6.19.2014

അര്‍ശസ് (പൈല്‍സ്) ചികിത്സയിലെ ആയുര്‍വേദ സാധ്യതകള്‍-2 Ayurveda treatment for piles kerala Ayurveda

അര്‍ശസ് ചികിത്സ Ayurveda treatment for Piles (hemorrhoids)

(അര്‍ശസിന്‍റെ കാരണങ്ങളും ലക്ഷണവുമെഴുതിയ ആദ്യ ഭാഗം വായിക്കുക)

ആധുനിക വൈദ്യത്തില്‍ തന്നെ അര്‍ശസിന് ചികിത്സകള്‍ ധാരാളം നിലവിലുണ്ട്.  എങ്കിലും ശസ്ത്രക്രിയയാണ് ഇന്ന് വ്യാപകമായി ചെയ്യപ്പെടുന്നത്. മറ്റ് ചികിത്സാ രീതികള്‍ ബാന്‍ഡ് ആപ്ലിക്കേഷന്‍ Band application) , സ്ക്ളീറോതെറാപ്പി (sclerotherapy)  എന്നിവയാണ്. ആയുര്‍വേദത്തിലും മരുന്ന്,ക്ഷാരകര്‍മം (kshara karma) , അഗ്നികര്‍മം (agnikarma), ശസ്ത്രകര്‍മങ്ങള്‍ (surgery) എന്നിവയില്‍ അധിഷ്ടിതമാണ് ആയുര്‍വേദ ചികിത്സ.  

ആധുനിക വൈദ്യ ചികിത്സാ മാര്‍ഗങ്ങള്‍ 

ശസ്ത്രക്രിയ (surgery)
പൈല്‍സിന് ചെയ്യുന്ന ശസ്ത്രക്രിയ ഹെമറോയിഡെക്ടമി എന്ന പേരില്‍ അറിയപ്പെടുന്നു. അനസ്തേഷ്യ (anesthesia)  ആവശമുള്ള ഒരു ശസ്ത്രക്രിയയാണ് ഇത്. അപൂര്‍വമായി ലോക്കല്‍ അനസ്തേഷ്യ ചെയ്ത് ചെയ്യുമെങ്കിലും മിക്കപ്പോഴും സ്പൈനല്‍ (spinal anesthesia)  അല്ലെങ്കില്‍ ജനറല്‍ അനസ്തേഷ്യ ഇനിന് ആവശ്യമാണ്. വലുതും കോമ്പ്ലിക്കേഷനുകള്‍ ഉള്ളതുമായ പൈല്‍സുകള്‍ക്ക് ഹെമറോയിടെക്ടമി ഒഴിച്ചുകൂടാനാകാത്തതാണ്.
റബ്ബര്‍ബാന്‍ഡ് ലിഗേഷന്‍ (rubber band ligation)
ഡിഗ്രി ഒന്നും രണ്ടും പൈല്‍സുകള്‍ക്ക് പ്രയോജനപ്രമായ ഒരു മെത്തേഡാണ് ഇത്. ഈ മെത്തേഡിന് അനെസ്തേഷയോ അഡ്മിഷനോ ആവശ്യ്മില്ല. പൈല്‍ മാസുകളുടെ കഴുത്തില്‍ ഒരു ഇലാസ്റ്റിക് റബ്ബര്‍ബാന്‍ഡ് ഇടുകയാണ് ഇതില്‍ ചെയ്യുന്നത്. ഇറുകിയ ബാന്‍ഡ് വീഴുന്നതോടെ  പൈല്‍സിലേക്കുള്ള രക്തപ്രവാഹം നിലക്കുകയും ആ ഭാഗം കരിഞ്ഞ് (നെക്രോസിസ്) പൊഴിഞ്ഞുപോകുകയും ചെയ്യുന്നു. 

ആയുര്‍വേദ ചികിത്സ
ആയുര്‍വേദത്തില്‍ അര്‍ശസിന്‍റെ ചികിത്സ പ്രധാനമായും നാല് തരത്തിലാണ് സുശ്രുത സംഹിത പറയുന്നത്.
  • ഔഷധം
  • ക്ഷാര കര്‍മം
  • അഗ്നി കര്‍മം
  • ശസ്ത്രകര്‍മം
ഔഷധം
 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരുന്നുകൊടുത്ത് അസുഖത്തെ മാറ്റുക എന്നുള്ളതാണ്. പ്രധാനമായും ഒരു വര്‍ഷത്തില്‍ അധികം ആകാത്തതോ വളരെ ചെറിയതോ ആയ അര്‍ശസുകള്‍ നമുക്ക് മരുന്നുകൊണ്ട് മാറ്റാന്‍ സാധിക്കും.  ഇന്നത്തെ അറിവുവച്ച് നോക്കുമ്പോള്‍ ഡിഗ്രി ഒന്നില്‍ ഉള്‍പ്പെടുന്ന പൈല്‍സുകള്‍ മരുന്നുകൊണ്ട് മാറുന്നവയാണ്. എന്നാല്‍ ഔഷധ ചികിത്സ പ്രാധാനമായും ലക്ഷ്യം വയ്ക്കുന്നത് ഔഷധം, ആഹാര നിയന്ത്രണം, എന്നിവയാണ്. രോഗാവസ്ഥക്ക് അനുസരിച്ചും ദോഷകോപത്തിന് അനുസരിച്ചും മരുന്നുകള്‍ സേവിക്കാവുന്നതാണ്.



പഥ്യാഹാരം (food and regimen)

ര്ശസിനെ (piles) സമ്പന്ധിച്ചിടത്തോളം ആഹാരം പ്രാധാനപ്പെട്ടതാണ്. മലബന്ധം ഉണ്ടാകാത്ത ആഹാര സാധനങ്ങള്തിരഞ്ഞെടുത്ത് കഴിക്കണം. ഗ്യാസ്ട്രബിള്‍ (gas trouble) പുളിച്ചുതികട്ടല്‍ (sour belching) മുതലായ അസുഖങ്ങള്ഉള്ളവര്അതിന് അനുസരിച്ച് ആഹാര രീതി തിരഞ്ഞെടുക്കേണ്ടതാണ്. സ്വന്തം വയറിന്റെ അവസ്ഥ മനസിലാക്കി ആഹാര ശീലങ്ങള്സ്വയം ക്രമീകരിക്കുകയാണ് നല്ലത്. പ്രധാനമായും ആയുര്വേദം അനുശാസിക്കുന്ന പഥ്യാപഥ്യങ്ങള്താഴെപറയുന്നു.


പഥ്യം- അര്‍ശോരോഗി കഴിക്കേണ്ടത്.

വാതത്തെകുറക്കുന്നതും (മലബന്ധം കുറക്കുന്നതും ഗ്യാസ്ട്രബിള്പോലുള്ള പ്രശ്നങ്ങള്ഇല്ലാതാക്കുന്നതും) അഗ്നിയെ വര്ദ്ധിപ്പിക്കുന്നതുമായ (ദഹനം ശരിയായി നടക്കാനുതകുന്നവആഹാര സാധനങ്ങള്എല്ലാം തന്നെ അര്ശസിന് ഹിതമാണ്.


മോര്- എല്ലാ വിധ അര്ശസുകളിലും മോര് ശ്രേഷ്ടമാണ്. തക്രപയോഗമെന്ന പേരില്മോര്‍  അര്ശസിന്റെ ചികിത്സയില്ആചാര്യന്മാര്പ്രത്യേകം പറയുന്നു. എല്ലാ തരം അര്ശസുകളിലും അരി, നവര നെല്ല്, ബാര്ളി, ഗോതമ്പ് ഇവയേതെങ്കിലും പാകം ചെയ്ത് നെയ്യ് ചേര്ത്ത് കഴിക്കുന്നത് നല്ലതാണ്. വാസ്തുച്ചീര, വശളച്ചീര, വയല്ചുള്ളിയില, തഴുതാമയില, ചെമ്പരത്തിയുടെ പൂവും മൊട്ടും, വലിയ ഉള്ളി, വെളുത്തുള്ളി, ചുവന്നുള്ളി, ചേന, നെല്ലിക്ക, പടവലം എന്നിവ കഴിക്കുന്നത് ഹിതമാണ്.
മുയല്ച്ചെവിയനും മുക്കുറ്റിയും ഉപയോഗിക്കുന്നത് അനുഭവസിദ്ധമാണ്.മാംസങ്ങളില്ആമ, ആട്, താറാവ്, മുട്ടകളില്താറാവിന്റെ മുട്ട എന്നിവ അര്ശസ് ഉള്ളവര്ക്ക് കഴിക്കാവുന്നതാണ്. എണ്ണകളില്കടുകെണ്ണ അര്ശോരോഗികള്ക്ക് നന്ന്.



ഗോമൂത്രം അര്ശസിന് നല്ലൊരു ഔഷധമാണ്. ഗോമൂത്രം കഴിക്കുന്നതും ഗോമൂത്രത്തില്സംസ്കരിച്ച ഗോമൂത്ര ഹരീതകി പോലെയുള്ള മരുന്നുകള്കഴിക്കുന്നതും വളരെ ശ്രേഷ്ടമാണ്.

ധാന്യങ്ങളില്പഴകിയ ചെന്നെല്ലരി, നവരയരി, മുതിര എന്നിവ ശ്രേഷ്ടമാണ്.



അപഥ്യങ്ങള്- അര്ശോരോഗി ഉപേക്ഷിക്കേണ്ടവ.
പ്രധാനമായും വാതത്തെ വര്ദ്ധിപ്പിക്കുന്നതും അഗ്നിയെ കുറക്കുന്നതുമായ ആഹാര സാധനങ്ങള്അര്ശോരോഗി ഉപേക്ഷിക്കണം. വിരുദ്ധാഹാരങ്ങളും ഉപേക്ഷിക്കേണ്ടതാണ്.

