9.20.2021

A huge pile mass cures by ksharasutra treatment

A  60 year old male presented to the opd with this huge fourth digree piles. Patient was unable to sit. The pile mass projects out of the anal canal. As per the patient he was suffering from piles for many years. Initially the piles was very small and it came out during the defecation. It used to go inside anal canal spontaneously. Gradually the pile mass increased the size and it needed manual reduction in that stage. Pile mass used to go inside while he pushes inside. But once in a fine day it refused to go inside. He tried hard and pile mass didnt go inside after defecation. It was painful. Patient got frightened and came to hospital. He opted ayurveda treatment. We tried with medicine first. It went vain. So our consultant Ayurveda Surgeon Dr.Jishnu Chandran suggested to go for surgery in allopathy hospital. But patient was not ready he wanted to try Ayurveda methods. Doctor decided  to do Ksharasutra therapy. Patient was willing wholeheartedly. Next day we did the therapy. The pile mass fall down with in a week. The wound was also healed in two weeks. Patient was happy. It was an example of  tremendous results given by Ayurveda therapy. 

You can discuss your health conditions  with Dr.Jishnu Chandran BAMS MS 
 Whatsapp 8281873504 
Message Jishnu Chandran on WhatsApp. https://wa.me/message/MJXM5VQDOAZLC1

1.18.2020

ഗ്യാസ് ട്രബിൾ കുറയ്ക്കാൻ എന്ത് ചെയ്യണം

https://youtu.be/4NBHk7q7j5Y
ഗ്യാസ്ട്രബിൾ കുറയ്ക്കാൻ എന്ത് ചെയ്യണം? വീഡിയോ കാണൂ...

11.03.2018

ഡയറ്റും ഡയബറ്റിസും 

ഒരു പ്രമേഹ രോഗിക്ക് എന്തൊക്കെ കഴിക്കാം? പ്രമേഹ രോഗിയായാല്‍ മധുരം ഒഴിവാക്കണം എന്ന് എല്ലാവര്‍ക്കും അറിയാം. മധുരമില്ലാത്ത ചായ, ഒഴിവാക്കപ്പെടുന്ന പായസങ്ങള്‍, മധുര പലഹാരങ്ങള്‍, രാത്രിയിലെ ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം ഇങ്ങനെ പോകുന്നു ഒരു മലയാളി പ്രമേഹ രോഗിയുടെ ആഹാരാരീതി. പ്രമേഹത്തില്‍ എന്തൊക്കെ ഒഴിവാക്കണം എന്ന് നാം നന്നായി പഠിച്ചിരിക്കുന്നു.  എന്നാല്‍ എന്തൊക്കെ കഴിക്കണം എന്ന് നമ്മെ ആരും പഠിപ്പിച്ചില്ല. അഥവാ നാമത് പഠിക്കാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. (അല്ലെങ്കിലും ഒരു രോഗം വന്നാല്‍ ആ രോഗത്തിന് അനുസരണമായി വ്യക്തിജീവിതത്തില്‍ പാലിക്കേണ്ട ആഹാര രീതികളേയും ജീവിത ചര്യകളേയും കുറിച്ച് ചോദിച്ച് മനസിലാക്കി അവ അണുവിടതെറ്റാതെ പാലിക്കുന്ന ശീലം നാം എവിടെയോ ഉപേക്ഷിച്ചല്ലോ. ആയുര്‍വേദം പഥ്യം എന്ന പേരില്‍ നിഷ്കര്‍ശിച്ചിരുന്ന ആഹാര ക്രമീകരണം ഒരു കാലത്ത് ’അരുതു’ കള്‍ മാത്രമായി അധപ്പതിച്ചപ്പോള്‍. രോഗിയും പഥ്യാചരണത്തെ വെറുത്തു എന്നത് സത്യം. ) പ്രമേഹരോഗിയുടെ ആഹാര രീതിയെ നമുക്ക് മൂന്നായി വിഭജിക്കാം. ധാരാളം കഴിക്കേണ്ടുന്നത്, മിതമായി കഴിക്കേണ്ടത്, അല്പം മാത്രം കഴിക്കേണ്ടത്.

പൊതുവെ പറഞ്ഞാല്‍ കാര്‍ബോ ഹൈഡ്രേററ്റ് അടങ്ങിയ ഭക്ഷണം നാം കഴിയുന്നത്ര കുറയ്ക്കുകയും പ്രോട്ടീന്‍, വൈറ്റമിന്‍, എന്നിവയും ഫൈബര്‍ അടങ്ങിയതുമായ ഭക്ഷണം ധാരാളം ഉള്‍പ്പെടുത്തുകയും വേണം. കൊഴുപ്പും ചില തരം പഴങ്ങളും നിയന്ത്രിതമായ മിതമായ അളവില്‍ മാത്രം കഴിക്കുകയും വേണം. 

എന്ത്കൊണ്ട് കാര്‍ബോ ഹഡ്രേറ്റ് ഒഴിവാക്കണം. ?

കാര്‍ബോഹൈഡ്രേറ്റ് ( അടങ്ങിയ ഭക്ഷണം നമ്മുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സാണ്. മധുര രസ പ്രധാനമായ എല്ലാ ആഹാരവും ഓരോ തരം കാര്‍ബോഹൈഡ്രേറ്റ് തന്നെയാണ്. മധുരം ചിലപ്പോള്‍ ഏറിയും കുറഞ്ഞുമിരിക്കാം.നാം കഴിക്കുന്ന അരി, ഗോതമ്പ്, എന്നീധാന്യങ്ങളും പഴവര്‍ഗ്ഗങ്ങളും, കിഴങ്ങുകളും കൃത്രിമമായി ചേര്‍ക്കുന്ന മധുരവുമാണ് നമ്മുടെ ആഹാരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റിനെ പ്രദാനം ചെയ്യുന്ന പ്രധാന സ്രോതസുകള്‍.  അന്നജം ്, പഞ്ചസാര എന്നിവയുടെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഇവയിലെല്ലാമുള്ളത്. സാധാരണ നാം കാര്‍ബോഹൈഡ്രേറ്റ്ശരീരത്തില്‍ എത്തുകയും അവ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്താല്‍ കൊഴുപ്പ് രൂപത്തില്‍ ശരീരത്തില്‍ ശേഖരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ പ്രമേഹ രോഗമുള്ളവര്‍ക്ക് ശരീരത്തില്‍ ഇന്‍സുലിന്‍ ഇല്ലാതിരിക്കുകയോ ഇന്‍സുലിന്‍ ശരീരത്തില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുകയണെങ്കില്‍ ഈ പ്രവര്‍ത്തനം നടക്കാതിരിക്കുകയും രക്തത്തില്‍ ഷുഗറിന്‍റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, പ്രമേഹരോഗമുള്ളവര്‍ കഴിക്കുന്ന ആഹാരത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കേണ്ടതാണ്. കാര്‍ബോഹൈഡ്രേറ്റ് ആഹാരത്തില്‍ കുറയുമ്പോള്‍ രക്തത്തിലേയ്ക്ക് അഗീരണം ചെയ്യുന്ന മധുരാംശത്തിന്‍റെ അളവ് കുറയുകയും ഷുഗര്‍ലെവല്‍ നോര്‍മലാകുകയും ചെയ്യുന്നു. 

എന്തൊക്കെ ഒഴിവാക്കണം? 

നാം സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന ധാന്യ പ്രധാനമായ ആഹാര സാധനങ്ങളെല്ലാം അതായത് ദോശ, ഇഡ്ഡലി, പുട്ട് തുടങ്ങിയ ആഹാര സാധനങ്ങളെല്ലാം തന്നെ പ്രമേഹ രോഗിയ്ക്ക് അപഥ്യങ്ങളാണ്. അത് കൂടാതെ മധുര മേറിയ ശര്‍ക്കര, പഞ്ചസാര, തേന്‍ മുതലായ സാധനങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, അരി, ഗോതമ്പ്, എന്നിവ ഉപയോഗിച്ചുണ്ടാകുന്ന മറ്റ് പലഹാരങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ട ചേമ്പ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് മുതലായവ, മധുര്യമേറിയ പഴങ്ങളായ ചക്കപ്പഴം പോലെയുള്ളവയുടേയും ഉപയോഗം നന്നേ കുറയ്ക്കേണ്ടതാണ്.  

എന്തൊക്കെ കഴിക്കാം? 

ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ പ്രധാനമായും അടങ്ങിയിട്ടുള്ളതുമായ ആഹാര മാണ് പ്രമേഹ രോഗിയുടെ മെനുവില്‍ പ്രധാന സ്ഥാനം അലങ്കരിക്കേണ്ടത് എന്ന് പൊതുവെ പറയാം. ഇത്തരം ഡയറ്റിന്‍റെ പ്രയോജനങ്ങള്‍ താഴെ പറയുന്നവയാണ്.

>അന്നജം ഇല്ലാതെ തന്നെ രോഗിയുടെ വിശപ്പിനെ അടക്കാന്‍ കഴിയുന്നു.

>പ്രോട്ടീന്‍ ദഹിക്കാന്‍ സമയമെതുക്കുന്നതിനാല്‍ അധികനേരം വിശക്കാതെ ഇരിക്കാന്‍ സഹായിക്കുന്നു. 

>ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുന്നു.

>ഇന്സുലിനെ എളുപ്പം പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

ഭക്ഷണം തിരഞ്ഞെടുക്കൊമ്പോള്‍.....

തവിടുള്ള ധാന്യങ്ങള്‍ 

ധാന്യങ്ങള്‍ തവിടോടെ ഉള്ളത് തിരഞ്ഞെടുക്കുക. ബാര്‍ളി, റാഗി, മുതിര, തവിട് കളയാതെ പൊടിച്ച ഗോതമ്പ് എന്നിവ ഉപയോഗിക്കാം. ഇവ കൊണ്ട് സാധാരണ ഉണ്ടാക്കാറുള്ള ദോശ, പുട്ട്, എന്നിങ്ങനെ പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാവുന്നതാണ്. 

മുളപ്പിച്ച ധാന്യങ്ങള്‍്

മുളപ്പിച്ച ധാന്യങ്ങള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശമിക്കുക. ചെറുപയര്‍, വന്‍പയര്‍, മുതിര, കടല, തുടങ്ങിയവ മുളപ്പിച്ച് കഴിക്കുന്നത് അവയിലെ മധുരാംശം കുറയുന്നതിനും ജീവകങ്ങള്‍ (vitamin B, vitamin C, etc) അമിനോ ആസിഡുകള്‍, വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു. ധാന്യങ്ങള്‍ മുളപ്പിക്കുന്നത് അവയെ ദഹനത്തിന് എളുപ്പമുള്ളതാക്കുകയും, പോഷകങ്ങള്‍ എളുപ്പത്തില്‍ ആഗീരണം ചെയ്യാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ ഫൈബര്‍ അടങ്ങിയവ ആയതിനാല്‍ വയറ് എളുപ്പം നിറഞ്ഞതായി തോന്നിപ്പിക്കുകയും തൃപ്തി ഉണ്ടാക്കുകയും അമിത ആഹാരത്തെ തടയുകയും ചെയ്യുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ മുളപ്പിക്കുയും അവ ഉപയോഗത്തിന് മുന്‍പ് നന്നായി 

പച്ചക്കറികള്‍

പച്ചക്കറികള്‍ ഏറ്റവും അവശ്യ ഭക്ഷ്യ വസ്തുക്കളില്‍ ഒന്നാണ്. അവ വൈറ്റമിനുകളുടെ കലവറയാണ് അതിനാല്‍ തന്നെ വേവിച്ച് കഴിക്കുന്നതിനോടൊപ്പം സലാഡ് രൂപത്തിലൊ മറ്റൊ പച്ചയായും അവ കഴിക്കാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയതും പോഷകങ്ങളുടെ കലവറയുമായ ഇവ പ്രമേഹ നിയന്ത്രണത്തിലും ഒരു പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അതോടൊപ്പം ഇലക്കറികളും ഉള്‍പ്പെടുത്തേണ്ടതാണ്.

