7.20.2009

രോഗ കാരണങ്ങള്‍

എന്റെ കഴിഞ്ഞ പോസ്റ്റില്‍ (രോഗ പ്രതിരോധവും ശോധന ചികിത്സയും ) നടന്ന ചില ചര്‍ച്ചകളും അതില്‍ അനില്‍ @ബ്ലോഗ്‌ പറഞ്ഞ ഒരു നിര്‍ദ്ദേശവും ആണ് ഈ പോസ്ടിനാധാരം
ഒരു രോഗം ഉണ്ടാകാന്‍ എന്തെല്ലാം കാരണങ്ങള്‍ വേണം? ആയുര്‍വേദം രോഗകാരനങ്ങളെ വിശദമായി തന്നെ പറഞ്ഞിരിക്കുന്നു.
> ആഹാര ജനിത കാരണങ്ങള്‍
>വിഹാര ജനിത കാരണങ്ങള്‍
>മാനസിക കാരണങ്ങള്‍
അഹാരജനിത കാരണങ്ങള്‍
>അപത്യ ആഹാരം-
മലിനമായതും, കേടായതും, വിഷകരമായതും, വിരുധമായതുമായ ആഹാരം കഴിക്കുക.
>അമാത്രആഹാരം-
അമിതമായി കഴിക്കുക, ഒട്ടും കഴിക്കാതെ ഇരിക്കുക.
>വിഷമാഹാരം-
കൃത്യ സമയത്ത് കഴിക്കാതെ ഇരിക്കുക., ഇന്ന് കൂടുതല്‍ കഴിച്ചാല്‍ നാളെ കുറച്ചു കഴിക്കുക.
>അസാത്മ്യ ആഹാരം-
നമ്മുടെ ശരീരത്തിന് ചേരാത്തത് കഴിക്കുക, വിദേശീയമായ ആഹാരങ്ങള്‍ കഴിക്കുക,
വിഹാര കാരണങ്ങള്‍
> അത്യധ്വാനം ചെയ്യുക.
> ഒട്ടും ജോലി എടുക്കാതെ ഇരിക്കുക
പകല്‍ ഉറങ്ങുക, രാത്രി ഉറങ്ങാതെ ഇരിക്കുക,
> പ്രകൃത്യാ ഉള്ള വേഗങ്ങളെ (natural urges ) തടയുക. അധോവായു. മലം, മൂത്രം, തുമ്മല്‍, ദാഹം, വിശപ്പ്‌, ഉറക്കം, ദീര്‍ഘ ശ്വാസം, കണ്ണുനീര്‍ (സങ്കടം) ,ചര്‍ദ്ദി, രേതസ് ഇവയെ അടക്കി വയ്ക്കുക.

മാനസിക കാരണങ്ങള്‍
അമിതമായ ചിന്ത, വിഷാദം, ഭയം, ക്രോധം, മത്സര ബുദ്ധി, അസുയ,
ഇന്ദ്രിയങ്ങളുടെ അതിയോഗം (excessive use) ഹീന യോഗം ( non use) മിഥ്യാ യോഗം (miss use) ഇവ കൊണ്ട്
മേല്‍ പറഞ്ഞ പ്രവര്‍ത്തികള്‍ നമ്മള്‍ ചെയ്യുന്നത് കൊണ്ടാണ് നമുക്ക് രോഗങ്ങള്‍ വരുന്നത്. idiopathic ആയ രോഗങ്ങളെ ഞാന്‍ മറക്കുന്നില്ല. അവ എങ്ങനെ ഉണ്ടാകുന്നു എന്നത് നമുക്ക്‌ അറിവില്ല

