പഞ്ച കര്‍മ്മങ്ങളില്‍ ഒന്നായ വമനം. നിലവിളക്ക്, മന്ത്രം തുടങ്ങിയ ഗിമിക്കുകള്‍ മാറ്റിവച്ച് കാണാന്‍ താത്പര്യപെടുന്നു..
10.16.2010
10.07.2010
മരുന്ന് കുറിപ്പിലെ പ്രായോഗികത
നമുക്കറിയാം ആയുര്‍വേദ മരുന്നുകള്‍ എന്ന് പറയുമ്പോള്‍ പെട്ടന്ന് മനസിലേക്ക് വരുന്നത് അരിഷ്ടങ്ങള്‍, കഷായങ്ങള്‍ എന്നിങ്ങനെയുള്ള പേരുകളാണ്. ഇവയില്‍ തന്നെ കഷായങ്ങളാണ്കേരളത്തില്‍ പ്രധാന മരുന്നുകളായി വൈദ്യന്മാരാലും ഡോക്ടര്‍ മാരാലും പൊതുവേ അന്ഗീകരിക്കപെട്ടിട്ടുള്ളത്. അടുത്ത കാലത്തായി കഷായം ഗുളികകള്‍ രംഗത്ത് വന്നെങ്കിലും അത് പൊതുവേഔഷധ ഗുണത്തിന്റെ കാര്യത്തില്‍ അത്ര അന്ഗീകരിക്ക പെട്ടില്ല എന്ന് തന്നെ കരുതാം. ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് മരുന്നുകളുടെ ഔഷധ ഗുണങ്ങളെ കുറിച്ചല്ല. മറിച്ച് രോഗികളുടെ ഭാഗത്ത് നിന്ന് ഒരു ചിന്തയാണ് പങ്കുവയ്കുന്നത്.
ചികിത്സാ ഒരു സേവനം എന്ന നിലയിലോ പ്രൊഫെഷന്‍ എന്ന നിലയിലോ ഒരു ആയുര്‍വേദ ഡോക്ടര്‍ രോഗിയുടെ ഭാഗത്തുനിന്നു ഒരു ആയുര്‍വേദ ചികിത്സയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും കടന്നു വരേണ്ട ഒരു വിഷയമാണ് ചികിത്സാ ചെലവ്.സമകാലിക ആയുര്‍വേദ ചികിത്സയില്‍ ചികിത്സ ചെലവ് വളരെയധികം വര്‍ധിക്കുന്നു എന്നത് ഒരു പുതിയ അറിവല്ല.യഥാര്‍ത്ഥത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ചിത്സ ചെലവ് കുറക്കാന്‍ നമുക്ക് സാധിക്കും. അവിടെയാണ് ഞാന്‍ പറഞ്ഞ കഷായം കുറിക്കലിന്റെ പ്രസക്തി. കഷായങ്ങള്‍ അരിഷ്ടങ്ങള്‍ എന്നിവ ആയുര്‍വേദത്തിലെ പ്രധാന മരുന്നുകളായി നിലനില്‍ക്കുന്നിടത്തോളം കാലം അത് തുടരുകയും ചെയ്യും.