പഴങ്ങള്‍

അധികം മധുരമുള്ള പഴങ്ങള്‍ ഒഴിവാക്കുന്നതിനോടൊപ്പം മധുരം കുറവുള്ളതും പൂര്‍ണ്ണമായും പഴുക്കാത്തതുമായ പഴങ്ങള്‍ അഹാരത്തില്‍ ഉള്‍പ്പെടുത്തുക. വിളഞ്ഞ അവസ്ഥയിലുള്ള പഴങ്ങള്‍ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. നെല്ലിക്ക, ആപ്പിള്‍, വിളഞ്ഞ പേരയ്ക്ക, ജാമ്പയ്ക്ക, അത്തിപ്പഴം, മാതള നാരങ്ങ, ഞാവല്‍ പഴം എന്നിവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങളാണ്. 

കൊഴുപ്പ്

കൊഴുപ്പ് അധികമായ ഭക്ഷണം പൊതുവെ പ്രമേഹത്തില്‍ നല്ലതല്ല. ശരീരം തടിപ്പിക്കും എന്നുള്ളതുകൊണ്ടാണത്. എന്നാലും മിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. ഈ അടുത്തകാലത്തായി അധികം കൊഴുപ്പ് കഴിക്കുന്ന ഒരു തരം ഭക്ഷണ രീതിയായ ഡയറ്റ് പ്രചാരത്തില്‍ വരുന്നുണ്ട്. മതിയായ തെളിവ് ലഭിക്കാതാതിനാല്‍ ഇത്തരം ചികിത്സാരീതിയെ ശാസ്ത്രം അംഗീകരിച്ചിട്ടില്ല. 

സമീകൃത ആഹാരം 

പ്രമേഹത്തില്‍ പൊതുവെ അല്‍പ്പ അന്നജമായ  ആഹാര രീതിയാണ് നല്ലത്. അന്നജത്തിന്‍റെ അളവ് കുറയ്ക്കുന്നതിനോടൊപ്പം മറ്റെല്ലാ പോഷകങ്ങളും ശാരീരത്തില്‍ എത്തുന്ന തരത്തിലുള്ള ആഹാര രീതിയാണ് സ്വീകാര്യം. വൈറ്റമിനുകളും മറ്റ് ധാതു ലവണങ്ങളും മറ്റും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. കാരണം പ്രമേഹ ജന്യമായ മറ്റ് കോമ്പ്ലിക്കേഷനുകളെ ഒഴിവാക്കുന്നതില്‍ വൈറ്റമിനുകളും ആന്‍റ്റീ ഓക്സിഡന്‍റുകളും ഒക്കെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രക്തക്കുഴലുകളില്‍ തടസമുണ്ടാകാതെയും, ഹൃദയം വൃക്ക കണ്ണ് നാടീ ഞരമ്പുകള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടാതെയും ഒക്കെ സഹായിക്കുന്നത് ഈ ലഘു പോഷകങ്ങളാണ്.. 

താഴെ പറയുന്ന പ്രകാരണ് ആഹാര രീതി പരിഷ്കരിക്കാവുന്നതാണ്.

പ്രഭാത ഭക്ഷണം

റാഗി, ബാര്‍ളി, മുതിര അന്നിവ കൊണ്ടുള്ള പലഹാരം. (രണ്ട് ദോശ, അര കഷ്ണം പുട്ട് )
മുളപ്പിച്ച ധാന്യങ്ങള്‍ ( മുളപ്പിച്ച ചെറുപയര്‍/ മുതിര 50 ഗ്രാം)
അധികം പഴുക്കാത്ത പഴങ്ങള്‍ (മാതള നാരങ്ങ 1/ ആപ്പിള്‍ 1)


ഉച്ച ഭക്ഷണം

ചോറ് പതിവിലും കുറച്ച് 
പച്ചക്കറികള്‍ പതിവിലും അധികം (ചീരത്തോരന്‍, അവിയല്‍ എന്നിവ ചോറിനേക്കാള്‍ കൂടുതല്‍) 
വേവിക്കാത്ത പച്ചക്കറികള്‍  ( കക്കിരിക്ക, കാരറ്റ് എന്നിവ കൊണ്ടുള്ള സലാഡ്)
ചെറിയ മത്സ്യം കറിവയ്ച്ചത് 


വൈകുന്നേരം

മധുരമിടത്ത ചായ / കട്ടന്‍ ചായ ഡ്രൈ ഫ്രൂട്ട്സ് ( ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ 4,5 എണ്ണം) /അധികം മധുരമില്ലാത്ത പഴങ്ങള്‍ 1/ റാഗി/ബാര്‍ളി വിഭവങ്ങള്‍ ഇവയില്‍ ഏതങ്കിലും ഒന്ന്. (ഉണക്ക മുന്തിരി, ഈന്തപ്പഴം എന്നിവ ഒഴിവാക്കുക) 

രാത്രി ഭക്ഷണം

രാത്രിഭക്ഷണം കഴിവതും 8.30 മണിയ്ക്ക് മുന്‍പായി കഴിയുക്കുകമിതമായിരിക്കാന്‍ ശ്രദ്ധിക്കുകറാഗി, ബാര്‍ളി, മുതിര, ചെറുപയര്‍, ഗോതമ്പ്‍ എന്നിവ കൊണ്ടുള്ള പലഹാരങ്ങള്‍, പച്ചക്കറികൊണ്ടുള്ള സാലഡ്, എന്നി ഉള്‍പ്പെടുത്താം. 

ആയുര്‍വേദം പ്രമേഹത്തെ കാണുന്നത് ജീവിത ശൈലി രോഗമായിട്ടാണ്. ജീവിത ശൈലി ഗുണമരമായ രീതിയില്‍ മാറ്റുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. പൂര്‍ണ്ണമായ ശമനമില്ലാത്ത ഒരു രോഗമായതുകൊണ്ട് തന്നെ രക്തത്തിലെ ഗ്ല്ലൂക്കോസിന്റെ അളവ് നോര്‍മ്മലായിരുന്നാല്‍ പൊലും ആരോഗ്യകരമായ ജീവിത ശൈലിയും ആഹാര രീതിയും തുടരേണ്ടത് രോഗത്തിന്‍റെ തിരിച്ചുവരവിനെ തടവാനും ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രമേഹജന്യ ഉപദ്രവ വ്യാധികളെ (ഹൃദ്രോഗം, വൃക്ക രോഗം, കാഴ്ച നഷ്ടപ്പെടുക, ന്യൂറൊപ്പതി) ഒഴിവാക്കാനും ആവശ്യമാണ്. 

മാധ്യമം ഓണ്ലൈനില് പ്രസിദ്ധീകരിച്ച ലേഖനം. 

Dr. Jishnu Chandran BAMS, MS
Mob: 8281873504 
Assistant professor
PNPS AYURVEDA MEDICAL COLLEGE, KANHANGAD

Ayurveda Surgeon
KASYAPA AYURVEDA HEALTH CARE ,KANNUR

9.17.2015

അലര്‍ജ്ജി ആയുര്‍വേദ ചികിത്സ Allergy ayurveda treatment kerala

അലര്‍ജ്ജി (Allergy)
അലര്‍ജ്ജി എന്നാലെന്താണ്?
അലര്‍ജ്ജി (allergy) എന്നത് ഇന്ന് മലയാളത്തില്‍ സാമാന്യവല്‍ക്കരിക്കപ്പെട്ട ഒരു വാക്കാണ്. എനിക്ക് അയാളെ കാണുന്നതേ അല‍ര്‍ജ്ജിയാണ്. എന്ന് ഒരു മലയാളി പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നതല്ല ഒരാള്‍ ഒരു ഡോക്ടറോട് എനിക്ക് പൊടി അലര്‍ജ്ജിയാണ് (dust allergy) എന്ന് പറയുമ്പോഴുള്ളത്. അലര്‍ജ്ജി എന്ന വാക്ക് ഇന്ന് ഒരു മെഡിക്കല്‍ വാക്കല്ല അത് സംസാരവാക്കാണ്. അലര്‍ജ്ജിയെ ഡോക്ടര്‍മാര്‍ വിളിക്കുന്നത് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി (hyper sensitivity) എന്നാണ്. ഒരു തരം അതി വൈകാരികത എന്ന് വേണമെങ്കില്‍ പറയാം. അതി വൈകാരികത നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റത്തിനാണെന്ന്  (immune system) (രോഗ പ്രതിരോധ സംവിധാനത്തിന്)  മാത്രം. യദാര്‍ത്ഥത്തില്‍ നമുക്ക് അണുബാധ (infection) മുതലായ രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് നമ്മുടെ പ്രതിരോധ സംവിധാനം (immune system). സാധാരണ ഗതിയില്‍ അത് നമുക്ക് കുഴപ്പമൊന്നുമുണ്ടാക്കാത്ത ഒന്നാണ് ഇത്. എന്നാല്‍ അത് ചില സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. 

പലതരം ലക്ഷണങ്ങള്‍ അലര്‍ജ്ജിയില്‍ കാണാം. ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട അലര്‍ജ്ജിയില്‍ (allergy) തുമ്മല്‍ (sneezing) ശ്വാസം മുട്ടല്‍ (breathlessness) മുതലായ ലക്ഷണങ്ങളാണ് ഉണ്ടാകുക. അതല്ലാതെ ത്വക്കില്‍ ചൊറിഞ്ഞ് തടിക്കുക മുതലായ ലക്ഷങ്ങളോട് കൂടിയും മാരകമായ രീതിയിലും അലര്‍ജ്ജി വരാറുണ്ട്. ആയുര്‍വേദത്തില്‍ അലര്‍ജ്ജിയെ പറ്റി പരാമര്‍ശങ്ങളുണ്ട്. രജ (പൊടി) ധൂമങ്ങള്‍ (പുക) എന്നിവമൂലവും വിഷദ്രവ്യങ്ങള്‍ മൂലവും ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ ആയുര്‍വേദത്തില്‍ (Ayurveda) വിവരിക്കുന്നുണ്ട്. ഇന്ന് ആയുര്‍വേദ ചികിത്സകര്‍ അലര്‍ജ്ജിയെ (allergy) രക്തദുഷ്ടിയുമായി ബന്ധപ്പെടുന്ന ഒരു രോഗമായിട്ടാണ് കണക്കാക്കുന്നത്. ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സകൊണ്ട് പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗവുമാണ് അലര്‍ജ്ജി കൊണ്ടുള്ള തുമ്മല്‍.

ശ്വാസകോശ അലര്‍ജ്ജി
(Respiratory allergy)

നമ്മുടെ നാട്ടുകാരില്‍ 20 ശതമാനത്തോളം ആള്‍ക്കാര്‍ അലര്‍ജ്ജികൊണ്ട് കഷ്ടപ്പെടുന്നവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിനെട്ട് ശതമാനത്തോളം പേര്‍ ശ്വാസകോശ അലര്‍ജ്ജി ഉള്ളവരാണ്. അലര്‍ജ്ജി നാള്‍ക്കുനാള്‍ കൂടി വരികയുമാണത്രെ.