7.12.2009

രോഗ പ്രതിരോധവും ശോധന ചികിത്സയും

രോഗ പ്രതിരോധത്തെ കുറിച്ച പറയുന്നതിന് മുന്‍പ്‌ രോഗം എന്താണെന്നും ചികത്സ എന്താണെന്നും പറയാം.
രോഗം എന്നാല്‍ എന്താണ്?
രോഗത്തിനു ആയുര്‍വ്വേദം മറ്റൊരു പേരുകൂടി പറയുന്നു.'ആമയം' ."ആമാത്താല്‍ ഉണ്ടാകുന്നത്" എന്നാണ് ഈ വാക്കിന്റെ അര്‍ഥം. രോഗം ഉണ്ടാകുന്നത് ആമം കരനംമാനെന്നു ആയുര്‍വേദം പറയുന്നു.
എന്താണ് ആമം?
"ആമം അന്നരസം കേചിത്, കേചിത് തു മല സഞ്ചയം"
ആമം എന്ന് പറയുന്നതിനെ metabolic waste product എന്നോ excessively stored metabolic product(fat etc ),എന്നോ accumulation of toxins, microbes എന്നൊക്കെ നമുക്ക് വിശദീകരിക്കാം . ഈ ആമമാണ് രോഗത്തിന് കാരണം എന്ന് ആയുര്‍വ്വേദം പറയുന്നു.
ആമത്തിനു കാരണം എന്ത്?
"രോഗാ: സര്വേപി മന്ദാഗ്നൌ"
രോഗം ഇപ്പോഴും മന്ദാഗ്നി കൊണ്ട് സംഭവിക്കുന്നു. ആമാത്ത്തിനും കാരണം മന്ദാഗ്നി തന്നെ ആണ്. .മന്ദാഗ്നി എന്ന് പറയുന്നത് lack of digestive capacity എന്ന് പറയാം. 'digestion' എന്ന് പറയുന്നത് കോഷ്ടത്തിലും കോശങ്ങളുടെ ലെവലിലും നടക്കുന്ന ദഹനത്തെ ഉദ്ദേശിച്ചാണ്. ആയുര്‍വ്വേദം കൊഷ്ടാഗ്നി എന്നും ധാത്വഗ്നി എന്നും ഇതിനെ പറയുന്നു. 'അഗ്നി' എന്ന് കേള്‍ക്കുമ്പോള്‍ അത് തീ ആണെന്ന് കരുതരുത്‌. ശരീരത്തിലെ എല്ലാ തരത്തിലുമുള്ള ദഹനത്തെ സൂചിപ്പിക്കുന്ന ടേം ആണ് അഗ്നി. അത് ശരീരത്തിലെ രോഗ പ്രധിരോധ ത്തിനെ സഹായിക്കുന്നു. മന്ദാഗ്നി ഉണ്ടാകുമ്പോള്‍ ശരീരം ഇന്‍ഫെക്ഷന്‍ കള്‍ക്ക് കൂടുതല്‍ വഴങ്ങുന്നു. ഒരു ഉദാഹരണം കൊണ്ട് അഗ്നി എന്നാ കന്‍സെപ്റ്റ് വിശദീകരിക്കാം.
ഉദാ: നാം കഴിച്ച ആഹാരത്തിന്റെ കൂട്ടത്തില്‍ കുറച്ച് രോഗാണുക്കള്‍ ഉള്ളില്‍ കടന്നു എന്ന് കരുതുക. നമ്മുടെ വയറിലെ ഹൈദ്രോക്ലോരിക്‌ ആസിഡ്‌ അതിനെ നശിപ്പിച്ചുകൊല്ലും ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യം. എന്നാല്‍ കഴിച്ച ആഹ്ഹാരം അമിതമാനെന്കിലോ മുന്‍പേ തന്നെ ദഹനക്കേട് ഉണ്ടെങ്കിലോ സ്രവിക്കപെടുന്ന ആസിഡ്‌ പോരാതെ വരികയും രോഗാണു നശിപ്പിക്കപെടാതെ രക്ഷപെടുകയും ചെയ്യുന്നു. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത വിധേനയും ശരീരത്തില്‍ രക്തത്തിലോ ശരീരത്തിന്റെ ഉള്ളിലോ കടക്കുന്ന രോഗാണുക്കളെ ശരീരം നശിപ്പിക്കുന്ന പ്രക്രിയക്ക് അഗ്നി എന്ന് വിളിക്കാം. ( അഗ്നി അത് മാത്രമല്ല, ഒരുപാട്‌ ശരീര പ്രവര്‍ത്തനങ്ങളെ കുറിക്കുന്ന ഒരു വാക്കാണ്‌. ഇത് അതില്‍ ഒന്ന് മാത്രം)
ആമത്താല്‍ രോഗം ഉണ്ടാകുന്നത് എങ്ങനെ?
" കുപിതാനാം ഹി ദോഷാനാം ശരീരേ പരിധാവതാം യത്ര സംഗ ഘവൈഗുന്യാത്‌ വ്യാധി തത്ര ഉപജായാതെ"
