11.21.2010

ആയുര്‍വേദ ചികിത്സ പതുക്കയെ ഫലിക്കൂ ..???? അഥവാ ഡോക്ടര്‍ രവിശങ്കര്‍ പെര്‍വാജെ എന്ന ശാസ്ത്രഞ്ജന്‍

                                 തൊരു അവകാശ വാദമല്ല..മറ്റു ചികിത്സ ശാസ്ത്രങ്ങളോടുള്ള വെല്ലുവിളിയും അല്ല. ഇതൊരു അനുഭവ കുറിപ്പാണ്.
                              ബി.എ.എം.എസ് പഠനം കഴിഞ്ഞ്.ഹൌസ് സര്‍ജന്‍സി കേരളത്തിലെ പല സ്ഥലങ്ങളിലും കിട്ടിയെങ്കിലും അതിലൊന്നും എനിക്ക് പൂര്‍ണ തൃപ്തി ഉണ്ടായിരുന്നില്ല. അതിനു കാരണം ഉണ്ടായിരുന്നു. ആയുര്‍വേദം പഠിക്കുമ്പോള്‍ ധാരാളം സിദ്ധാന്തങ്ങള്‍ നാം പഠിക്കുന്നുണ്ട്.അതൊന്നും പ്രായോഗികമായി എങ്ങും ഉപയോഗിച്ച്  ഞാന്‍ കണ്ടില്ല.
പ്രത്യേകിച്ചും ആവരണം മുതലായ പ്രകരണങ്ങള്‍ ആരും ഒരു രോഗിയിലും തിരിച്ചറിഞ്ഞില്ല.
ഇതൊക്കെ പഠിപ്പിച്ച സമയത്ത് ടയലോഗ് വിട്ട പ്രൊഫസര്‍മാര്‍ മുതല്‍ നല്ല ചികിത്സ അനുഭവം ഉള്ളവര്‍ വരെ ആയുര്‍വേദ സിദ്ധാന്തങ്ങളെ പ്രയോഗത്തില്‍ കൊണ്ടുവരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷെ സ്വന്തം ചികിത്സ സിദ്ധാന്ത പ്രകാരം ആണെന്ന് എല്ലാരും അവകാശപെടുകയും ചെയ്യും. അതിനു അവര്‍ അഷ്ടാംഗ ഹൃദയത്തില്‍ നിന്നും കുറെ ശ്ലോകവും തട്ടും. പക്ഷെ മരുന്ന് എഴുതുമ്പോ എല്ലാര്ക്കും ഒരേ രാസ്നാസപ്തകം കഷായം  എഴുതി കൊടുക്കുകയും ചെയ്യും. അങ്ങനെയാണ് ഞാന്‍ വല്ല  അഷ്ടവൈദ്യന്മാരുടെ അടുത്തെങ്ങാനും പോയാലോ എന്ന് ആലോചിച്ചത് . അങ്ങനെ ഇരിക്കെ തിരുവനതപുരത്തെ ഒരു  ആയുര്‍വേദ ഹോസ്പിറ്റലില്‍ ഹൌസ് സര്‍ജന്‍ ആയി പ്രക്ടിസ് ചെയ്യുമ്പോള്‍ ആണ്. സുശ്രുത ആയുര്‍വേദ ഹോസ്പിറ്റലിനെ കുറിച്ച് കേള്‍ക്കുന്നത്.
                           ആ കേട്ട അറിവാണ് പിന്നീടു എന്നെ കര്‍ണ്ണാടകത്തില്‍ മംഗലാപുരത്തിന് അടുത്തുള്ള സുശ്രുത ആയുര്‍വേദ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇന്റെന്ഷിപ് കഴിഞ്ഞ് ഞാന്‍ ആദ്യം ചെയ്തത് അവിടെ ചെല്ലുക എന്നതായിരുന്നു..
                                       *********************************************
                                 'ബാലക്കാ' എന്നായിരുന്നു ആ രോഗിയുടെ പേര്. അവരെ സ്ട്രെച്ചറില്‍ കിടത്തിയാണ് ആ സ്ത്രീയെ  കൊണ്ടുവന്നത്. നമ്മള്‍ മലയാളത്തില്‍ പക്ഷാഘാതം എന്ന് വിളിക്കുന്ന സ്ട്രോക്ക് അഥവാ സെരിബ്രോ വാസ്കുലാര്‍ അക്സിടെന്റ്റ് ആണ് അവര്‍ക്ക് പറ്റിയത്. ഏകദേശം രണ്ടു മണിക്കൂര്‍ മുന്‍പാണ് അവര്‍ക്കിത് പറ്റിയത്. സുശ്രുത ആശുപത്രി പക്ഷാഘാത ചികിത്സക്ക് പ്രസിദ്ധം ആയതിനാല്‍ ആ ഏരിയയില്‍ ഉള്ളവര്‍ കുഴഞ്ഞു വീഴുന്ന, സ്ട്രോക്ക്  ആകാം എന്ന് സംശയം ഉള്ള രോഗികളെ ഒക്കെ അവിടെക്കാണ് കൊണ്ടുവരാറു. ബാലക്ക യെ ചികിത്സ ക്കായുള്ള പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചു. ആദ്യദിനം തന്നെ ഒരു വിദ്യാര്‍ദ്ധി യുടെ മാനസിക അവസ്ഥയില്‍ നിന്ന എനിക്ക്... അവിടുത്തെ ഡോക്ടറുടെ ചെയ്തികള്‍ അദ്ഭുതം ഉളവാക്കി. അക്യൂട്ട് ആയ ഒരു സി.