ഉഴുന്ന്, കടല, അമര, ചേമ്പ്, ചുരക്ക, വെള്ളരിക്ക, കോവക്ക, മുതലായവ വായുവിനെ വര്ദ്ധിപ്പിക്കുന്നതിനാല്ഇവയൊക്കെ അപഥ്യങ്ങളാണ്.
വെളുത്തുള്ളി രക്താര്ശസില്അപത്ഥ്യമാണ്. തൈര്മലം പിടിപ്പിക്കുന്നതിനാല്അര്ശസുള്ളവര്തൈര് വര്ജിക്കണം. രക്തത്തേയും പിത്തത്തേയും കോപിപ്പിക്കുമെന്നുള്ളതുകൊണ്ട് രക്താര്ശസിലും വര്ജിക്കണം. മാംസം പൊതുവേ അര്ശസില്ഹിതമല്ല. ജലജീവികളുടെ മാംസം, തവള മുതലായയും, കോഴിമാംസം, കോഴിമുട്ട എന്നിവ അപത്ഥ്യമാണ്.



എള്ള് കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍, മാങ്ങ, മാമ്പഴം എന്നിവയും അര്ശോരോഗി വര്ജ്ജിക്കണം.


ക്ഷാരകര്‍മം (ksharakarma)
ക്ഷാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആല്‍ക്കലികളാണ്. ചില തീക്ഷ്ണങ്ങളായ ആല്‍ക്കലികള്‍ അര്‍ശസില്‍ പുരട്ടുകയും അതുവഴി അര്‍ശസ് കൊഴിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ചികിത്സാരീതിയാണിത്. തീക്ഷണമായ ആല്‍ക്കലികള്‍ ഏതാനും ചില ചെടികള്‍ കത്തിച്ച് അവയുടെ ചാരത്തില്‍ നിന്ന് എടുക്കുന്നവയാണ്. ഏകദേശം പതിനൊന്ന് മുതല്‍ പതിനാല് വരെ പി.എച് വാല്യു ഉണ്ടാകാറുള്ള ആല്‍ക്കലികളാണിവ. ഒരു കാലത്ത് പ്രചാരത്തില്‍ ഇരിക്കുകയും പിന്നീട് പ്രയോഗത്തില്‍ നിന്ന് ഇല്ലാതാകുകയും ചെയ്ത ഈ ചികിത്സ അടുത്തകാലത്താണ് വീണ്ടും ചെയ്തു തുടങ്ങിയത്. സുശ്രുതന്‍ അര്‍ശസുകളുടെ ചികിത്സയില്‍ പറയുന്ന പ്രധാന ചികിത്സയാണിത്. 

 ഇന്ന് ഗവേഷണത്തിന്‍റെ ഫലമായി ക്ഷാരകര്‍മം സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത് വ്യക്തമായ ഒരു പ്രോട്ടോക്കോളോടുകൂടിയ ഒരു സര്‍ജിക്കല്‍ പ്രോസീജിയര്‍ ആയിക്കഴിഞ്ഞു. ഒരു അനുശസ്ത്രകര്‍മം (പാരാ സര്‍ജിക്കല്‍) ആയ ഇത് ഒരു ശസ്ത്രക്രിയക്ക് വേണ്ട മുന്നൊരുക്കങ്ങളോട് കൂടിയാണ് ചെയ്യുന്നത്. മോഡേണ്‍ ലോക്കല്‍ അനെസ്തേഷ്യയുടെ സഹായത്തോടെയാണ് ഇന്ന് ഇത് ചെയ്യപ്പെടുന്നത്.

ക്ഷാര നിര്‍മ്മാണം
ക്ഷാരം പ്രധാനമായും ഉണ്ടാക്കുന്നത് കടലാടി എന്ന ചെടിയില്‍ നിന്നാണ്. പ്ലാശ്, യവം, എന്നിങ്ങനെ പല ചെടികളുടേതും എടുക്കാറുണ്ട്.  കടലാടി കരിച്ച് അതിന്‍റെ ചാരം എടുക്കുന്നു. അതിനുശേഷം അത് ഗോമൂത്രത്തിലോ വെള്ളത്തിലോ കലക്കി വയ്ക്കുന്നു. പിന്നീട് ഈ ലയനി എടുച്ച് ഇരുപത്തൊന്ന് പ്രാവശ്യം അരിച്ചുകഴിയുമ്പോള്‍ തെളീഞ്ഞ ജലം ലഭിക്കുന്നു.  (ഈ ജലത്തേ പൂര്‍ണമായി വറ്റിച്ചാല്‍ ഒരു വെളുത്ത പൊടി കിട്ടും. ഇതാണ് മൃദുക്ഷാരം. ഇത് മരുന്നായി കഴിക്കാന്‍ കൊടുക്കാവുന്നതാണ്)

ജലം അടുപ്പില്‍ വച്ച് തിളപ്പിക്കുന്നു. ഒടുവില്‍ ഇത് മൂന്നിലൊന്നാകുമ്പോള്‍ കക്ക ചട്ടിയിലിട്ട് ചൂടാക്കി ചുട്ടുപഴുപ്പിച്ച് ഇതിലേക്കിടുന്നു. അങ്ങനെയിട്ട കക്ക അതില്‍ കുഴഞ്ഞുചേരുന്നു. വേണ്ടും ഈ മിശ്രിതത്തേ തിളപ്പിച്ച് ഒരു കുഴമ്പ് പരുവത്തിലാകുമ്പോള്‍ ഇതില്‍ കൊടുവേലി, മുതലായ തീക്ഷ്ണങ്ങളായ മരുന്നുകള്‍ പൊടിച്ചിട്ട് ഇളക്കുന്നു. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന ക്ഷാരത്തെയാണ് തീക്ഷ്ണ ക്ഷാരമെന്ന് പറയുന്നത്.

തീക്ഷ്ണക്ഷാരം കൊണ്ട് പൊള്ളിക്കുന്ന ചികിത്സയെ ക്ഷാര പ്രതിസാരണം അല്ലെങ്കില്‍ ക്ഷാര പാതനം എന്ന് പറയുന്നു.

ക്ഷാര കര്‍മം ചെയ്യുന്ന വിധം 
  • ശസ്ത്രക്രിയാ പൂര്‍വക തയ്യാറെടുപ്പുകള്‍ക്ക് ശേഷം രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ കിടത്തുന്നു.
  • പ്രൊട്ടോകോപ്പ് എന്ന ഉപകരണം കടത്തി അര്‍ശസ് വീക്ഷികുന്നു.
  • അപമാര്‍ഗ തീക്ഷ്ണ ക്ഷാരം ഒരു സ്പൂണില്‍ എടുത്ത് അര്‍ശസില്‍ പുരട്ടുന്നു.
  • ഒരു മിനിറ്റ് കാത്തിരുന്നതിന് ശേഷം അമ്ല ദ്രവ്യങ്ങളേതെങ്കിലും കൊണ്ട് (മോര്/ നാരങ്ങാനീര്‍) കഴുകുന്നു.
  • കഴുകിയ ശേഷം പൈല്‍മാസ് കറുത്ത്/ കരിം നീല നിറമായി മാറിയത് കാണാം.
  • ശതധൗതഘൃതമോ മറ്റ് യുക്തമായ നെയ്യുകളോ പുരട്ടുന്നു.
  • ശസ്ത്രക്രിയാനന്തരം ലഘു ആഹാരങ്ങള്‍ കഴിക്കാം
  • അവഗാഹ സ്വേദം (സിറ്റ്സ് ബാത്) ചെയ്യുന്നത് വേദന കുറയാനും മലം പോകാനും സഹായിക്കുന്നു.
  • അന്നുതന്നെയോ പിറ്റേ ദിവസമോ രോഗിക് വീട്ടില്‍ പോകാവുന്നതാണ്.

ക്ഷാരം പുരട്ടിയ ശേഷം പൈല്‍ മാസിനെ പൊള്ളിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ അര്‍ശസുകള്‍ക്കുള്ളിലുള്ള രക്തം കട്ടപിടിക്കുകയും പിന്നീട് പൈല്‍മാസ് കരിഞ്ഞ് പൊഴിഞ്ഞുവീഴുകയും ചെയ്യുന്നു. ഇതിന് നാല് ദിചസം മുതല്‍ ഒരാഴ്ചവരെ സമയം എടുക്കുന്നു. പൈല്‍ മാസ് കരിയുന്നതോടൊപ്പണ്. അവിടുത്തെ രക്തക്കുഴലുകള്‍ അടയുകയും, ഫിബ്രോസിസ് (കലകളുടെ ദൃഢീകരണം) നടക്കുകയും ചെയ്യുന്നതോടുകൂടി മലദ്വാരഭിത്തിയുടെ മ്യൂക്കോസല്‍, സബ്മ്യൂക്കോസല്‍ പടലങ്ങള്‍ തമ്മില്‍ ഒട്ടുകയും വീണ്ടും വെയിനുകള്‍ വികസിക്കുന്നത് തടയുകയും ചെയ്യുന്നു. അങ്ങനെ പൈല്‍സ് രണ്ടാമത് വരുന്നതിനെ തടയുന്നു.

അതിനാല്‍ ഒരിക്കല്‍ ക്ഷാരകര്‍മം ചെയ്താല്‍ പിന്നീട് ആ ഭാഗത്ത് രണ്ടാമത് പൈല്‍സ് വരികയേ ഇല്ല.