ഒരു ഉദാഹരണം നോക്കാം. ഒരു ചെറിയ പനിരോഗി ഒരു ആയുര്‍വേദ ഡോക്ടറെ കാണുമ്പൊള്‍ പതിവായി എഴുതപെടാറുള്ള ചില മരുന്നുകള്‍ നോക്കാം. അമ്ര്താരിഷ്ടം 20 രൂപ, അമ്ര്തോത്തരം കഷായം 58 രൂപ , വെട്ടുമാരന്‍ ഗുളിക 8 രൂപ . വിലയിലുള്ള വ്യത്യാസം ശ്രദ്ധിക്കു... ഒരാഴ്ചക്ക് കുറിച്ച കൊടുക്കുന്ന മരുന്നിന്റെ വിലയാണ് ഈ പറഞ്ഞത് . കഷായത്തിനാണ് ഏറ്റവും വില വരുന്നത്. കഷായങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിച്ചാല്‍ മരുന്നിന്റെ വില നന്നായി കുറക്കാന്‍ സാധിക്കും. കഷായങ്ങള്‍ ചികിത്സയില്‍ നിന്നും ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മിക്ക ആയുര്‍വേദ ഡോക്ടര്‍ മാരും കഷായത്തിനോട് അത്ര മാനസിക അടുപ്പത്തിലാണ്. പ്രത്യകിച്ചും ആയുര്‍വേദ പാരമ്പര്യം ഉള്ളവരും പ്രായം ആയവരും ആയ ആയുര്‍വേദ ഡോക്ടര്‍മാര്‍. കഷായം കുടിക്കാന്‍ വിസമ്മതിച്ച ഒരു രോഗിയെ ഒരു സീനിയര്‍ ഡോക്ടര്‍ ചികിത്സ നിഷേധിച്ച് തന്റെ ഓ പി യില്‍ നിന്നും പറഞ്ഞുവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അത്രയ്ക്ക് മാനസിക അടുപ്പമാണ് (വിശ്വാസം?) കഷായത്തോട് അവര്‍ക്കൊക്കെ ഉള്ളത്.എന്നാല്‍ കേരളത്തിന് പുറത്തേക്കൊന്നു പോയി നോക്കിയാല്‍ കഷായം എന്നൊരു സാധനമേ കാണാന്‍ കിട്ടില്ല.
.മറ്റു സംസ്ഥാനങ്ങളില്‍ അരിഷ്ടം ഗുളികകള്‍ എന്നിവകൊണ്ടുള്ള ഒരു പ്രക്ടിസ് ആണ് കാണാന്‍ കഴിയുന്നത്. കേരളത്തില്‍ മാത്രം കഷായത്തിനിത്ര പ്രാധാന്യം വരാന്‍ കാരണം എന്താകും? ശരിയായ ഉത്തരം എനിക്കിനിയും മനസിലായിട്ടില്ല. എങ്കിലും കഷായത്തിന്റെ പ്രത്യകതകള്‍ ഒന്ന് പരിശോധിച്ച് നോക്കിയാല്‍ അത് കുറെയൊക്കെ മനസിലാക്കാവുന്നതാണ് . പഴയകാലത്തേക്ക് അല്പം സഞ്ചരിച്ച് നോക്കാം. കേരളത്തിലെ ആരോഗ്യരംഗം പൂര്‍ണമായും ആയുര്‍വേദ വൈദ്യന്മാരാല്‍ കൈകാര്യം ചെയ്യപെട്ടിരുന്ന ആ സുവര്‍ണ്ണ കാലത്തേക്ക് ആണ്. ഇന്നത്തെ പോലെ prepared കഷായങ്ങള്‍ ഇല്ലായിരുന്നു. കഷായങ്ങളുടെ കുറിപ്പടികള്‍ കൊടുക്കുക മാത്രമായിരുന്നു പതിവ്. രോഗി മരുന്ന് പറിച്ച് ഉണക്കിയോ അല്ലാതെയോ കഷായം വച്ചിരുന്നു. (ഇന്നും ചില സ്ഥലങ്ങളില്‍ ഈ രീതിയുണ്ട് എന്നറിയുന്നു ). ഇത്തരം രീതിക്ക് ഒരു ഗുണം ഉണ്ടായിരുന്നു. അത് തികച്ചും ലാഭകരമായിരുന്നു. അതുമാത്രമല്ല സ്വയം തയ്യാര്‍ ചെയ്യുന്നതിനാല്‍ രോഗിക്ക് വിശ്വാസവും ആയിരുന്നു.