അലര്‍ജ്ജി ഉണ്ടാക്കുന്ന വസ്തുക്കളെ അലര്‍ജ്ജനുകള്‍ (allergens)  എന്നാണ് വിളിക്കുന്നത്. ഈ അലര്‍ജ്ജനുകള്‍ ശരീരത്തില്‍ ഏതു ഭാഗവുമായാണോ ബന്ധപ്പെടുന്നത് അതിനനൗസരിച്ചുള്ള ലക്ഷണമാണ് ഉണ്ടാകുന്നത്. ശ്വസനവ്യൂഹത്തില്‍ പ്രധാനമായും പോളനുകള്‍ ആണ് അലര്‍ജ്ജി ഉണ്ടാക്കുന്നത്. അലര്‍ജ്ജി ജന്യ ജലദോഷത്തില്‍ പ്രധാനമായും മൂക്കില്‍ ചൊറിച്ചില്‍, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍ എന്നിവയാണ് ലക്ഷണമായുണ്ടാകുക.  ശ്വാസകോശത്തില്‍ കഫം അധികമായി ഉല്‍പാദിപ്പിക്കപ്പെടുകയും ചുമ, ശ്വാസം മുട്ടല്‍, ശബ്ദത്തോടെയുള്ള ശ്വാസോഛ്വാസം എന്നിവയുണ്ടാക്കുകയും ചെയ്യുന്നു. 
ഭക്ഷണം പലതരത്തിലുള്ള അലര്‍ജ്ജികള്‍ ഉണ്ടാക്കുമെങ്കിലും (വയറിളക്കം, വയറുവേദന, ചൊറിച്ചില്‍ മുതലായവ) ശ്വസനാലര്‍ജ്ജികള്‍ ഉണ്ടാക്കുന്നത് പതിവില്ല. ശ്വസനാലര്‍ജ്ജികള്‍ പ്രധാനമായും മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അലര്‍ജ്ജനുമായി ശരീരം സമ്പര്‍ക്കത്തിലേര്‍പെട്ടാല്‍ ഉടനെ ലക്ഷണം തുടങ്ങുകയായി.   

കാരണങ്ങള്‍ (causes )
അലര്‍ജ്ജി ഉണ്ടാക്കുന്ന ഘടകങ്ങളെ പ്രധാനമായും ശാരീരിക ഘടകങ്ങള്‍ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിങ്ങനെ തിരിക്കാം. 

ശാരീരിക കാരണങ്ങള്‍
  • പാരമ്പര്യം (heredity)
ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇത്. അലര്‍ജ്ജി മിക്കപ്പോഴും പാരമ്പര്യമാണ്.  മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലുമൊക്കെ അലര്‍ജ്ജി ഉണ്ടായിരുന്നെങ്കില്‍ അത് മക്കളിലേക്കും വരാം അതായത് അലര്‍ജ്ജി രോഗികള്‍ക്കുണ്ടാകുന്ന കുട്ടികളിലും അലര്‍ജ്ജി കാണപ്പെടാറുണ്ട് എന്നുമാത്രമല്ല അത് രോഗമില്ലാത്ത മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികളേക്കാള്‍ തീവ്രമായി അനുഭപ്പെടുകയും ചെയ്യുന്നു.
  • പ്രായം (age)
ചെറിയ കുട്ടികളിലാണ് അലര്‍ജ്ജി അധികവും കാണപ്പെടാറ്. അലര്‍ജ്ജികൊണ്ടുണ്ടകുന്ന ആസ്ത്മ കൂടുതലും കാണപ്പെടുന്നത് പത്ത് വയസില്‍ താഴെയുള്ള കുട്ടികളിലാണ്. എന്നാല്‍ അലര്‍ജ്ജിക് ജലദോഷം ചെറുപ്പക്കാരിലാണത്രേ കൂടുതല്‍.
  • ലിംഗം (sex)
ആണ് കുട്ടികളില്‍ പെണ്‍കുട്ടികളേക്കാള്‍ അലര്‍ജ്ജി കൂടുതലായി കാണപ്പെടുന്നത്. ആസ്ത്മ കൂടുതല്‍ പെണ്‍കുട്ടികളിലും.

പ്രതികൂല ഘടകങ്ങള്‍
  • പുകവലി(smoking)
  • കെമിക്കലുകള്‍ (chemicals)
  • തണുത്ത അന്തരീക്ഷം (cold climate)
  • എയര്‍ കണ്ടീഷനുകള്‍ (air conditions )
  • അന്തരീക്ഷത്തിലെ ഈര്‍പ്പം (humidity)
  • കാറ്റേല്‍ക്കുക (exposure to wind)
  • അന്തരീക്ഷ മലിനീകരണം (pollution )
  • പുക (smoke)
ലക്ഷണങ്ങള്‍
  • തുമ്മല്‍ (sneezing)
  • ജലദോഷം (running nose)
  • മൂക്കടപ്പ് (nose blockage)
  • മൂക്ക് ചൊറിച്ചില്‍ (itching of nose)
  • ചുമ (cough)
  • തൊണ്ട വേദന  (throat pain)
  • കണ്ണ് ചൊറിച്ചില്‍ (itchy eyes)
  • കണ്ണില്‍ നിന്ന് വെള്ളം വരുക (watering of eyes)
  • കണ്ണിന് ചുറ്റും കറുത്ത പാട് (black circles around the eyes)
  • തലവേദന (head ache)
  • ക്ഷീണം (tiredness)
  • തൊലിപ്പുറത്ത് ചൊറിച്ചിലും തടിപ്പുകളും വരുക (wheals on skin)
രോഗ നിര്‍ണ്ണയം (diagnosis) 
സാധാരണഗതിയില്‍ അലര്‍ജ്ജി ദേഹ അരിശോധനകൊണ്ട് രോഗനിര്‍ണ്ണയിക്കാവുന്ന ഒന്നാണ്. അതിന് ചില പ്രത്യേക ടെസ്റ്റുകളും നടത്താറുണ്ട്.

സ്കിന്‍ പ്രിക് ടെസ്റ്റ് (skin prick test)
രോഗിയുടെ ത്വക്കിലേക്ക് ചില പദാര്‍ഥങ്ങള്‍ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കുന്ന വിധം അളക്കുകയാണ് ചെയ്യുന്നത്. ഏതെല്ലാം വസ്തുക്കളോടാണ് രോഗിക്ക് അലര്‍ജ്ജി എന്ന് കണ്ടുപിടിക്കാന്‍ ഇത് സഹായകമാണ്.

RAST (Radio Alergo Sorbent Test)
ഇത് ശരീരത്തിലെ ഇമ്മ്യൂണോ ഗ്ലോബുലിന്‍ഇ (IgE) എത്രയുണ്ട് എന്ന് അറിയുന്നതിന് വേണ്ടിയുള്ളതാണ്.

ഈസിനോഫില്‍ കൗണ്ട്. (eosinophil count)
രോഗിയുടെ രക്തത്തിലുള്ള വെളുത്ത രക്താണുക്കളുടെ എണ്ണം തീര്‍ച്ചപ്പെടുത്തുന്നതിനുള്ള രക്ത പരിശോധനയാണ് ഇത്. ശരീരത്തില്‍ അലര്‍ജ്ജിയോ അണുബാധയോ മൂലമുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഈസിനോഫില്‍ കൗണ്ട് ഉയര്‍ന്ന് കാണപ്പെടുന്നു.  അലര്‍ജ്ജിയുടെ ഒരു പ്രാധമിക പരിശോധനയാണ് ഇത്. 
ഇത് കൂടാതെ മൂക്കില്‍ ദശ വളര്‍ച്ച, സൈനസൈറ്റിസ്, എന്നിവ ഉണ്ടോ എന്ന് പരിശോധിക്കാനായി x-ray പോലെയുള്ള പരിശോധനകളും നടത്താറുണ്ട്.

ചികിത്സ ( Treatment)
സാധാരണയായി അലോപ്പതിയില്‍ ആന്‍റീ ഹിസറ്റമൈനുകള്‍ (ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്റമൈന് എതിരായുള്ള മരുന്നുകള്‍), സ്റ്റിറോയിടുകള്‍ (മൂക്കടപ്പ് പെട്ടന്ന് മാറാനും ലക്ഷണങ്ങള്‍ക്ക് വേഗം ശമനം ലഭിക്കാനും സഹായിക്കുന്നു.) എന്നിവയാണ് ഉപയോഗിക്കുന്നത്.
ആയുര്‍വേദ ചികിത്സ (Ayurveda  treatment)

ആയുര്‍വേദ വീക്ഷണം
ആയുര്‍വേദ വീക്ഷണമനുസരിച്ച് അലര്‍ജ്ജിയുടെ കാരണങ്ങളിലേക്കാണ് ശ്രദ്ധിക്കേണ്ടത്. അത് അലര്‍ജ്ജിയുണ്ടാക്കുന്ന വസ്തുക്കളുമായുള്ള ബന്ധം മുറിക്കല്‍ മാത്രമല്ല. ആ വസ്തുക്കളോട് ശരീരത്തിനുണ്ടാകുന്ന ’പക’ ക്ക് എന്താണ് കാരണം എന്ന അന്വേഷണം കൂടിയാണ്. അലര്‍ജ്ജിക്ക് കാരണമാകുന്ന വാതപിത്തകഫങ്ങളെ ഔഷധങ്ങള്‍ കൊണ്ട് ക്രമീകരിക്കുകയോ ശോധന ചികിത്സകൊണ്ട് പുറം തള്ളുകയോ ആണ് ചെയ്യുന്നത്. ദോഷത്തിന്റെ കാഠിന്യം അനുസരിച്ചുള്ള മരുന്നുകളാണ് ചെയ്യേണ്ടത്. രോഗിയുടെ ലക്ഷണങ്ങളിലുള്ള വ്യക്തിഗതമായ വ്യത്യാസം മനസിലാക്കി ദോഷത്തേയും അഗ്നിയേയും പ്രകൃതിയേയും അറിഞ്ഞാണ് ചികിത്സ.