ക്ഷാരകര്‍മത്തിന്‍റെ എഫിക്കസി നമുക്ക് ഇപ്രകാരം പറയാം . ചികിത്സ പൂര്‍ണ്ണമായും കഴിയുന്നത് വരെ ചികിത്സകനും രോഗിയും നിരീക്ഷിക്കുന്ന രോഗ ശാന്തിയുടെ വിവിധ ഘട്ടങ്ങള്‍ ഇവയാണ്



ദിവസം ഡോക്ടര്‍ പരിശോധനയില്‍ കാണുന്നത് രോഗി അനുഭവിച്ചറിയുന്നത്
ഒന്നാം ദിവസം. ക്ഷാരകര്‍മം കഴിഞ്ഞ ഉടനെ അര്‍ശസിലെ രക്തക്കുഴലുകള്‍ അടയുന്നു. അര്‍ശസ് കറുപ്പ് നിറമാകുന്നു ചെറിയ വേദനയും പുകച്ചിലും
രണ്ടാം ദിവസം നീര്‍ക്കെട്ട് മൃദുത്വം, പൈല്‍സ് കുറേശെയായി കൊഴിയാല്‍ തുടങ്ങുന്നു. വേദന, നീര്‍ക്കെട്ട്
3 - 6 ദിവസങ്ങള്‍ പൈല്‍ മാസ് കൊഴിയുന്നു. മലത്തോടൊപ്പം കറുത്ത നിറത്തില്‍ അല്‍പം ചോരയോടുകൂടി പോകുന്നത് കാണാം.  ചെറിയ വേദന, പുകച്ചില്‍
7 - 12 ദിവസങ്ങള്‍  ചെറിയ ഒരു വ്രണം അവശേഷിക്കുന്നു. പൈല്‍ മാസ് കാണുന്നില്ല. മലം പോയിക്കഴിഞ്ഞ് ചെറിയ പുകച്ചില്‍ അനുഭവപ്പെടുന്നു. തുള്ളിയായി മലത്തോടൊപ്പം രക്തം കണ്ടേക്കാം
13 - 21 ദിവസങ്ങള്‍ വ്രണം ഉണങ്ങുന്നു ചെറിയ അസ്വസ്ഥത ഒഴിച്ച് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല.
21 ദിവസത്തിന് ശേഷം ഒരു മറുക് അവശേഷിക്കുന്നു. ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല.


ക്ഷാരകര്‍മം ഗുണങ്ങള്‍

  • ജനറല്‍/സ്പൈനല്‍ അനെസ്തേഷ്യ വേണ്ട
  • ഡിഗ്രി ഒന്ന്, രണ്ട് പൈല്‍സുകളില്‍ ഏറ്റവും നല്ലത്
  • ചെലവ് കുറവ്
  • സമയ ലാഭം
  • പാര്‍ശ്വഭലങ്ങളില്ല
  • മലം അറിയാതെ പോകുന്ന പ്രശ്നം ഉണ്ടാകുന്നില്ല.
  • മലദ്വാരം ചുരുങ്ങുന്നില്ല
  • വേദന കുറവ്
ദോഷങ്ങള്‍
ഡിഗ്രി മൂന്ന്, നാല് എന്നീ പൈല്‍സുകളില്‍ ചെയ്യാന്‍ അല്പം ബുദ്ദിമുട്ടാണ്. അതില്‍ ക്ഷാര സൂത്രമാണ് മികച്ചത്. 
അഗ്നികര്‍മം
അഗ്നികര്‍മ്മം മലദ്വാരത്തിന് പുറത്തുള്ള അര്‍ശസുകളെ (ബാഹ്യ അര്‍ശസ്) കരിച്ച് കളയുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.  കേരളത്തില്‍ ഇത് അധികം ചെയ്യപ്പെടുന്നില്ല.

ശസ്ത്രകര്‍മം
ആയുര്‍വേദ ഗ്രന്ധങ്ങളിലും വളരെയധികം വലുതായ അര്‍ശസുകള്‍ക്ക് ശസ്ത്രക്രിയ (ചേദനം) തന്നെയാണ് വിധിക്കുന്നത്. ഇന്ന് ആയുര്‍വേദത്തില്‍ സര്‍ജറി പി.ജി കഴിഞ്ഞ ഡോക്ടര്‍മാര്‍ ഇത് ചെയ്യുന്നുണ്ട്. കേരളത്തില്‍ അത്ര വ്യാപകമല്ല എന്ന് മാത്രം.

ശസ്ത്രക്രിയക്ക് പകരം മറ്റൊരു ചികിത്സാരീതി ഇന്ന് ചെയ്തുവരുന്നുണ്ട് ക്ഷാരസൂത്ര ചികിത്സയാണ്.

ക്ഷാരസൂത്ര ചികിത്സ (kshara sutra)
ഇത് ആയുര്‍വേദത്തില്‍ നിലനിന്ന ഒരു ച്കിത്സാരീതിയാണ്. ചകദത്തം, ഭാവപ്രകാശം എന്നീ ആയുര്‍വേദ ഗ്രന്ധങ്ങളിലാണ് ഇതിന്‍റെ നിര്‍മാണവും മറ്റും വിവരിക്കുന്നത്. ഇന്ന് അതില്‍ നിന്ന് തെല്ല് വ്യത്യാസപ്പെടുത്തി ഗവേഷണത്തിന്‍റെ ഭലമായി നിര്‍മ്മിച്ചെടുത്ത സ്റ്റാന്‍ഡേഡൈസ് ചെയ്ത ക്ഷാരസൂത്രമാണ് ഉപയോഗിക്കുന്നത്. ഇന്നത്തെ ക്ഷാരസൂത്ര നിര്‍മാണ രീതി ചെറുതായൊന്ന് വൈവരിക്കാം.

നല്ല ബലമുള്ള നൂലില്‍ (ബാര്‍ബേര്‍സ് സര്‍ജിക്കല്‍ ത്രെഡ് അല്ലേങ്കില്‍ സ‍ര്‍ജിക്കല്‍ ലിനല്‍ ത്രെഡ് എന്ന ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലുകളാണ് ഇന്ന് ഉപയോഗിക്കുന്നത്) കള്ളിപ്പാല എന്ന ചെടിയുടെ കറ പതിനൊന്ന് ആവര്‍ത്തി പുരട്ടി ഉണക്കുന്നു. അതിനുശേഷം ഏഴ് ആവര്‍ത്തി മൃദുക്ഷാരം (കടലാടി മുതലായ ചില ചെടികളുടെ ചാരത്തില്‍ നിന്നും ചില പ്രോസസുകള്‍ ചെയ്ത് എടുത്തത്) തേച്ച് പിടിപ്പിക്കുന്നു.  അതിന് ശേഷം മഞ്ഞള്‍ പൊടി മൂന്നാവര്‍ത്തി കൂടി തേച്ച് ക്ഷാരസൂത്രത്തേ ഉണക്കിയെടുക്കുന്നു. അതിനു ശേഷം അണുവിമുക്തമാക്കി അണുവിമുക്തമായി പാക്ക് ചെയ്യുന്നു.

ഇങ്ങനെ ഉണ്ടാക്കിയ ക്ഷാരസൂത്രം അര്‍ശസില്‍ കെട്ടുകയാണ് ചെയ്യുന്നത്. അര്‍ശസില്‍ ക്ഷാരസൂത്രം കെട്ടുമ്പോള്‍ അതിലേക്കുള്ള രക്തപ്രവാഹം നിലക്കുന്നു. അങ്ങനെ രക്തം കട്ടപിടിക്കുകയും പൈല്‍സ് നശിക്കാന്‍ തുടങ്ങുകയും ചെയ്യും. നെക്രോസിസ് എന്ന അവസ്ഥയില്‍ എത്തുന്ന പൈല്‍മാസ് പൊഴിഞ്ഞുപോകുകയാണ് പിന്നീട് ചെയ്യുന്നത്. ഇതിന് ഒരാഴ്ച സമയം എടുക്കുന്നു.  സാവധാനത്തിലുള്ള ചേദനമാണ് ഇവിടെ നടക്കുന്നത്. കള്ളിപ്പാലക്കറ, മഞ്ഞള്‍, ക്ഷാരം എന്നിവയുടെ ഔഷധ വീര്യം കൂടി ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കള്ളിപ്പാലക്കറയുടെ തീക്ഷ്ണ ഗുണം കൊണ്ടും, അവ ഒരു ബന്ധന ദ്ര്വ്യം എന്ന നിലയിലും പ്രവര്‍ത്തിച്ച് ഛേദനം എളുപ്പമാക്കുന്നു.  ക്ഷാരം അതിന്‍റെ ക്ഷരണ ഗുണം കൊണ്ട് ഛേദനം വേഗത്തിലാക്കുകയും കൂടുതല്‍ ഫൈബ്രസ് കലകളെ ഉല്‍പാദിപ്പിച്ച് വ്രണം ഉണങ്ങിയ ശേഷം കനമുള്ള മറുക് (സ്കാര്‍) അവശേഷിപ്പിക്കുന്നു. അങ്ങനെ പൈല്‍സിന്‍റെ തിരിച്ചുവരവിനെ തടയുന്നു.  മഞ്ഞള്‍ അതിന്‍റെ ആന്‍റീ മൈക്രോബിയല്‍ ഗുണം കൊണ്ടും വ്രണ ശോധന ഗുണം കൊണ്ടും അണുനാശകമായി പ്രവര്‍ത്തിച്ച് വേഗം വ്രണത്തെ ഉണക്കുന്നു.