മേല്‍ പറഞ്ഞരീതിയില്‍ ഉണ്ടാകുന്ന ആമം സമാവസ്ഥ യില്‍ ഇരിക്കുന്ന വാത പിത്ത കഫങ്ങളെ ദുഷിപ്പിക്കുന്നു. ആമാത്ത്തിന്റെ സ്വഭാവം അനുസരിച്ചും രോഗിയുടെ അഹാരവിഹാരങ്ങള്‍ അനുസരിച്ചും ത്രിദോഷങ്ങള്‍ ഒറ്റക്കോ കൂട്ടായോ പ്രകുപിതമാകുന്നു. എന്നുവച്ചാല്‍ വാതപ്രകൊപകരമായ കാരണങ്ങള്‍ കൊണ്ട് വാതവും, പിതപ്രകൊപകരമായ ആഹാരം, പ്രവൃത്തി, മാനസിക വിചാരങ്ങള്‍ ഇവകൊണ്ട് പിത്തവും പ്രകൊപിക്കപ്പെടുന്നു. (കഫവും അങ്ങനെ തന്നെ)
ഈ പ്രകുപിത ദോഷങ്ങള്‍ ശരീരം മുഴുവന്‍ സഞ്ചരിക്കുന്നു. എവിടെയാണോ accumulate ചെയ്യപ്പെടാന്‍ ചാന്‍സ്‌ ഉള്ളത്‌ അവിടെ അടിഞ്ഞു കൂടുകയും രോഗമായി മാറുകയും ചെയ്യുന്നു. അതായത്‌ രോഗത്തിനു കാരണം ശരീരത്തില്‍ ഉണ്ടാകുന്ന ചില അടിവുകള്‍ ആണ്.
ചികിത്സ
അടിവുകള്‍ എങ്ങനെ തടയാം?
'' ചികിത്സ രോഗ നിദാന പ്രതികാര:''
''നിദാന പരിവര്‍ജനമേവ ചികിത്സ''
രോഗ കാരണങ്ങളെ ഒഴിവാക്കലാണ് ചികിത്സ. അതായത്‌ മേല്‍ പറഞ്ഞ അടിവുകള്‍ ഒഴിവാക്കിയാല്‍ രോഗവും കുറയും.
ശോധന ചികിത്സയുടെ പ്രസക്തി.
ശോധന ചികിത്സ അത്തരം അടിവുകളെ ഒഴിവാക്കാന്‍ സഹായിക്കുന്നു. ശോധനം എന്ന് പറയുന്നത് ഒരു കഴുകല്‍ ആണ്.. ശരീരം ആകമാനം കഴുകി അഴുക്കുകളെ പുറത്ത് കളയുന്ന രീതി. ഇത് നമ്മുടെ പ്രകൃതി ദത്തമായ ദ്വാരങ്ങള്‍ വഴി ചെയ്യേണ്ടതാണ്.
വയറിളക്കുക , ചര്ദ്ദിപ്പിക്കുക, നസ്യം, വസ്തി, രക്തം കളയല്‍ ഇവയൊക്കെയാണ് പ്രധാന ശോധനങ്ങള്‍. ഇവ ചെയ്ത' ശുദ്ധനായി' ഇരിക്കുന്ന ഒരാളിന്റെ ശരീരത്തില്‍ ഒരു രോഗത്തിനും വരാന്‍ കഴിയില്ല എന്നതാണ് സത്യം.
ശോധനയുടെ പ്രായോഗിക വശം
പ്രായോഗികമായി ഒരു സാധാരണക്കാരന് വീട്ടില്‍ ഇരുന്ന്‍ എളുപ്പം ചെയ്യാവുന്ന ശോധനയാണ്‌ വയറിളക്കല്‍.
വയറിളക്കേണ്ടത് എങ്ങനെ?
വയരിലക്കുന്നതിനു ഒരാഴ്ച മുന്‍പേ അതിന്റെ തയാറെടുപ്പുകള്‍ തുടങ്ങണം 'തയാറെടുപ്പ്' എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കണ്ട. എന്നും ജോലികഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ എണ്ണ തേച്ച്, വിശദമായി ഒരു കുളി ചൂടുവെള്ളത്തില്‍ അങ്ങ് പാസാക്കുക. ഇത്രമായ്ത്രം ചെയ്‌താല്‍ മതി. അങ്ങനെ ഒരാഴ്ച എണ്ണ തേച്ച് കുളിച്ചതിന് ശേഷം ഞായറാഴ്ച (അവധിദിവസം) രാവിലെ എഴുനേറ്റ്‌ വെറും വയറ്റില്‍ വയരിളകാനുള്ള മരുന്ന് കഴിക്കുക. മരുന്ന് കഴിച്ച ശേഷം ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുക. മൂന്നോ നാലോ പ്രാവശ്യം നന്നായി ശോധന കിട്ടിയ ശേഷം കഞ്ഞി കുടിക്കാം. അന്ന്‍ മുഴുവന്‍ കഞ്ഞി മാത്രമേ ആഹാരം പാടുള്ളു.
വയരിളക്കാനുള്ള മരുന്നുകള്‍ ഏതൊക്കെ?
അവിപത്തി ചൂര്‍ണം, ഗന്ധര്വേരണ്ടം, കല്യാനഗുളം ലുതലായവ ഉപയോഗിക്കാം.
ഇത് മാസത്തില്‍ ഒരു പ്രാവശ്യം ചെയ്‌താല്‍ ഒരുവിധം എല്ലാ രോഗങ്ങളും തടയാം
ശ്രദ്ധിക്കുക
മരുന്നുകള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക. രക്താതിമര്‍ദ്ദം, ഹൃദ്ദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ ഇത് ഒഴിവാക്കുക.