ചികിത്സ (treatment )
രോഗിയുടേയും രോഗത്തിന്‍റെയും അവസ്ഥ അനുസരിച്ച് ശോധനമോ ശമനമോ ചെയ്യുന്നു. ശോധന ചികിത്സ ചെയ്തതിന് ശേഷം ഔഷധങ്ങള്‍ കൊണ്ട് ചികിത്സിക്കുന്നത് വേഗം ഫലം സിദ്ധിക്കുന്നതായിക്കാണുന്നു. അഗ്നി വര്‍ദ്ധകമായ ചികിത്സയാണ് ആത്യന്തികമായി അലര്‍ജ്ജിക്ക് നല്‍കുന്നത്. വിഷപദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള മരുന്നുകളും അതില്‍ പെടുന്നു. ധാത്വഗ്നിയെ ദീപനം ചെയ്യുന്നതിനായുള്ള മരുന്നുകളില്‍ പ്രധാനമാണ് മഞ്ഞള്‍ തിപ്പലി ചുക്ക് കുരുമുളക് മുതലായവ.
  • വമനം
കഫദോഷത്തെ പുറന്തള്ളുന്നു. ദോഷത്തിന്‍റെ കോപം അനുസരിച്ച് മൃദു വമനമോ വമനമോ ചെയ്യാം.
  • വിരേചനം   
യുക്തമായ മരുന്നുകള്‍ കൊണ്ട് വിരേചനം ചെയ്യണം. അധികമായ പിത്തദോഷത്തെ വിരേചനം കൊണ്ട് പുറന്തള്ളാം. അഗ്നിദീപനമുണ്ടാകുവാനും ശരീരം ശുദ്ധമാകുവാനും വിരേചനം സഹായിക്കുന്നു.
  • നസ്യം
നസ്യം സൈനസൈറ്റിസ്, മൂക്കില്‍ ദശവളര്‍ച്ച എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കഫം പുറത്തുകളയാന്‍ നല്ലതാണ്. നാസാ നാളത്തേയും സൈനസുകളേയും ശുദ്ധീകരിക്കാന്‍ രോഗാനുസൃതമായി ചെയ്ത നസ്യ ചികിത്സകൊണ്ട് സാധിക്കുന്നു. 
  • ഔഷധ ചികിത്സ
ഔഷധ ചികിത്സയില്‍ പ്രധാനമായും ത്രിദോഷഹരമായ മരുന്നുകള്‍ ഉപയോഗിക്കുന്നു.  രസായന പ്രയോഗങ്ങളും അവസ്ഥാനുസരണം ചെയ്യുന്നുണ്ട്.
ശരിയായ ആയുര്‍വേദ ചികിത്സ കൊണ്ട് അലര്‍ജ്ജി തുമ്മല്‍ എന്നിവ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. എന്‍റെ ചെറിയ കാലത്തെ ചികിത്സാനുഭം കൊണ്ടുതന്നെ ഒരു പിടി ആള്‍ക്കാരെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞ സാമാന്യ ചികിത്സ രോഗത്തിനും രോഗിക്കും അനുസരിച്ച് വ്യത്യാസം വരുത്തിയാണ് ചികിത്സ.
എന്തുകൊണ്ട് ആയുര്‍വേദം?
അലോപ്പതി ചികിത്സയെ അപേക്ഷിച്ച് ആയുര്‍വേദ ചികിത്സയുടെ മേന്മകള്‍ താഴെപറയുന്നതാണ്
  • സ്റ്റിറോയിടുകള്‍ ഉപയോഗിക്കുന്നില്ല
  • പാര്‍ശ്വഫലങ്ങളില്ല
  • ജീവിതകാലം മുഴുവന്‍ മരുന്നുപയോഗം ഇല്ല
  • പ്രകൃതി ദത്തമായ മരുന്നുകള്‍ ഉപയോഗിക്കുന്നു
  • ശരീരത്തിന്‍റെ സ്വാഭാവിക രോഗ പ്രതിരോധ ശേഷിയെ വീണ്ടെടുക്കുന്നു.
അലര്‍ജ്ജിയുള്ളവര്‍ ചെയ്യേണ്ടത്.
  • തണുപ്പടിക്കുന്നത് ഒഴിവാക്കുക
  • തുളസി, പനിക്കൂര്‍ക്ക, ആടലോടകം, കരുനൊച്ചി ഇവയുടെ കഷായം രാവിലെ കഴിക്കുക.
  • പൊടി അടിക്കാതെ ശ്രദ്ധിക്കുക.
  • വിരുദ്ധാഹാരം പകലുറക്കം എന്നിവ ഒഴിവാക്കുക
  • നല്ലൊരു ആയുര്‍വേദ ചികിത്സകനെ കണ്ട് ചികിത്സ സ്വീകരിക്കുക.

ആയുര്‍വേദം അനേകരോഗങ്ങളെ വേരോടെ പിഴുതെറിയാന്‍ പ്രാപ്തിയുള്ള ഒരു ചികിത്സ ശാസ്ത്രമാണ്. അതിലൊന്നാണ് അലര്‍ജ്ജിയും.

Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty clinic
Kottarakkara
mob: 8281873504 
www.ayurvedamanjari.com

1.25.2015

നടുവേദന ഒരു മാറാവ്യാധിയല്ല.. പെയിന്‍കില്ലര്‍ അതിനൊരു സൊല്യൂഷനും അല്ല!!! Back pain Ayurveda treatment kerala How to get red of pain killers..

നടുവേദന

എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന (back pain) അനുഭവപ്പെടുന്നു. അത് കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമാകാം അല്ലെങ്കില്‍ വയസുകാലത്തെ എല്ല് തേയ്മാനമാകാം (osteoporosis) അതുമല്ലെങ്കില്‍ ഉളുക്കാകാം (sprains). എന്നിരുന്നാലും മുറിവെണ്ണയോ (murivenna) കൊട്ടം ചുക്കാദിയോ (kottam chukkadi thailam) ഇട്ടൊന്നു തിരുമ്മി ചൂടു വെള്ളത്തില്‍ ഒരു കുളി പാസാക്കിയാല്‍ മാറുന്ന വേദനകളെങ്കിലും എല്ലാവര്‍ക്കും വരാറുണ്ട്. നടുവേദനയും അനുബന്ധ രോഗങ്ങളുമായി കഷ്ടപ്പെടുന്നവര്‍ എണ്‍പത് ശതമാനത്തോളം വരുമെന്ന് അമേരിക്കന്‍ ആര്‍ത്രൈറ്റിസ് ഫെഡറേഷന്‍ പറയുന്നത്രേ (American arthritis federation).

ശരീര ചലനത്തെ തടസപ്പെടുത്തുന്ന ഒരു രോഗമായതിനാല്‍ നടുവേദനക്ക് മറ്റൊരു മാനം കൈവരുന്നുണ്ട് അത് രോഗിയുടെ പ്രോഫഷണല്‍ ജീവിതത്തെ ബാധിക്കുന്നു എന്നുളളതാണ്. മിക്കപ്പോഴും ഗള്‍ഫ് നാടുകളില്‍ ജോലിചെയുന്ന നല്ലൊരു ശതമാനം മലയാളികള്‍ക്കും നടുവേദനയും അനുബന്ധ പ്രശ്നങ്ങളുമായി നാട്ടില്‍ ചികിത്സ തേടേണ്ടി വരാറുണ്ട്. നാല്‍പത് ശതമാനത്തോളം ആള്‍ക്കാര്‍ തൊഴില്‍ പരമായ നടുവേദന അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു.

ആയുര്‍വേദ ചികിത്സക്ക് ധാരാളം ആളുകള്‍ എത്തുന്നൊരു രോഗവുമാണ് നടുവേദന. നടുവേദന ഒരു രോഗ ലക്ഷണമാണ്. അതിന്‍റെ കാരണം കണ്ടെത്തി ചികിത്സ ചെയ്യുക എന്നതാണ് നടുവേദനയുടെ സുഖപ്രാപ്തിയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആയുര്‍വേദത്തില്‍ തന്നെ വിവിധതരം നടുവേദനകള്‍ പറയപ്പെട്ടിട്ടുണ്ട്.

നടുവേദനയുടെ കാരണങ്ങള്‍ (Causes of back pain)
നടുവേദനയുടെ കാരണങ്ങളെ നമുക്ക് രണ്ടായി തിരിക്കാം.

നട്ടെല്ലുമായി ബന്ധപ്പെട്ടവ
നട്ടെല്ലുമായി ബന്ധം ഇല്ലാത്തവ

നട്ടെല്ലുമായി ബന്ധം ഇല്ലാതെയുണ്ടാകുന്ന നടുവേദനകള്‍ വയറുമായി ബന്ധപ്പെട്ടവയാണ്. കിഡ്ണീ സ്റ്റോണുകള്‍, വയറ്റിലുണ്ടാകുന്ന മുഴകള്‍, മൂത്രാശയ രോഗങ്ങള്‍, പഴുപ്പ്, എന്നിവ നടുവേദന ഉണ്ടാക്കുന്നു. 

സാധാരണയായി ഉണ്ടാകാറുള്ള നടുവേദന പേശിവലിവുമായി ബന്ധപ്പെട്ടുള്ളവയാണ്. ശരീരം പെട്ടന്ന് മുന്പോട്ടായുക്, ഭാരമേറിയ സാധനങ്ങള്‍ ഉയര്‍ത്തുക, പതിവില്ലാത്ത വിധം ജോലികളില്‍ ഏര്‍പ്പെടുക, സ്ഥിരമായി നടുവിന് സപ്പോര്‍ട്ട് ഇല്ലാതെ ഇരിക്കുക എന്നിവ ചെയ്യുന്നത് മൂലം പേശികള്‍ക്ക് വലിവുണ്ടായി അനുഭവപ്പെടുന്ന നടുവേദനയാണ്. അത് താരതമ്യേന വേഗം മാറുന്നതുമാണ്.

ഡിസ്ക് സ്ഥാനം തെറ്റല്‍

വിട്ടുമാറാത്ത നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. നട്ടെല്ല് ഒറ്റ അസ്ഥിയല്ല അത് അനേകം കശേരുക്കളുടെ ഒന്നിന് മുകളില്‍ ഒന്ന് എന്നപോലെ ആടുക്കി വച്ചിരിക്കുന്ന ഒരു അസ്ഥി സഞ്ചയമാണ്.  ഈ കശേരുക്കള്‍ക്കിടയ്ക്ക് ഉള്ള ഡിസ്കിനുണ്ടാകുന്ന സ്ഥാന ചലനമാണ് കാരണം. നമുക്ക്‌ ആവശ്യാനുസരണം കുനിയാനും നിവരാനും തിരിയാനും ചലിക്കാനും സാധിക്കുന്നത്‌ ഡിസ്‌കിന്റെ പ്രവര്‍ത്തന ക്ഷമതകൊണ്ടാണ്‌. ഡിസ്‌കിനു തകരാറു പറ്റുമ്പോള്‍ നട്ടെല്ലിന്റെ വഴക്കം കുറയുകയും ഇരിക്കാനും നില്‍ക്കാനും നടക്കാനും കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യും.ഡിസ്ക് സ്ഥാനം തെറ്റുമ്പോള്‍ തള്ളി നില്‍ക്കുന്ന ഭാഗം ഡിസ്‌കിനോടു ചേര്‍ന്നു നില്‍ക്കുന്ന ഞരമ്പില്‍ അമരുകയും കാലിലേക്കും കൈയിലേക്കും വേദന പടരുകയും ചെയ്യുന്നു. കാലിലെ പേശികള്‍ക്ക്‌ ബലക്കുറവോ പാദങ്ങളില്‍ മരവിപ്പോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. കൂടാതെ വാര്‍ദ്ധക്യ സഹജമായ തേയ്‌മാനങ്ങള്‍ ഡിസ്‌കുള്‍പ്പെടെ നട്ടെല്ലിന്റെ സന്ധികളെ ബാധിക്കുമ്പോള്‍ ഏതൊരു സന്ധിയെപോലെ തന്നെ നട്ടെല്ലിനും വേദനയുണ്ടാക്കും.

ഓസ്റ്റിയോ പൊറോസിസ്
: എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു. കാല്‍സ്യത്തിന്‍റെ കുറവ് അസ്ഥിക്ഷയത്തിന് കാരണമാകുന്നുണ്ട്. അത് പലപ്പോഴും ആഹരത്തില്‍ കാല്‍സ്യം കുറവുള്ളതുകൊണ്‍ടല്ല മറിച്ച് ശരീരത്തില്‍ കാല്സ്യത്തിന്‍റെ ആഗീരണം കുറയുന്നതിനാലാണ്.

സന്ധിവാതം (ആര്‍െ്രെതറ്റിസ്): എല്ലാ സന്ധികളേയും പോലെ ആര്‍ത്രൈറ്റിസ് നട്ടേല്ലിലെ സന്ധികളേയും ബാധിക്കുന്നു.
നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ്കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.

തേയ്മാനം (വിയര്‍ ആന്‍റ് ടിയര്‍):

പ്രായമാകുന്നതോടെ ഡിസ്കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.

ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍:
മാസമുറ, അതിനു തൊട്ടുമുമ്പുള്ള കാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നടുവേദന ഉണ്ടാക്കാറുണ്ട്.

സ്‌േകാളിയോസിസ് കൈഫോസിസ് :
നട്ടെല്ലിന്റെ ക്രമാതീതമായ വളവ് നടുവേദനക്ക് ഒരു കാരണമാണ്.