ചികിത്സാ രീതി
ക്ഷാര സൂത്ര ചികിത്സ ഏങ്ങനെയാണ് ചെയ്യുന്നത് എന്നതിനേ പറ്റി ഒരു ലഖുവിവരണം നല്‍കുന്നു

  • ശസ്ത്രക്രിയാ പൂര്‍വകമായി രോഗിയെ ചികിത്സക്ക് പ്രാപ്തനാകിയതിന് ശേഷം ആവശ്യമായ പൊസിഷനില്‍ കിടത്തുന്നു.
  • അണുനാശകങ്ങള്‍ ഉപയോഗിച്ച് കഴുകിയ ശേഷം പൈല്‍ മാസിനെ ഫോഴ്സെപ്സ് എന്ന ഉപകരണം കൊണ്ട് പിടിക്കുന്നു.
  • ക്ഷാരസൂത്രം ശസ്ത്രക്രിയാ സൂചിയില്‍ കോര്‍ത്ത് പൈല്‍മാസിനെ തുളച്ച് ചുറ്റിയെടുക്കുന്നു.
  • ശരിയായ രീതിയില്‍ കെട്ടിട്ട് മുറുക്കുന്നു.
  • അതിനു ശേഷം ബാന്‍ഡേജ് ചെയ്യുന്നു.
  • ശസ്ത്രക്രിയക്ക് ശേഷം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുന്നു. ശേഷം സാധാരണ ആഹാരം കഴിക്കാവുന്നതാണ്.
  • അവഗാഹ സ്വേദം ചെയ്യിക്കുന്നു (പാത്രത്തില്‍ ചൂടുവെള്ളം നിറച്ച് അതില്‍ ഇറങ്ങിയിരിക്കല്‍. സിറ്റ്സ് ബാത്ത് എന്നും പറയും. വീട്ടില്‍ ചെന്നിട്ട് സിറ്റ്സ് ബാത്ത് എന്നും മുറിവുണങ്ങുന്നത് വരെ  ചെയ്യേണ്ടതുണ്ട്.
  • പിന്നീട് തൈലം ചെറുചൂടില്‍ മലദ്വാരത്തിലേക്ക് സിറിഞ്ചില്‍ എടുത്ത് (സൂചിയില്ലാതെ) കയറ്റുന്നു. ഇത് വേദന കുറയാനും വേഗം കരിയാനും സഹായിക്കുന്നു.

ഇതിന്‍റെ ഒരു പരിഷ്കൃത രൂപമാണ് അലോപ്പതിയില്‍ ഉപയോഗിക്കാറുള്ള മുകളില്‍ പറഞ്ഞ റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍. ഇതിനെ അപേക്ഷിച്ച് ക്ഷാരസൂത്രത്തിന് ചില ഗുണങ്ങളുണ്ട്. ക്ഷാരസൂത്രത്തേയും റബ്ബര്‍ബാന്‍ഡ് ലിഗേഷനേയും താരതമ്യം നടത്തികൊണ്ട് നടന്ന ചില പഠനങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്.

ക്ഷാരസൂത്രം റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍
ക്ഷാരം, കള്ളീപ്പാല്‍ എന്നിവയുടെ പ്രവര്‍ത്തനം കൊണ്ട് വേഗം ഛേദനം നടക്കുന്നു.   ക്ഷാരസൂത്രത്തേ അപേക്ഷിച്ച് വേഗം കുറവാണ്.     
ഏത് ഡിഗ്രി പൈല്‍സിലും ചെയ്യാം ഡിഗ്രി മൂന്നില്‍ ഉള്‍പ്പെടുന്ന വലിയ പൈല്‍സുകള്‍ക്ക് ചെയ്യാന്‍ പറ്റില്ല.     
ബാഹ്യ അര്‍ശസിലും ആഭ്യന്തര അര്‍ശസിലും ചെയ്യാം ബാഹ്യ അര്‍ശസില്‍ സാധിക്കില്ല     
മരുന്നുകളായ മഞ്ഞള്‍, കള്ളിപ്പാല്‍ മുതലായവയുടെ പ്രയോഗം കൊണ്ട് മറ്റ് ഉപദ്രവങ്ങള്‍ ഉണ്ടാകുന്നില്ല.  ഗുദത്തില്‍ ചൊറിച്ചില്‍, മ്യൂക്കസ് സ്രവിക്കുക, ഗുദത്തില്‍ നീര്‍ക്കെട്ട് എന്നിവ ഉണ്ടാകാം.
പരീപൂര്‍ണ്ണ ചികിത്സാ വിജയം അവകാശപ്പെടാം ചികിത്സ ചിലപ്പോള്‍ പരാജയമാണ്.     

ക്ഷാരസൂത്രത്തേ അപേക്ഷിച്ച് റബ്ബര്‍ബാന്‍ഡ് ലിഗേഷന് ചില ഗുണങ്ങളുമുണ്ട് അവ ഇവയാണ്

ക്ഷാരസൂത്രം റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍  
സാധാരണ ഒപിഡി ലെവല്‍ ചികിത്സായാണ് ഇത് എന്നാല്‍ ഒന്നോ രണ്ടൊ ദിവസം അവസ്ഥയനിസരിച്ച് അഡ്മിഷന്‍ വേണ്ടിവന്നേക്കാം. ഒ.പി.ഡി. ലെവലില്‍ ചെയ്യാം.     
ബാഹ്യ അര്‍ശസുകള്‍ക്ക് അല്പം വേദനയുക്തമായ ചിക്ത്സയാണ്. എന്നാല്‍ ആഭ്യന്തര അര്‍ശസുകള്‍ക് വേദന രഹിതമാണ്. വേദന രഹിതമാണ് 
റബ്ബര്‍ബാന്‍ഡിനെ അപേക്ഷിച്ച് സമയക്കൂടുതല്‍ ഉണ്ടെങ്കിലും അരമണിക്കൂറില്‍ ഒതുങ്ങുന്നതാണ്. ക്ഷാര സൂത്രത്തേക്കള്‍ എളുപ്പം ചെയ്യാം     
ലോക്കല്‍ അനെസ്തേഷ്യ ആവശ്യമാണ്  അനെസ്തേഷ്യ ആവശ്യമില്ല. എന്നാല്‍ ചില കേസുകളില്‍ ലോക്കല്‍ അനെസ്തേഷ്യ ഉപയോഗിക്കേണ്ടിവരാറുണ്ട്.     


ക്ഷാര സൂത്ര ചികിത്സയും ഹേമറോയിടെക്ടമിയും (പൈല്‍സ് ഓപ്പറേഷന്‍) തമ്മിലും താരതമ്യ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഗുജറാത്ത് ആയുര്‍വേദ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠന ഫലങ്ങള്‍ ഇപ്രകാരമാണ്

ക്ഷാരസൂത്രം ഹെമരോയിഡെക്ടമി
ഒ.പി.ഡി. ലെവലില്‍ ചെയ്യാവുന്നതാണ് അഡ്മിഷന് ആവശ്യമാണ്.      
ലോക്കല്‍ അനെസ്തേഷ്യയില്‍ ചെയ്യാം  സ്പൈനല്‍/ ജനറല്‍ അനെസ്തേഷ്യ ഉപയോഗിക്കുന്നു.      
കത്തികൊണ്ട് മുറിക്കേണ്ടതില്ലാത്തതിനാല്‍ മുറിവ് വളരെ ചെറുതാണ്.  സര്‍ജിക്കല്‍ കത്തികൊണ്ട് മുറിക്കേണ്ടുന്നതിനാല്‍ മുറിവ് വലുതാണ്
മുറിവ് വളരെ ചെറുതായതിലാന്‍ വേഗം ഉണങ്ങുന്നു താരതമ്യേന കൂടുതല്‍ സമയം എടുക്കുന്നു.      
വേദന കുറവ് വേദന അധികം   
മസിലുകളൊന്നും മുറിക്കേണ്ടതില്ലാത്തതിനാല്‍ ശാസ്ത്രക്രിയക് ശേഷം മലം തടയാനുള്ള ശേഷി നഷ്ടപ്പെതുന്നില്ല. മസിലുകള്‍  മുറിക്കേണ്ടിവരുന്നതിനാല്‍ അല്‍പം അശ്രദ്ധ പോലും ഗുദദ്വാര പേശികളെ മുറിച്ച് മലം തടയാനുള്ള ശേഷി നഷപ്പെടുത്തിയാല്‍ മലം അറിയാതെ പോകുന്നതിനുള്ള അവസ്ഥ സംജാതമാകാന്‍ സാധ്യതയുണ്ട്.    
ചെലവ് കുറവ് ചെലവ്  അധികം 
മലദ്വാരം ചുരുങ്ങാനുള്ള സധ്യതയില്ല.     മലദ്വാരം ചുരുങ്ങിപ്പോകാനുള്ള സധ്യത ഉണ്ട്.     

  
അര്‍ശസ് ഛേദനവും (ഹെമറോയിഡെക്ടമി) ക്ഷാര സൂത്രവും താരതമ്യപ്പെടുത്തുമ്പോള്‍ ക്ഷാര സൂത്രം എന്തുകൊണ്ടും മികച്ചതാണെന്ന് കാണാം
അര്‍ശസിന്‍റെ ആയുര്‍വേദ ചികിത്സ ഇത്തരത്തില്‍ പല തരം ചികിത്സാ രീതികള്‍ നിറഞ്ഞതാണ്.. ഏത് തരം അര്‍ശസിന് ഏത് ചികിത്സ സ്വീകരിക്കണം എന്നുള്ളത് രോഗാവസ്ഥയും വൈദ്യന്‍റെ യുക്തിയും ആയി ബന്ധപ്പെട്ടിരിക്കുന്നു. 
Article by 
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom 
Kottarakkara
Kollam 

6.16.2014

അര്‍ശസ് (പൈല്‍സ്) ചികിത്സയിലെ ആയുര്‍വേദ സാധ്യതകള്‍ Ayurveda treatment for Piles kerala

അര്‍ശസ് അഥവാ പൈല്‍സ് എന്ന് അറിയപ്പെടുന്ന രോഗം ഇന്ന് കേരളത്തില്‍ മുന്‍പുള്ളതിനേക്കാള്‍ പതിന്‍മടങ്ങാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൈല്‍സ് ചികിത്സയില്‍ ഇന്ന് രോഗികള്‍ക്ക് മുന്‍പത്തേക്കാളും അവബോധം കൂടിയിട്ടുണ്ടെങ്കിലും ഇന്നും ചികിത്സ രോഗിക്ക് അത്യന്തം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. സര്‍ജറി ചെയ്താലും രോഗം തിരികെ വരാമെന്നുള്ളതും പൈല്‍സ് രോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സ തിരഞ്ഞെടുക്കുന്നതില്‍ വിമുഖത കാണിക്കുകയും ഒടുവില്‍ വ്യാജവൈദ്യത്തില്‍ എത്തിപ്പെടുകയും ചെയ്യുന്ന ഒരു പ്രവണത ഇന്നുണ്ട്. രോഗം വന്നതിന് ശേഷം ചികിത്സ വൈകിക്കുന്നത് ഇത് സര്‍ജറി ചെയ്യേണ്ടിവരുന്ന അവസ്ഥകളിലേക്ക് എത്തിക്കുന്നു എന്നതാണ് സത്യം. പൈല്‍സ് രോഗത്തെ സംബന്ധിച്ചിടത്തോളം ആഹാര ശീലങ്ങളാണ് ഇന്നത്തെ കാലഘട്ടത്തില്‍ പൈല്‍സ് രോഗികളുടെ വര്‍ദ്ധനവിന് പ്രധാന കാരണം. 