വി.എ രോഗി  വരിക.. ആയുര്‍വേദ ഡോക്ടര്‍ സ്കാന്‍ എടുപ്പിച്ചു രോഗനിര്‍ണയം ചെയ്തതിനു ശേഷം രോഗിയെ അട്മിട്റ്റ് ആക്കുക. ആലോപതിയിലേക്ക് റഫര്‍ ചെയ്യും എന്ന് കരുതി നിന്ന എനിക്ക് അതൊരു പുതിയ കഴ്ചയായിരുന്നു.
                            ബാലക്കയെ കട്ടിലില്‍ കിടത്തി. റൂമിലെ എസി ഓണാക്കി, ഫാനും ഇട്ടു... ദേഹത് മുഴുവന്‍ ശത ധൌതഘൃതം ലേപനം ചെയ്തു. 'ധാന്യക ഹിമം ' ഉണ്ടാക്കി ശിരോ ധാരയും തുടങ്ങി. കൌതുകത്തോടെ ഞാനത് നോക്കി നിന്നു.. അരമണിക്കൂര്‍ ധാര തുടര്‍ന്നിട്ടുണ്ടാകും.. അതിനു ശേഷം ഡോക്ടര്‍ അവിടേക്ക് വന്നു. 'ബാലക്ക... കൈ ഉയര്ത്താനാകുമോ? ശ്രമിക്കൂ....''
ബാലക്ക ശ്രമിച്ചു കൈ ഒന്നനങ്ങി. അതിനപ്പുറം അവര്‍ക്കാകുന്നില്ല.
''കാല്‍ ഉയര്‍ഹ്ടാന്‍ ശ്രമിക്കൂ...''  ഡോക്ടര്‍ വീണ്ടും  പറഞ്ഞു.. കാലിനു അനക്കം പോലുമില്ല.
  ഡോക്ടര്‍ ഞാനടക്കമുള്ള ജൂനിയര്‍ കൂട്ടങ്ങളോട് പറഞ്ഞു. '' കണ്ടല്ലോ...?? ഇനി ശ്രദ്ധിച്ചോളൂ''
                                      അവരുടെ മൂക്കിലേക്ക് ഒരു ദ്രാവകം  ഒഴിച്ചു. എന്താണെന്നറിയാണ്ടേ??? ആ ദ്രാവകത്തില്‍ പിപ്പലി പൊടി, വയമ്പ് പൊടി, പാല്, ഇഞ്ചി നീര്, കായപ്പൊടി ഇത്രയുമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം കൂടി മിക്സ് ചെയ്തു തുണിയില്‍ പിഴിഞ്ഞെടുക്കുന്നു. ഈ മരുന്ന് എട്ടുതുള്ളി ഓരോ മൂക്കിലുമായി ഒഴിച്ചു.   ബാലക്കയുടെ മുഖഭാവം  മാറി വന്നു.. അവര്‍ മുഖം ചുളിച്ചു. എങ്കിലും അലറി വിളിക്കലോന്നും ഉണ്ടായില്ല. ഒന്ന് ചുമച്ചു... ഡോക്ടറുടെ ശബ്ദം ഉയര്‍ന്നു.. '' ബാലക്കാ കൈ ഉയര്ത്തൂ....'' ബാലക്ക ദാ കൈ ഉയര്‍ത്തി..
''ബാലക്കാ കാലുകള്‍ ഉയര്‍ത്തു..''. ബാലക്ക കാലുകള്‍ ഉയര്‍ത്തി.
 ഞങ്ങളുടെ മുഖത്ത് അത്ഭുതം.. ഡോക്ടറിന്റെ മുഖത്ത് വിജയ ഭാവം.. വീണ്ടും മൂന്നു  ദിവസത്തോളം ഈ ചികിത്സകള്‍ തുടര്‍ന്നു.. അതിനു ശേഷം ബാലക്കയെ വാര്‍ഡിലേക്ക് മാറ്റി. അതിനു ശേഷം ചെയ്ത  ചികിത്സകള്‍ വസ്തി മുതലായ സാധാരണ പഞ്ചകര്‍മ്മ ചികിത്സ യായിരുന്നു.. രണ്ടാഴ്ചകൊണ്ട് ബാലക്ക നടന്നു തുടങ്ങി.. ബാലക്കയെ ഡിസ്ചാര്‍ജു ചെയ്തു. ഒരു മാസത്തിനു ശേഷം ബാലക്ക വീണ്ടും കാണാന്‍ വന്നു.. പൂര്‍ണമായും ആരോഗ്യവതിയായി.
                       ഈ വിവരിച്ചത് ഒരു അക്യുട്ട് പക്ഷാഘാത രോഗിയെ ആയുര്‍വേദ പ്രകാരം ചികിത്സിച്ചതാണ്...
ഇതുപോലെയുള്ള ധാരാളം അനുഭവങ്ങളുടെ ഒരു കലവറ ആയിരുന്നു ആ ഒരു മാസം..