നട്ടെല്ലില്‍ ട്യൂമര്‍, ക്ഷയം (ടിബി), ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ), അണ്ഡാശയ കാന്‍സര്‍ അണ്ഡാശയ മുഴ, വൃക്കരോഗം എന്നിവ കൃത്യമായി രോഗനിര്‍ണ്ണയം ചെയ്ത് ശരിയായ ച്കിത്സ തേടേണ്ട രോഗങ്ങളാണ്.

ജീവിതരീതിയിലെ പ്രശ്‌നങ്ങള്‍


മിക്ക നടുവേദനയും ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കാരണങ്ങള്‍ ഇതാ
വ്യായാമത്തിന്റെ കുറവും ശരീരം തീരെ ഇളകാത്ത രീതിയിലുള്ള ജീവിതരീതിയും

  • അത്യധികമായ കായികാധ്വാനം.
  • അമിതമായ ശരീരഭാരം
  • ശരിയല്ലാത്ത ശരീരനില, നടപ്പുരീതി, കൂനിക്കൂടിയുള്ള നടപ്പ്,
  • കൂനിക്കൂടി ഇരുന്നുള്ള െ്രെഡവിംഗ്,
  • ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്,
  • നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.
  • വൈകാരിക സമ്മര്‍ദം.
  • ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍.
  • തെറ്റായ ജോലിപരിശീലനം.

നടുവേദന ഒഴിവാക്കാന്‍

  • ഇരിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക
  • ഒരുപാട് നേരം ഒരേ ഇരിപ്പിരിക്കരുത്
  • കാല്‍ ഉയര്‍ത്തി വയ്ക്കുക
  • ഇടക്ക് ഒന്ന് എഴുന്നേറ്റ് നടക്കുക
  • ഹൈ ഹീല്‍ ചെരുപ്പ് ഒഴിവാക്കുക
  • നട്ടെല്ലിന് സുഖപ്രദമായ,അധികം ഫൊമില്ലാതെ കിടക്ക ഉപയോഗിക്കുക, പലകകട്ടിൽ ഒരു പരിധിവരെ ഗുണം ചെയ്യും.
  • ശരീരഭാഗം കുറക്കുക
  • അമിതമായ ഭാരം എടുക്കാതിരിക്കുക,
  • നിത്യവും വ്യായാമം ചെയ്യുക.

ചികിത്സ
വേദന സംഹാരികള്‍

പെട്ടന്നുണ്ടാകുന്ന നടുവേദനയ്ക്ക് വേദന സംഹാരികള്‍ ഒരു നല്ല മരുന്നാണ്. എന്നാല്‍ വളരെ നാളായുള്ള നടുവേദനകള്‍ക്ക് അത് ഒരു സൊല്യൂഷന്‍ അല്ല.

കാരണമറിഞ്ഞാണ് നടുവേദനക്ക് ചികിത്സിക്കേണ്ടത്. ആന്തരിക അവയവങ്ങളുടെ കുഴപ്പം കൊണ്ടുണ്ടാകുന്ന നടുവേദനയ്ക്ക് അതാതിന്‍റെ ചികിത്സ സമയാസമയത്ത് ചെയ്യേണ്ടതാണ്. അതിനാല്‍ രോഗനിര്‍ണ്ണയം പ്രധാനമാണ്. സ്കാന്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണ്ണയ ഉപാധികള്‍ സ്വീകരിക്കുന്നതാണ് നല്ലത്.

നട്ടെല്ലിന്‍റെ കുഴപ്പം കൊണ്ടുണ്ടാകുന്ന നടുവേദനകള്‍ക്ക് പഞ്ചകര്‍മ്മ ചികിത്സ ഫലപ്രദമാണ്. വിവിധതരം പഞ്ചകര്‍മ്മ ചികിത്സകള്‍ അവസ്ഥാനുസരണം ചെയ്യണം.

അഭ്യംഗം
അഭ്യംഗം അധവാ തിരുമ്മല്‍ നടുവേദനയ്ക്ക് വളരെ ഫലപ്രദമാണ്. നടുവിന് സംഭവിച്ച ക്ഷതം പരിഹരിക്കുന്നതിനും മസിലുകളിലേക്കുള്ള രക്തയോട്ടം വര്ദ്ധിപ്പിച്ച് അവയെ റിലാക്സ് ആകുന്നതിനും തിരുമ്മല്‍ സഹായിക്കുന്നു. നടുവേദനക്ക് തിരുമ്മുമ്പോള്‍, പ്രത്യേകിച്ചും ഡിസ്ക് തള്ളള്‍ മുതലായ രോഗങ്ങളില്‍ തിരുമ്മുമ്പോള്‍് അധികം മര്‍ദ്ദം പ്രയോഗിക്കാതെ ശരദ്ധയോടെ തിരുമ്മണം എന്നുള്ളത് പ്രധാനമാണ്. തിരുമ്മു ചികിത്സ അംഗീകൃതമായ ഒരു ചികിത്സാലയത്തില്‍ നിന്ന് വേണം സ്വീകരിക്കാന്‍.

കിഴി
കിഴി പലതരത്തിലുണ്ട്. വാതഹരമായ ഇലകള്‍ കിഴികെട്ടി ചെയ്യുന്ന ഇലക്കിഴി, ഔഷധ ഗുണമുള്ള മരുന്നുകള്‍ പൊടിച്ച് കിഴിയാക്കി ചെയ്യുന്ന പൊടിക്കിഴി, ഞവരയരിയുപയോഗിച്ച് ചെയ്യുന്ന ഞവരക്കിഴി എന്നിങ്ങനെ വിവിധ തരം കിഴികള്‍ അവസ്ഥാ ഭേദം അനുസരിച്ച് ചെയ്യണം. കിഴി ശരീരത്തിലെ നീര്ക്കെട്ട് കുറയ്ക്കാനും, വാതത്തെ അനുലോമിപ്പികാനും ഉതകുന്നു. ഞവരകിഴി മാംസത്തേ പരിപോഷിപ്പിച്ച് ബലം പ്രദാനം ചെയ്യുന്നു.
 
ഉദ്വര്‍ത്തനം
ഉദ്വര്‍ത്തനം വിവിധതരം പൊടികള്‍ കൊണ്ടുള്ള തിരുമ്മലാണ്. അത് ശരീരത്തിലേ കൊഴുപ്പുകുറച്ച് ഭാരം കുറക്കാനും അതുവഴി നട്ടെല്ലിന്‍റെ ജോലിഭാരം കുറക്കാനും സഹായിക്കുന്നു.

കടിവസ്തി
വേദനയുള്ള ഭാഗത്ത് രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള എണ്ണകള്‍ തളം കെട്ടി നിര്‍ത്തുന്ന രീതിയാണിത്.  ഇത് ഡിസ്കിന്‍റെ തേയ്മാനത്തിനും നട്ടെല്ലിന്‍റെ തേയ്മാനത്തിലും ഈ ചികിത്സ വളരെ ഫലം ചെയ്യുന്നതാണ്.
 
വസ്തി
മലദ്വാരത്തിലൂടെ പ്രത്യേകതരം മരുന്നുകള്‍ കടത്തുന്ന ഒരു ചികിത്സാരീതിയാണിത്. പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്ത കഷായങ്ങളും തൈലങ്ങളും ഇതിനായി ഉപയോഗിക്കുന്നഇത് ശോധന ചികിത്സയാണ്. ദോഷങ്ങളെ ശോധന ചെയ്ത് ശരീര ശുദ്ധിവരുത്തുന്നു. വേദനയ്ക്ക് ഏറ്റവും വിശിഷ്ടമായതും അഞ്ച് പ്രധാന പഞ്ചകര്‍മ്മങ്ങളില്‍ ഒന്നുമാണിത്..

നടുവേദന ആയുര്‍വേദത്തില്‍ ഏറ്റവും നന്നായി സുഖപ്പെടുത്താന്‍ സാധിക്കുന്ന ഒരു രോഗമാണ്. ആയുര്‍വേദ ചികിത്സയിലൂടെ സര്‍ജ്ജറിയും പെയിന്‍കില്ലര്‍ മരുന്നുകളും ഒഴിവാക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
With regards,
Dr. Jishnu Chandran BAMS, MS
Mob: 8281873504  
Ayurveda Manjari Specialty Clinic & Panchakarma center
www.ayurvedamanjari.com

6.19.2014

അര്‍ശസ് (പൈല്‍സ്) ചികിത്സയിലെ ആയുര്‍വേദ സാധ്യതകള്‍-2 Ayurveda treatment for piles kerala Ayurveda

അര്‍ശസ് ചികിത്സ Ayurveda treatment for Piles (hemorrhoids)

(അര്‍ശസിന്‍റെ കാരണങ്ങളും ലക്ഷണവുമെഴുതിയ ആദ്യ ഭാഗം വായിക്കുക)

ആധുനിക വൈദ്യത്തില്‍ തന്നെ അര്‍ശസിന് ചികിത്സകള്‍ ധാരാളം നിലവിലുണ്ട്.  എങ്കിലും ശസ്ത്രക്രിയയാണ് ഇന്ന് വ്യാപകമായി ചെയ്യപ്പെടുന്നത്. മറ്റ് ചികിത്സാ രീതികള്‍ ബാന്‍ഡ് ആപ്ലിക്കേഷന്‍ Band application) , സ്ക്ളീറോതെറാപ്പി (sclerotherapy)  എന്നിവയാണ്. ആയുര്‍വേദത്തിലും മരുന്ന്,ക്ഷാരകര്‍മം (kshara karma) , അഗ്നികര്‍മം (agnikarma), ശസ്ത്രകര്‍മങ്ങള്‍ (surgery) എന്നിവയില്‍ അധിഷ്ടിതമാണ് ആയുര്‍വേദ ചികിത്സ.  

ആധുനിക വൈദ്യ ചികിത്സാ മാര്‍ഗങ്ങള്‍ 

ശസ്ത്രക്രിയ (surgery)
പൈല്‍സിന് ചെയ്യുന്ന ശസ്ത്രക്രിയ ഹെമറോയിഡെക്ടമി എന്ന പേരില്‍ അറിയപ്പെടുന്നു. അനസ്തേഷ്യ (anesthesia)  ആവശമുള്ള ഒരു ശസ്ത്രക്രിയയാണ് ഇത്. അപൂര്‍വമായി ലോക്കല്‍ അനസ്തേഷ്യ ചെയ്ത് ചെയ്യുമെങ്കിലും മിക്കപ്പോഴും സ്പൈനല്‍ (spinal anesthesia)  അല്ലെങ്കില്‍ ജനറല്‍ അനസ്തേഷ്യ ഇനിന് ആവശ്യമാണ്. വലുതും കോമ്പ്ലിക്കേഷനുകള്‍ ഉള്ളതുമായ പൈല്‍സുകള്‍ക്ക് ഹെമറോയിടെക്ടമി ഒഴിച്ചുകൂടാനാകാത്തതാണ്.
റബ്ബര്‍ബാന്‍ഡ് ലിഗേഷന്‍ (rubber band ligation)
ഡിഗ്രി ഒന്നും രണ്ടും പൈല്‍സുകള്‍ക്ക് പ്രയോജനപ്രമായ ഒരു മെത്തേഡാണ് ഇത്. ഈ മെത്തേഡിന് അനെസ്തേഷയോ അഡ്മിഷനോ ആവശ്യ്മില്ല. പൈല്‍ മാസുകളുടെ ’കഴുത്തില്‍’ ഒരു ഇലാസ്റ്റിക് റബ്ബര്‍ബാന്‍ഡ് ഇടുകയാണ് ഇതില്‍ ചെയ്യുന്നത്. ഇറുകിയ ബാന്‍ഡ് വീഴുന്നതോടെ  പൈല്‍സിലേക്കുള്ള രക്തപ്രവാഹം നിലക്കുകയും ആ ഭാഗം കരിഞ്ഞ് (നെക്രോസിസ്) പൊഴിഞ്ഞുപോകുകയും ചെയ്യുന്നു. 

