ആയുര്‍വേദത്തിലെ ഒരു പ്രധാന ചികിത്സാ കര്‍മമാണ് രക്തമോക്ഷം അല്ലെങ്കില്‍ രക്തം കളയല്‍. അഷ്ടാംഗങ്ങളില്‍ ഒന്നായ ശല്യ ചികിത്സയിലെ പ്രധാന ക്രിയഎന്ന നിലയില്‍ ഇത് പ്രസിദ്ധമാണ്. ശരീരത്തിലെ സര്‍വാംഗമായും പ്രാദേശികമായും സ്ഥിതിചെയ്യുന്ന ദുഷ്ടരക്തത്തിനെ പുറന്തള്ളുന്നതാണ് ഈ ചികിത്സയുടെ തത്വം. സുശ്രുത സംഹിതയില്‍ രക്ത മോക്ഷ ചികിത്സക്ക് വളരെ പ്രാധാന്യം നല്‍കി അതിനെ പഞ്ചകര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ അധികം വൈദ്യന്മാര്‍ രക്തമോക്ഷം ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശല്യതന്ത്രത്തിന്റെ പ്രചാരം കൂടിവരുന്നതിനെ ഫലമായി രക്തമോക്ഷ ചികിത്സക്കും പ്രചാരം വര്‍ധിക്കുന്നതായി കാണാം.
മൂന്നുതരം രക്തമോക്ഷ ചികിത്സ
പ്രച്ച്ചാനം
പ്രധാനമായും പ്രാദേശികമായ രക്ത ദുഷ്ടിക്ക് ഉപയോഗിക്കുന്നു. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കി അല്പാല്പമായി രക്തം കളയുന്ന രീതിയാണ് ഇത്. വാത പ്രധാനമായ രോഗങ്ങളിലും രക്തം അല്പം മാത്രം കളയേണ്ടുന്ന രോഗങ്ങളിലും ഈ രീതിയാണ് ഉപയോഗിക്കാറ്.
ജലൂകം
ഇത് അട്ടയെ ഉപയോഗിച്ച് രക്തം കളയുന്ന രീതിയാണ്. വിഷമില്ലാത്ത അട്ടകളെ തിരഞ്ഞെടുത്ത് രക്തം കളയാന്‍ ഉദ്ദേശിച്ച ഭാഗത്ത് കടിപ്പിക്കുന്നു. അട്ട രക്തം കുടിച്ച വീര്‍ക്കുന്നു. ആവശ്യമുള്ളത്ര രക്തം പോയികഴിയുംപോള്‍ അട്ടയെ വിടുവിച്ച് മുറിവ് bandage ചെയ്യുന്നു. ജലൂക ചികിത്സ പ്രധാനമായും പിത്തജമായ രക്ത ദുഷ്ടിയിലാണ് ഉപയോഗിക്കുക.
സിരാവ്യധം
സിരാവ്യധം എന്നാല്‍ ഞരമ്പ് മുറിച്ചു രക്തം കളയുക എന്നാണു അര്‍ദ്ധമാക്കുന്നത്. സിരാവ്യധം സര്‍വാംഗത്തിലുമുള്ള അസുഖങ്ങളെ മാറ്റുന്നതാണ്.
സിരാവ്യധം ചെയ്യുന്ന വിധം.
തിരഞ്ഞെടുത്ത ശരീരഭാഗം വൃത്തിയാക്കിയത്തിനു ശേഷം മുറിക്കാന്‍ ഉദ്ദേശിക്കുന്ന സിരയുടെ തൊട്ടുമുകളില്‍ മുറുക്കെ കെട്ടുന്നു. അതിനു ശേഷം സിര (vein ) മുറിച്ച്രക്തം പുറത്തുകളയുന്നു. ദുഷ്ടരക്തം മുഴുവന്‍ പോയിക്കഴിഞ്ഞതിനു ശേഷം മുകളിലെ കെട്ട് അഴിച്ച് കളഞ്ഞ് bandage ചെയ്യുന്നു. ഇപ്പോള്‍ സിര മുറിക്കുന്നതിനു പകരം iv cannula ഉപയോഗിച്ചും രക്ത മോക്ഷണം ചെയ്തുവരാറുണ്ട് .രക്ത മോക്ഷണം ശരിയായി ചെയ്താലുള്ള ലക്ഷണങ്ങള്‍വേദനക്ക് ശമനം, ദേഹത്തിനു ഭാരക്കുറവ് തോന്നുക. മനസിന് സ്വസ്ഥത അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ ശരിയായി ചെയ്യപ്പെട്ട രക്ത മോക്ഷത്തിന്റെ ലക്ഷണങ്ങളാണ്.
രക്ത മോക്ഷം രക്ത ദുഷ്ടിക്ക് കാരണമായ ദോഷങ്ങളെ പുറത്ത് കളഞ്ഞ് അസുഖത്തെ സുഖമാക്കുന്നു. രക്തം അമിതമായി ശ്രവിച്ചു കളയാനും പാടില്ല.
ദുഷ്ട രക്തത്തെ രോഗിയുടെ ലക്ഷണങ്ങള്‍ നോക്കി അറിയാന്‍ സാധിക്കും
രക്ത മോക്ഷത്തില്‍ വര്‍ജിക്കേണ്ടവവ്യായാമം , സ്ത്രീ സംഭോഗം , കോപം, തണുത്ത വെള്ളം കുടിക്കല്‍,തണുത്ത വെള്ളത്തില്‍ കുളിക്കല്‍, ഒരുപാട് നേരം കാറ്റ് ഏല്‍ക്കുക. പകലുറക്കം ,എരിവും പുളിയും, ദുഃഖം, വാഗ്വാദം , ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം.ഇവ ബലമുണ്ടാകുന്നത് വരെ രോഗി ഉപേക്ഷിക്കേണ്ടതാണ്.
മൂന്നുതരം രക്തമോക്ഷ ചികിത്സ
- ജലൂകം
- സിരാവ്യധം
- പ്രച്ചാനം