                                           ഡോക്ടര്‍ രവിശങ്കര്‍ പെര്വാജെയുടെ യുടെ ആയുര്‍വേദ  ശാസ്ത്ര പരീക്ഷണങ്ങളുടെ കഥയുമായി ഇനിയും വരാം.....

13 comments:

 1. രസകരം ! എങ്കിലും ചില വസ്തുതകള്‍ പറയുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു .

  ഒരു നിരീക്ഷണത്തെ സാമാന്യ വാത്കരിക്കുന്നതിനു മുന്‍പ് അതില്‍ ഉണ്ടായേക്കാവുന്ന വിരുദ്ധ ഘടകങ്ങളെ വിശകലനം ചെയ്യുകയും മാറ്റി നിര്‍ത്തുകയും ചെയ്യുക എന്നത് ആധുനിക ശാസ്ത്ര ഗവേഷണങ്ങളുടെ ഒഴിവാക്കാന്‍ ആകാത്ത ഭാഗം ആണ് . ആധുനിക വൈദ്യ ശാസ്ത്രത്തിലെ ഓരോ ചികിത്സ രീതിയും മരുന്നുകളും ഈ പ്രക്രിയക്ക് വിധേയം ആണ് . പാരമ്പര്യ നിരീക്ഷണ വൈദ്യ സമ്പ്രദായങ്ങള്‍ പലപ്പോഴും മറക്കുന്നത് ഈ അടിസ്ഥാന കാര്യം ആണ് ..അത് കൊണ്ട് തന്നെ പല തരം "അത്ഭുത രോഗശാന്തിയെ " കുറിച്ചുള്ള വാര്‍ത്തകള്‍ ( ധ്യാന കേന്ദ്രത്തില്‍ വച്ച് ടുമര്‍ അപ്രത്യക്ഷം ആയി എന്നാ മട്ടില്‍ ) ഇടയ്ക്കു കേള്‍ക്കേണ്ടി വരുന്നതും !

  ഇനി ഇവിടെ പ്രതിപാദിച്ച സംഭവം നോക്കാം .
  സ്ട്രോക്ക് എന്ന് ആധുനിക വൈദ്യ ശാസ്ത്രം വിളിക്കുന്നത്‌ തലച്ചോറിലേക്കുള്ള/തലച്ചോറിനുള്ളില്‍ രക്തപ്രവാഹം രക്തപ്രവാഹം ഭാഗിഗം ആയോ പൂര്‍ണ്ണം ആയോ താല്‍കാലികം ആയോ സ്ഥിരം ആയോ തടസ്സപ്പെടുന്നത് കൊണ്ട് ഉണ്ടാകുന്ന ഒരു അവസ്ഥ ആണ് . അതിന്റെ ലക്ഷനഗല്‍ രക്ഷപ്രവാഹം തടസ്സപ്പെട്ട മസ്തിഷ്ക ഭാഗം നിര്‍വഹിച്ചിരുന്ന പ്രവര്തിക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്ക്കുകയും ചെയ്യും ( ഈ അടിസ്ഥാന വസ്തുതയെ ഈ സംഭവത്തിലെ ഡോക്ടര്‍ ഉം അന്ഗീകരിക്കുന്നുട് എന്നതാണ് രോഗിയുടെ സ്കാന്‍ പരിശോധിച്ച നടപടിയില്‍ നിന്നും മനസ്സില്‍ ആക്കാന്‍ കഴിയുന്നത്‌ ) . എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .

  ഒന്ന് : എല്ലാ സ്ട്രോക്ക് കളും സ്കാന്‍ എടുത്താല്‍ കാണണം എന്നില്ല , പ്രത്യേകിച്ചും എടുക്കുന്നത് വളരെ നേരത്തെ ആയാല്‍ .
  രണ്ടു : Transient Ischemic attack എന്നാ അവസ്ഥ . ഇതില്‍ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം താല്‍കാലികം ആയി തടയപ്പെടുക ആണ് . ഇങ്ങനെ ഉണ്ടാകുന്ന സ്ട്രോക്ക് കാല്‍ സാധാരണ ഗതിയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സ്വയം ഭേദം ആകുകയും ചെയ്യും ( ഒരു വലിയ സ്ട്രോക്ക് നു കാരണം ആയി നിലനില്‍ക്കുന്ന അപകട ഘടകങ്ങളുടെ ഒരു മുന്നറിയിപ്പ് ആണ് ഇത് എന്ന് പറയാം )
  മൂന്നു : പക്ഷ ആഖാതം എന്നാ പേരില്‍ ആശുപത്രി കളിലേക്ക് ഇരച്ചു എത്തുന്ന രോഗികളില്‍ ചെറുതല്ലാത്ത ഒരു വിഭാഗം ആണ് conversion disorder എന്നാ പേരില്‍ അറിയപ്പെടുന്ന മാനസിക അവസ്ഥ . വ്യക്തം ആയ ശാരീരിക കാരനഗല്‍ ( എന്ന് പറയുമ്പോള്‍ രക്തപ്രവാഹം തടസ്സപ്പെടല്‍ , മസ്തിഷ്ക ഭാഗങ്ങളുടെ നാശം എന്നിവ ) ഇല്ലാതെ തന്നെ പക്ഷാ ആഖതത്തിന്റെ ലക്ഷനഗല്‍ പ്രകടിപ്പിക്കുക എന്നതാണ് ഈ അവസ്ഥ. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം രോഗി മനപ്പൂര്‍വ്വം അഭിനയിക്കുന്ന ഒന്നാല്ല ഇത് എന്നാണു . ഈ അവസ്ഥയില്‍ ഉള്ള രോഗി പൂര്‍ണ്ണമായും ബോധ രഹിതന്‍ ആയോ, ശരീരം തളര്‍ന്നവന്‍ ആയോ , കാഴ്ച / കേള്‍വി ശക്തി നഷ്ട്ടപ്പെട്ടവാന്‍ ആയോ എത്തിയെന്ന് വരാം . ശാസ്ത്രീയ പരിസോധനകള്‍ രോഗ കാരണം ചൂണ്ടികാനിക്കതിരികുകയും മറ്റു സാധ്യതകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ പരിചയ സമ്പന്നന്‍ ആയ ഒരു ഡോക്ടര്‍ ക്ക് ഈ രോഗനിര്‍ണ്ണയം ഏറെക്കൂറെ അപകട രഹിതം ആയി നടതാവുന്നത് ആണ് . തുടര്‍ന്നുള്ള ചികിത്സ പലയിടത്തും വ്യത്യാസപ്പെട്ടിരിക്കും എങ്കിലും പൊതുവേ ചെയ്യുക, ശക്തം ആയ external stimuli കൊടുക്കുക എന്നതാണ് ( വേദന , ശക്തമായ ഗന്ധം മൂക്കില്‍ ഏല്‍പ്പിക്കുക , മൂത്ര ഉല്‍പ്പാദനം കൂട്ടുക തുടങ്ങിയവ ) . [ ശ്രദ്ധിക്കുക , യഥാര്‍ത്ഥ സ്ട്രോക്ക് അല്ലെന്നു ഉറപുന്ടെങ്ങില്‍ മാത്രം ചെയ്യേണ്ടതാണ് ഇവ , ഇല്ലെങ്ങില്‍ രോഗിയുടെ നില വഷളാവും ! ]