 ആധുനിക ശാസ്ത്രം പൈല്‍സിനെ എങ്ങിനെ കാണുന്നു?

ആധുനിക ശാസ്ത്രപ്രകാരം പൈല്‍സ് ഒരു സിര (വെയിന്‍) ജന്യ രോഗമാണ്. പലകാരണങ്ങള്‍ കൊണ്ടും സിരകള്‍ വിസ്താരം കൂടി അവയുടെ വലുപ്പം വര്‍ധിക്കുന്നതിനെ ”വേരിക്കോസിറ്റി’ എന്നാണ് അറിയപ്പെടുന്നത്. കാലുകളില്‍ വരാറുള്ള വേരിക്കോസ് വെയിന്‍ എന്ന അസുഖം പോലെതന്നെയാണ് ഇതിന്‍റെ ആരംഭ-വികാസങ്ങള്‍ (പാതോഫിസിയോളജി). എന്നിരിന്നാലും പൈല്‍സ് എന്ന രോഗത്തിന്‍റെ ചികിത്സയും കാരണങ്ങളും കാലിലെ വേരിക്കൊസ് വെയിനില്‍ നിന്നും വ്യത്യസ്ഥമാണ്.

യദാര്‍ധത്തില്‍ മറ്റു ജീവികളെ അപേക്ഷിച്ച്, അവയ്ക്കില്ലാത്ത, നിവര്‍ന്നുനില്‍ക്കാനുള്ള മനുഷ്യന്‍റെ സിദ്ധികാരണം അവന്‍ നല്‍കേണ്ടിവരുന്ന ’പിഴ’ യാണ് പൈല്‍സ്.

ആയുര്‍വേദ പ്രകാരം അര്‍ശസ്

ആയുര്‍വേദ ഗ്രന്ധങ്ങള്‍ അര്‍ശസിനെ മാംസാങ്കുരങ്ങള്‍ ആയാണ് കണ്ടത്.

"അരിവത് പ്രാണിനോ മാംസകീലകാ വിശസന്തി യത്
അര്‍ശാസി തസ്മാത് ഉച്യന്തേ ഗുദമാര്‍ഗ്ഗ നിരോധതഃ"

മാംസകീലകങ്ങള്‍ (വളര്‍ച്ചകള്‍) ഗുദമാര്‍ഗ്ഗത്തെ നിരോധിച്ചിട്ട് ഒരു ശത്രുവിനേപോലെ (അരി=ശത്രു) രോഗിയെ കഷ്ടപ്പെടുത്തുന്നതുകൊണ്ട് അര്‍ശസ് എന്നുവിളിക്കുന്നു എന്ന് അഷ്ടാംഗ ഹൃദയം പറയുന്നു.

രോഗകാരണങ്ങള്‍

താഴെ പറയുന്ന ഏതാനും ഘടകങ്ങളെ രോഗകാരണങ്ങളായി ആധുനിക ശാസ്ത്രം വിലയിരുത്തുന്നു.

Picture-1
പാരമ്പര്യം
അര്‍ശസ് ഒരു പാരമ്പര്യ രോഗം കൂടിയാണ്. ഒരേകുടുമ്പത്തിലെ മിക്കവര്‍ക്കും പ്രത്യേകിച്ച് മറ്റ് രോഗ കാരണങ്ങളില്ലാതെ തന്നെ രോഗം വരാറുണ്ട്. മലദ്വാരത്തിന് ചുറ്റുമുള്ള ഞരമ്പുകളുടെ ശക്തിക്കുറവാകാം ഇതിന് കാരണമെന്നാണ് ഗണിക്കപ്പെടുന്നത്.

ശരീരഘടനാപരമായ കാരണങ്ങള്‍
മനുഷ്യശരീരത്തിന്‍റെ ’നിവര്‍ന്ന നില്‍പ്’ ഞരമ്പുകള്‍ക്ക് (സിര) മുകളിലേക്കുള്ള രക്തപ്രവാഹത്തെ ബുദ്ധിമുട്ടിലാക്കുകയും സിരകള്‍ വികസിക്കാന്‍ തുടങ്ങുകയും ചെയ്യും. (ചിത്രം- ഒന്ന്)
Picture-2

ഗുദത്തോട് ചേര്‍ന്നുനില്‍ക്കുന്ന സുപ്പീരിയര്‍ റെക്ടല്‍ വയിന്‍സ് എന്ന ഞരമ്പുകളില്‍ വാല്‍വുകള്‍ ഇല്ലാത്തത് രക്തം തങ്ങിനില്‍ക്കാനും ഞരമ്പുകള്‍ വികസിക്കാനും കാരണമാകുന്നു. (ചിത്രം- രണ്ട്)

മലബന്ധം/ വയറിളക്കം
ഈരണ്ട് സന്ദര്‍ഭങ്ങളിലും അധികമായി ചെയ്യപ്പെടുന്ന ’മുക്കല്‍’ പൈല്‍സിന് പ്രധാന കാരണമാണ്.
മലവിസര്‍ജനസമയത്ത് ഞരമ്പുകളിലെ മര്‍ദ്ദം കൂടുന്നത് വികാസത്തിന് കാരണമാകുന്നു.
 ആഹാര കാരണങ്ങള്‍
മലബന്ധം ഉണ്ടാക്കുന്നതും, മലം ശുഷ്കിപ്പിക്കുന്നതുമായ ആഹാരങ്ങള്‍.
 മറ്റ് കാരണങ്ങള്‍

മറ്റെന്തെങ്കിലും രോഗത്തിന്‍റെയോ അവസ്ഥയുടേയോ ബാക്കിപത്രമായും പൈല്‍സ് വരാം.
മുഴകള്‍/ കാന്‍സറുകള്‍- ഗുദത്തിലോ വന്‍കുടലിലോ വരുന്ന മുഴകള്‍ അവിടുത്തേ ഞരമ്പുകളെ തടസപ്പെടുത്തി പൈല്‍സ് രൂപപ്പെടാറുണ്ട്.
ഗര്‍ഭാവസ്ഥ- ഇതും ഗുദഞരമ്പുകളെ തടസപ്പെടുത്തുകയോ സിരാ പേസികളെ ദുര്‍ബലമാക്കുകയോ ചെയ്ത് അര്‍ശസിന് കാരണമകാറുണ്ട്.
ചിരകാല മലബന്ധം- വളരെക്കാലമായുള്ള മലബന്ധം എടുത്തുപറയാവുന്ന ഒരു കാരണമാണ്.
പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍- ’കരള്‍ സിര’ യിലെ രക്താതി മര്‍ദ്ദം പൈല്‍സിന് മറ്റൊരു കാരണമാണ്.

ആയുര്‍വേദം അര്‍ശസിന്‍റെ കാരണങ്ങള്‍ പറയുന്നത് ഇപ്രകാരം. 

ദോഷങ്ങള്‍ പ്രകോപിക്കാനുള്ള കാരണങ്ങള്‍ കൊണ്ട് അവ കോപിച്ചിരിക്കുന്ന അവസ്ഥയില്‍ (പ്രധാനമായും ഉദരത്തെ സംബന്ധിക്കുന്ന ദോഷപ്രകോപം മൂലം. ദഹനം ശരിയാകാതെ വരികയോ ദഹിച്ച ഭക്ഷണത്തിന്‍റെ ശരിയായ ആഗീരണ വിസര്‍ജന പ്രക്രിയ ശരിയല്ലാതെ വരികയോ ചെയ്യുകയോ ചെയ്യുന്നത് മൂലവും ഉദരനിമിത്തമായ ഇന്ന് കണുന്ന മറ്റുരോഗങ്ങളായ മലബന്ധം, ഗ്യാസ്ടബിള്‍, വയറിളക്കം, ദഹനക്കേട്, പുളിച്ചുതികട്ടല്‍ എന്നിവയാണ് സാമാന്യമായി ദോഷകോപം എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. ഇവ ശരിയായി ദോഷത്തേ നോക്കിശരിയായി ചികിത്സിച്ച് ഭേദമാക്കാതെ കൊണ്ടുനടക്കുന്ന രോഗിക്ക് അര്‍ശസ് വരാനുള്ള വിശേഷ കാരണങ്ങളെയാണ് ഇനി പറയുന്നത്).

ഉത്കടാസനം (കുന്തിച്ചിരിക്കല്‍)- അര്‍ശസ് രോഗികളുടെ ഒരു പ്രാധാന ശീലമാണിത്. ഇത് വാഗ്ഭടാചാര്യന്‍ എഴുതിയ കാലഘട്ടത്തേക്കാള്‍ ഇന്ന് ഇത് കൂടുതലാണ്. ഓഫീസിലും വീട്ടിലും മറ്റ ജോലിസ്ഥലങ്ങളീലും രാവിലെ മുതല്‍ മണിക്കൂറുകളോളം ഒരേ ഇരിപ്പിരുന്ന് ജോലിചെയ്യുനവരിലും ഡ്രൈവര്‍മാരിലും മറ്റും അര്‍ശസ് വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഒരേ ഇരിപ്പിരിക്കിമ്പൊള്‍ മലദ്ദ്വാരത്തിന് അടുത്തുളള സിരകളിലെ മര്‍ദ്ദം കൂടുന്നതും ശരിയായ സമയത്ത് മലം, അധോവായു ഇവ വിസര്‍ജിക്കാനകാത്തതും അര്‍ശസിന് കാരണമാകുന്നു.