ആയുര്‍വേദ ചികിത്സ
ആയുര്‍വേദത്തില്‍ അര്‍ശസിന്‍റെ ചികിത്സ പ്രധാനമായും നാല് തരത്തിലാണ് സുശ്രുത സംഹിത പറയുന്നത്.
  • ഔഷധം
  • ക്ഷാര കര്‍മം
  • അഗ്നി കര്‍മം
  • ശസ്ത്രകര്‍മം
ഔഷധം
 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരുന്നുകൊടുത്ത് അസുഖത്തെ മാറ്റുക എന്നുള്ളതാണ്. പ്രധാനമായും ഒരു വര്‍ഷത്തില്‍ അധികം ആകാത്തതോ വളരെ ചെറിയതോ ആയ അര്‍ശസുകള്‍ നമുക്ക് മരുന്നുകൊണ്ട് മാറ്റാന്‍ സാധിക്കും.  ഇന്നത്തെ അറിവുവച്ച് നോക്കുമ്പോള്‍ ഡിഗ്രി ഒന്നില്‍ ഉള്‍പ്പെടുന്ന പൈല്‍സുകള്‍ മരുന്നുകൊണ്ട് മാറുന്നവയാണ്. എന്നാല്‍ ഔഷധ ചികിത്സ പ്രാധാനമായും ലക്ഷ്യം വയ്ക്കുന്നത് ഔഷധം, ആഹാര നിയന്ത്രണം, എന്നിവയാണ്. രോഗാവസ്ഥക്ക് അനുസരിച്ചും ദോഷകോപത്തിന് അനുസരിച്ചും മരുന്നുകള്‍ സേവിക്കാവുന്നതാണ്. ‍



പഥ്യാഹാരം (food and regimen)

അ‍ര്‍ശസിനെ (piles) സമ്പന്ധിച്ചിടത്തോളം ആഹാരം പ്രാധാനപ്പെട്ടതാണ്. മലബന്ധം ഉണ്ടാകാത്ത ആഹാര സാധനങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കണം. ഗ്യാസ്ട്രബിള്‍ (gas trouble) പുളിച്ചുതികട്ടല്‍ (sour belching) മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ അതിന് അനുസരിച്ച് ആഹാര രീതി തിരഞ്ഞെടുക്കേണ്ടതാണ്. സ്വന്തം വയറിന്‍റെ അവസ്ഥ മനസിലാക്കി ആഹാര ശീലങ്ങള്‍ സ്വയം ക്രമീകരിക്കുകയാണ് നല്ലത്. പ്രധാനമായും ആയുര്‍വേദം അനുശാസിക്കുന്ന പഥ്യാപഥ്യങ്ങള്‍ താഴെപറയുന്നു.


പഥ്യം- അര്‍ശോരോഗി കഴിക്കേണ്ടത്.

വാതത്തെകുറക്കുന്നതും (മലബന്ധം കുറക്കുന്നതും ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതും) അഗ്നിയെ വര്‍ദ്ധിപ്പിക്കുന്നതുമായ (ദഹനം ശരിയായി നടക്കാനുതകുന്നവ)  ആഹാര സാധനങ്ങള്‍ എല്ലാം തന്നെ അര്‍ശസിന് ഹിതമാണ്.


മോര്- എല്ലാ വിധ അര്‍ശസുകളിലും മോര് ശ്രേഷ്ടമാണ്. തക്രപയോഗമെന്ന പേരില്‍ മോര്‍  അര്‍ശസിന്‍റെ ചികിത്സയില്‍ ആചാര്യന്‍മാര്‍ പ്രത്യേകം പറയുന്നു. എല്ലാ തരം അര്‍ശസുകളിലും അരി, നവര നെല്ല്, ബാര്‍ളി, ഗോതമ്പ് ഇവയേതെങ്കിലും പാകം ചെയ്ത് നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വാസ്തുച്ചീര, വശളച്ചീര, വയല്‍ചുള്ളിയില, തഴുതാമയില, ചെമ്പരത്തിയുടെ പൂവും മൊട്ടും, വലിയ ഉള്ളി, വെളുത്തുള്ളി, ചുവന്നുള്ളി, ചേന, നെല്ലിക്ക, പടവലം എന്നിവ കഴിക്കുന്നത് ഹിതമാണ്.
മുയല്‍ച്ചെവിയനും മുക്കുറ്റിയും ഉപയോഗിക്കുന്നത് അനുഭവസിദ്ധമാണ്.മാംസങ്ങളില്‍ ആമ, ആട്, താറാവ്, മുട്ടകളില്‍ താറാവിന്‍റെ മുട്ട എന്നിവ അര്‍ശസ് ഉള്ളവര്‍ക്ക് കഴിക്കാവുന്നതാണ്. എണ്ണകളില്‍ കടുകെണ്ണ അര്‍ശോരോഗികള്‍ക്ക് നന്ന്.



ഗോമൂത്രം അര്‍ശസിന് നല്ലൊരു ഔഷധമാണ്. ഗോമൂത്രം കഴിക്കുന്നതും ഗോമൂത്രത്തില്‍ സംസ്കരിച്ച ഗോമൂത്ര ഹരീതകി പോലെയുള്ള മരുന്നുകള്‍ കഴിക്കുന്നതും വളരെ ശ്രേഷ്ടമാണ്.

ധാന്യങ്ങളില്‍ പഴകിയ ചെന്നെല്ലരി, നവരയരി, മുതിര എന്നിവ ശ്രേഷ്ടമാണ്.



അപഥ്യങ്ങള്‍- അര്‍ശോരോഗി ഉപേക്ഷിക്കേണ്ടവ.
പ്രധാനമായും വാതത്തെ വര്‍ദ്ധിപ്പിക്കുന്നതും അഗ്നിയെ കുറക്കുന്നതുമായ ആഹാര സാധനങ്ങള്‍ അര്‍ശോരോഗി ഉപേക്ഷിക്കണം. വിരുദ്ധാഹാരങ്ങളും ഉപേക്ഷിക്കേണ്ടതാണ്.

ഉഴുന്ന്, കടല, അമര, ചേമ്പ്, ചുരക്ക, വെള്ളരിക്ക, കോവക്ക, മുതലായവ വായുവിനെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇവയൊക്കെ അപഥ്യങ്ങളാണ്.
വെളുത്തുള്ളി രക്താര്‍ശസില്‍ അപത്ഥ്യമാണ്. തൈര്-  മലം പിടിപ്പിക്കുന്നതിനാല്‍ അര്‍ശസുള്ളവര്‍ തൈര് വര്‍ജിക്കണം. രക്തത്തേയും പിത്തത്തേയും കോപിപ്പിക്കുമെന്നുള്ളതുകൊണ്ട് രക്താര്‍ശസിലും വര്‍ജിക്കണം. മാംസം പൊതുവേ അര്‍ശസില്‍ ഹിതമല്ല. ജലജീവികളുടെ മാംസം, തവള മുതലായയും, കോഴിമാംസം, കോഴിമുട്ട എന്നിവ അപത്ഥ്യമാണ്.



എള്ള് കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍, മാങ്ങ, മാമ്പഴം എന്നിവയും അര്‍ശോരോഗി വര്‍ജ്ജിക്കണം.


ക്ഷാരകര്‍മം (ksharakarma)
ക്ഷാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആല്‍ക്കലികളാണ്. ചില തീക്ഷ്ണങ്ങളായ ആല്‍ക്കലികള്‍ അര്‍ശസില്‍ പുരട്ടുകയും അതുവഴി അര്‍ശസ് കൊഴിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ചികിത്സാരീതിയാണിത്. തീക്ഷണമായ ആല്‍ക്കലികള്‍ ഏതാനും ചില ചെടികള്‍ കത്തിച്ച് അവയുടെ ചാരത്തില്‍ നിന്ന് എടുക്കുന്നവയാണ്. ഏകദേശം പതിനൊന്ന് മുതല്‍ പതിനാല് വരെ പി.എച് വാല്യു ഉണ്ടാകാറുള്ള ആല്‍ക്കലികളാണിവ. ഒരു കാലത്ത് പ്രചാരത്തില്‍ ഇരിക്കുകയും പിന്നീട് പ്രയോഗത്തില്‍ നിന്ന് ഇല്ലാതാകുകയും ചെയ്ത ഈ ചികിത്സ അടുത്തകാലത്താണ് വീണ്ടും ചെയ്തു തുടങ്ങിയത്. സുശ്രുതന്‍ അര്‍ശസുകളുടെ ചികിത്സയില്‍ പറയുന്ന പ്രധാന ചികിത്സയാണിത്. 

 ഇന്ന് ഗവേഷണത്തിന്‍റെ ഫലമായി ക്ഷാരകര്‍മം സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത് വ്യക്തമായ ഒരു പ്രോട്ടോക്കോളോടുകൂടിയ ഒരു സര്‍ജിക്കല്‍ പ്രോസീജിയര്‍ ആയിക്കഴിഞ്ഞു. ഒരു അനുശസ്ത്രകര്‍മം (പാരാ സര്‍ജിക്കല്‍) ആയ ഇത് ഒരു ശസ്ത്രക്രിയക്ക് വേണ്ട മുന്നൊരുക്കങ്ങളോട് കൂടിയാണ് ചെയ്യുന്നത്. മോഡേണ്‍ ലോക്കല്‍ അനെസ്തേഷ്യയുടെ സഹായത്തോടെയാണ് ഇന്ന് ഇത് ചെയ്യപ്പെടുന്നത്.

ക്ഷാര നിര്‍മ്മാണം
ക്ഷാരം പ്രധാനമായും ഉണ്ടാക്കുന്നത് കടലാടി എന്ന ചെടിയില്‍ നിന്നാണ്. പ്ലാശ്, യവം, എന്നിങ്ങനെ പല ചെടികളുടേതും എടുക്കാറുണ്ട്.  കടലാടി കരിച്ച് അതിന്‍റെ ചാരം എടുക്കുന്നു. അതിനുശേഷം അത് ഗോമൂത്രത്തിലോ വെള്ളത്തിലോ കലക്കി വയ്ക്കുന്നു. പിന്നീട് ഈ ലയനി എടുച്ച് ഇരുപത്തൊന്ന് പ്രാവശ്യം അരിച്ചുകഴിയുമ്പോള്‍ തെളീഞ്ഞ ജലം ലഭിക്കുന്നു.  (ഈ ജലത്തേ പൂര്‍ണമായി വറ്റിച്ചാല്‍ ഒരു വെളുത്ത പൊടി കിട്ടും. ഇതാണ് മൃദുക്ഷാരം. ഇത് മരുന്നായി കഴിക്കാന്‍ കൊടുക്കാവുന്നതാണ്)

ജലം അടുപ്പില്‍ വച്ച് തിളപ്പിക്കുന്നു. ഒടുവില്‍ ഇത് മൂന്നിലൊന്നാകുമ്പോള്‍ കക്ക ചട്ടിയിലിട്ട് ചൂടാക്കി ചുട്ടുപഴുപ്പിച്ച് ഇതിലേക്കിടുന്നു. അങ്ങനെയിട്ട കക്ക അതില്‍ കുഴഞ്ഞുചേരുന്നു. വേണ്ടും ഈ മിശ്രിതത്തേ തിളപ്പിച്ച് ഒരു കുഴമ്പ് പരുവത്തിലാകുമ്പോള്‍ ഇതില്‍ കൊടുവേലി, മുതലായ തീക്ഷ്ണങ്ങളായ മരുന്നുകള്‍ പൊടിച്ചിട്ട് ഇളക്കുന്നു. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന ക്ഷാരത്തെയാണ് തീക്ഷ്ണ ക്ഷാരമെന്ന് പറയുന്നത്.