എന്നാല്‍ ഗുളികകളോ? മരുന്നുകള്‍ ഇടിച്ചു പൊടിക്കാനും അരച്ചുരുട്ടി ഗുളികയാക്കാനും തണലത്തുണക്കി എടുക്കാനും ധാരാളം കയികാധ്വാനവും സമയവും പണവും വേണമായിരുന്നു. അതിനാല്‍ വൈദ്യന്മാര്‍ ഗുളികകളെ ഒഴിവാക്കികൊണ്ട് കഷായങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. കഷായങ്ങളാകുമ്പോള്‍ രോഗികള്‍ തന്നെ ഉണ്ടാക്കി കുടിച്ചു കൊളളും എന്നതിനാല്‍ കഷയങ്ങള്‍ക്ക് പ്രാധാന്യം വന്നു. സഹസ്രയോഗം മുതലായ കേരളത്തിലെ വൈദ്യന്മാരുടെ കൈപ്പുസ്തകങ്ങളിലും കഷായങ്ങള്‍ക്കാണ് പ്രാധാന്യം.
കഷായങ്ങള്‍ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക് ഒരു ബാധ്യത ആയിരിക്കുന്നു എന്ന് പറയേണ്ടി വരും.കഷായം ടാബ്ലെറ്റ് കള്‍ രംഗ പ്രവേശം ചെയ്യാന്‍ തന്നെ കാരണം ഇതാണ്. എന്നാല്‍ കഷായം ടാബ്ലെറ്റ് കള്‍ അമ്പേ പരാജയമായിരുന്നു. കഷായങ്ങളുടെ അരുചി ഒഴിവാക്കാം എന്നാ പരസ്യ ത്തോടെയാണ് അവ എത്തിയത്. എന്നാല്‍ കഷായം ടാബ്ലെടുകള്‍ രോഗികള്‍ക്ക് കൂടുതല്‍ അസൗകര്യങ്ങള്‍ ആണ് ഉണ്ടാക്കിയത്.
കഷായം ടാബ്ലെട്ടുകളുടെ ഡോസ്-
കോട്ടക്കല്‍ ആര്യവൈദ്യ ശാല പറയുന്നു. ഒരു കഷായംടാബ്ലെറ്റ് 5 മില്ലി കഷായത്തിന് തുല്യമാണ്. ഒരുനേരത്തെ കഷായത്തിന്റെ ഡോസ് നടപ്പ് രീതി അനുസരിച്ച് മിനിമം 15 മില്ലി ആയിരിക്കുമ്പോള്‍ ഒരു നേരം രോഗി മൂന്ന് ടാബ്ലെടുകള്‍ കഴിക്കേണ്ടി വരുന്നു. ഒരു ദിവസം 6 ടാബ്ലെറ്റ് കള്‍ കഴിക്കേണ്ടി വരുന്ന രോഗിയുടെ മാനസിക അവസ്ഥ എന്തായിരിക്കും?? മറ്റു മരുന്നുകളും ഗുളികകളും വേറെയും. ഈ അസൗകര്യം കാരണം മിക്ക ഡോക്ടര്‍ മാരും ഡോസ് കുറച്ചാണ് കൊടുക്കുന്നത് അതുകൊണ്ടാകാം കഷായം കുടിക്കുന്ന റിസള്‍ട്ട് ടാബ്ലെട്ടിനു കിട്ടുന്നില്ല എന്നതും.
ഇനി കഷായം ടാബ്ലെട്ടുകളുടെ വില-
അഷ്ടവര്‍ഗം കഷായം ടാബ്ലെറ്റിന്ഒരാഴ്ചത്തേക്ക് (42 എണ്ണം) 88 രൂപ ആകുമ്പോള്‍ അഷ്ടവര്കം കഷായം 200 മില്ലിക്ക് 63 രൂപ മാത്രമാണ് വില. അപ്പൊ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന്‍ പറഞ്ഞപോലെകഷായം തന്നെയല്ലേ മെച്ചം???.