7.01.2009

പുതിയ നിയമം

അറിഞ്ഞില്ലേ പുതിയ നിയമം വന്നു........ നിയമം വായിച്ചതിനു ശേഷം ഞങ്ങളുടെ നാട്ടിലെ മുറി വൈദ്യന്മാരെല്ലാം ബഹു സന്തോഷത്തിലാണ്. ചായക്കടക്കാരൻ നരയണൻ ചേട്ടൻ ബിസിനസ് മോശമ്മയത് കോണ്ട് കട്പൂട്ടി. അത് വൈദ്യശാലയാക്കാൻ പോകുകയാണത്രെ.. നാരയണേട്ടൻ പേപ്പറിഒൽ വാർത്തവയിച്ചുടനെ ഉറഞ്ഞുതുല്ലി സന്തോഷം കൊണ്ട്... നമ്മള് രക്ഷപെട്ടടാ‍.................

ഇനി കാര്യത്തിലേക്ക് കടക്കാം. പാരമ്പര്യ വൈദ്യ്ൻ രെജിസ്റ്റ്രേഷൻ ഇല്ലാതെ ചൊകിത്സുക്കാം എന്ന് സർകാർ നിയമം കൊണ്ടുനന്നിരിക്കുന്നു. ഒറ്റനോട്ടതിൽ തോന്നും nallathalle? അവരും ചികത്സിക്കട്ടെ എന്ന്. പക്ഷെ ആരോക്കെയാണ് ഈ നിയമ പ്രകാരം വൈദ്യന്മാർ എന്നപദവി നേടുന്നത് എന്ന് നോക്കാം. ..