തീക്ഷ്ണക്ഷാരം കൊണ്ട് പൊള്ളിക്കുന്ന ചികിത്സയെ ക്ഷാര പ്രതിസാരണം അല്ലെങ്കില്‍ ക്ഷാര പാതനം എന്ന് പറയുന്നു.

ക്ഷാര കര്‍മം ചെയ്യുന്ന വിധം 
  • ശസ്ത്രക്രിയാ പൂര്‍വക തയ്യാറെടുപ്പുകള്‍ക്ക് ശേഷം രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ കിടത്തുന്നു.
  • പ്രൊട്ടോകോപ്പ് എന്ന ഉപകരണം കടത്തി അര്‍ശസ് വീക്ഷികുന്നു.
  • അപമാര്‍ഗ തീക്ഷ്ണ ക്ഷാരം ഒരു സ്പൂണില്‍ എടുത്ത് അര്‍ശസില്‍ പുരട്ടുന്നു.
  • ഒരു മിനിറ്റ് കാത്തിരുന്നതിന് ശേഷം അമ്ല ദ്രവ്യങ്ങളേതെങ്കിലും കൊണ്ട് (മോര്/ നാരങ്ങാനീര്‍) കഴുകുന്നു.
  • കഴുകിയ ശേഷം പൈല്‍മാസ് കറുത്ത്/ കരിം നീല നിറമായി മാറിയത് കാണാം.
  • ശതധൗതഘൃതമോ മറ്റ് യുക്തമായ നെയ്യുകളോ പുരട്ടുന്നു.
  • ശസ്ത്രക്രിയാനന്തരം ലഘു ആഹാരങ്ങള്‍ കഴിക്കാം
  • അവഗാഹ സ്വേദം (സിറ്റ്സ് ബാത്) ചെയ്യുന്നത് വേദന കുറയാനും മലം പോകാനും സഹായിക്കുന്നു.
  • അന്നുതന്നെയോ പിറ്റേ ദിവസമോ രോഗിക് വീട്ടില്‍ പോകാവുന്നതാണ്.

ക്ഷാരം പുരട്ടിയ ശേഷം പൈല്‍ മാസിനെ പൊള്ളിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ അര്‍ശസുകള്‍ക്കുള്ളിലുള്ള രക്തം കട്ടപിടിക്കുകയും പിന്നീട് പൈല്‍മാസ് കരിഞ്ഞ് പൊഴിഞ്ഞുവീഴുകയും ചെയ്യുന്നു. ഇതിന് നാല് ദിചസം മുതല്‍ ഒരാഴ്ചവരെ സമയം എടുക്കുന്നു. പൈല്‍ മാസ് കരിയുന്നതോടൊപ്പണ്. അവിടുത്തെ രക്തക്കുഴലുകള്‍ അടയുകയും, ഫിബ്രോസിസ് (കലകളുടെ ദൃഢീകരണം) നടക്കുകയും ചെയ്യുന്നതോടുകൂടി മലദ്വാരഭിത്തിയുടെ മ്യൂക്കോസല്‍, സബ്മ്യൂക്കോസല്‍ പടലങ്ങള്‍ തമ്മില്‍ ഒട്ടുകയും വീണ്ടും വെയിനുകള്‍ വികസിക്കുന്നത് തടയുകയും ചെയ്യുന്നു. അങ്ങനെ പൈല്‍സ് രണ്ടാമത് വരുന്നതിനെ തടയുന്നു.

അതിനാല്‍ ഒരിക്കല്‍ ക്ഷാരകര്‍മം ചെയ്താല്‍ പിന്നീട് ആ ഭാഗത്ത് രണ്ടാമത് പൈല്‍സ് വരികയേ ഇല്ല.

ക്ഷാരകര്‍മത്തിന്‍റെ എഫിക്കസി നമുക്ക് ഇപ്രകാരം പറയാം . ചികിത്സ പൂര്‍ണ്ണമായും കഴിയുന്നത് വരെ ചികിത്സകനും രോഗിയും നിരീക്ഷിക്കുന്ന രോഗ ശാന്തിയുടെ വിവിധ ഘട്ടങ്ങള്‍ ഇവയാണ്



ദിവസം ഡോക്ടര്‍ പരിശോധനയില്‍ കാണുന്നത് രോഗി അനുഭവിച്ചറിയുന്നത്
ഒന്നാം ദിവസം. ക്ഷാരകര്‍മം കഴിഞ്ഞ ഉടനെ അര്‍ശസിലെ രക്തക്കുഴലുകള്‍ അടയുന്നു. അര്‍ശസ് കറുപ്പ് നിറമാകുന്നു ചെറിയ വേദനയും പുകച്ചിലും
രണ്ടാം ദിവസം നീര്‍ക്കെട്ട് മൃദുത്വം, പൈല്‍സ് കുറേശെയായി കൊഴിയാല്‍ തുടങ്ങുന്നു. വേദന, നീര്‍ക്കെട്ട്
3 - 6 ദിവസങ്ങള്‍ പൈല്‍ മാസ് കൊഴിയുന്നു. മലത്തോടൊപ്പം കറുത്ത നിറത്തില്‍ അല്‍പം ചോരയോടുകൂടി പോകുന്നത് കാണാം.  ചെറിയ വേദന, പുകച്ചില്‍
7 - 12 ദിവസങ്ങള്‍  ചെറിയ ഒരു വ്രണം അവശേഷിക്കുന്നു. പൈല്‍ മാസ് കാണുന്നില്ല. മലം പോയിക്കഴിഞ്ഞ് ചെറിയ പുകച്ചില്‍ അനുഭവപ്പെടുന്നു. തുള്ളിയായി മലത്തോടൊപ്പം രക്തം കണ്ടേക്കാം
13 - 21 ദിവസങ്ങള്‍ വ്രണം ഉണങ്ങുന്നു ചെറിയ അസ്വസ്ഥത ഒഴിച്ച് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല.
21 ദിവസത്തിന് ശേഷം ഒരു മറുക് അവശേഷിക്കുന്നു. ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല.


ക്ഷാരകര്‍മം ഗുണങ്ങള്‍

  • ജനറല്‍/സ്പൈനല്‍ അനെസ്തേഷ്യ വേണ്ട
  • ഡിഗ്രി ഒന്ന്, രണ്ട് പൈല്‍സുകളില്‍ ഏറ്റവും നല്ലത്
  • ചെലവ് കുറവ്
  • സമയ ലാഭം
  • പാര്‍ശ്വഭലങ്ങളില്ല
  • മലം അറിയാതെ പോകുന്ന പ്രശ്നം ഉണ്ടാകുന്നില്ല.
  • മലദ്വാരം ചുരുങ്ങുന്നില്ല
  • വേദന കുറവ്
ദോഷങ്ങള്‍
ഡിഗ്രി മൂന്ന്, നാല് എന്നീ പൈല്‍സുകളില്‍ ചെയ്യാന്‍ അല്പം ബുദ്ദിമുട്ടാണ്. അതില്‍ ക്ഷാര സൂത്രമാണ് മികച്ചത്. 
അഗ്നികര്‍മം
അഗ്നികര്‍മ്മം മലദ്വാരത്തിന് പുറത്തുള്ള അര്‍ശസുകളെ (ബാഹ്യ അര്‍ശസ്) കരിച്ച് കളയുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.  കേരളത്തില്‍ ഇത് അധികം ചെയ്യപ്പെടുന്നില്ല.

ശസ്ത്രകര്‍മം
ആയുര്‍വേദ ഗ്രന്ധങ്ങളിലും വളരെയധികം വലുതായ അര്‍ശസുകള്‍ക്ക് ശസ്ത്രക്രിയ (ചേദനം) തന്നെയാണ് വിധിക്കുന്നത്. ഇന്ന് ആയുര്‍വേദത്തില്‍ സര്‍ജറി പി.ജി കഴിഞ്ഞ ഡോക്ടര്‍മാര്‍ ഇത് ചെയ്യുന്നുണ്ട്. കേരളത്തില്‍ അത്ര വ്യാപകമല്ല എന്ന് മാത്രം.

ശസ്ത്രക്രിയക്ക് പകരം മറ്റൊരു ചികിത്സാരീതി ഇന്ന് ചെയ്തുവരുന്നുണ്ട് ക്ഷാരസൂത്ര ചികിത്സയാണ്.

ക്ഷാരസൂത്ര ചികിത്സ (kshara sutra)
ഇത് ആയുര്‍വേദത്തില്‍ നിലനിന്ന ഒരു ച്കിത്സാരീതിയാണ്. ചകദത്തം, ഭാവപ്രകാശം എന്നീ ആയുര്‍വേദ ഗ്രന്ധങ്ങളിലാണ് ഇതിന്‍റെ നിര്‍മാണവും മറ്റും വിവരിക്കുന്നത്. ഇന്ന് അതില്‍ നിന്ന് തെല്ല് വ്യത്യാസപ്പെടുത്തി ഗവേഷണത്തിന്‍റെ ഭലമായി നിര്‍മ്മിച്ചെടുത്ത സ്റ്റാന്‍ഡേഡൈസ് ചെയ്ത ക്ഷാരസൂത്രമാണ് ഉപയോഗിക്കുന്നത്. ഇന്നത്തെ ക്ഷാരസൂത്ര നിര്‍മാണ രീതി ചെറുതായൊന്ന് വൈവരിക്കാം.

നല്ല ബലമുള്ള നൂലില്‍ (ബാര്‍ബേര്‍സ് സര്‍ജിക്കല്‍ ത്രെഡ് അല്ലേങ്കില്‍ സ‍ര്‍ജിക്കല്‍ ലിനല്‍ ത്രെഡ് എന്ന ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലുകളാണ് ഇന്ന് ഉപയോഗിക്കുന്നത്) കള്ളിപ്പാല എന്ന ചെടിയുടെ കറ പതിനൊന്ന് ആവര്‍ത്തി പുരട്ടി ഉണക്കുന്നു. അതിനുശേഷം ഏഴ് ആവര്‍ത്തി മൃദുക്ഷാരം (കടലാടി മുതലായ ചില ചെടികളുടെ ചാരത്തില്‍ നിന്നും ചില പ്രോസസുകള്‍ ചെയ്ത് എടുത്തത്) തേച്ച് പിടിപ്പിക്കുന്നു.  അതിന് ശേഷം മഞ്ഞള്‍ പൊടി മൂന്നാവര്‍ത്തി കൂടി തേച്ച് ക്ഷാരസൂത്രത്തേ ഉണക്കിയെടുക്കുന്നു. അതിനു ശേഷം അണുവിമുക്തമാക്കി അണുവിമുക്തമായി പാക്ക് ചെയ്യുന്നു.