കാശം ടാബ്ലെട്ടുകള്‍ നിര്‍മ്മിക്കുന്നത്. എങ്ങനെ എന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കിടയില്‍ അധികം പേര്‍ക്കും അറിയില്ല. ഒരു കാര്യം മാത്രം അറിയാം കഷായം നന്നായി കുറുക്കുന്നു. കുരുക്കി അതൊരു ടാര്‍ പോലെയുള്ള പരുവമാകമ്പോള്‍ടാബ്ലെറ്റ് ആക്കുന്നതിനു സിലിക്ക, ബൈണ്ടിംഗ് മെടീരിയല്സ് എന്നിവ ചേര്‍ക്കുന്നു. ടാബ്ലെറ്റ് രൂപമാക്കുന്നു . (കടപ്പാട് ആപ്ത മാസിക vol -17 2010)
അപ്പൊ ഇനി ഇതൊന്നു പരീക്ഷിക്കുക.
ആയുര്‍വേദത്തില്‍ ക്ലാസ്സിക്കല്‍ മരുന്നുകളുടെ കൂട്ടത്തില്‍ കഷായങ്ങളും അരിഷ്ടങ്ങളും മാത്രമല്ല ഉള്ളത്. ഗുളികകളും ധാരാളമായുണ്ട്. ഒരു പക്ഷെ ഉണ്ടാക്കാനുള്ള പ്രയാസം ആയിരിക്കാം ഗുളികകളെ പില്‍ക്കാലത്ത് പുറകിലാക്കിയത്. എന്തായാലും കഷായങ്ങളെ ആ രീതിയിലൊന്നു മാറ്റി നോക്കാവുന്നതാണ്.അതായത് കഷായത്തിന്റെ മരുന്നുകള്‍ എടുക്കുക. നന്നായി പൊടിച്ച് അനുയോജ്യമായ ദ്രവം ചേര്‍ത്ത്അരച്ച് ഉരുട്ടി ഗുളികയാക്കുക .
ഇങ്ങനെ ഒരുപ്രത്യേക ഔഷധ കല്‍പ്പനയെ മറ്റൊന്നിലേക്കുമാറ്റേണ്ടിവരുമ്പോള്‍ ചെയ്യേണ്ടത് എങ്ങനെ എന്ന് പൂര്‍വ വൈദ്യന്മാര്‍ നമുക്ക് കാട്ടിതന്ന രീതിയുണ്ട്. ഏത് കല്‍പ്പനയെ ആണോ മാറ്റേണ്ടത് അതിന്റെ മരുന്ന് എടുത്ത് എതിലെക്കാണോ മാറ്റെണ്ടത് ആ കല്‍പ്പനയുടെ വിധി പ്രകാരം മരുന്ന് നിര്‍മ്മിക്കുക. സുകുമാരം നെയ്യിനെ സുകുമാരം ലേഹ്യമാക്കിയപ്പോള്‍ സുകുമാരം നെയ്യിന്റെ മരുന്നുകള്‍ എടുത്ത് ലേഹ പാക വിധിപ്രകാരം ലെഹ്യമാകി. അതുപോലെ കഷായം, ഗുളിക ആക്കുമ്പോള്‍ കഷയതിറെ മരുന്നുകള്‍ എടുക്കുക ഗുളിക വിധിപ്രകാരം അരച്ചുരുട്ടി ഗുളികയാക്കുക.എന്തായാലും ചെലവ് കുറയും. ഗുണം എങ്ങനെ വരുമെന്ന് നമുക്ക് നോക്കാം....
കാശം ടാബ്ലെട്ടുകള്‍ നിര്‍മ്മിക്കുന്നത്. എങ്ങനെ എന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കിടയില്‍ അധികം പേര്‍ക്കും അറിയില്ല. ഒരു കാര്യം മാത്രം അറിയാം കഷായം നന്നായി കുറുക്കുന്നു. കുരുക്കി അതൊരു ടാര്‍ പോലെയുള്ള പരുവമാകമ്പോള്‍ടാബ്ലെറ്റ് ആക്കുന്നതിനു സിലിക്ക, ബൈണ്ടിംഗ് മെടീരിയല്സ് എന്നിവ ചേര്‍ക്കുന്നു. ടാബ്ലെറ്റ് രൂപമാക്കുന്നു . (കടപ്പാട് ആപ്ത മാസിക vol -17 2010)
അപ്പൊ ഇനി ഇതൊന്നു പരീക്ഷിക്കുക.