  ഇവിടെ വിവരിച്ച സംഭവം കേട്ടിട്ട് അത് മേല്പറഞ്ഞ TIA യോ CONVERSION DISORDER ഓ ആകാന്‍ ഇടയുണ്ട് എന്ന് ന്യായം ആയും സംശയിക്കേണ്ടി ഇരിക്കുന്നു . അങ്ങിനെ എങ്കില്‍ മേല്പറഞ്ഞ "അത്ഭുതം" ഏതൊരു ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഉം ദിവസേന നടക്കുന്ന നിരവധി "രോഗ ശാന്തികളില്‍" ഒന്ന് മാത്രം ആയി ചുരുങ്ങും !

  ഇവിടെ താങ്കളുടെ ഗുരു നടത്തിയ രോഗ ശമാനത്തെ വില കുറച്ചു കാണുക അല്ല . ഒരു രോഗിയെ സംബന്ധിച്ചിടത്തോളം TIA ആണോ CONVERSION ആണോ എന്നത് പ്രസക്തം അല്ല . അവിടെ പ്രസക്തം രോഗ ശാന്തി ആണ് . പരിചയ സമ്പന്നന്‍ ആയ ഒരു വൈദ്യന് രോഗത്തെ തിരിച്ചറിയാനും ശമിപ്പിക്കാനും കഴിഞ്ഞാല്‍ അതില്‍ തെറ്റുണ്ട് എന്ന് പറയുന്നില്ല . പക്ഷെ അത്തരം സംഭവങ്ങളെ സാമാന്യ വാത്കരിക്കുന്നതിനു മുന്‍പ് അതെ കുറിച്ച് അല്പം ആഴത്തില്‍ പഠിക്കണം എന്ന് മാത്രം . ഇല്ലെങ്ങില്‍ മറ്റൊരു അവസരത്തില്‍ അപകടത്തില്‍ ചെന്ന് ചാടിയേക്കാം.

  ReplyDelete
 2. ഒന്ന് കൂടി : തലച്ചോറില്‍ രക്തം കട്ടപിടിച്ചു ഉണ്ടാകുന്ന മസ്തിഷ്ക ആഖതങ്ങള്‍ക്ക് ഇന്ന് ആധുനിക വൈദ്യ ശാസ്ത്രത്തില്‍ വളരെ ഫലപ്രദം ആയ ചികിത്സാ രീതികള്‍ ഉണ്ട് . സ്ട്രോക്ക് ഉണ്ടായി ആറു മണിക്കൂറിനുള്ളില്‍ ( എത്രയും നേരത്തെ ആണോ അത്രയും നല്ലത് ) എത്തിയാല്‍ രക്ത കുഴലുകളിലൂടെ , രക്തം കട്ട പിടിച്ചു കിടക്കുന്ന ഭാഗത്തേക്ക് നേര്‍ത്ത വയറുകള്‍ കടത്തി രക്ത കട്ടയെ അലിയിപ്പിച്ചു കളയുന്ന മരുന്നുകള്‍ കൊടുത്തു രക്തപ്രവാഹത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് (ഏറെക്കൂറെ ) ആക്കാന്‍ ഇന്ന് വഴികള്‍ ഉണ്ട് . വളരെ ഏറെ ചെലവ് വരുന്നതാണ് ഈ ചികിത്സാരീതി എന്ന് മാത്രം , ഒപ്പം പൂര്ന്നംമായ വിജയം ഉറപ്പു തരാന്‍ ആകുകയും ഇല്ല ...എങ്കിലും പാരമ്പര്യ വൈദ്യ ശാസ്ത്രങ്ങളുടെ രീതികള്‍ പ്രയോഗിക്കും മുന്‍പ് ഈ വഴി തിരഞ്ഞെടുക്കാന്‍ ഉള്ള ഒരു അവസരം രോഗിക്ക് കൊടുക്കാവുന്നത് ആണ് എന്ന് തോന്നുന്നു .
  പിന്‍ കുറി : പണ്ട് രാമമൂര്‍ത്തി സര്‍ മെഡിസിനു SNAKE BITE മാനേജ്‌മന്റ്‌ നെ പറ്റി അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പടിപ്പിച്ചതിനെ പറ്റി ഒരു കഥ ഉണ്ട് . " പാമ്പ് കടി ചികിത്സിക്കാന്‍ നിങ്ങള്‍ ആദ്യം പഠിക്കേണ്ടത് കടിച്ച പാംബ് വിഷം ഉള്ളതാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പഠിക്കുക എന്നതാണ് . കടിച്ചത് വിഷം ഉള്ള പാംബ് ആണെങ്ങില്‍ പിന്നെ വച്ച് താമസിപ്പിക്കരുത് . എത്രയും പെട്ടെന്ന് അടുത്തുള്ള വിവരം ഉള്ള ഡോക്ടര്‍ രുടെ അടുത്തേക്ക് രോഗിയെ റെഫര്‍ ചെയ്യുക . അതല്ല കടിച്ചത് വിഷം ഇല്ലാത്ത പാംബ് ആണ് എന്ന് ഉറപ്പായാല്‍ രോഗിയുടെ ബന്ദുക്കളെ വിളിച്ചു മാറ്റി നിറുത്തി പറയാം - സംഗതി അല്പം സീരിയസ് ആണ്...ഞാന്‍ പരമാവധി ശ്രമിക്കാം ! എന്നിട്ട് പരമാവധി ശ്രമിക്കുന്നത് ആയി കാണിക്കുക ..ചുമ്മാ വല്ല വേദന സംഹാരിയോ മറ്റോ കൊടുക്കുക ..കുറച്ചു കഴിഞ്ഞു പരിഭ്രമം മാറി രോഗി ഉശാരാകും ..നിങ്ങള്‍ ആ നാട്ടിലെ കൈപുണ്യം ഉള്ള ഡോക്ടര്‍ ആയി മാറുന്കയും ചെയ്യും !