വിഷമാസനം- (ശരിയല്ലാത്ത രീതിയിലുള്ള ഇരിപ്പ്)

കഠിനാസനം (മാര്‍ദ്ദവമില്ലാത്ത ഇരിപ്പിടങ്ങളിലെ ഇരിപ്പ്)

ഉദ്ഭ്രാന്തയാനോഷ്ണാദി പ്രയാണാത് . കുടുക്കമുള്ള വാഹനങ്ങളിലെ ഇരുന്ന് യാത്രചെയ്യുന്നത് മൂലവും.

വ്യവായാത്- അധികമായ ലൈഗിക ബന്ധത്തില്‍ എര്‍പ്പെതുന്നതും (പ്രധാനമായും ഗുദമൈധുനം ചെയ്യുന്നത് അര്‍ശസിന് കാരണമാകുമെന്ന് ആധുനിക വിജ്ഞാനം തെളിയിക്കുന്നു)

വസ്തി നേത്ര അസമ്യക് പ്രണിധാനദിനാ ഗുദ ക്ഷണനാദ് അഭീക്ഷ്ണം- ശരിയല്ലാത്ത രീതിയില്‍ വസ്തിചെയ്യുമ്പോഴും മറ്റും ഗുദത്തില്‍ ഏല്‍ക്കുന്ന ക്ഷതവും

ശീതാംബുസംസ്പര്‍ശാത്- അധികം തണുത്ത ജലം ഗുദത്തില്‍ സ്പര്‍ശിക്കുമ്പോഴും (തണുത്തകാലാവസ്ഥയില്‍ തണുത്തുറഞ്ഞ ജലം ഗുദത്തില്‍ കഴുകുമ്പോഴും കുളികുമ്പോഴും മറ്റും സ്പര്‍ശിക്കുന്നതിനെയാണിവിടെ പരാമര്‍ശിക്കുന്നത്. തണുപ്പ് രക്തകുഴലുകളുടെ ഇലാസ്തികത കുറക്കുന്നു അതുകാരണം ചെറിയ ധമനികള്‍ സങ്കോചിക്കാന്‍ കാരണമാകുന്നു. അതുമൂലം രക്തപ്രവാഹം സിരകളിലേതും തടസപ്പെടുകയും അത് അര്‍ശസിന് കാരണമാകുകയും ചെയ്യും. മാത്രമല്ല തണുപ്പ് മലബന്ധത്തിനു കരണമാകുകയും അത് അര്‍ശസിന് നിമിത്തമാകുകയും ചെയ്യും)

ലോഷ്ടതൃണാദി സംഘര്‍ഷനാത്- കമ്പ്,കല്ല്,പുല്ല് മുതലായവ കൊണ്ട് ഘര്‍ഷണമേല്‍ക്കുന്നതുകൊണ്ടും. (അടി,ഇടി,മുതലായവകൊണ്ട് ഗുദപരിസരത്തുള്ള ചെറിയ രക്തക്കുഴലുകള്‍ പൊട്ടുകയും രക്തം കട്ടപിടിക്കുകയും ചെയ്ത് അവിടെ വീര്‍ത്ത് വേദനയോടുകൂടി തള്ളിവരുന്നു. ഇതിന് മോഡേണ്‍ മെഡിസിന്‍ ത്രോമ്പസ്ഡ് എക്സ്റ്റേണല്‍ പൈല്‍ എന്നു പറയും)

പ്രതതാദിപ്രവാഹണാത്- എപ്പോഴും ഊക്കോടുകൂടി മുക്കുന്നതുകൊണ്ടും

വാതമൂത്രപുരീഷവേഗോദീരണധാരണാത്- അധോവാതം, മൂത്രം, മലം, എന്നിവ ബലം പ്രയോഗിച്ച് തടയുന്നതുകൊണ്ടും, ബലമായി പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ടും

സ്ത്രീണാം ആമ ഗര്‍ഭഭ്രംശാത് ഗര്‍ഭോത്പീടനാത് വിഷമപ്രസൂതാതേരേവം- സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പോകുന്നതുകൊണ്ടും, ഗര്‍ഭം കാരണം സിരകളിലേ രക്തത്തിന്‍റെ മുകളിലേക്കുള്ള ഒഴുക്കിനെ തടസം (വീനസ് റിട്ടേണ്‍) നേരിടുന്നത് കാരണവും, പ്രസവത്തില്‍ വൈഷമ്യമുണ്ടാകുന്നത് കാരണവും

ഏവം വിധൈശ്ചാപരൈഃ കുപിതോ വായുരപാനസ്തം മലമുപചിതമാസാദ്യ ഗുദവലീഷ്വാധത്തേ- ഈ വിധത്തില്‍ കുപിതമാകുന്ന അപാനവായു   മലത്തേ ഗുദവലികള്‍ (ഗുദത്തിലുള്ള മാസപേശികള്‍) വച്ച് തടഞ്ഞുനിര്‍ത്തുന്നു.

തതസ്ത്വാഭിഷ്യണ്ണാസ്വര്‍ശാംസി ജായതേ-  അവിടെ നീര്‍ക്കെട്ടുണ്ടാക്കി അര്‍ശസ് ഉണ്ടാകുന്നു.

അര്‍ശസ് ലക്ഷണങ്ങള്‍

  • ആയുര്‍വേദം അര്‍ശസുകളെ പലവിഭാഗമാക്കി തിരിച്ചിട്ടുണ്ട്.
  • സഹജ അര്‍ശസ്- എന്നാല്‍ എന്നാല്‍ ജന്‍മനാ ഉള്ളത്.
  • ഉത്തരകാലജം- പിന്നീട് ഉണ്ടാകുന്നത്
  • ആര്‍ദ്ര അര്‍ശസ്- രക്തം പ്രവഹിക്കുന്നത്
  • ശുഷ്ക അര്‍ശസ്- രക്തം പ്രവഹിക്കാത്തത്

വാതജവും കഫജവും പിത്തജവും, രക്തജവുമ്, സന്നിപാതജവുമാണ് പിന്നീടുള്ള ദോഷജന്യങ്ങളായ അര്‍ശസുകള്‍ അവയ്ക്ക് ആതാതിന്‍റെ ലക്ഷണങ്ങള്‍ വിവരിച്ച് പറയുന്നുണ്ട്. (ചികിത്സിക്കുന്നവര്‍ക്ക് മാത്രം അറിഞ്ഞാല്‍ മതി എന്നുള്ളതുകൊണ്ട് ഒഴിവാക്കുന്നു)

പൂര്‍വരൂപങ്ങള്‍


അര്‍ശസ് വരുന്നതിനുമുന്‍പുതന്നെ നമുക്ക് വരാന്‍ സാധ്യതയുള്ള ചില ല്ക്ഷണങ്ങളാണിവ. ഈ ലക്ഷണങ്ങള്‍ ഒരാള്‍ക്ക് ഭാവിയില്‍ അര്‍ശസ് ഉണ്ടാകനുള്ള സാധ്യതയോ അര്‍ശസിന്‍റെ തുടക്കമുള്ളതായോ സംശയിക്കാം. ആതാതു ദോഷത്തേ നോക്കി ചികിത്സിക്കുകയോ പഥ്യം ആചരിക്കുകയോ ചെയ്താല്‍ പൂര്‍ണമായും ഭേദപ്പെടുകയും അര്‍ശസിനെ തടയുകയും ആകാം.
  • ആഹാരം ദഹിക്കാന്‍ വിഷമം
  • കുടലിരപ്പ്
  • അധികമായ ഏമ്പക്കം
  • പുളീച്ചുതികട്ടല്‍
  • ആഹാരം വേണ്ടായ്ക
  • നാഭിയുടെ ഉള്ളീല്‍ കല്ലിരിക്കുമ്പോലത്തെ കനം
  • വയറ്റില്‍ ശബ്ദം
  • ശാബ്ദത്തോടെ വായുപോകല്‍
  • അധികമായി മൂത്രം പോകല്‍
  • മലം കുറഞ്ഞിരിക്കല്‍
  • ഗുദത്തില്‍ അരിയും പോലുള്ള വേദന
  • കാലുകള്‍ക്ക് തളര്‍ച്ച
  • കണ്ണുകള്‍ക്ക് നീര്
  • ഉല്‍സാഹമില്ലായ്മ
  • മടി
  • തളര്‍ച്ച
  • വയറ്റില്‍ എന്തെങ്കിലും രോഗമുണ്ടാകുമോ എന്ന സംശയം

ആധുനികന്‍ പറയുന്നത്
പൈല്‍സിന്‍റെ ആദ്യത്തെ പ്രധാന ലക്ഷണം ബ്ലീഡിംഗ് ആണ്

ബ്ലീഡിംഗ്
മലത്തോടൊപ്പം, വേദനയില്ലാതെ, ഇളം ചുവന്നനിറത്തിലുള്ള രക്തം പോകുന്നു. മലം പോകുന്നതിനോടൊപ്പം രക്തവും തെറിച്ചു വീഴുന്നതുപോലെ ക്ലോസറ്റിലേക്ക് വീഴുകയാണെന്ന് രോഗി പറയുന്നത് കേള്‍ക്കാം.. ഇവിടെ ഇത് പ്രധാനപ്പെട്ടതാകാനൊരു കാരണമുണ്ട്. മറ്റ് ചിലരോഗങ്ങളില്‍ മലത്തോടൊപ്പം രക്തം പൊകുമെങ്കിലും അത് ഇങ്ങനെയല്ല. ഉദാ: ഫിഷര്‍ എന്ന രോഗത്തില്‍ മലത്തില്‍ ഒരു വരപോലെയാണ് രക്തം കാണുക.