ആയുര്‍വേദത്തില്‍ ക്ലാസ്സിക്കല്‍ മരുന്നുകളുടെ കൂട്ടത്തില്‍ കഷായങ്ങളും അരിഷ്ടങ്ങളും മാത്രമല്ല ഉള്ളത്. ഗുളികകളും ധാരാളമായുണ്ട്. ഒരു പക്ഷെ ഉണ്ടാക്കാനുള്ള പ്രയാസം ആയിരിക്കാം ഗുളികകളെ പില്‍ക്കാലത്ത് പുറകിലാക്കിയത്. എന്തായാലും കഷായങ്ങളെ ആ രീതിയിലൊന്നു മാറ്റി നോക്കാവുന്നതാണ്.അതായത് കഷായത്തിന്റെ മരുന്നുകള്‍ എടുക്കുക. നന്നായി പൊടിച്ച് അനുയോജ്യമായ ദ്രവം ചേര്‍ത്ത്അരച്ച് ഉരുട്ടി ഗുളികയാക്കുക .
ഇങ്ങനെ ഒരുപ്രത്യേക ഔഷധ കല്‍പ്പനയെ മറ്റൊന്നിലേക്കുമാറ്റേണ്ടിവരുമ്പോള്‍ ചെയ്യേണ്ടത് എങ്ങനെ എന്ന് പൂര്‍വ വൈദ്യന്മാര്‍ നമുക്ക് കാട്ടിതന്ന രീതിയുണ്ട്. ഏത് കല്‍പ്പനയെ ആണോ മാറ്റേണ്ടത് അതിന്റെ മരുന്ന് എടുത്ത് എതിലെക്കാണോ മാറ്റെണ്ടത് ആ കല്‍പ്പനയുടെ വിധി പ്രകാരം മരുന്ന് നിര്‍മ്മിക്കുക. സുകുമാരം നെയ്യിനെ സുകുമാരം ലേഹ്യമാക്കിയപ്പോള്‍ സുകുമാരം നെയ്യിന്റെ മരുന്നുകള്‍ എടുത്ത് ലേഹ പാക വിധിപ്രകാരം ലെഹ്യമാകി. അതുപോലെ കഷായം, ഗുളിക ആക്കുമ്പോള്‍ കഷയതിറെ മരുന്നുകള്‍ എടുക്കുക ഗുളിക വിധിപ്രകാരം അരച്ചുരുട്ടി ഗുളികയാക്കുക.എന്തായാലും ചെലവ് കുറയും. ഗുണം എങ്ങനെ വരുമെന്ന് നമുക്ക് നോക്കാം....
10.04.2010
പഞ്ചമഹാ ഭൂതങ്ങള്‍
ഞാന്‍ ഇവിടെ പറയുന്നത് പഞ്ച മഹാഭൂതങ്ങളെ പറ്റി എനിക്ക് മനസിലായകാര്യങ്ങളാണ്.ഞാന്‍ ഇതില്‍ ഗ്രന്ഥ reference കള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പോസ്റ്റിലെ പല കാര്യങ്ങളും ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടാത്തവയാണ്.ഈ പോസ്റ്റില്‍കൂടി ഈ വിഷയത്തെ പറ്റി കൂടുതല്‍ മനസിലാകണം എന്നും പ്രതിക്ഷിക്കുന്നു.
പഞ്ചമഹാ ഭൂതങ്ങള്‍ ചേര്‍ന്നാണ് ഈ ലോകം ഉണ്ടായിട്ടുള്ളത് എന്ന് ആയുര്‍വ്വേദം വിശ്വസിക്കുന്നു. കാണാന്‍ പറ്റുന്നതും പറ്റാത്തതും ആയ ഏതു ദ്രവ്യവും പഞ്ച ഭൂതാത്മകം ആണ്.