  തമാശ ആകാം . പക്ഷെ ശരിയായ രോഗ നിര്‍ണ്ണയം പലപ്പോഴും ഒരു വൈദ്യ ജീവിതത്തില്‍ സുപ്രധാനം ആണ് .

  ReplyDelete
 3. വളരെ വിശദമായി ജെറി (?) പറഞ്ഞിരിക്കുന്നു. ആയൂര്‍വേദത്തെ കുറച്ചു കാണുന്ന ആളല്ല ഞാന്‍, എന്നാലും അത് ടിപ്പിക്കല്‍ പക്ഷാഘാതം എന്ന അവസ്ഥ ആയിരിക്കില്ലെന്ന് അനുമാനിക്കെണ്ടി വരും.

  ReplyDelete
 4. TIA ആകാം എന്ന സംശയം സ്വാഭാവികം തന്നെ. പക്ഷെ ഞാന്‍ അവിടെ ഉണ്ടായ ഒരു മാസത്തിനുള്ളില്‍ ഇതേപോലെ ഏഴു കേസുകളാണ് കണ്ടത്. ഈ ചികിത്സ അദ്ദേഹം പത്തുവര്‍ഷങ്ങളായി ധാരാളം (കൃത്യമായി കണക്കു അറിയില്ല ) രോഗികളില്‍ ചെയ്തു വരുന്നതാണ്. അതില്‍ എത്ര എണ്ണം ട്രന്സിയന്റ്റ് ഇസ്കീമിക് അറ്റാകുകള്‍ ആകും?

  രോഗി വരുമ്പോള്‍ തന്നെ ഒരു സ്ടീരിയോ ടൈപ്പ് ചികിത അങ്ങ് ചെയ്യുകയല്ല. രോഗികളുടെ ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് മൂന്നു വിഭാഗങ്ങളാക്കുന്നു. മദ, മൂര്‍ച്ച, സന്യാസ. ഇവയാണ് അവ. ഇവ മൊന്നും തമ പ്രധാനമായ അവസ്ഥകള്‍ ആണ്. മദ രോഗി വാത പ്രധാനമായ ലക്ഷണങ്ങള്‍ കാണിക്കും. മൂര്‍ച്ച പിത്ത പ്രധാനവും, സന്യാസം കഫാ തമ പ്രധാനവും ആയ ലഖനങ്ങള്‍ കാണിക്കുന്ന രോഗികളുമാണ്. രോഗിയുടെ ലക്ഷനങ്ങളിലെ വ്യത്യാസമാനുസരിച്ചാണ്. ഈ തരാം തിരിക്കല്‍. ഇതിനു അനുസരിച്ച് ചികിത്സ മാറുന്നു.... മദ രോഗിക്ക് നസ്യതിന്റെ തീക്ഷ്ണത കുറയും, ശീത പ്രയോഗങ്ങളും കുറയും, പിത്ത പ്രധാന രോഗിക്ക് ശീത പ്രയോഗങ്ങള്‍ കൂടുതല്‍ ആവശ്യം. സന്യാസ രോഗിക്ക് തീക്ഷ്ണ നസ്യം കൂടുതല്‍ തീക്ഷ്ണമാകും...... രോഗി മദ മൂര്‍ച്ച സന്യാസ അവസ്ഥകളെ തരണം ചെയ്തു സജ്ഞാവാന്‍ ആകുമ്പോള്‍ വതഹര ചികിത്സകള്‍ തുടരും.