പുറത്തേക്ക് തള്ളല്‍
പൈല്‍സ് വലുതാകുന്നതിനൊപ്പം അത് മലദ്വാരത്തിന് പുറത്തേക്ക് തള്ളിവരുന്നു. തുടക്കത്തില്‍ ചെറിയതോതിലുള്ള തള്ളല്‍ രോഗം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വലുതായി വരുന്നു. ഈ തള്ളലിന് നമ്മള്‍ നാല് സ്റ്റേജുകള്‍ പറയുന്നുണ്ട്.
ഡിഗ്രി ഒന്ന്
പൈല്‍ മാസ് പുറത്തേക്ക് വരുന്നതേയില്ല
ഡിഗ്രി രണ്ട്
പൈല്‍മാസ് മലവിസര്‍ജന സമയത്ത് പുറത്തേക്കെത്തുന്നു. അതിനു ശേഷം തനിയെ തിരികെ ഉള്ളിലേക്ക് കയറിപ്പൊകുന്നു.
ഡിഗ്രി മൂന്ന്
പൈല്‍മാസ് മലവിസര്‍ജന സമയത്ത് പുറത്തേക്കെത്തുന്നു. അതിനു ശേഷം തനിയെ തിരികെ ഉള്ളിലേക്ക് കയറിപ്പൊകുന്നില്ല. വിരള്‍ കൊണ്ട് തള്ളി ഉള്ളിലേക്ക് കയറ്റേണ്ടിവരുന്നു.
ഡിഗ്രി നാല്
പൈല്‍ മാസ് പുറത്തുതന്നെ നില്‍ക്കുന്നു.  അകത്തേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല. രോഗി വളരെ ബുദ്ധിമുട്ടുന്ന ഒരു സ്റ്റേജാണിത്.

വേദന- പൈല്‍സിന് തുടക്കത്തില്‍ അല്‍പം വേദനയുണ്ടാകാമെങ്കിലും അധികവും വേദനരഹിതമായ ഒരു രോഗമാണിത്. എന്നാല്‍ പൈല്സിലേക്കുള്ള രക്തപ്രവാഹം നിലച്ച് അവിടേ രക്തം കട്ടപിടിച്ചാല്‍ വേദനയുണ്ടാകറുണ്ട്. അതിന് ത്രോമ്പസ്ഡ് പൈല്‍ എന്നാണ് അറിയപ്പെടുന്നത്.

ചൊറിച്ചില്‍- മലദ്വാരത്തില്‍ ചൊറിച്ചില്‍ പലപ്പോഴും പൈല്‍സ് രോഗികള്‍ക്ക് അനുഭവപ്പെടാറുണ്ട്.

പൈല്‍സ് ഉപദ്രവങ്ങള്‍
അധിക രക്തസ്രാവം
രക്തക്കുറവ് (അനീമിയ)- ബ്ലീഡിംഗ് കാരണം
ത്രോമ്പോസിസ്- രക്തം കട്ടാപിടിക്കല്‍
അണുബാധകള്‍. അണുബാധ വന്നാല്‍ കരളീലേക്ക് വ്യാപിക്കാം
വ്രണമായി മാറുക.
(തുടരും).
Article by 
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom 
Kottarakkara
Kollam 


6.02.2014

ആയുർവേദത്തിലെ ഗവേഷണങ്ങൾ




നമ്മുടെ നാടിന്റെ ശാസ്ത്രമാണ് ആയുർവേദം. നമ്മുടെ ജീവിതരീതിയോട് അത് അഭേദ്യമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എന്നിട്ടും നമ്മുടെ ശ്രദ്ധ ഈ ശാസ്ത്രത്തിനു വേണ്ടത്ര ലഭ്യമാകുന്നുണ്ടോ എന്നു സംശയമാണ്. പാശ്ചാത്യവൈദ്യത്തോടാണ് നമുക്ക് ആഭിമുഖ്യം. അതിനു കാരണം പാശ്ചാത്യവൈദ്യം തുടർച്ചയായ പരീക്ഷണനിരീക്ഷണങ്ങളുടെ ഫലമാണ് എന്നതാണ്. എന്നാൽ ആയുർവേദത്തിൽ നടക്കുന്ന ഗവേഷണങ്ങളെപ്പറ്റി എത്രപേർക്കറിയാം? ഇന്ന് ആയുർവേദത്തിൽ നടക്കുന്ന അനേകം ഗവേഷണഫലങ്ങൾ നമ്മുടെ പൂർവികരുടെ അറിവുകളെ ശരിവയ്ക്കുന്നു. ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധേയമായ ഗവേഷണഫലങ്ങളെപ്പറ്റിയാണ് ഇന്നു പറയാൻ പോകുന്നത്.

ഗവേഷണം ഒന്ന് - രസായനങ്ങൾ ജീവിതദൈർഘ്യം വർദ്ധിപ്പിയ്ക്കുന്നു

ആയുർവേദ രസായനങ്ങളുടെ ശരീരത്തിൽ ഉളവാകുന്ന ഫലങ്ങളെക്കുറിച്ച് ഈച്ചകളെ ഉപയോഗിച്ചു പരീക്ഷണം നടത്തി രസായനങ്ങളുടെ ഫലസിദ്ധിയെപ്പറ്റിയുള്ള ആചാര്യവചനം ആധുനികശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം തെളിയിയ്ക്കാൻ സാധിച്ചു. പ്രഗത്ഭരായ ആയുർവേദ, മോഡേൺ ഭിഷഗ്വരന്മാരുടേയും ശാസ്ത്രജ്ഞന്മാരുടേയും മേൽനോട്ടത്തിലാണ് പഠനം നടന്നത്. മണിപ്പാൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന ഡോ. വല്യത്താൻ, ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ജന്തുശാസ്ത്ര ജനിതകശാസ്ത്രവിഭാഗങ്ങൾ, കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നിവരാണ് ഈ ഗവേഷണത്തിന്റെ അമരക്കാർ.

ആയുർവേദത്തിൽ ഉപയോഗിയ്ക്കപ്പെടുന്ന രണ്ടു രസായനങ്ങൾ - ആമലകീരസായനവും രസസിന്ദൂരവും - ആണ് പഠനത്തിന്നായി തിരഞ്ഞെടുത്തത്. ആദ്യത്തേത് നെല്ലിയ്ക്ക അടങ്ങിയ ഒരു ഹെർബൽ മരുന്നും രണ്ടാമത്തേത് മെർക്കുറി, ഗന്ധകം എന്നിവ ചേർന്ന ഒരു ഹെർബോ-മിനറൽ മരുന്നും (രസൌഷധം) ആണ്. പരീക്ഷണത്തിന്നായി തിരഞ്ഞെടുത്ത ഡ്രോസോഫില മെലനോഗാസ്റ്റർ  എന്ന ഈച്ചകൾക്ക് ഈ രസായനങ്ങൾ ആഹാരമായി നൽകിയാണ് പഠനം നടന്നത്. പഠനത്തിൽ അവയുടെ ജീവിതദൈർഘ്യം വർദ്ധിച്ചതായി കണ്ടു. രസൌഷധമായ രസസിന്ദൂരം ഉപയോഗിച്ചിട്ടും ഹെവിമെറ്റൽ ടോക്സിസിറ്റി (ഖരലോഹങ്ങളിൽ നിന്നുള്ള വിഷബാധ) ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

രസായനങ്ങൾ

ആയുർവേദത്തിലെ എട്ടു ശാഖകളിൽ ഒന്നാണ് രസായനചികിത്സ. ശരീരധാതുക്കളുടെ പുഷ്ടിയ്ക്കും വികാസത്തിനുമായി നൽകുന്ന മരുന്നുകളാണിവ. പലതരം രസായനചികിത്സകൾ വിവരിയ്ക്കുന്നുണ്ട്. ശരീരപുഷ്ടി, ആരോഗ്യം, നിറം, ആയുസ്സ് എന്നിവ വർദ്ധിപ്പിയ്ക്കാനായി നൽകപ്പെടുന്ന ഔഷധങ്ങളാണിവ. കഠിന പഥ്യ നിഷ്കർഷയിൽ നൽകപ്പെടുന്ന രസായന ചികിത്സകളുണ്ട്. അധികം പഥ്യമില്ലാതെ സാധാരണ രീതിയിലും രസായനങ്ങൾ ഉപയോഗിയ്ക്കാവുന്നതാണ്. ശോധനചികിത്സയിലൂടെ ശരീരശുദ്ധി വരുത്തിയ ശേഷം വിധിപ്രകാരം രസായനങ്ങൾ ശീലിയ്ക്കേണ്ടതാണ്.

ആമലകീരസായനം

നെല്ലിക്ക ഉപയോഗിച്ചുള്ള ഒരു രസായനമാണിത്. ഉണക്കനെല്ലിയ്ക്ക നിശ്ചിത അളവ് പൊടിയ്ക്കുന്നു. അതിനോടൊപ്പം പച്ചനെല്ലിയ്ക്കാനീര് അതേ അളവു ചേർത്തരയ്ക്കുന്നു. ഭാവന ചെയ്യുന്നു, എന്നാണീ പ്രക്രിയയ്ക്കു പേര്. പൂർണമായും നെല്ലിക്കാനീര് ഉണങ്ങിച്ചേരും വരെ അരയ്ക്കേണ്ടതാണ്. നെല്ലിക്കാനീരു വറ്റുമ്പോൾ വീണ്ടും അതേ അളവ് നെല്ലിക്കാനീരു ചേർത്ത് ഭാവന ചെയ്യുന്നു. ഇങ്ങനെ 21 പ്രാവശ്യം ഭാവന ചെയ്തെടുത്ത പൊടിയിൽ ഇരട്ടി തേനും പകുതി നെയ്യും ചേർത്ത് ഇളക്കുന്നു.