വായു .
പഞ്ചമഹാ ഭൂതങ്ങളില്‍ ഒന്നാണ് വായു. വാച്യാര്‍ദ്ധത്തില്‍ കാറ്റ്. വായു ചലനമാണ്. ചലനമുള്ളിടതെല്ലാം വായു ഉണ്ട്. ആ അര്‍ഥത്തില്‍ കാറ്റും വായു ഭൂത പ്രധാനമായ ഒരു ദ്രവ്യമാണ്.
ദ്രവ്യം എന്താണെന്ന് പറയാം ആദ്യം. ആയുര്‍വേദ പ്രകാരം ഗുണവും കര്‍മ്മവും ഉള്ളതെല്ലാം ദ്രവ്യമാണ്. അങ്ങനെ വരുമ്പോള്‍ ഇലക്ട്രിക് കറന്റ് വരെ ദ്രവ്യമാകും. ആയുര്‍വേദം കാര്യങ്ങളെ മിക്കപ്പോഴും മനസിലാക്കുന്നത് അനുമാനിച്ചാണ്. അതായത് രോഗിക്ക് വേദന വരുമ്പോള്‍ ശരീരത്തില്‍ വാത ദോഷ പ്രകൊപം എന്ന് അനുമാനിക്കുന്നു. പുകച്ചില്‍ കൂടി ഉണ്ടെങ്കിലോ.... പിത്തവും അനുബന്ധിച്ചു എന്ന് അനുമാനിക്കുന്നു. അങ്ങനെ ലക്ഷണങ്ങളെ മനസിലാക്കിയാണ് . ഉള്ളിലെ ദോഷങ്ങളെ അനുമാനിക്കുന്നത്.
നമ്മള്‍ പറഞ്ഞു വന്നത് ഭൂതങ്ങളെ ക്കുറിച്ചാണ്. ഭൂതങ്ങളെയും ഇങ്ങനെ അനുമാനിക്കാം ഗുണവും കര്‍മവും മനസിലാക്കിയാണ് അനുമാനിക്കുന്നത്. അതായത് ഒരു വസ്തു ചലിക്കുന്നത് കാണുമ്പോള്‍ നമുക്ക് അതില്‍ വായു മഹാഭൂതമുണ്ട് എന്ന് മനസിലാക്കാം.യന്ത്രങ്ങള്‍ ചലിക്കുന്നതും, ജീവികള്‍ ചലിക്കുന്നതും, ശരീരത്തിലെ പേശികള്‍ ചലിക്കുന്നതും, ആകാശ ഗോളങ്ങള്‍ ചലിക്കുന്നതും വായു മഹാഭൂതം കാരണമാണ്. ഈ ചലനഗുണം കാരണം വായു അഗ്നിയും ജലത്തെയും എപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു. ഈ ലോകത്തെ ചലനാത്മകമാക്കുന്നു.
ജലം.
വാച്യാര്‍ദ്ധത്തില്‍വെള്ളം. ജലത്തെ വേണമെങ്കില്‍ പഞ്ച മഹാഭൂതങ്ങള്‍ക്കിടയിലെ സിമന്റ് എന്ന് വിളിക്കാം. ഭൂമി ഭൂതത്തിന്റെ കണങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ജലമാണ്. ഈ ജലത്തിന് ശീതം (തണുപ്പ്) എന്നാ ഗുണം കൂടി ഉണ്ട്.