ഇങ്ങനെ ഉണ്ടാക്കിയ ക്ഷാരസൂത്രം അര്‍ശസില്‍ കെട്ടുകയാണ് ചെയ്യുന്നത്. അര്‍ശസില്‍ ക്ഷാരസൂത്രം കെട്ടുമ്പോള്‍ അതിലേക്കുള്ള രക്തപ്രവാഹം നിലക്കുന്നു. അങ്ങനെ രക്തം കട്ടപിടിക്കുകയും പൈല്‍സ് നശിക്കാന്‍ തുടങ്ങുകയും ചെയ്യും. നെക്രോസിസ് എന്ന അവസ്ഥയില്‍ എത്തുന്ന പൈല്‍മാസ് പൊഴിഞ്ഞുപോകുകയാണ് പിന്നീട് ചെയ്യുന്നത്. ഇതിന് ഒരാഴ്ച സമയം എടുക്കുന്നു.  സാവധാനത്തിലുള്ള ചേദനമാണ് ഇവിടെ നടക്കുന്നത്. കള്ളിപ്പാലക്കറ, മഞ്ഞള്‍, ക്ഷാരം എന്നിവയുടെ ഔഷധ വീര്യം കൂടി ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കള്ളിപ്പാലക്കറയുടെ തീക്ഷ്ണ ഗുണം കൊണ്ടും, അവ ഒരു ബന്ധന ദ്ര്വ്യം എന്ന നിലയിലും പ്രവര്‍ത്തിച്ച് ഛേദനം എളുപ്പമാക്കുന്നു.  ക്ഷാരം അതിന്‍റെ ക്ഷരണ ഗുണം കൊണ്ട് ഛേദനം വേഗത്തിലാക്കുകയും കൂടുതല്‍ ഫൈബ്രസ് കലകളെ ഉല്‍പാദിപ്പിച്ച് വ്രണം ഉണങ്ങിയ ശേഷം കനമുള്ള മറുക് (സ്കാര്‍) അവശേഷിപ്പിക്കുന്നു. അങ്ങനെ പൈല്‍സിന്‍റെ തിരിച്ചുവരവിനെ തടയുന്നു.  മഞ്ഞള്‍ അതിന്‍റെ ആന്‍റീ മൈക്രോബിയല്‍ ഗുണം കൊണ്ടും വ്രണ ശോധന ഗുണം കൊണ്ടും അണുനാശകമായി പ്രവര്‍ത്തിച്ച് വേഗം വ്രണത്തെ ഉണക്കുന്നു.

ചികിത്സാ രീതി
ക്ഷാര സൂത്ര ചികിത്സ ഏങ്ങനെയാണ് ചെയ്യുന്നത് എന്നതിനേ പറ്റി ഒരു ലഖുവിവരണം നല്‍കുന്നു

  • ശസ്ത്രക്രിയാ പൂര്‍വകമായി രോഗിയെ ചികിത്സക്ക് പ്രാപ്തനാകിയതിന് ശേഷം ആവശ്യമായ പൊസിഷനില്‍ കിടത്തുന്നു.
  • അണുനാശകങ്ങള്‍ ഉപയോഗിച്ച് കഴുകിയ ശേഷം പൈല്‍ മാസിനെ ഫോഴ്സെപ്സ് എന്ന ഉപകരണം കൊണ്ട് പിടിക്കുന്നു.
  • ക്ഷാരസൂത്രം ശസ്ത്രക്രിയാ സൂചിയില്‍ കോര്‍ത്ത് പൈല്‍മാസിനെ തുളച്ച് ചുറ്റിയെടുക്കുന്നു.
  • ശരിയായ രീതിയില്‍ കെട്ടിട്ട് മുറുക്കുന്നു.
  • അതിനു ശേഷം ബാന്‍ഡേജ് ചെയ്യുന്നു.
  • ശസ്ത്രക്രിയക്ക് ശേഷം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുന്നു. ശേഷം സാധാരണ ആഹാരം കഴിക്കാവുന്നതാണ്.
  • അവഗാഹ സ്വേദം ചെയ്യിക്കുന്നു (പാത്രത്തില്‍ ചൂടുവെള്ളം നിറച്ച് അതില്‍ ഇറങ്ങിയിരിക്കല്‍. സിറ്റ്സ് ബാത്ത് എന്നും പറയും. വീട്ടില്‍ ചെന്നിട്ട് സിറ്റ്സ് ബാത്ത് എന്നും മുറിവുണങ്ങുന്നത് വരെ  ചെയ്യേണ്ടതുണ്ട്.
  • പിന്നീട് തൈലം ചെറുചൂടില്‍ മലദ്വാരത്തിലേക്ക് സിറിഞ്ചില്‍ എടുത്ത് (സൂചിയില്ലാതെ) കയറ്റുന്നു. ഇത് വേദന കുറയാനും വേഗം കരിയാനും സഹായിക്കുന്നു.

ഇതിന്‍റെ ഒരു പരിഷ്കൃത രൂപമാണ് അലോപ്പതിയില്‍ ഉപയോഗിക്കാറുള്ള മുകളില്‍ പറഞ്ഞ റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍. ഇതിനെ അപേക്ഷിച്ച് ക്ഷാരസൂത്രത്തിന് ചില ഗുണങ്ങളുണ്ട്. ക്ഷാരസൂത്രത്തേയും റബ്ബര്‍ബാന്‍ഡ് ലിഗേഷനേയും താരതമ്യം നടത്തികൊണ്ട് നടന്ന ചില പഠനങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്.

ക്ഷാരസൂത്രം റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍
ക്ഷാരം, കള്ളീപ്പാല്‍ എന്നിവയുടെ പ്രവര്‍ത്തനം കൊണ്ട് വേഗം ഛേദനം നടക്കുന്നു.   ക്ഷാരസൂത്രത്തേ അപേക്ഷിച്ച് വേഗം കുറവാണ്.     
ഏത് ഡിഗ്രി പൈല്‍സിലും ചെയ്യാം ഡിഗ്രി മൂന്നില്‍ ഉള്‍പ്പെടുന്ന വലിയ പൈല്‍സുകള്‍ക്ക് ചെയ്യാന്‍ പറ്റില്ല.     
ബാഹ്യ അര്‍ശസിലും ആഭ്യന്തര അര്‍ശസിലും ചെയ്യാം ബാഹ്യ അര്‍ശസില്‍ സാധിക്കില്ല     
മരുന്നുകളായ മഞ്ഞള്‍, കള്ളിപ്പാല്‍ മുതലായവയുടെ പ്രയോഗം കൊണ്ട് മറ്റ് ഉപദ്രവങ്ങള്‍ ഉണ്ടാകുന്നില്ല.  ഗുദത്തില്‍ ചൊറിച്ചില്‍, മ്യൂക്കസ് സ്രവിക്കുക, ഗുദത്തില്‍ നീര്‍ക്കെട്ട് എന്നിവ ഉണ്ടാകാം.
പരീപൂര്‍ണ്ണ ചികിത്സാ വിജയം അവകാശപ്പെടാം ചികിത്സ ചിലപ്പോള്‍ പരാജയമാണ്.     

ക്ഷാരസൂത്രത്തേ അപേക്ഷിച്ച് റബ്ബര്‍ബാന്‍ഡ് ലിഗേഷന് ചില ഗുണങ്ങളുമുണ്ട് അവ ഇവയാണ്

ക്ഷാരസൂത്രം റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍  
സാധാരണ ഒപിഡി ലെവല്‍ ചികിത്സായാണ് ഇത് എന്നാല്‍ ഒന്നോ രണ്ടൊ ദിവസം അവസ്ഥയനിസരിച്ച് അഡ്മിഷന്‍ വേണ്ടിവന്നേക്കാം. ഒ.പി.ഡി. ലെവലില്‍ ചെയ്യാം.     
ബാഹ്യ അര്‍ശസുകള്‍ക്ക് അല്പം വേദനയുക്തമായ ചിക്ത്സയാണ്. എന്നാല്‍ ആഭ്യന്തര അര്‍ശസുകള്‍ക് വേദന രഹിതമാണ്. വേദന രഹിതമാണ് 
റബ്ബര്‍ബാന്‍ഡിനെ അപേക്ഷിച്ച് സമയക്കൂടുതല്‍ ഉണ്ടെങ്കിലും അരമണിക്കൂറില്‍ ഒതുങ്ങുന്നതാണ്. ക്ഷാര സൂത്രത്തേക്കള്‍ എളുപ്പം ചെയ്യാം     
ലോക്കല്‍ അനെസ്തേഷ്യ ആവശ്യമാണ്  അനെസ്തേഷ്യ ആവശ്യമില്ല. എന്നാല്‍ ചില കേസുകളില്‍ ലോക്കല്‍ അനെസ്തേഷ്യ ഉപയോഗിക്കേണ്ടിവരാറുണ്ട്.     


ക്ഷാര സൂത്ര ചികിത്സയും ഹേമറോയിടെക്ടമിയും (പൈല്‍സ് ഓപ്പറേഷന്‍) തമ്മിലും താരതമ്യ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഗുജറാത്ത് ആയുര്‍വേദ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠന ഫലങ്ങള്‍ ഇപ്രകാരമാണ്

ക്ഷാരസൂത്രം ഹെമരോയിഡെക്ടമി
ഒ.പി.ഡി. ലെവലില്‍ ചെയ്യാവുന്നതാണ് അഡ്മിഷന് ആവശ്യമാണ്.      
ലോക്കല്‍ അനെസ്തേഷ്യയില്‍ ചെയ്യാം  സ്പൈനല്‍/ ജനറല്‍ അനെസ്തേഷ്യ ഉപയോഗിക്കുന്നു.      
കത്തികൊണ്ട് മുറിക്കേണ്ടതില്ലാത്തതിനാല്‍ മുറിവ് വളരെ ചെറുതാണ്.  സര്‍ജിക്കല്‍ കത്തികൊണ്ട് മുറിക്കേണ്ടുന്നതിനാല്‍ മുറിവ് വലുതാണ്
മുറിവ് വളരെ ചെറുതായതിലാന്‍ വേഗം ഉണങ്ങുന്നു താരതമ്യേന കൂടുതല്‍ സമയം എടുക്കുന്നു.      
വേദന കുറവ് വേദന അധികം   
മസിലുകളൊന്നും മുറിക്കേണ്ടതില്ലാത്തതിനാല്‍ ശാസ്ത്രക്രിയക് ശേഷം മലം തടയാനുള്ള ശേഷി നഷ്ടപ്പെതുന്നില്ല. മസിലുകള്‍  മുറിക്കേണ്ടിവരുന്നതിനാല്‍ അല്‍പം അശ്രദ്ധ പോലും ഗുദദ്വാര പേശികളെ മുറിച്ച് മലം തടയാനുള്ള ശേഷി നഷപ്പെടുത്തിയാല്‍ മലം അറിയാതെ പോകുന്നതിനുള്ള അവസ്ഥ സംജാതമാകാന്‍ സാധ്യതയുണ്ട്.    
ചെലവ് കുറവ് ചെലവ്  അധികം 
മലദ്വാരം ചുരുങ്ങാനുള്ള സധ്യതയില്ല.     മലദ്വാരം ചുരുങ്ങിപ്പോകാനുള്ള സധ്യത ഉണ്ട്.     

  
അര്‍ശസ് ഛേദനവും (ഹെമറോയിഡെക്ടമി) ക്ഷാര സൂത്രവും താരതമ്യപ്പെടുത്തുമ്പോള്‍ ക്ഷാര സൂത്രം എന്തുകൊണ്ടും മികച്ചതാണെന്ന് കാണാം
അര്‍ശസിന്‍റെ ആയുര്‍വേദ ചികിത്സ ഇത്തരത്തില്‍ പല തരം ചികിത്സാ രീതികള്‍ നിറഞ്ഞതാണ്.. ഏത് തരം അര്‍ശസിന് ഏത് ചികിത്സ സ്വീകരിക്കണം എന്നുള്ളത് രോഗാവസ്ഥയും വൈദ്യന്‍റെ യുക്തിയും ആയി ബന്ധപ്പെട്ടിരിക്കുന്നു. 
Article by 
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom 
Kottarakkara
Kollam 

Copy right protected. Copy pasting disabled