രസസിന്ദൂരം

വിധിപ്രകാരം ശുദ്ധി ചെയ്ത ഗന്ധകം, ശുദ്ധി ചെയ്ത രസം (മെർക്കുറി), തഴുതാമനീര് ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തരയ്ക്കുന്നു. പത്തു ദിവസത്തോളം അരച്ചുകഴിയുമ്പോൾ കറുത്തു തിളങ്ങുന്ന കുഴമ്പുമിശ്രിതം രൂപാന്തരപ്പെടുന്നു. ഇതിനെ തണലിൽ ഉണക്കിപ്പൊടിച്ച് ആ പൊടി മൺചട്ടിയിലെടുത്ത് മറ്റൊരു ചട്ടികൊണ്ടടച്ച്, ചെളി കുഴച്ചു പുടം ചെയ്ത് ചൂളയിൽ വയ്ക്കുന്നു. നാൽ‌പ്പത്തെട്ടു മണിക്കൂർ ഉന്നത താപനിലയിലിരിയ്ക്കുന്ന ചട്ടി തണുത്തതിനു ശേഷം തുറക്കുമ്പോൾ ഇഷ്ടിക നിറത്തിൽ ഒരു പൊടി മൺചട്ടിയുടെ മുകൾഭാഗത്തു പറ്റിയിരിയ്ക്കുന്നതു കാണാം. അതു ചുരണ്ടിയെടുക്കുന്നു. ഇതിന്ന് രസസിന്ദൂരം എന്നു പറയുന്നു.

ഗവേഷണഫലങ്ങൾ

രസായനം കഴിച്ച ഈച്ചകൾ അല്ലാത്തവയേക്കാൾ അധികനാൾ ജീവിതദൈർഘ്യം ഉള്ളവയായി കണ്ടെത്തി. അവയുടെ ജീവിതചക്രം വേഗത്തിലായി. അതായത് ലാർവകൾ സാധാരണ ഈച്ചകളേക്കാൾ വേഗം വളർച്ച നേടി ധാരാളം മുട്ടകൾ ഇടാൻ തുടങ്ങി. താപനില ഏൽക്കാനുള്ള കഴിവു വർദ്ധിച്ചു. ആഹാരമില്ലാതെ കൂടുതൽ നേരം കഴിയാനുള്ള കഴിവു വർദ്ധിച്ചു. ആമലകീരസായനം രസസിന്ദൂരത്തേക്കാൾ ഫലം കാണിച്ചു.

ഹെവി മെറ്റൽ ടോക്സിസിറ്റി

ഖരലോഹമായ മെർക്കുറി അടങ്ങിയ മരുന്നു കഴിച്ചിട്ടും ഈച്ചകൾക്ക് വിഷബാധാലക്ഷണങ്ങൾ ഉണ്ടാകാതിരുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ആയുർവേദമരുന്നുകളിൽ ഖരലോഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നും അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നും പ്രചരണങ്ങളുണ്ട്. ആയുർവേദപ്രകാരം ശോധനപ്രക്രിയകൾ ചെയ്തൊരു മരുന്ന് ഒരു വിഷബാധയും ഉണ്ടാക്കുന്നില്ല. മറിച്ച് രസായനഗുണമാണു നൽകുന്നത്.

ഗവേഷണം രണ്ട് - ആയുർവേദ ഭസ്മങ്ങളിലെ നാനോ പാർട്ടിക്കിൾ

ലോഹങ്ങളും ധാതുക്കളും നമ്മുടെ ശരീരത്തിൽ ദഹിയ്ക്കുന്നവയോ ആഗിരണം ചെയ്യപ്പെടുന്നവയോ അല്ല. ആയുർവേദസംഹിതകളുടെ കാലം മുതൽ തന്നെ ലോഹങ്ങളും ധാതുക്കളും മരുന്നായി ഉപയോഗിച്ചുവരുന്നുണ്ട്. അന്ന് അവ സൂക്ഷ്മ ചൂർണ്ണങ്ങളാക്കിയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ആയുർവേദത്തിൽ വന്ന വികാസം അവയെ ചില പ്രോസസ്സുകൾക്കു വിധേയമാക്കി (Marana Technique, 7th Century AD), അവയുടെ പാർട്ടിക്കിൾ സൈസ് കുറച്ച് വളരെച്ചെറിയ, ശരീരത്തിലേയ്ക്ക് എളുപ്പം ആഗിരണം ചെയ്യുന്ന, വിഷസ്വഭാവമില്ലാത്ത, പെട്ടെന്നു ഫലം ചെയ്യുന്ന മരുന്നുകളാക്കി മാറ്റിയെടുക്കാനും സാധിച്ചു. അവയാണ് ഭസ്മങ്ങൾ. ആ പുരോഗതി ആയുർവേദചികിത്സയിലെ ഒരു കുതിച്ചുചാട്ടമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ വികാസം പ്രാപിച്ച രസശാസ്ത്രം എന്ന വിഭാഗം ആയുർവേദത്തിൽ അനേകം പുതുമാറ്റങ്ങൾക്കു വഴി തെളിച്ചു.

എന്നാൽ പാശ്ചാത്യശാസ്ത്രങ്ങളുടെ കടന്നുവരവ് ഭാരതത്തിലുണ്ടായ ഇത്തരം പുരോഗതികളെ കണ്ടില്ലെന്നു നടിയ്ക്കാനും അവമതിയ്ക്കാനും ഇടയാക്കി. അത്രമാത്രം പുരോഗതി കൈവരിച്ചിട്ടില്ലാത്ത പാശ്ചാത്യശാസ്ത്രത്തിന് ആയുർവേദഭസ്മങ്ങളെ മനസ്സിലാക്കാനാകാഞ്ഞതു സ്വാഭാവികം. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാനോ ടെക്നോളജിയുടെ കടന്നുവരവ് ഭസ്മങ്ങളിലുള്ള നാനോ പാർട്ടിക്കിളുകളെ കുറിച്ചു പഠിയ്ക്കാനും, ഭസ്മങ്ങൾ ആയുർവേദത്തിലെ നാനോ മെഡിസിനുകളാണെന്നു തെളിയാനും സഹായിച്ചു.

നാനോ പാർട്ടിക്കിൾ എന്നാൽ നാനോമീറ്റർ വലിപ്പത്തിലുള്ള കണങ്ങളാണ്. നാനോമീറ്റർ എന്നാൽ അതിസൂക്ഷ്മമായ ഒരളവാണ്. അതായത് ഒരു മീറ്ററിനെ 1000,000,000 ഭാഗങ്ങളാക്കി മുറിച്ചെടുത്താൽ അതിലൊരു കണത്തിന്റെ വലിപ്പമാണ് ഒരു നാനോമീറ്റർ. ഈ നാനോ പാർട്ടിക്കിളുകളെ മരുന്നുകളായി ഉപയോഗിയ്ക്കാൻ സാധിയ്ക്കും. നാനോ മെഡിസിനെ നമുക്കു പ്രയോജനപ്പെടുത്താനാകുന്നത് ഔഷധവാഹികൾ (ഡ്രഗ് കാരിയർ) ആയാണ്. മരുന്നുകളെ നാനോ മെഡിസിനോടൊപ്പം ചേർത്ത് കോശങ്ങളിലേയ്ക്കും കോശകേന്ദ്രത്തിലേയ്ക്കും (ന്യൂക്ലിയസ്) പ്രത്യേക ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കും എത്തിയ്ക്കാൻ സാധിയ്ക്കും.

ചില പ്രത്യേക പച്ചമരുന്നുകളിട്ടു ഭാവന ചെയ്ത ഭസ്മങ്ങൾ പ്രത്യേക രോഗങ്ങളിൽ ആയുർവേദം ശുപാർശ ചെയ്യുന്നു. മാത്രമല്ല, ധാരാളം മാരണ/ഭസ്മീകരണ മെത്തേഡുകൾ വിവിധ ചെടികളുടെ സ്വരസങ്ങളും കഷായങ്ങളും ഉപയോഗിച്ചുണ്ടാക്കി വിവിധ രോഗങ്ങളിൽ നൽകാൻ പറയുന്നുണ്ട്. ഇതു മുകളിൽ പറഞ്ഞ ഔഷധവാഹി ഗുണത്തെ പ്രയോജനപ്പെടുത്തുകയാവാം.

നാനോ പാർട്ടിക്കിളുകൾ കണ്ടെത്തിയ വിവിധ ഭസ്മങ്ങൾ ചുവടെ ചേർക്കുന്നു.

സ്വർണ്ണഭസ്മം - 56 nm
രസസിന്ദൂരം (മെർക്കുറി) - 25 - 50 nm
മുക്ത ശുക്തി ഭസ്മം - 84 - 123 nm
a
ആയുർവേദത്തിലെ നാനോ മെഡിസിനുകളായ ഭസ്മങ്ങൾ രോഗശമനത്തിന്റെ അനേകായിരം സാദ്ധ്യതകൾ മുന്നിൽ വയ്ക്കുന്നു.

ഇനിയും ഈ രംഗത്തുണ്ടാകുന്ന റിസർച്ചുകൾ ആയുർവേദത്തെ മുൻ നിരയിലേയ്ക്കെത്തിയ്ക്കുമെന്നു പ്രത്യാശിയ്ക്കാം.


 തരംഗിണി ഓണ്‍ലൈന്‍ മാസിക പ്രസിദ്ധീകരിച്ച ലേഖനം
 http://www.tharamginionline.com/articles/viewarticle/717.html
Article by 
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom 
Kottarakkara
Kollam 

Copy right protected. Copy pasting disabled