ഭൂമി
കണ്ണുകൊണ്ട് കാണാനും,തൊടാനും,പറ്റുന്ന ഏതു വസ്തുവിന്റെയും അടിസ്ഥാന ഘടകമാണ് ഭൂമി. ഭൂമി കണങ്ങളായി കാണപ്പെടുന്നു.ആറ്റവുമായോ തന്മാത്രയുമായോ താരതമ്യ പ്പെടുത്താതെ കണം എന്നോ വളരെ ചെറിയ, തമ്മില്‍ കൂടിചേരുമ്പോള്‍ ആകൃതിയുള്ള, ഭാരമുള്ള, കട്ടിയുള്ള, ഒരു വസ്തുവിനെ സൃഷ്ടിക്കാന്‍ കഴിവുള്ള ഒന്ന് എന്നോ മനസിലാക്കാം. ഈ കണങ്ങളുടെ സംയോജന ഫലമായി മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ള ഒരു വസ്തു ഉണ്ടാകുന്നു. അതെങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. ശൂന്യതയില്‍ ചിതറിക്കിടക്കുന്ന കുറച്ച് ഭൂമി ഭൂതത്തിന്റെ കണങ്ങളെ സന്കല്പിക്കൂ. അവിടേക്ക് നമ്മള്‍ വായു ഭൂതത്തേയും ജല ഭൂതത്തേയും കൊണ്ടുവരുന്നു. എന്ത് സംഭവിക്കും .വായു ആ കണങ്ങളെ ചലിപ്പിച്ച് അടുത്തേക്ക് കൊണ്ടുവരും. ജലം പരസ്പരം ഒരുമിപ്പിക്കും. അവ കൂടിച്ചേര്‍ന്നു ഒരു വസ്തു രൂപം കൊള്ളും. ഇനി ആ വസ്തുവുന്റെ ആകൃതി, നിറം, ഗുണം, കര്‍മ്മം, എന്നിവ അവയിലെ മഹാഭൂതങ്ങളുടെ അളവ് അനുസരിച്ചിരിക്കും.
ആകാശം
ആകാശം എന്നാല്‍ ശൂന്യതയാണ്. അവിടെ മറ്റു മഹാഭൂതങ്ങള്‍ ഇല്ല. വസ്തുക്കളിലെ കണങ്ങള്‍ക്കിടയിലെ ശൂന്യതയും കണക്കാക്കാം.
അഗ്നി
തീ എന്ന് വാച്യാര്‍ദ്ധം. അഗ്നി പരസ്പരം വിഘടിപ്പിക്കുന്നതും തുളച്ചു കയറുന്നതും, ആയ ഒന്നാണ്. ജലത്തെ ഇല്ലാതെയാക്കി അഗ്നി ദ്രവ്യത്തിലെ മറ്റു ഭൂതങ്ങളെ പരസ്പരം വിഘടിപ്പിക്കുന്നു.. അതിനാല്‍ അഗ്നിഭൂതം ദ്രവ്യത്തിന്റെ നാശത്തിനു കാരണമാകുന്നു. നമുക്ക് പഴയ ഉദാഹരണത്തിലേക്ക് വീണ്ടും പോകാം. ഭൂമിയും ജലവും വായുവും ഒന്നിച്ച് പ്രവര്‍ത്തിച്ച് ഉണ്ടായ ആ ദ്രവ്യം അഗ്നി സമ്പര്‍ക്കത്താല്‍ നശിച്ചു പോകുന്നു. അഗ്നി ജലത്തെ നിഷ്ക്രിയമാകുന്നു.പരസ്പര ബന്ധനത്തെ ഇല്ലാതെയാക്കുന്നു. വായു അഗ്നിയോടൊപ്പം പ്രവര്‍ത്തിച്ച് കണങ്ങളെ വിഘടിപ്പിച്ചു മാറ്റുന്നു. അപ്പോള്‍ അവിടെ ആകാശ ഭൂതം ഉണ്ടാകുന്നു. അഗ്നി ഭൂതം അധികമായ ദ്രവ്യങ്ങളും മറ്റു വസ്തുക്കളെ നശിപ്പിക്കുന്നു. ആസിഡുകള്‍, ആല്‍ക്കലികള്‍, തീയ്, വൈദ്യുതി തുടങ്ങിയവ ഉദാഹരണം.
( തുടരും... )
(കടപ്പാട് ഗുരുതുല്യനായ രവിശങ്കര്‍ പെര്‍വാജെ സര്‍നോട്).
Subscribe to:
Posts (Atom)