ്റു ചില കാരണങ്ങള്‍ മൂലവും ഇതേ ലക്ഷണങ്ങള്‍ വരാം ഉദാഹരണത്തിന് tumor , meningitis, stroke, diabetes mellitus, തലക്കേറ്റ അടികള്‍, sarcoidosis, ബ്രുസില്ലോസിസ് ഇവയെല്ലാം സമാന ലക്ഷണങ്ങള്‍ക്ക് കാരണമാകാം. അത്തരം അവസരങ്ങളില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ ആവശ്യമായി വന്നേക്കാം. ചികിത്സ
സ്റ്റിറോയിടുകള്‍, ആന്റി വൈറല്‍ മരുന്നുകള്‍ മുതലായവ ഉപയോഗിച് ആധുനിക ശാസ്ത്രം ചികിത്സിക്കുന്നു. ചിലപ്പോള്‍ മരുന്നുകള്‍ ഇല്ലാതെ തന്നെയും ഈ അസുഖം ശരിയാവാറുണ്ട്.
ആയുര്‍വേദത്തില്‍
ഇതൊരു വാത രോഗമായി ആയുര്‍വേദം കണക്കാക്കുന്നു. ചികിത്സ നിശ്ചയിക്കേണ്ടത് രോഗിയുടെ ലക്ഷണങ്ങള്‍ നോക്കി ദോഷത്തെയും അവസ്ഥയും മനസിലാക്കി ആണ്. കഫാവരണ വാതം അല്ലെങ്കില്‍ കഫ സംസര്‍ഗ വാത ചികിത്സകള്‍ ആണ് വേണ്ടത്. ഉഷ്ണ വീര്യ മായ വാത ഹര ദ്രവ്യങ്ങള്‍ മരുന്നായി നല്‍കാം. നസ്യം തര്‍പ്പണം മുതലായ എളുപ്പമുള്ള ക്രയാക്രമങ്ങളും മതിയാകും. അര്‍ദിതം പൂര്‍ണമായും വേഗത്തിലും ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന ഒരു അസുഖമാണ്.

പുതിയ അറിവ് -പറഞ്ഞു തന്നതിന് നന്ദി.
ReplyDeleteതുടരൂ
ഹെര്‍പെസ് സിംബ്ലേക്സ്
ReplyDelete