  ReplyDelete
 5. ഈയൊരു വിവരണം ആദ്യമായി കേള്‍ക്കുന്നു എന്നു പറയുവാന്‍ ലജ്ജയുണ്ട്‌.

  കോട്ടക്കല്‍ ആയുര്‍വേദകോളെജില്‍ നിന്നും ആദ്യത്തെ ഡിഗ്രി ബാച്ചില്‍ പഠിച്ചിറങ്ങിയതാണ്‌.

  എന്റെ സഹപാഠികള്‍ മിക്കവരും പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രമുഖന്മാരായവരും റിട്ടയര്‍ ചെയ്തവരും അനേകമനേകം സമ്മേളനങ്ങളില്‍ ഒക്കെ പങ്കെടുത്തവരും ആണ്‌. ഞാന്‍ മിക്കവരുമായും എപ്പോഴും സമ്പര്‍ക്കത്തില്‍ ഇരിക്കുന്നവനും ആണ്‌.

  ഈ ഒരു വിവരം എനിക്കിതുവരെ അറിയാന്‍ കഴിയാതെ പോയതില്‍ ലജ്ജിക്കുന്നു.

  പക്ഷാഘാതരോഗം അനുഭവിച്ച ഒരാളും ഇതുവരെ എന്റെ അനുഭവത്തില്‍ ആധുനിക വൈദ്യം പറഞ്ഞ ആ രീതിയിലല്ലാതെ പുരോഗമിച്ചു കണ്ടിട്ടില്ല.

  ഇങ്ങനൊരു അനുഭവം ഉണ്ടെങ്കില്‍ അതു തീര്‍ചയായും വെളിച്ചത്തില്‍ കൊണ്ടുവരേണ്ടതു തന്നെ.

  ശ്രീ ജിഷ്ണു അതിനുവേണ്ടി ഇനിയും പ്രവര്‍ത്തിക്കും എന്നു കരുതുന്നു.

  ആ സ്ഥാപനത്തിന്റെ വിലാസം കൂടി പറഞ്ഞിരുന്നു എങ്കില്‍ നന്നായിരുന്നു

  ReplyDelete
 6. വായിക്കുന്നു,.... വീണ്ടുമെഴുതുക.
  ആയുര്‍വേദം അതിന്റെ പൂര്‍വ്വപ്രതാപം വീണ്ടെടുക്കണം.

  ReplyDelete
 7. ജിഷ്ണു ആ സ്ഥാപനത്തിന്റെ മേല്‌വിലാസം പോസ്റ്റ്‌ ചെയ്യാമോ ?

  ആദ്യം ചോദിച്ചിരുന്നു

  ReplyDelete
 8. Dr. Ravishankar Pervaje, Sisrutha Ayurvedic hoapital, Near mayura theatre,Bolar,Puthur,D.k, karnataka. dr's contact number-09980821516. you can call doctor in this number.

  ReplyDelete
 9. sir,ഏത് സഹായത്തിനും എന്നെ ബന്ധപ്പെടാം. ഞാന്‍ ഇപ്പോള്‍ കര്‍ണാടകത്തില്‍ മണിപ്പാലിനു അടുത്തൊരു സ്ഥലത്തുണ്ട്. 9035598059