൧) ഏതേങ്കിലും വൈദ്യന്റെ കൂടെ മരുന്നിടിക്കാനോ, ലേഹം ഇളക്കനോ നൊന്നിട്ടുല്ലവർ

൨) പഞ്ചകർമ അസ്സിസ്റ്റന്റ്കൽ അതായത് അയുർവേദ് ആശുപത്രികളീൽ കിഴി ഇറ്റാനും മറ്റ് സഹയത്തിനും നിന്നിട്ടുള്ളവർ

തുടങ്ങിയ ജൊലികൾ കുരചുനാൾ ചെയ്ത ആർക്കും ഇനി വൈദ്യൻ എന്ന പേരിൽ ചികിത്സ നടത്താം.

ഈ നിയമം ഏത് ധിഷണാ ശാലികളുടെ മണ്ടയിൽ ഉണ്ടായതാണെന്ന് അറിയില്ല. പക്ഷേ ഇത് തഴെപറയുന്ന പ്രത്യാഖാതങ്ങൾ കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നു.

അനന്തര ഫലങ്ങൾ

൧)‘ചെമ്മാനും ചെരിപ്പുകുത്തിയും’ വരെ വൈദ്യന്മാർ അയി മാറുന്നു. ഉദാ: ഈ നിയമം വന്നതിനു ശേഷം എഴുപതിനായിരത്തോളം അപേക്ഷകള്‍ ആണ്‍എത്തിയത്‌ എന്നാണു പത്ര വാര്ത്ത. ഇത്രയും പാരമ്പര്യ വൈദ്യന്മാര്‍ എവിടുന്നുവന്നു.?

൨) വയിദ്യകുലപതികള്ടെ ചികിത്സ സ്വീകരിക്ചു ജനം വലയുന്നു. വൈദ്യകൃത മരണന്ഗ്ന്ങളും രോഗങ്ങളും കൂടുന്നു.

൩) ആയുര്‍വേദത്തിന്റെ പേരില്‍ അജ്ഞാനികള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ ആയുര്‍വേദത്തിന്റെ അന്തസത്തയും ആധികാരികതയും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നു. സ്വന്തം ജനങ്ങളുടെ ആരോഗ്യത്തിന് സംരക്ഷണം കൊടുക്കേണ്ട സര്കാരാന് ഈ തുക്ലാക് ഭരണ പരിഷ്കാരങ്ങള്‍ നടപാകുനത് എന്ന് ഓര്‍ക്കുക. ഒരാള്‍ ഡോക്ടര്‍ ആകാന്‍ ന്നാലറ വര്ഷം patippam ഒരു വര്ഷം ഇന്റെന്ഷിപ്പും കഴിയണം. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ ഒരാള്‍ കൊടുക്കുന്ന മരുന്ന് ഇനി നെത്രപേരെ കൊല്ലും എന്ന് കണ്ടറിയണം. പാരമ്പര്യ വൈദ്യന്മാരുടെ വാദം ഒരാളെ ചികിത്സിക്കാന്‍ പ്ടികെന്ടതില്ല എന്നതാണ്. വൈദ്യം എന്ന് പറയുന്നത് പാരമ്പര്യമായി ആയി കിട്ടുന്ന ഒരു കഴിവാണ് അന്നവര്‍ അവകാസപെടുന്നു . പക്ഷെ ആലോചിക്കുക പണ്ട്‌ വര്‍ഷങ്ങളോളം ഗുരുകന്മാരുറെ കൂടെ നടന്ന് അഷ്ടാംഗ ഹൃദയം മനപാടമാകിയാണ് ഒരാള്‍ ചികിത്സകന്‍ ആകുന്നത്. അല്ലാതെ അത് പാരമ്പയമായി കിട്ടുന്ന ഒന്നാല്ല.
സർക്കാർ ചെയ്യേണ്ടത്
1, ഒന്നുകിൽ ഈ നിയമം എടുത്ത് കളയുക.
2, അരിവുള്ള പാരമ്പര്യ വൈദ്യന്മാർക്ക് രെജിസ്റ്റ്രഷൻ ഏർപെടുത്തുക. അതിനായി ഒരു പരീക്ഷ നടത്തി വിജയിക്കുന്നവർക്ക് പ്രക്റ്റീസ് ചെയ്യാൻ അനുവദിക്കുക.

Copy right protected. Copy pasting disabled