  ReplyDelete
 10. പ്രിയ ജിഷ്ണൂ,
  കോയമ്പത്തൂര്‍ ഉള്ള ഒരു പ്രസിദ്ധ ആയുര്‍വേദ സ്ഥാപനത്തില്‍ പണ്ട്‌ ലോകാരോഗ്യസംഘടനയുടെ അനേകലക്ഷങ്ങള്‍ മുടക്കി പോളിയോ മൈ ലൈറ്റിസ്‌ രോഗത്തിനെ കുറിച്ചു പഠിക്കാന്‍ ഒരു ശ്രമം നടന്നതറിയാം. (ഫിസിക്സില്‍ രണ്ടു PhD കള്‍ ഉള്ള ഒരു വിദ്വാന്‍ - ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന ജോലി കളഞ്ഞു നാടിനെ സേവിക്കാന്‍ ഇവിടെയ്ക്കു വന്നവന്‍ അവിടെ ലക്ഷക്കണക്കിനു വിലയുള്ള ഉപകരണങ്ങള്‍ തേങ്ങ അടുക്കിയിട്ടപോലെ കൂട്ടിയിട്ടിരിക്കുന്ന മുറിയ്ക്കുള്ളില്‍ ഇരുന്നു സ്വന്തം വിധിയെ പ്രാകുന്നതു നേരിട്ടു കണ്ടവനാണു) അതുപോലെ അല്ലാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു


  അപ്പോള്‍ ഇതുപോലെ പക്ഷാഘാത രോഗികള്‍ക്കു ഇത്ര എളുപ്പത്തില്‍ ശമനം ലഭിക്കുന്ന ഒരു ചികില്‍സ ലഭ്യമാണെങ്കില്‍ അതെന്തുകൊണ്ടു വെളിച്ചത്തു വരുത്തിക്കൂടാ ?

  ReplyDelete
 11. ഇത് അതുപോലെ വരില്ല എന്നാണു എന്റെ വിശ്വാസം. ഞാന്‍ അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്ന ഒരു മാസ കാലയളവില്‍ ഏഴു കേസുകളാണ് ഉണ്ടായിരുന്നത്. ഇതുപോലെ ധാരാളം കേസുകള്‍ അദ്ദേഹം എല്ലാ മാസങ്ങളിലും ചികിത്സിക്കുന്നത്. ഇത്തരം ചികിത്സകള്‍ വെളിച്ചത് വരണം എന്ന് കരുതി തന്നെയാണ് എന്റെയും ആഗ്രഹം. കമന്റു വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 12. മുകളില്‍ യഷ്ടിമധു ഫാൺടം എന്ന് ഞാന്‍ എഴുതിയത് തെറ്റാണ്. അത് ധാന്യക ഹിമം എന്നാക്കി തിരുത്തിയിട്ടുണ്ട്. തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 13. ”ആയുര്‍വേദം പഠിക്കുമ്പോള്‍ ധാരാളം സിദ്ധാന്തങ്ങള്‍ നാം പഠിക്കുന്നുണ്ട്.അതൊന്നും പ്രായോഗികമായി എങ്ങും ഉപയോഗിച്ച് ഞാന്‍ കണ്ടില്ല.

  പ്രത്യേകിച്ചും ആവരണം മുതലായ പ്രകരണങ്ങള്‍ ആരും ഒരു രോഗിയിലും തിരിച്ചറിഞ്ഞില്ല”

  അത് ആവരണത്തെ കുറിച്ച് പറഞ്ഞ ഒരു വാചകമായിരുന്നു. തീര്‍ച്ചയായും വാതരോഗങ്ങളില്‍ ആവരണം ആരും ഡയഗ്നോസ് ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നില്ല. (’ഞാന്‍ കണ്ടിരുന്നില്ല’ എന്ന് പറഞ്ഞത് ശ്രദ്ധിക്കുമല്ലൊ) ആര്‍ക്കും ഇതൊന്നും അറിയില്ല എന്നല്ല ഞാന്‍ പറഞ്ഞത്. എന്‍റെ കണ്ണിനുമുന്നില്‍ അതു വരെ ഒരു ആവരണ രോഗിയും എത്തിയിരുന്നില്ല. അതാണ് ഞാനവിടെ പറയാന്‍ ഉദ്ദേശിച്ചത്. പറഞ്ഞുവന്നപ്പോള്‍ അത് ആര്‍ക്കെന്കിലും അപമാനമാകത്തക്കവണ്ണം ആയിപ്പോയെങ്കില്‍ ക്ഷമിക്കുക.
  ഇതില്‍ കേരളത്തിലുള്ള വൈദ്യന്മരെല്ലാം മണ്ടന്മാരാണെന്നോ എന്‍റെ അദ്ധ്യാപകര്‍ അങ്ങനെയാണെന്നോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.

  ReplyDelete

Copy right protected. Copy pasting disabled